Suneesh
നമസ്കാരം Suneesh !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
ലേഖനങ്ങൾ
തിരുത്തുകസുഹൃത്തേ, ഫയർ ആന്റ് സേഫ്റ്റിയെക്കുറിച്ചുള്ള ലേഖനം താങ്കളുടെ ഉപയോക്തൃതാളിൽ അല്ല എഴുതേണ്ടത്. അതിനായി ഫയർ ആന്റ് സേഫ്റ്റി എന്നൊരു ലേഖനം തുടങ്ങി അതിൽ എഴുതുക. ലേഖനം തുടങ്ങാൻ മുകളിൽ കാണുന്ന ചുവന്ന ലിങ്ക് ഞെക്കിയാലും മതി .ആശംസകളോടെ --Anoopan| അനൂപൻ 14:18, 20 ഒക്ടോബർ 2008 (UTC)
ഓക്സിജൻ
തിരുത്തുകസുനീഷ്,
ഓക്സിജൻ എന്നൊരു താൾ നമുക്കുണ്ട്. മാറ്റങ്ങൾ അവിടെ വരുത്താൻ ശ്രദ്ധിക്കുക--Anoopan| അനൂപൻ 13:21, 17 ഡിസംബർ 2008 (UTC)
പകർപ്പവകാശം
തിരുത്തുകചിത്രം:IMAGE0001.jpg എന്ന ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശവും ചേർത്തിട്ടില്ലല്ലോ? ചേർക്കാത്തപക്ഷം അത് നീക്കം ചെയ്യപ്പെടും. ദയവായി ചേർക്കൂ. --ജ്യോതിസ് 07:51, 23 ഡിസംബർ 2008 (UTC)
ജവാഹർലാൽ നെഹ്റു
തിരുത്തുകസുഹൃത്തേ, ജവാഹർലാൽ നെഹ്റു എന്ന താൾ തുടങ്ങുന്നതിന് മുമ്പ് അതേ പേരിൽ അങ്ങിനെ ഒരു ലേഖനം ഉണ്ടൊ എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. ജവഹർലാൽ നെഹ്രു എന്നൊരു താൾ നിലവിലുണ്ട്. അന്വേഷിക്കുന്നതിന് ഇടത് വശത്തെ സേർച്ച് ബോക്സിൽ ജവഹർ എന്നെഴുതിയാൽ അവിടെ ജവഹർ എന്ന പേരിൽ തുടങ്ങുന്ന എല്ലാ ലേഖനങ്ങളും കാണിക്കും. ഇപ്പോൾ താങ്കൾ തുടങ്ങിയ ലേഖനത്തിലെ അക്ഷരത്തെറ്റ് കാണുക ജവാഹർലാൽ നെഹ്റു . ഇതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. തുടക്കത്തിൽ സാധാരണ ഇങ്ങിനെ സംഭവിക്കാറുണ്ട്. ഒരു നല്ല എഡിറ്റിംഗ് ആശസിക്കുന്നു. -- Rameshng | Talk 08:29, 23 ഡിസംബർ 2008 (UTC)
അക്ഷരത്തെറ്റുകൾ
തിരുത്തുകസുഹൃത്തെ, ലേഖനങ്ങൾ നന്നാവുന്നുണ്ട്. അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കണം കേട്ടൊ. കറുപ്പ് യുദ്ധം എന്ന ലേഖനം ശ്രദ്ധിക്കൂ. സഹായം:എഡിറ്റിങ് വഴികാട്ടി ഒന്നു നന്നായി വായിക്കുന്നത് നന്നായിരിക്കും. സംശയങ്ങൾ ചോദിക്കാൻ മടിക്കണ്ട. എന്തെങ്കിൽ സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദത്തിൽ ഒരു കുറിപ്പിട്ടാൽ മതിയാവും. ആവും വിധം സഹായിക്കാം. വളരെ നല്ല എഡിറ്റുകൾ ആശംസിച്ചു കൊണ്ട്. -- Rameshng | Talk 10:46, 27 ഡിസംബർ 2008 (UTC)
ചിത്രത്തിന്റെ ലൈസൻസ്
തിരുത്തുകചിത്രം ഗൂഗിളിൽ നിന്നാണോ, അതോ അവിടെ സേർച്ച് ചെയ്തതിനു ശേഷം മറ്റേതെങ്കിൽ സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തതാണൊ. ഇത് രണ്ടായാലും ആ ചിത്രം എവിടെ നിന്നുള്ളതാണ് എന്നുള്ളതും അത് അവിടെ സ്വതന്ത്ര ലൈസൻസ് ഉള്ളതാണെങ്കിൽ വിക്കിയിലേക്ക് കയറ്റാം. പക്ഷേ, മിക്കവാറും ഏതെങ്കിലും സൈറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ ഒന്നും സ്വതന്ത്ര ലൈസൻസ് ഉള്ളതാവില്ല. -- Rameshng | Talk 11:44, 27 ഡിസംബർ 2008 (UTC)
- കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കൂ -- Rameshng | Talk 11:48, 27 ഡിസംബർ 2008 (UTC)
- സുഹൃത്തെ മറ്റ് സൈറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ വിക്കിയിലേക്ക് ചേർക്കാൻ പറ്റില്ല. അത് പകർപ്പവകാശ പരിധിയിൽ വരുന്നതാണ്. -- Rameshng | Talk 12:01, 27 ഡിസംബർ 2008 (UTC)
ചിത്രങ്ങൾ ചേർക്കുമ്പോൾ
തിരുത്തുകസുഹൃത്തേ, ചിത്രങ്ങൾ ചേർക്കേണ്ടത് എങ്ങിനെയെന്ന ഇവിടെ നോക്കിയാൽ കാണാം. മീറ്റർ എന്ന ലേഖനത്തിൽ താങ്കൾ ചേർത്ത ചിത്രത്തിന്റെ ഭാഗത്തിൽ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിക്കൂ.
- അത് പോലെ ഒരു വരി തുടങ്ങുമ്പോൾ അതിന്റെ മുൻപിൽ ഒരു സ്പേസ് വരാതെ സൂക്ഷിക്കുക. അത് ലേഖനത്തിൽ ഒരു ചതുരം പോലെ കാണിക്കും -- Rameshng | Talk 08:30, 31 ഡിസംബർ 2008 (UTC)
അഗ്നി സുരക്ഷ
തിരുത്തുകസുഹൃത്തേ, ഫയർ & സേഫ്റ്റി , അഗ്നി സുരക്ഷ എന്നാക്കി മാറ്റിയെഴുതിയിട്ടുണ്ട്. അതിലെ ചില വിവരങ്ങൾ, ഉദ: എല്ലാ ക്ലാസ് അഗ്നികളേയും ശമിപ്പിക്കാനുള്ള രീതികൾ, അതൊന്നു വായിച്ചു നോക്കിയിട്ട് ശരിയാക്കണം. തിരഞ്ഞു നോക്കിയിട്ട് കിട്ടിയില്ല. താങ്കൾക്ക് ഇതിൽ കൂടുതൽ എഴുതാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. -- Rameshng | Talk 10:24, 4 ജനുവരി 2009 (UTC)
ങ്ങ
തിരുത്തുകസുഹൃത്തേ,
താങ്കൾ കണ്ടുപിടുത്തങ്ങൾ എന്നെഴുതേണ്ടിടത്ത് കണ്ടുപിടുത്തങൾ എന്നാണെഴുതുന്നത്. ഇവിടെയെല്ലാം ഒരു ങ എന്നതിനു പകരമായി ങ്ങ എന്നു വേണമെഴുതാൻ. ശരിയാക്കുവാൻ ശ്രദ്ധിക്കുമല്ലോ--Anoopan| അനൂപൻ 14:00, 16 ജനുവരി 2009 (UTC)
അവലംബം നല്കുമ്പോൾ
തിരുത്തുകസുനീഷ്, രാജാ രാമണ്ണ താളിൽ താങ്കൾ നല്കിയ അവലംബത്തിന്റെ ലിങ്ക് ഞാൻ ഒഴിവാക്കിയത് ശ്രദ്ധിക്കുമല്ലോ. മറ്റു വിക്കികളോ ബ്ലോഗുകളോ വിജ്ഞാനകോശങ്ങളോ വിക്കിപീഡിയയിൽ അവലംബമായി ഉപയോഗിക്കാറില്ല. പകരം പ്രസ്തുത ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന റഫറൻസുകൾ വീണ്ടും പരിശോധിച്ച് അതിലെ ആശയം മലയാളം ലേഖനത്തിലേക്ക് ഉൾപ്പെടുത്താം. അപ്രകാരം ചെയ്യുമ്പോൾ ആ റഫറൻസിന്റെ പേരും നല്കാം.--സിദ്ധാർത്ഥൻ 14:57, 20 ജനുവരി 2009 (UTC)
- പ്രശ്നമൊന്നുമില്ല. ഇങ്ങനെയല്ലേ കാര്യങ്ങൾ അറിയുക. :-) തുടർന്നും എഴുതുക. ആശംസകളോടെ --സിദ്ധാർത്ഥൻ 15:05, 20 ജനുവരി 2009 (UTC)
ഇംഗ്ലീഷ് വിലാസം
തിരുത്തുകprettyurl ഉപയോഗിക്കുമ്പോൾ ഇംഗ്ലീഷ് വിലാസത്തിനുവേണ്ടി ഒരു താൾ ആദ്യമേ നിർമ്മിച്ചിട്ടുണ്ടെങ്കിൽ ആ ലിങ്ക് നീല നിറമായി കാണിക്കും. ഇംഗ്ലീഷ് താൾ നിലവിലില്ലെങ്കിൽ റെഡ് ലിങ്ക് ആയിരിക്കും കാണിക്കുക. അപ്പോൾ ആ റെഡ് ലിങ്ക് ക്ലിക്ക് ചെയ്ത് മലയാളം താളിലേക്ക് റീഡയറക്ട് ചെയ്താൽ മതി. രാജാ രാമണ്ണയ്ക്ക് ഞാൻ നിർമ്മിച്ച ഇംഗ്ലീഷ് താൾ നോക്കുക. --സിദ്ധാർത്ഥൻ 15:30, 20 ജനുവരി 2009 (UTC)
റിപ്പൺ പ്രഭു
തിരുത്തുകചിത്രം:IMAGE0001.jpg ഈ ചിത്രത്തിന്റെ ഉറവിടം/അനുമതിപത്രം ചേർത്തിട്ടില്ല.. ദയവായി പ്രസ്തുതവിവരങ്ങൾ ചേർക്കുക. അല്ലാത്ത പക്ഷം ചിത്രം വിക്കിപീഡീയയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടേക്കാം. ആശംസകളോടെ --Vssun 04:53, 22 ജനുവരി 2009 (UTC)
ഇപ്പോൾ ചേർത്തിരിക്കുന്ന ലൈസൻസ് ഉപയോഗിച്ച് ചിത്രം റിപ്പൺ പ്രഭു എന്ന താളിൽ ഉൾക്കൊള്ളിക്കാൻ സാധ്യമല്ല.. ആ ലൈസൻസിൽത്തന്നെ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കൂ.. to illustrate either the publication of the article or issue in question,.--Vssun 08:56, 22 ജനുവരി 2009 (UTC)
ജോൺ ഡാൽട്ടൺ
തിരുത്തുകസാരല്ല്യാ മാഷേ.....എല്ലാവർക്കും പറ്റാറുള്ളതാ ഇടക്കേയ്! ഇനി ശ്രദ്ധിച്ചാൽ മതി--സുഭീഷ് - സംവാദങ്ങൾ 12:26, 22 ജനുവരി 2009 (UTC)
- അവലംബം നല്കുന്നതും പുറത്തുനിന്നുള്ള വിവരങ്ങൾ നല്കുന്നതും രണ്ടാണ്. അവലംബമായി നല്കുമ്പോൾ ലേഖനത്തിൽ ഏതെല്ലാം പ്രസ്താവനകൾക്ക് പ്രസ്തുത സോഴ്സ് അവലംബമായി എടുത്തിട്ടുണ്ട് എന്നു കാണിക്കണം. ഇതിന് ടൈപ്പിംഗ് വിൻഡോയിലെ ടൂൾബാറിൻറെ വലത്തേയറ്റത്ത് രണ്ടാമത്തെ <ref> ടാഗ് ഉപയോഗിക്കാം. --സിദ്ധാർത്ഥൻ 13:10, 22 ജനുവരി 2009 (UTC)
താൾ മായിച്ചിട്ടില്ല. ഇവിടെത്തന്നെയുണ്ട്. ഹെൻറി ബെക്വറൽ. തെറ്റായ തലക്കെട്ട് മാത്രമാണ് മായിച്ചത്. :)--അഭി 10:37, 23 ജനുവരി 2009 (UTC)
റേഡിയോ ആക്ടിവിറ്റി
തിരുത്തുകഅണുപ്രസരണം (റേഡിയോ ആക്ടിവിറ്റി) എന്നൊരു ലേഖനം നിലവിലുണ്ട്. സുനീഷ് തുടങ്ങിയ റേഡിയോ ആക്ടിവത എന്ന താളിലെ വിവരങ്ങൾ അതിലേക്ക് ചേർക്കണേ.--അഭി 12:01, 23 ജനുവരി 2009 (UTC)
മുൻപ് ഭുവൻ എർത്ത് എന്നു തന്നെയായിരുന്നു. പിന്നീട് ഭൂവൻ എന്നാക്കുകയായിരുന്നു. സംവാദം:ഭുവൻ കാണൂ --ജുനൈദ് (സംവാദം) 04:08, 24 ജനുവരി 2009 (UTC)
മതിലുകൾ
തിരുത്തുകമതിലുകളുടെ തിരക്കഥ ബഷീറിന്റേതാണെന്നും അതിനു് മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് ബഷീറിനു് ലഭിച്ചു എന്നുമുള്ള വിവരം എവിടെനിന്നാണു് താങ്കൾക്ക് കിട്ടിയതു്? മംഗലാട്ട് ►സന്ദേശങ്ങൾ
ലേഖനം തിരുത്തിയതു് കാണുക. മംഗലാട്ട് ►സന്ദേശങ്ങൾ
ഉൽപരിവർത്തനം
തിരുത്തുകഉൽപരിവർത്തനം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 07:41, 4 ഫെബ്രുവരി 2009 (UTC)
ചിത്രത്തിന്റെ വോട്ട്.
തിരുത്തുകസുനീഷേ,
വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന താളിൽ വോട്ട് ചെയ്യുമ്പോൾ, തീരുമാനമായ ചിത്രങ്ങൾക്ക് വോട്ട് ചെയ്യേണ്ട കാര്യമില്ല. -- Rameshng | Talk 15:25, 19 മേയ് 2009 (UTC)
- ക്ഷമിക്കുന്നു എന്നൊന്നും പറഞ്ഞ് എന്നെ ചെറുതാക്കല്ലേ,, എന്റെ ദൈവമേ? -- Rameshng | Talk 12:13, 20 മേയ് 2009 (UTC)
ലൈസൻസ്
തിരുത്തുകതാങ്കൾ ചേർക്കുന്ന ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നാണെങ്കിൽ അതിൽ ഉപയോഗിച്ചിരിക്കുന്ന അതേ പേര് തന്നെ നൽകി അപ്‌ലോഡ് ചെയ്യുക. അല്ലെങ്കിൽ ഇംഗ്ലീഷ് വിക്കിയിലെ ചിത്രത്തിന്റെ താളിലേക്ക് ഇവിടെ നിന്നും ഒരു കണ്ണി നൽകാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ചിത്രം നീക്കം ചെയ്യപ്പെടാനിടയുണ്ട്. ആശംസകളോടെ --Vssun 14:53, 21 മേയ് 2009 (UTC)
പുതിയ താളുകൾ തുടങ്ങാനായുള്ള താങ്കളുടെ ശ്രമങ്ങൾ ശ്ലാഘനീയമാണ്. എന്നാൽ, മെഗർഎന്നത്, വൈദ്യുതപരിശോധനയ്കായുള്ള ഉപകരണങ്ങൾ നിമ്മിക്കുന്ന ഒരു കമ്പനിയുടെ [1] / അവർ നിർമ്മിക്കുന്ന ഉപകരണത്തിന്റെ വാണിജ്യനാമമാണ് . ഇൻസുലേഷൻ ടെസ്റ്റർ എന്നാണ് താങ്കൾ ഉദ്ദേശിച്ച ഉപകരണത്തിന്റെ സാമാന്യ നാമം. (റെഫ്രിജറേറ്റർ എന്ന ഉപകരണത്തിന് ഫിഡ്ജ് എന്നു വിളിക്കുന്നതുപോലെ) വിക്കിപ്പീഡിയയിൽ ലേഖനമെഴുതുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി ദയവായി ശ്രദ്ധിക്കാൻ ശ്രമിക്കുക. ഭാവുകങ്ങൾ --ബിപിൻ 11:32, 22 മേയ് 2009 (UTC)
>>ആവാം. മലയാള പദം എന്തെങ്കിലും ഉണ്ടോ / കിട്ടുമോ എന്നു കൂടി എന്നു നോക്കുക. --ബിപിൻ 11:43, 22 മേയ് 2009 (UTC)
- താങ്കൾ ഈ കുറിപ്പ് ഇപ്പോൾ എഴുതിയത് എന്തിനാണെന്ന് മനസിലായില്ല. അറിയാവുന്ന ഒരു കാര്യം അല്ലെങ്കിൽ എന്റെ അഭിപ്രായം അറിയിക്കുക എന്നതു മാത്രമാണ് നേരത്തെ എഴുതിയ കുറിപ്പുകളുടെ ഉദ്ദേശ്യം. ഭൃഗുരാമൻസിൻഡ്രോം (ഞാനൊഴിഞ്ഞുണ്ടോ ഒരു രാമനിത്രിഭുവനത്തിങ്കൽ എന്ന ഭാവം) എനിക്കില്ല എന്നു ദയവായി അറിഞ്ഞാലും. --ബിപിൻ 19:40, 21 ഓഗസ്റ്റ് 2009 (UTC)
ലേഖനരക്ഷാസംഘം
തിരുത്തുകനമസ്കാരം, Suneesh. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം. |
സ്വാഗതം
തിരുത്തുക
|
പ്രമാണം:1234567.JPG
തിരുത്തുകപ്രമാണം:1234567.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 13:06, 27 സെപ്റ്റംബർ 2009 (UTC)
- ചെയ്തു --Vssun 08:26, 28 സെപ്റ്റംബർ 2009 (UTC)
സാങ്കേതികപദാവലി
തിരുത്തുകവിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 13:42, 28 സെപ്റ്റംബർ 2009 (UTC)
ഉറവിടം
തിരുത്തുകപ്രമാണം:987654.JPG ഈ ചിത്രത്തിന്റെ ഉറവിടം ചേർക്കാൻ താല്പര്യപ്പെടുന്നു. --Vssun 11:28, 4 ഒക്ടോബർ 2009 (UTC)
പ്രമാണം:Pappaya Fruit.JPG
തിരുത്തുകപ്രമാണം:Pappaya Fruit.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 17:02, 14 ഫെബ്രുവരി 2010 (UTC)
പ്രമാണം:Dr.raja ramanna.jpg
തിരുത്തുകപ്രമാണം:Dr.raja ramanna.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 12:12, 10 നവംബർ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Suneesh,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:18, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Suneesh
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:18, 17 നവംബർ 2013 (UTC)
ന്യൂസ്‌പേപ്പർബോയ് എന്ന ലേഖനത്തിന്റെ പേര് മാറ്റം
തിരുത്തുകഈ ലേഖനത്തിന്റെ പേര് ന്യൂസ്‌പേപ്പർബോയ് എന്നത് മാറ്റി ന്യൂസ്‌പേപ്പർ ബോയ് എന്ന് ആക്കിക്കൂടെ? ന്യൂസ്‌പേപ്പർ ബോയ് ആണ് ശരിയെന്നു തോന്നുന്നു. ഇതിന്റെ സിനിമാ പോസ്റ്ററിൽ ന്യൂസ്‌പേപ്പർബോയ്എന്നുതന്നെയാണ് കാണപ്പെടുന്നത്. അതുപക്ഷേ, ഒരു സാങ്കേതിക പിഴവായിരിക്കാം. നെറ്റിൽ മറ്റെല്ലാ റിസൾട്ട്കളിലും ന്യൂസ്‌പേപ്പർ ബോയ് എന്ന് തന്നെയാണ് കാണപ്പെടുന്നത്. തന്നെയുമല്ല ആളുകൾ സാധാരണയായി ഇങ്ങനെയായിരിക്കും സേർച്ച് ചെയ്യുന്നത്. മേൽവിലാസം ശരിയാണ് (സംവാദം) 09:23, 9 സെപ്റ്റംബർ 2017 (UTC)