നമസ്കാരം മേൽവിലാസം ശരിയാണ് !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 13:01, 27 മേയ് 2017 (UTC)
- സ്വാഗതസംഘം, വളരെ നന്ദി. വിക്കിപീഡിയയിൽ ഒരു തുടക്കക്കാരനായ എനിക്ക് താങ്കളുടെ സന്ദേശവും അതിലടങ്ങിയ നിർദേശങ്ങളും വളരെ ഗുണകരമാണ്. തുടർന്നും താങ്കളുടെ സേവനങ്ങൾ പ്രതീക്ഷിക്കുന്നു. മേൽവിലാസം ശരിയാണ് (സംവാദം) 08:43, 29 മേയ് 2017 (UTC)
ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?തിരുത്തുക
അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..?-മേൽവിലാസം ശരിയാണ് (സംവാദം) 05:57, 3 ജൂൺ 2017 (UTC)
- ഇത് അധികാരത്തിന്റെ പ്രശ്നമൊന്നുമല്ല. വിക്കിപീഡിയയിൽ തിരുത്താൻ അംഗത്വം വേണമെന്നൊന്നുമില്ല. ഐ.പിക്കും തിരുത്താം. അദ്ദേഹത്തിനു സംശയമോ / അഭിപ്രായവ്യത്യാസമോ ഉള്ളതാളിൽ നീക്കം ചെയ്യൽ ഫലകം ഉപയോഗിക്കാം. പക്ഷേ ഐ.പി വ്യക്തമായ കാരണം കാണിച്ചിരിക്കണം. വ്യക്തമായ കാരണം കാണിച്ചിട്ടില്ലെങ്കിൽ താൾ സൃഷ്ടിച്ച ഉപയോക്താവിനോ, മറ്റേതു ഉപയോക്താക്കൾക്കും ഈ ഫലകം നീക്കം ചെയ്യാവുന്നതാണ്. ബിപിൻ (സംവാദം) 05:58, 6 ജൂൺ 2017 (UTC)
- റോജി പാലാ, താങ്കളുടെ സംവാദ താളിലും ഈ ചോദ്യം ഞാൻ ചോദിച്ചിരുന്നു. താങ്കൾക്ക് സാധിക്കുമെങ്കിൽ എന്നെ ഒന്ന് സഹായിക്കാമോ? എന്റെ സതീഷ് കളത്തിൽ എന്ന താളിൽ ഇത്തരം ഒരു ഫലകം (ഈ ലേഖനം വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: ശ്രദ്ധേയതയില്ല) ഒരു ഐ.പി ഉപയോക്താവ് ഇട്ടിട്ടുണ്ട്. തുടർന്ന്, താളിന്റെ നിർമ്മാർജ്ജനം ചോദ്യം ചെയ്യുന്ന ഫലകം ഞാൻ ചേർക്കുകയും അതിനുള്ള കാരണം ഈ താളിന്റെ സംവാദത്താളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഒരാഴ്ചയിലധികമായിട്ടും ഇക്കാര്യത്തിൽ ഒരു ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല.മേൽവിലാസം ശരിയാണ് (സംവാദം) 13:57, 7 ജൂൺ 2017 (UTC)
- സംവാദം:സതീഷ് കളത്തിൽ#ശ്രദ്ധേയത കാണുക. (2010-ൽ ഞാനായിരുന്നല്ലേ ജലച്ചായം ലേഖനം സൃഷ്ടിച്ചത്? :) )--റോജി പാലാ (സംവാദം) 14:33, 7 ജൂൺ 2017 (UTC)
- റോജി പാലാ, താങ്കളുടെ സംവാദ താളിലും ഈ ചോദ്യം ഞാൻ ചോദിച്ചിരുന്നു. താങ്കൾക്ക് സാധിക്കുമെങ്കിൽ എന്നെ ഒന്ന് സഹായിക്കാമോ? എന്റെ സതീഷ് കളത്തിൽ എന്ന താളിൽ ഇത്തരം ഒരു ഫലകം (ഈ ലേഖനം വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: ശ്രദ്ധേയതയില്ല) ഒരു ഐ.പി ഉപയോക്താവ് ഇട്ടിട്ടുണ്ട്. തുടർന്ന്, താളിന്റെ നിർമ്മാർജ്ജനം ചോദ്യം ചെയ്യുന്ന ഫലകം ഞാൻ ചേർക്കുകയും അതിനുള്ള കാരണം ഈ താളിന്റെ സംവാദത്താളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഒരാഴ്ചയിലധികമായിട്ടും ഇക്കാര്യത്തിൽ ഒരു ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല.മേൽവിലാസം ശരിയാണ് (സംവാദം) 13:57, 7 ജൂൺ 2017 (UTC)
- റോജി പാലാ, ഒരുപാട് നന്ദിയുണ്ട്. എന്നെ വലിയൊരു വിഷമത്തിൽ നിന്നാണ് താങ്കൾ കരകയറ്റിയത്. താങ്കൾ പറഞ്ഞത് ശരിയാണ്. താങ്കളുടെ ജലച്ചായം എന്ന ലേഖനത്തിൽ നിന്ന് തന്നെയാണ് ഈ ലേഖനവും തയ്യാറാക്കാൻ എനിക്ക് പ്രചോദനമായത്. ഈ അടുത്ത കാലത്താണ് വിക്കിയിൽ എനിക്ക് താൽപ്പര്യം ജനിച്ചതും ഇവിടെ അംഗമാകാൻ തയ്യാറെടുപ്പുകൾ നടത്തിയതും. അതുകൊണ്ട്, എളുപ്പത്തിൽ ഒരു ലേഖനം തയ്യാറാക്കാൻ പറ്റിയ വിഷയം നെറ്റിൽ തേടുന്നതിനിടയിലാണ് ജലച്ചായം എന്ന ലേഖനം എന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിലെ സംവിധായകനെക്കുറിച്ചു പ്രത്യേകം ഒരു ലേഖനമില്ല എന്ന് കണ്ടപ്പോൾ അദ്ദേഹത്തെപ്പറ്റി എഴുതണമെന്നു തോന്നി. അങ്ങനെ ചെയ്തതാണ് ഈ ലേഖനം. ഇത് തയ്യാറാക്കാൻ എഴുതിയ കൂട്ടത്തിൽ ഈ സവിധായകന്റെ മറ്റു രണ്ട് ചലച്ചിത്രങ്ങൾക്കുറിച്ചു (വീണാ വാദനം, ലാലൂരിന് പറയാനുള്ളത് എന്നീ ഡോക്യൂമെന്ററികൾ) കൂടി എഴുതി വെച്ചിട്ടുണ്ട്. പക്ഷെ, എഴുതിയതിന്റെ ഗതിയെന്താണെന്നറിയാതെ അത് അപ്‌ലോഡ് ചെയ്യാൻ മടിച്ചിരിക്കുകയാണ് ഞാൻ. താങ്കളെപ്പോലെ സംശുദ്ധിയും കാര്യപ്രാപ്തിയും ഉള്ളവർ ആണ് എന്നെപ്പോലത്തെ തുടക്കകാരുടെ വഴികാട്ടികളും പ്രതീക്ഷകളും! മേൽവിലാസം ശരിയാണ് (സംവാദം) 10:30, 9 ജൂൺ 2017 (UTC)
- ഡോക്യൂമെന്ററികൾക്ക് എന്തെങ്കിലും പുരസ്കാരമോ അന്താരാഷ്ട്ര പ്രദർശനമോ മറ്റൊ ഇല്ലാത്തവ നിലനിൽക്കാൻ ബുദ്ധിമുട്ടായിരിക്കും. ശ്രദ്ധേയത ചോദ്യം ചെയ്യപ്പെടാം.--റോജി പാലാ (സംവാദം) 12:19, 9 ജൂൺ 2017 (UTC)
- റോജി പാലാ പറഞ്ഞത് വളരെ ശരിയാണ് . ഡോക്യുമെന്ററി ചലച്ചിത്രങ്ങൾക്ക് വിക്കിപീഡിയയിൽ വലിയ സ്ഥാനമൊന്നും കാണുന്നില്ല. 'ഡോക്യുമെന്ററി ചലച്ചിത്ര സംവിധായകർ' എന്ന വർഗ്ഗം പരിശോധിച്ചപ്പോൾ തന്നെ ഇക്കാര്യം ബോധ്യമായി. ഒരേ ഒരു ഡോക്യുമെന്ററിക്ക് മാത്രമാണ് താളുള്ളത്. ലെസ്‌ലി ഉഡ്വിൻ എന്ന ഒരു വിദേശ സംവിധായിക സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള ഇന്ത്യാസ് ഡോട്ടർ. മലയാളത്തിന്റെ ഒരു ഡോക്യുമെന്ററി ചിത്രം പോലും ഇതുവരെ മലയാളം വിക്കിപീഡിയയിൽ ഇല്ല എന്നത് വളരെ ആശ്ചര്യാകരവും ഒപ്പം വേദനാജനകവുമാണെന്ന് പറയാതെ വയ്യ. ഇതിനൊരു മാറ്റം ഉണ്ടാകാൻ സാധ്യത ഒട്ടും തന്നെ ഇല്ലേ...? അഥവാ, ഇതിനൊരു മാറ്റം ഉണ്ടാക്കാൻ ആർക്കാണ് സാധിക്കുക? മേൽവിലാസം ശരിയാണ് (സംവാദം) 15:46, 9 ജൂൺ 2017 (UTC)
- റോജി പാലാ, ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി ലാലൂരിന് പറയാനുള്ളത് എന്ന ഡോക്യുമെന്ററിയുടെ താൾ ഞാൻ സൃഷ്ടിച്ചിട്ടുണ്ട്. താങ്കളുടെ മുന്നറിയിപ്പ് അവഗണിച്ചതല്ല, മറിച്ച് ഈ യജ്ഞത്തോടനുബന്ധിച്ചു തന്നെ സൃഷ്ടിച്ച ബട്ടർഫ്ലൈ (ചലച്ചിത്രം) എന്ന ഒരു ഡോക്യുമെന്ററിയുടെ ലേഖനം കണ്ടതിനാലാണ് 'ലാലൂരിന് പറയാനുള്ളത്' എന്നതിന്റെ താളും ചെയ്തത്. മാത്രമല്ല, ഈ ചിത്രവും ഒരു പരിസ്ഥിതി ചിത്രം തന്നെയാണ്. അതുകൊണ്ട് സ്.ഡി. ഫലകം കിട്ടില്ലെന്ന് വിശ്വസിക്കുന്നു. മേൽവിലാസം ശരിയാണ് (സംവാദം) 20:52, 9 ജൂൺ 2017 (UTC)
ATMതിരുത്തുക
Namaste dear മേൽവിലാസം ശരിയാണ്! Can you make an article about Malayalam movie ATM and find poster? If you make this article, I will be grateful! Thank u! --92.100.21.45 09:22, 3 സെപ്റ്റംബർ 2017 (UTC)
- നിങ്ങളുടെ വിവരങ്ങൾ (ആവശ്യപ്പെടുന്നത് ആര്, സിനിമയുമായുള്ള ബന്ധം തുടങ്ങിയവ) ഇവിടെ പോസ്റ്റ് ചെയ്യുക. അതിനു മറ്റു ബുദ്ധിമുട്ടുകൾ ഉള്ളപക്ഷം melvilasamsariyanu@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കുക. മേൽവിലാസം ശരിയാണ് (സംവാദം) 10:05, 3 സെപ്റ്റംബർ 2017 (UTC)
താരക സമർപ്പണത്തിന് നന്ദിതിരുത്തുക
- വളരെ വളരെ നന്ദി രഞ്ജിത്സിജി. താങ്കളിൽ നിന്നാണ് എനിക്ക് ആദ്യത്തെ വിക്കിപീഡിയയുടെ ഒരു അംഗീകാരം ലഭിക്കുന്നത്. വളരെ അപൂർവ്വമായാണ് ഇവിടെ (വിക്കിപീഡിയയിൽ) വരാൻ എനിക്ക് കഴിയുന്നത്. എങ്കിലും, എന്നാൽ കഴിയാവുന്ന വിധം ഞാൻ വിക്കിപീഡിയക്ക് വേണ്ടി പ്രവർത്തിക്കും.മേൽവിലാസം ശരിയാണ് (സംവാദം) 13:33, 3 സെപ്റ്റംബർ 2017 (UTC)
- വിക്കിയിൽ ലേഖനം എഴുതുന്നത് ഭാവികാലത്തേക്ക് നിങ്ങളെ ഇവിടെ അടയാളപ്പെടുത്തിവയ്ക്കുന്നതിന് തുല്യമാണ്. നിങ്ങൾ ആർജിച്ച വിജ്ഞാനവും അനുഭവസമ്പത്തും എല്ലാകാലത്തേക്കും മനുഷ്യരാശിക്ക് ഉതകുന്നതരത്തിൽ നൽകുക എന്നതാണ് അതിന്റെ ലക്ഷ്യം. ഇത് സ്വന്തം പേരിലും അല്ലെങ്കിൽ തൂലികാനാമത്തിലും ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല. സ്വന്തം പേരിലായാൽ ഇപ്പോഴും ഭാവിയിലും മറ്റുള്ളവർക്ക് കൂടുതൽ എളുപ്പമുണ്ടാവുമെന്ന് മാത്രം. അല്ലെങ്കിൽ ഏതോ ഒരു മഹാനുഭാവൻ എന്ന് നമ്മൾ ചരിത്രത്തിൽ പരാമർശിക്കും അത്ര തന്നെ. -- രൺജിത്ത് സിജി {Ranjithsiji} ✉ 12:25, 4 സെപ്റ്റംബർ 2017 (UTC)
മലയാളം വിക്കിയിലെ ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കി പേജുകളിൽ ഉൾപ്പെടുത്തുന്നത് എങ്ങിനെ?തിരുത്തുക
മലയാളം വിക്കിയിലെ ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കി പേജുകളിൽ ഉൾപ്പെടുത്തുന്നത് എങ്ങിനെയെന്ന് അറിയാവുന്നവർ പറഞ്ഞുതരണമെന്ന് അഭ്യർത്ഥന.മേൽവിലാസം ശരിയാണ് (സംവാദം) 11:52, 6 സെപ്റ്റംബർ 2017 (UTC)
- രണ്ടുതരം ചിത്രങ്ങളുണ്ടു് മലയാളം വിക്കിയിൽ. ഭൂരിഭാഗവും കോമൺസ് എന്ന വിക്കിമീഡിയാ സംരംഭലിങ്കിൽനിന്നുമുള്ളവയാണു്. അവയുടെ കാര്യത്തിൽ ഇമേജ് ലിങ്ക് ഇവിടെ കാണുന്ന അതേപോലെ ഇംഗ്ലീഷ് വിക്കിയിലും ചേർത്താൽ മതി.
- എന്നാൽ, ചിലപ്പോൾ ml.wikipedia എന്നു തുടങ്ങുന്നലിങ്കുകളുള്ള ചിത്രങ്ങൾ കണ്ടേക്കാം. ഇവയ്ക്കു് പ്രത്യേക പകർപ്പവകാശപരിമിതികളുണ്ടു്. ന്യായോപയോഗം എന്ന പരിമിതപ്പെടുത്തിയ അവകാശങ്ങളോടെയാണു് താരതമ്യേന റെസൊലൂഷൻ കുറഞ്ഞ ഈ ചിത്രങ്ങൾ കാണുക. അവയെ ഇംഗ്ലീഷിലേക്കും മറ്റും പകർത്താനാവില്ല.
- വിശ്വപ്രഭViswaPrabhaസംവാദം 12:07, 6 സെപ്റ്റംബർ 2017 (UTC)
- വളരെ നന്ദി വിശ്വപ്രഭ. പക്ഷെ, 'പ്രമാണം:-------.jpg' എന്ന് കാണപ്പെടുന്ന പ്രമാണങ്ങളും ഇംഗ്ലീഷ് വിക്കിയിൽ ചിത്രരൂപത്തിൽ കാണാൻ കഴിയുന്നില്ലല്ലോ. :ml:പ്രമാണം ബ്രാക്കറ്റിൽ ( [[]] ) ഉപയോഗിച്ചാൽ എഴുത്തു രൂപത്തിൽ കാണപ്പെടുന്നുണ്ട്. പിന്നെ, മലയാളത്തിന് മാത്രമായി കോമൺസ് ചിത്രങ്ങൾ ഉണ്ടോ? മലയാളം കോമൺസ് ലിങ്കിലൂടെ പോയാൽ എത്തുന്നത് ഇംഗ്ലീഷ് ലിങ്കിലേക്കാണ്.മേൽവിലാസം ശരിയാണ് (സംവാദം) 12:38, 6 സെപ്റ്റംബർ 2017 (UTC)
- ഇടതുവശത്തെ മെനുവിൽ അപ്‌ലോഡ് എന്ന ബട്ടൺ അമർത്തുമ്പോൾ ഈ താൾ കാണാം. അപ്‌ലോഡ് ചെയ്യാൻ അവിടെ രണ്ടു തരം വഴികൾ കാണാം. ആദ്യത്തേതു് മലയാളം വിക്കിയുടെ സ്വന്തം ചിത്രശേഖരത്തിലേക്കും മറ്റേതു് കോമൺസിലേക്കുമാണുള്ളതു്. ന്യായോപയോഗത്തിനുള്ളവയാണു് (പുസ്തകങ്ങളുടെ പുറം ചട്ടയോ സിനിമയുടെ പോസ്റ്ററോ തുടങ്ങിയവ അതുമായി ബന്ധപ്പെട്ട ആ ഒരൊറ്റ ലേഖനത്തിൽ ചേർക്കാൻ വേണ്ടീ മാത്രം വളരെ കുറഞ്ഞ റിസൊലൂഷനിൽ ഉപയോഗിക്കാൻ). ഇവ കോമൺസിൽ പലപ്പോഴും അനുവദനീയമല്ല.
- പ്രമാണം:--- എന്ന രീതിയിൽ കാണുന്നവയെല്ലാം ഇത്തരത്തിൽ മലയാളം വിക്കിപീഡിയ സെർവ്വറിൽ മാത്രംലഭ്യമായവയാണു്. അവ ഇംഗ്ലീഷിൽ പ്രവർത്തിക്കുകയില്ല.
- - വിശ്വപ്രഭViswaPrabhaസംവാദം 14:53, 6 സെപ്റ്റംബർ 2017 (UTC)
- വളരെ നന്ദി വിശ്വപ്രഭ. എന്റെ സംശയം തീർന്നു. മേൽവിലാസം ശരിയാണ് (സംവാദം) 15:03, 6 സെപ്റ്റംബർ 2017 (UTC)
- വിശ്വപ്രഭViswaPrabhaസംവാദം 15:33, 6 സെപ്റ്റംബർ 2017 (UTC)
- വളരെ നന്ദി വിശ്വപ്രഭ. എന്റെ സംശയം തീർന്നു. മേൽവിലാസം ശരിയാണ് (സംവാദം) 15:03, 6 സെപ്റ്റംബർ 2017 (UTC)
പ്രമാണം:Sathish Kalathil-Director of Jalachhayam.jpgതിരുത്തുക
പ്രമാണം:Sathish Kalathil-Director of Jalachhayam.jpg എന്ന ചിത്രത്തിലെ വ്യക്തി ജീവിച്ചിരിപ്പുള്ളതല്ലേ? ജീവിച്ചിരിക്കുന്നവരുടെ ചിത്രം ഈ രീതിയിൽ ഉപയോഗിക്കുക വിക്കിയിൽ അനുവദനീയമല്ല. ചിത്രത്തിലെ തന്നെ അനുമതി എന്ന ഉപവിഭാഗം വായിച്ചു നോക്കുക. താങ്കൾ സ്വന്തമായി എടുത്ത ചിത്രമാണെങ്കിൽ അവ വിക്കി കോമൺസിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.--റോജി പാലാ (സംവാദം) 06:41, 10 സെപ്റ്റംബർ 2017 (UTC)
- റോജി പാലാ, വളരെ നന്ദി. ചിത്രത്തിന്റെ അനുമതി വിക്കി കോമൺസിലേക്ക് മാറ്റിയിട്ടുണ്ട്. മേൽവിലാസം ശരിയാണ് (സംവാദം) 22:03, 10 സെപ്റ്റംബർ 2017 (UTC)
- ഈ ചിത്രം താങ്കൾ എടുത്തതാണോ?--റോജി പാലാ (സംവാദം) 12:46, 12 സെപ്റ്റംബർ 2017 (UTC)
- അല്ല. നെറ്റിൽ ഉണ്ട്. മേൽവിലാസം ശരിയാണ് (സംവാദം) 13:03, 12 സെപ്റ്റംബർ 2017 (UTC)
- അപ്പോൾ ഇതു നീക്കം ചെയ്യേണ്ടി വരും. ചിത്രം താങ്കൾ സ്വയം എടുത്തവയെ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ പാടുള്ളു. ഇതു കാണുക.--റോജി പാലാ (സംവാദം) 13:57, 12 സെപ്റ്റംബർ 2017 (UTC)
- പ്രിയ റോജി സാർ ഈ ചിത്രം സംരക്ഷിക്കാൻ വേറെ വഴിയില്ലെങ്കിൽ നീക്കം ചെയ്യുക. (നീക്കം ചെയ്യൽ സ്വയം ചെയ്യാൻ കഴിയുമോ?) ഈ ചിത്രം ഉൾപ്പെടുത്തിയ സതീഷ് കളത്തിൽ എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് ലേഖനത്തിൽ ഒരു ചിത്രമുണ്ട്. (ഞാൻ അപ്‌ലോഡ് ചെയ്തതല്ല.) അത് വെക്കാം എന്നാണ് ആദ്യം കരുതിയത്, പിന്നെ, രണ്ടിലും ഒരേ ചിത്രം വേണ്ടാ എന്ന് കരുതിയാണ് ഈ ചിത്രം ഡൌൺലോഡ് ചെയ്ത് ഇവിടെ അപ്‌ലോഡ് ചെയ്തത്, ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ പഠിച്ചു വരുന്നതേയുള്ളൂ. പോസ്റ്ററുകൾ അപ്‌ലോഡ് ചെയ്യാനേ ഇതുവരെ പഠിച്ചുള്ളൂ. സിനിമാ ലേഖനങ്ങൾ ഇപ്പോൾ ഒരുവിധം വഴങ്ങുന്നുണ്ട്. മറ്റ് ലേഖനങ്ങൾ എഴുതാനുള്ള ധൈര്യം ആയിട്ടില്ല. അതുകൊണ്ട് പഴയ സിനമകളെക്കുറിച്ച് തന്നെ എഴുത്ത് തുടരുകയാണ്. ഒരുപാട് പഴയ സിനിമകൾക്ക് മലയാളത്തിൽ ലേഖനങ്ങൾ കാണുന്നില്ല. എന്നാൽ, പലതിനും ഇംഗ്ലീഷിൽ ലേഖനങ്ങൾ ഉണ്ട് താനും. ഇപ്പോൾ ഒരൽപം ഫ്രീയാണ്. പുതിയതായി രണ്ടെണ്ണം കൂടി ചെയ്തിട്ടുണ്ട്. (വേഴാമ്പൽ (അഹല്യാമോക്ഷം)), (അവൾക്കു മരണമില്ല). ഒന്ന് നോക്കണം. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തുടർന്നും തിരുത്തി തരിക.
പിന്നെ, ഒരു സംശയം, നെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ആണല്ലോ ഇവിടെ അധികവും..അതും, സ്വന്തം സൃഷ്ട്ടി എന്ന് രേഖപ്പെടുത്തികൊണ്ട്. ഈ അപ്‌ലോഡ് രീതി മാത്രം ശരിക്കും അങ്ങോട്ട് പിടിക്കിട്ടുന്നുമില്ല. ഒന്നും കൂടി വിശദീകരിച്ചു തരാമോ? ഉദാ:
ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് എതിരല്ലെന്നു നിങ്ങൾക്കു തെളിയിക്കാനാകും- എങ്ങിനെ അത് തെളിയിക്കും?ചിത്രം പൊതുസഞ്ചയത്തിൽ (പബ്ലിക് ഡൊമെയ്ൻ) ഉള്ളതാണെന്നു തെളിയിക്കാനാകും- എങ്ങിനെ അത് തെളിയിക്കും?- ന്യായോപയോഗ പരിഗണനകൾ എന്നാൽ എന്ത്? വിലപ്പെട്ട മറുപടി പ്രതീക്ഷിച്ചു കൊണ്ട്...മേൽവിലാസം ശരിയാണ് (സംവാദം) 16:20, 12 സെപ്റ്റംബർ 2017 (UTC)
മറുപടിതിരുത്തുക
- പ്രിയപ്പെട്ട മേൽവിലാസം ശരിയാണ്,
- ഇതും ഇതും വായിച്ചുകാണുമല്ലോ. അല്ലേ?
- ചിത്രം എടുത്ത ആൾ വശം അതേ സന്ദർഭത്തിൽ എടുത്ത മറ്റുചിത്രങ്ങളോ, ചിത്രത്തിൽ അടങ്ങിയിട്ടുള്ള ക്യാമറയുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള മെറ്റാഡാറ്റയോഇത്തരം സന്ദർഭങ്ങളിൽ തെളിവായി കണക്കാക്കും.
- മറ്റൊരാൾ എടുത്ത ചിത്രം നാം അപ്ലോഡ് ചെയ്യുമ്പോഴാണു് മുകളിൽ പറഞ്ഞ വസ്തുതകൾ പ്രസക്തമാവുന്നതു്.
ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് എതിരല്ലെന്നു നിങ്ങൾക്കു തെളിയിക്കാനാകുംഒരാൾ ഒരു ചിത്രം അയാളുടെ സ്വന്തം ബ്ലോഗിൽ പ്രസിദ്ധീകരിച്ചു എന്നിരിക്കട്ടെ. വിക്കിപീഡിയ അനുവർത്തിക്കുന്ന അതേ തരം പകർപ്പുപേക്ഷ നയം (CC-BY-SA തുടങ്ങിയവ) ആ ചിത്രത്തിനൊപ്പവും കൊടുത്തിട്ടുണ്ടെന്നു കരുതുക. അത്തരം ചിത്രങ്ങൾ അവരുടെ ആദ്യഉടമസ്ഥത (രചയിതാവു് എന്ന അംഗീകാരം) പരാമർശിച്ചുകൊണ്ടുതന്നെ നമുക്കു് അപ്ലോഡ് ചെയ്യാനാകും. അവിടെ ആ CC ലൈസൻസ് ചിത്രത്തിനു വേണ്ടിത്തന്നെ ചേർത്തുകാണുന്നുണ്ടെങ്കിൽ മാത്രമാണു് ഇങ്ങനെ ചെയ്യാൻ പറ്റുക. എന്നാൽ എല്ലാ വെബ് പേജുകളും അങ്ങനെയായിക്കൊള്ളണമെന്നില്ല. പകർപ്പുപേക്ഷ പ്രത്യേകം ഒഴിവാക്കിപ്പറഞ്ഞിട്ടില്ലെങ്കിൽ, എല്ലാ കൃതികളും (പാട്ട്, പടം, ലേഖനത്തിന്റെ ഭാഗങ്ങൾ, വീഡിയോ, ശില്പങ്ങൾ, കരകൗശലവസ്തുക്കൾ ഇവയെല്ലാം സ്വതേ പകർപ്പവകാശമുള്ളതായി കണക്കാക്കപ്പെടും)- ഏതെങ്കിലും ലേഖനത്തിൽ ഒരു സൂചനയ്ക്കുവേണ്ടി മാത്രം ആ ഒരു ലേഖനത്തിലെ ആവശ്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്ന വളരെ റെസലൂഷൻ കുറഞ്ഞ ചിത്രങ്ങളാണു് നിത്യോപയോഗപരിഗണനയിൽ വരുന്നതു്. ഉദാഹരണത്തിനു്ൊരു ചലച്ചിത്രത്തെപ്പറ്റിയുള്ള ലേഖനത്തിൽ അതിന്റെ (ചെറിയ റെസൊലൂഷനിലുള്ള) ഒരു പോസ്റ്ററിന്റെ ചിത്രം ഉപയോഗിക്കാം. എന്നാൽ അത്തരം ചിത്രങ്ങൾ വിക്കിപീഡിയയ്ക്കകത്തോ പുറത്തോ മറ്റേതെങ്കിലും ലേഖനത്തിലോ ഉള്ളടക്കത്തിലോ ഉപയോഗിച്ചുകൂടാ. ഇങ്ങനെയുള്ള ചിത്രങ്ങൾ മലയാളം വിക്കിപീഡിയയുടെ തനതായ ഭാഗമായി വേറെ ഒരു വിഭാഗത്തിലാണു് അപ്‌ലോഡ് ചെയ്യേണ്ടതു്. വിക്കിമീഡീയ കോമൺസ് ലോകത്തിലെ എല്ലാ വിക്കിപീഡീയ പദ്ധതികൾക്കും വേണ്ടിയുള്ള പൊതുശേഖരമാണു്. അവിടെ ഈ ചിത്രം അപ്‌ലോഡ് ചെയ്യാനോ ലഭ്യമാക്കാനോ പാടില്ല.
- പബ്ലിൿ ഡൊമെയ്ൻ (പൊതുസഞ്ചയം) എന്നാൽ പ്രത്യേകിച്ച് ആർക്കും അവകാശമില്ലാതെ പകർപ്പവകാശം കാലഹരണപ്പെട്ട ചിത്രങ്ങളോ രചനകളോ ആണു്. ഉദാഹരണത്തിനു് തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ഇത്തരത്തിൽ പെട്ടതാണു്. ഒരു രചന പൊതുസഞ്ചയത്തിലാവാൻ അതു പ്രസിദ്ധീകരിച്ചുകഴിഞ്ഞോ രചയിതാവ് മരിച്ചതിനുശേഷമോ (ഏതാണു് ഒടുവിൽ സംഭവിച്ചതെങ്കിൽ അന്നുമുതൽ) ഏകദേശം 70 വർഷമെങ്കിലും കാത്തിരിക്കണം. തെളിവു്: ഉദാഹരത്തിനു് 70 വർഷം മുമ്പ് അച്ചടിച്ച ഒരു പുസ്തകത്തിൽ വർഷം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതൊരു തെളിവായി കണക്കാക്കാം.
- അപ്‌ലോഡ് ബട്ടൺ അമർത്തുമ്പോൾ വരുന്ന അപ്‌ലോഡ് താളിൽ നിന്നും രണ്ടു വഴികളിലൂടെ അപ്‌ലോഡ് ചെയ്യാം: വിക്കിമീഡിയ കോമൺസിലേക്കു്. അല്ലെങ്കിൽ മലയാളം വിക്കിപീഡിയയിലെ ‘നിത്യോപയോഗത്തിനു വേണിയുള്ള ചിത്രങ്ങളുടെ ശേഖരത്തിലേക്കു്. സിനിമാപോസ്റ്ററുകളുടേയും മറ്റും വലിപ്പം കുറഞ്ഞ ചിത്രങ്ങൾ രണ്ടാമത്തെ രീതിയിൽ ചെയ്യാം. സ്വന്തം സൃഷ്ടിയാണെങ്കിലോ ഇതിനകം പകർപ്പുപേക്ഷയുള്ള, അതു വ്യക്തമായി രേച്ചപ്പെടുത്തിയ, ഇന്റർനെറ്റിൽ നിന്നും എടുത്തതോ അല്ലെങ്കിൽ പൊതുസഞ്ചയത്തിൽ എത്താൻ പഴക്കം വന്നതോ ആയ മറ്റുചിത്രങ്ങളെല്ലാം വിക്കിമീഡിയ കോമൺസിലേക്കാണു് അപ്‌ലോഡ് ചെയ്യേണ്ടതു്. പക്ഷേ, അവിടെ അപ്‌ലോഡ്ചെയ്യുന്നതിനുമുമ്പ് ഈ വ്യവസ്ഥകളെല്ലാം നമുക്കു് അറിയാമെന്നും അവ അംഗീകരിച്ചിർക്കുന്നു എന്നും നാം സമ്മതം കൊടുക്കണം.
- ഒരിക്കൽ വിക്കിമീഡിയ കോമൺസിൽ ശരിയായി അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ ആ ചിത്രം ലോകത്തെവിടെ ആർക്കുവേണമെങ്കിലും ഉപയോഗിക്കാം. പക്ഷേ, അങ്ങനെ ഉപയോഗിക്കുന്നവരും ഇതേ വ്യവസ്ഥ (യഥാർത്ഥ ഉടമയുടെ പേരുവിവരവും ഈ പുതിയ പകർപ്പും സൗജന്യമായി ആർക്കും ഉപയോഗീക്കാവുന്നതാണു് എന്ന പ്രസ്താവനയും) പാലിക്കണമെന്നുമാത്രം.
- വിശ്വപ്രഭViswaPrabhaസംവാദം 00:59, 13 സെപ്റ്റംബർ 2017 (UTC)
- അപ്ലോഡ് ബട്ടൺ അമർത്തുമ്പോൾ വരുന്ന അപ്‌ലോഡ് താളിൽ നിന്നും രണ്ടു വഴികളിലൂടെ അപ്‌ലോഡ് ചെയ്യാം: വിക്കിമീഡിയ കോമൺസിലേക്കു്. അല്ലെങ്കിൽ മലയാളം വിക്കിപീഡിയയിലെ ‘നിത്യോപയോഗത്തിനു വേണിയുള്ള ചിത്രങ്ങളുടെ ശേഖരത്തിലേക്കു്. സിനിമാപോസ്റ്ററുകളുടേയും മറ്റും വലിപ്പം കുറഞ്ഞ ചിത്രങ്ങൾ രണ്ടാമത്തെ രീതിയിൽ ചെയ്യാം. സ്വന്തം സൃഷ്ടിയാണെങ്കിലോ ഇതിനകം പകർപ്പുപേക്ഷയുള്ള, അതു വ്യക്തമായി രേച്ചപ്പെടുത്തിയ, ഇന്റർനെറ്റിൽ നിന്നും എടുത്തതോ അല്ലെങ്കിൽ പൊതുസഞ്ചയത്തിൽ എത്താൻ പഴക്കം വന്നതോ ആയ മറ്റുചിത്രങ്ങളെല്ലാം വിക്കിമീഡിയ കോമൺസിലേക്കാണു് അപ്‌ലോഡ് ചെയ്യേണ്ടതു്. പക്ഷേ, അവിടെ അപ്‌ലോഡ്ചെയ്യുന്നതിനുമുമ്പ് ഈ വ്യവസ്ഥകളെല്ലാം നമുക്കു് അറിയാമെന്നും അവ അംഗീകരിച്ചിർക്കുന്നു എന്നും നാം സമ്മതം കൊടുക്കണം.
വിശ്വപ്രഭ, നന്ദി..നന്ദി. ഒന്ന് പഠിക്കട്ടെ. അടുത്ത സംശയം വരുമ്പോൾ വീണ്ടും ബുദ്ധിമുട്ടിക്കും. വിരോധം തോന്നരുത്.മേൽവിലാസം ശരിയാണ് (സംവാദം) 01:36, 13 സെപ്റ്റംബർ 2017 (UTC)
- മലയാളം വിക്കിയിലെ ചിത്രം മാറ്റി ചേർത്തിട്ടുണ്ട്. നീക്കം ചെയ്യൽ കാര്യനിർവാഹകർക്കെ സാധിക്കൂ.. ചലച്ചിത്ര പോസ്റ്ററുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കുറഞ്ഞ റെസലൂഷൻ ഉള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. നെറ്റിൽ നിന്നുള്ള ചിത്രങ്ങൾ അധികവും താങ്കൾ കാണുന്നത് ചലച്ചിത്ര പോസ്റ്ററുകളെ ശ്രദ്ധിക്കുന്നതു കൊണ്ടാകാം. അവയുടെ കുറഞ്ഞ റെസലൂഷൻ കുറഞ്ഞ ചിത്രങ്ങൾ ന്യായോപയോഗം എന്ന അനുമതി നൽകി ഉപയോഗിക്കാം. അതുപോലെ മരണമടഞ്ഞ വ്യക്തികളുടെ ചിത്രങ്ങളും അത്തരത്തിൽ കുറഞ്ഞ റെസലൂഷനുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. കാരണം മരിച്ച വ്യക്തിയുടെ ചിത്രം ഇനി എടുക്കാൻ സാധിക്കില്ല എന്ന കാരണത്താലാണ് കുറഞ്ഞ റെസലൂഷൻ ഉള്ള ചിത്രം അപ്‌ലോഡ് ചെയ്യാൻ അനുമതി ലഭിക്കുന്നത്. എന്നാൽ സ്വതന്ത്ര ലൈസൻസിൽ ഉള്ള ചിത്രം ലഭിക്കുന്ന മുറയ്ക്ക് ഇത്തരം ചിത്രങ്ങൾ നീക്കം ചെയ്യുകയാണ് നയം.--റോജി പാലാ (സംവാദം) 09:38, 13 സെപ്റ്റംബർ 2017 (UTC)
- റോജി പാലാ, നന്ദി. ഇനി മുതൽ അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്‌ധിച്ചുകൊള്ളാം. ഒരുകാര്യം കൂടി ചോദിച്ചോട്ടെ? ഈയടുത്ത് മരണപ്പെട്ട ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ച് ഒരു ലേഖനമെഴുതണമെന്നുണ്ട്. കേരളത്തിൽ പരക്കെ അറിയപ്പെടുന്ന ആളൊന്നുമല്ലായിരുന്നു. പക്ഷെ, ജില്ലാ തലത്തിൽ നന്നായി അറിയപ്പെടുന്നതായിരുന്നു. ജില്ലാ നേതാക്കളുടെ വിവരങ്ങൾക്ക് വിക്കിയിൽ ശ്രദ്ധേയത കിട്ടുമോ എന്നറിയില്ല. അതുകൊണ്ട് ശങ്കിച്ച് നിലക്കാണ്. ആളിന്റെ പാർട്ടിയാണെങ്കിൽ കേരളത്തിൽ അത്ര ബലമുള്ളതൊന്നുമല്ല. ഈ അടുത്ത് അന്തരിച്ച ഉഴവൂർ വിജയൻറെ പാർട്ടിയാണ്. പിന്നെ, ചെറിയൊരു ചലച്ചിത്ര പ്രവർത്തന പാരമ്പര്യവും ഉണ്ട്. താങ്കളെഴുതിയ ജലച്ചായം സിനിമയിലും ആ ടീമിന്റെ ഇതര സംരംഭങ്ങളിലും മറ്റും ആളെ കാണുന്നുണ്ട്. പ്രൊഫ. കെ.ബി. ഉണ്ണിത്താൻ. ഇത് രണ്ടും കൂട്ടിച്ചേർത്ത് എഴുതിയാൽ നിൽക്കുമോ?മേൽവിലാസം ശരിയാണ് (സംവാദം) 12:23, 13 സെപ്റ്റംബർ 2017 (UTC)
- ശ്രദ്ധേയത ഇല്ലെന്നാണ് ഗൂഗിൾ സെർച്ചിൽ നിന്നും തോന്നുന്നത്. ചലച്ചിത്രത്തിൽ പ്രവർത്തിച്ചതുകൊണ്ട് പിടിച്ചു നിൽക്കുമെന്നു തോന്നുന്നില്ല. സ്വതന്ത്രമായ സ്രോതസുകളിൽ കാര്യമാത്രമായ പരാമർശം ഉണ്ടായിരിക്കണം എന്നതാണ് വിക്കി നയം. പാർട്ടി പ്രവർത്തനങ്ങളിൽ പ്രാദേശികമായി പ്രവർത്തിക്കുന്നവർ വിക്കിയിൽ നിലനിൽക്കില്ല. അല്ലെങ്കിൽ തക്കതായ വല്ല വിവാദമോ മറ്റോ ഉണ്ടായിരിക്കണം. :)--റോജി പാലാ (സംവാദം) 13:27, 13 സെപ്റ്റംബർ 2017 (UTC)
- റോജി പാലാ, അപ്പൊ പിന്നെ ആകാര്യം വിട്ടു. വെറുതെ എന്തിനാ സമയം കളയുന്നത്.മേൽവിലാസം ശരിയാണ് (സംവാദം) 18:47, 13 സെപ്റ്റംബർ 2017 (UTC)
വർഗ്ഗം:എറണാകുളത്തെ ഹയർ സെക്കന്ററി സ്കൂളുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നുതിരുത്തുക
വർഗ്ഗം:എറണാകുളത്തെ ഹയർ സെക്കന്ററി സ്കൂളുകൾ ഒഴിവാക്കാൻ, ലയിപ്പിക്കാൻ, അഥവാ പുനഃനാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വർഗ്ഗീകരണ നയങ്ങൾക്കനുസരിച്ചാണോ ഈ നിർദ്ദേശം സൃഷ്ടിച്ചത് എന്നതറിയുവാൻ ഒരു ചർച്ച നടക്കുന്നുണ്ട്. താങ്കൾക്ക് ഈ നിർദ്ദേശത്തെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ദയവായി ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ എന്ന താളിൽ വർഗ്ഗത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. Meenakshi nandhini (സംവാദം) 07:35, 13 സെപ്റ്റംബർ 2020 (UTC)
നൈനാ ഫെബിൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക
നൈനാ ഫെബിൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നൈനാ ഫെബിൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vinayaraj (സംവാദം) 11:47, 23 ജനുവരി 2022 (UTC)
- ലേഖനം നിലനിർത്തണം:
സർക്കാർ തലത്തിലുള്ള വനമിത്ര, ഉജ്ജ്വല ബാല്യം എന്നീ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. മലയാളത്തിലെ മുൻനിരയിലുള്ള അച്ചടി മാധ്യമം ഇവരെകുറിച്ചു വിശദമായ വാർത്തയും കൊടുത്തിട്ടുണ്ട്. ശ്രദ്ധേയത ഉണ്ടെന്നു തോന്നിയതുകൊണ്ടാണ് ലേഖനം ചെയ്തത്. ലേഖനം ഒഴിവാക്കരുത്.മേൽവിലാസം ശരിയാണ് (സംവാദം) 19:03, 23 ജനുവരി 2022 (UTC)
വി.കെ. ശ്രീധരൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക
വി.കെ. ശ്രീധരൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി.കെ. ശ്രീധരൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vinayaraj (സംവാദം) 11:48, 23 ജനുവരി 2022 (UTC)
- ലേഖനം നിലനിർത്തണം:
സർക്കാർ തലത്തിലുള്ള ഒരു പുരസ്ക്കാരമാണ് 'വനമിത്ര.' പരിസ്ഥിതി സംബന്ധമായ 16 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിരയിലുള്ള അച്ചടി മാധ്യമം ഇദ്ദേഹത്തെകുറിച്ചു വിശദമായ വാർത്തയും കൊടുത്തിട്ടുണ്ട്. ശ്രദ്ധേയത ഉണ്ടെന്നു തോന്നിയതുകൊണ്ടാണ് ലേഖനം ചെയ്തത്. ലേഖനം ഒഴിവാക്കരുത്.മേൽവിലാസം ശരിയാണ് (സംവാദം) 19:04, 23 ജനുവരി 2022 (UTC)