ഗൂഗിൾ എർത്തിന്റെ പോരായ്മകൾക്ക് മാത്രമായി തലക്കെട്ടോടു കൂടിയ ഒരു ഭാഗം ഇതിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതുപോലെ ദേശഭിമാനിയുടെ ഹോം പേജിലേക്ക് ലിങ്ക് നൽകിയത് ശരിയായില്ല ആ ലേഖനത്തിലേക്കുള്ള പൂർണ്ണമായ ലിങ്ക് നൽകുകയാണ്‌ വേണ്ടത് --ജുനൈദ് (സം‌വാദം) 07:09, 8 ജനുവരി 2009 (UTC)Reply

ഈ സം‌വിധാനത്തിന്റെ പേർ 'ഭുവൻ' എന്നു മാത്രമാണ്‌. ഭുവനം എന്ന വാക്കിനു തന്നെ ഭൂമി എന്നർത്ഥമുള്ളപ്പോൾ 'ഭുവൻ എർത്ത്' എന്ന പ്രയോഗം തന്നെ തെറ്റാണ്‌.

ചില ലിങ്കുകൾ നോക്കൂ.

  1. http://timesofindia.indiatimes.com/Ahmedabad/Bhuvan_ISROs_new_eye_in_the_sky/articleshow/3674088.cms
  2. http://www.domain-b.com/aero/space/satellites/20081105_bhuvan_portal.html

--Anoopan| അനൂപൻ 07:36, 8 ജനുവരി 2009 (UTC)Reply

മാറ്റം തിരുത്തുക

ഭുവൻ എർത്ത്‌ തുടങ്ങിയിട്ടുണ്ട്.--Yousefmadari 14:27, 18 ഓഗസ്റ്റ് 2009 (UTC)Reply

ഭുവൻ ഐ.എസ്.ആർ.ഓ പുറത്തിറക്കി തിരുത്തുക

ഐ.എസ്.ആർ.ഓ പുറത്തിറക്കിയതായി വാർത്ത കണ്ടു. വിൻഡോസിൽ മാത്രമേ പ്രവർത്തിക്കൂ എന്നും കണ്ടു, ആരെങ്കിലും ഒന്ന് ടെസ്റ്റ് ചെയ്തു വിവരങ്ങൾ ചേർത്താൽ നന്നായിരിക്കും.

--ദീപു [deepu] 15:05, 18 ഓഗസ്റ്റ് 2009 (UTC)Reply

സൈറ്റ് ലോഡാവാൻ കുറേ സമയം എടുക്കുന്നു.. :( --Vssun 15:22, 18 ഓഗസ്റ്റ് 2009 (UTC)Reply

എന്തായാലും റിലീസ് ആയിട്ടുണ്ട്. പ്ലഗിൻ ഡൗൺലോഡാവാൻ കുറേ നേരം എടുക്കും എന്നു തോന്നുന്നു.. --Vssun 15:31, 18 ഓഗസ്റ്റ് 2009 (UTC)Reply

രണ്ട് വ്യത്യസ്ത റിവ്യൂകൾ കണ്ടു, ഒന്നിൽ ഇത് വെറും പാഴ്‌വേലയാണെന്നാണ് പറയുന്നത്, മറ്റേതിൽ ഭുവൻ പ്രവർത്തിക്കുമെങ്കിലും ഗൂഗിൾ എർത്തിന്റെ അടുത്തെങ്ങുമെത്തില്ല എന്നു പറയുന്നു, എന്തായാലും ഈ റിലീസ് അത്ര പോരാ എന്നു തോന്നുന്നു.

--ദീപു [deepu] 15:35, 18 ഓഗസ്റ്റ് 2009 (UTC)Reply

ഞാൻ ഒന്നു രണ്ടു മണിക്കൂർ ഉപയോഗിച്ചു നോക്കിയിട്ട് ഗൂഗിൾ എർത്തിനേക്കാൾ മികച്ചതായി ഒന്നും കണ്ടെത്താനായില്ല.. --ജേക്കബ് 19:15, 18 ഓഗസ്റ്റ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഭുവൻ&oldid=675418" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭുവൻ" താളിലേക്ക് മടങ്ങുക.