Riyaz Ahamed
ചിത്രങ്ങൾ
തിരുത്തുകതാങ്കൾ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ലൈസൻസിനെക്കുറിച്ചുളള വിവരങ്ങൾ ഇല്ല. ഇങ്ങനെയുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്ന് മായ്ക്കാനിടയുണ്ട്. അനുയോജ്യമായ ലൈസൻസ് ചേർത്ത് ചിത്രങ്ങൾ പരിഷ്കരിക്കുക. --സിദ്ധാർത്ഥൻ 16:22, 25 ഓഗസ്റ്റ് 2009 (UTC)
അനുമതിപത്രം ചേർക്കാൻ
തിരുത്തുകമുൻപ് അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ താൾ എഡിറ്റ് ചെയ്ത് അതിൽ ഇവിടെ കാണീച്ചിട്ടുള്ള അനുയോജ്യമായ അനുമതിപത്രം ചേർത്താൽ മതി. അനുമതിപത്രം ചേർക്കുന്നതോടൊപ്പം ചിത്രത്തിന്റെ ഉറവിടം കൂടി നൽകാൻ മറക്കരുത് (സ്വയം എടുത്തതാണെങ്കിൽ അത് സൂചിപ്പിക്കുക). ആശംസകളോടെ --Vssun 17:55, 25 ഓഗസ്റ്റ് 2009 (UTC)
- ദയവായി സംവാദങ്ങളിൽ ഒപ്പുവെക്കുവാൻ ശ്രദ്ധിക്കുക :) --ജുനൈദ് (സംവാദം) 04:21, 26 ഓഗസ്റ്റ് 2009 (UTC)
- കീമാൻ ഉപയോഗിക്കുന്നുവെങ്കിൽ, ഇവിടെ മൊഴിയുടെ വെർഷൻ 2 ലഭ്യമാണ് അതിൽ ഔകാരം ശരിയായി വരും. --Vssun 04:33, 26 ഓഗസ്റ്റ് 2009 (UTC)
പകർപ്പവകാശസംരക്ഷണമുള്ള ചിത്രം
തിരുത്തുകപ്രമാണം:PauloCoelho.jpg
തിരുത്തുകപ്രമാണം:PauloCoelho.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 06:00, 26 ഓഗസ്റ്റ് 2009 (UTC)
ഉറവിടവും രചയിതാവും ആരെന്നറിയാത്ത ചിത്രങ്ങൾ ജി.എഫ്.ഡി.എൽ. ലൈസൻസ് പ്രകാരം അപ്‌ലോഡ് ചെയ്യാനാകില്ല. അതിനാൽ പ്രമാണം:ArtistPadmini.jpg എന്ന ചിത്രവും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. --Vssun 06:19, 26 ഓഗസ്റ്റ് 2009 (UTC)
- പ്രമാണത്തിന്റെ (ArtistPadmini.jpg ) ഉറവിടം രേഖപ്പെടുത്തിയിരിക്കുന്നു. Riz 08:58, 26 ഓഗസ്റ്റ് 2009 (UTC)
ചിത്രത്തിന്റെ പകർപ്പവകാശത്തിന്റെ ഉടമ, ജി.എഫ്.ഡി.എൽ. അനുമതിയിൽ പബ്ലിഷ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് താങ്കൾക്ക് ആ ലൈസൻസിൽ വിക്കിപീഡിയയിൽ ആ ചിത്രം ചേർക്കാനാകൂ. --Vssun 18:45, 26 ഓഗസ്റ്റ് 2009 (UTC)
- അതുപോലെ രചയിതാവിന്റെ മരണത്തിന് 60 വർഷത്തിനു ശേഷം മാത്രമേ അദ്ദേഹത്തിന്റെ സൃഷ്ടീകൾ പൊതുസഞ്ചയത്തിലെത്തുകയുള്ളൂ. (എന്നിരുന്നാലും അത്തരം രചനകളുടെ കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രങ്ങൾ, പ്രസ്തുത ചിത്രത്തിന്റെ പേരിലുള്ള താൾ വിക്കിപീഡിയയിൽ നിലവിലുണ്ടെങ്കിൽ അതിൽ ഉപയോഗിക്കാവുന്നതാണ്.). അതു കൊണ്ട് ആർടിസ്റ്റ് പത്മിനിയുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നതും വിക്കിപീഡിയ നയങ്ങൾക്കെതിരാണ്. ( ചിത്രങ്ങളുടെ കാര്യത്തിൽ വിക്കിപീഡിയ വളരെ കടുംപിടുത്തം കാണിക്കുന്നു എന്നു തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കുക). ആശംസകളോടെ --Vssun 18:51, 26 ഓഗസ്റ്റ് 2009 (UTC)
- ഉപയോഗിക്കുന്നതിൽ ചില ചിത്രങ്ങൾ ഓൺലൈനിൽ ലഭ്യമല്ലാത്തതിനാൽ പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ അജ്ഞാതമായി കണ്ടേക്കാം. ഈ ചിത്രത്തിന്റെ ഉടമ ടി.കെ പത്മിനിയുടെ അമ്മാവനായ ശ്രീ ദിവാകരമേനോൻ പത്മിനിയുടെ ചിത്രങ്ങളുടെ പ്രചാരാണാർത്ഥം മാധ്യമങ്ങൾക്കും എഴുത്തുകാർക്കും വിതരണം ചെയ്തതിന്റെ കോപ്പിയാണിത്. ലൈസൻസിന്റെ സാങ്കേതികത അദ്ദേഹത്തിനറിയില്ല.— ഈ തിരുത്തൽ നടത്തിയത് Riz (സംവാദം • സംഭാവനകൾ)
- ആദ്യമായി ഓൺലൈനിലെത്തുന്നതും രേഖാമൂലം പകർപ്പവകാശം സ്ഥാപിക്കാത്തതുമായ ചിത്രങ്ങളുടെ കാര്യത്തിൽ നയമെങ്ങനെയാണെന്ന് വ്യക്തമാക്കാമോ? അതെങ്ങനെ സ്ഥാപിച്ചെടുക്കും? അക്കാര്യത്തിൽ ചിത്രത്തിന്റെ ഉടമസ്ഥന്റെ സമ്മതമല്ലേ കൂടുതൽ പരിഗണിക്കേണ്ടത്? സമ്മതം തന്നയാൾ ഓൺലൈൻ ലോകവുമായി ബന്ധമില്ലാത്തയാളാണെങ്കിൽ ഏത് വിഭാഗത്തിൽ ആരാണ് പകർപ്പവകാശം രേഖപ്പെടുത്തേണ്ടത്? (ഉടമസ്ഥർ ഈയുള്ളവനു കൈമാറിയതു മൂലം) ഇപ്പോൾ എന്റെ കൈവശം പകർപ്പവകാശനിയന്ത്രണമില്ലാതെയുള്ള ഈ ചിത്രങ്ങൾ ഒരു വെബ്സൈറ്റിൽ ജി.എഫ്.ഡി.എൽ. അനുമതിയിൽ ഞാൻ പബ്ലിഷ് ചെയ്താൽ അത് വിക്കിയിൽ ഉപയോഗയോഗ്യമാവുമോ?— ഈ തിരുത്തൽ നടത്തിയത് Riz (സംവാദം • സംഭാവനകൾ)
നാൾവഴി
തിരുത്തുകലേഖനങ്ങളുടെ നാൾവഴി ശ്രദ്ധിച്ചാൽ അതിൽ തിരുത്തലുകൾ നടത്തിയവരുടെ വിവരങ്ങൾ ലഭിക്കും. എന്നാൽ ഒരേ സമയം രണ്ടു പേർ ഒരേതാളിന്റെ ഒരേ വിഭാഗം തന്നെ തിരുത്തിയെഴുതി സേവ് ചെയ്താൽ രണ്ടാമത്തെയാൾക്ക് എറർ മെസേജ് കിട്ടും. മറ്റൊരാൾ എഡിറ്റ് ചെയ്യുന്നുണ്ടോ എന്നറിയാനുള്ള വഴിയെക്കുറീച്ച് അറിവില്ല. --Vssun 16:27, 26 ഓഗസ്റ്റ് 2009 (UTC)
ചിത്രങ്ങൾ
തിരുത്തുകചിത്രങ്ങൾ നിലനിർത്തുന്നതു സംവന്ധിച്ച താങ്കളുടെ തുടർന്നുള്ള അഭിപ്രായങ്ങൾ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ പ്രസ്തുത ചിത്രത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നു. താങ്കളുടെ ഈ താളിലുള്ള അഭിപ്രായങ്ങൾ അങ്ങോട്ട് വെട്ടിയൊട്ടിച്ചിട്ടുണ്ട്. ആശംസകളോടെ --Vssun 03:20, 27 ഓഗസ്റ്റ് 2009 (UTC)
ഉപയോകൃതനാമം
തിരുത്തുകതാങ്കളുടെ ഉപയോകൃതനാമം മാറ്റുവാൻ ദയവായി ഇവിടെ അപേക്ഷിക്കുക, അല്ലാതെ മാറ്റുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ, മാറ്റങ്ങൾ തിരസ്കരിച്ചിരിക്കുന്നു. --ജുനൈദ് (സംവാദം) 11:05, 27 ഓഗസ്റ്റ് 2009 (UTC)
- ആ താളിന്റെ അവസാനമായിരുന്നു. ചേർക്കേണ്ടിയിരുന്നത്. സാരമില്ല ഇവിടെ ചേർത്തിട്ടുണ്ട്. ആ താൾ പൂർണ്ണമായി മലയാളം വിക്കിക്കനുസൃതമാക്കിയിട്ടില്ലായിരുന്നു --ജുനൈദ് (സംവാദം) 11:25, 27 ഓഗസ്റ്റ് 2009 (UTC)
വിക്കിപീഡിയ:എന്റെ പേരു മാറ്റുക താളിന്റെ അവസാനം താങ്കളുടേതായുള്ള ഒരു കുറിപ്പിടൂ :) --ജുനൈദ് (സംവാദം) 12:05, 27 ഓഗസ്റ്റ് 2009 (UTC)
ചിത്രങ്ങൾ
തിരുത്തുകമലയാളം വിക്കിയിലേക്ക് നല്ല ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് അഭിനന്ദനങ്ങൾ. ഈ താളിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങൾ അപ്ലോഡ് ചെയ്താൽ നമുക്ക് തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളിലേക്ക് പരിഗണിക്കാവുന്നതാണ്. :)--Subeesh Talk 14:09, 27 ഓഗസ്റ്റ് 2009 (UTC)
സ്വാഗതം
തിരുത്തുക
|
ഹഖാമനേഷ്യൻ സാമ്രാജ്യം
തിരുത്തുകസംവാദം:അക്കീമെനിഡ് സാമ്രാജ്യം ഇവിടെ താങ്കളുടെ അഭിപ്രായം പറയാമോ? അതിനെ ഹഖാമനേഷ്യൻ എന്നു മാറ്റാനുള്ള പുറപ്പാടിലായിരുന്നു :) --Vssun 04:45, 28 ഓഗസ്റ്റ് 2009 (UTC)
- താങ്കൾ സംവാദം താളുകളിൽ സ്റ്റാർ ചിഹ്നമാണല്ലോ (*) ഉപയോഗിക്കുന്നത്, അതിനാൽ തന്നെ സംവാദം കുറിപ്പുകൾ ബുള്ളറ്റ് രൂപത്തിലാണ് വരുന്നത്. ഈ കുറിപ്പിൽ ഉപയോഗിച്ചത് പോലെ കോളൻ ചിഹ്നം (:) ഉപയോഗിക്കുക, അതാണ് സംവാദത്തിലെ ശൈലി --ജുനൈദ് (സംവാദം) 11:00, 28 ഓഗസ്റ്റ് 2009 (UTC)
ചിത്രത്തിന്റെ ഉറവിടം
തിരുത്തുകചിത്രത്തിന്റെ ഉറവിടം എന്നത് സ്ഥലത്തിന്റെ പേരല്ലല്ലോ. ഏതെങ്കിലും സൈറ്റിൽ നിന്നാണെങ്കിൽ അത് അല്ലെങ്കിൽ സ്വയം എടുത്തത് എന്നു ചേർത്താൽ മതി. --Vssun 11:17, 29 ഓഗസ്റ്റ് 2009 (UTC)
- :) ശരി.
ചിത്രങ്ങൾ
തിരുത്തുകവിക്കിയിൽ ധാരാളം നല്ല ചിത്രങ്ങൾ ചേർത്തതിന് നന്ദി. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതോടൊപ്പം അത് അതിന് യോജിക്കുന്ന ലേഖനങ്ങളിൽ ചേർക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. ലേഖനത്തിൽ ചേർക്കാത്ത ചിത്രങ്ങൾ നീക്കം ചെയ്യപ്പെടാൻ സാധ്യത ഉണ്ട്. ചിത്രങ്ങൾ ചേർക്കുന്നത് എങ്ങിനെയെന്നറിയാൻ സഹായം:ചിത്ര സഹായി കാണുക. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. നല്ല വിക്കി എഡിറ്റുകൾ ആശംസിക്കുന്നു. --Rameshng:::Buzz me :) 04:48, 30 ഓഗസ്റ്റ് 2009 (UTC)
ആർട്ടിസ്റ്റ് പത്മിനി
തിരുത്തുകഇവിടെ താങ്കൾക്കായൊരു കുറിപ്പിട്ടിട്ടുണ്ട്. വേണ്ടതു ചെയ്യുമല്ലോ. എന്തെങ്കിലും വിഷമതകളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. ആശംസകളോടെ --Vssun 18:21, 30 ഓഗസ്റ്റ് 2009 (UTC)
പാകിസ്താൻ
തിരുത്തുകപാകിസ്താനിൽ തകാരമല്ലേയുള്ളൂ ഥകാരം തെറ്റായി ഉപയോഗിക്കപ്പെടുന്നതല്ലേ? (पाकिस्तान) --Vssun 18:24, 31 ഓഗസ്റ്റ് 2009 (UTC)
- റിയാസ് പറഞ്ഞത് ശരിയാണ്.. പൊതുവേ എന്നല്ല, വ്യാപകമായിത്തന്നെ സ്ഥാൻ എന്ന രീതിയാണ് നമ്മൾ മലയാളികൾ പിന്തുടരുന്നത്. സ്താൻ എന്ന രീതി തെറ്റല്ല എന്നു ചൂണ്ടിക്കാണിക്കാൻ മാത്രമാണ് ഞാൻ ഈ കുറിപ്പിട്ടത്. ആശംസകളോടെ --Vssun 19:01, 31 ഓഗസ്റ്റ് 2009 (UTC)
ലക്ഷ്മി സൈഗാൾ
തിരുത്തുകസംവാദം:ഡോ. ലക്ഷ്മി സൈഗാൾ കാണുക. --Vssun 15:01, 1 സെപ്റ്റംബർ 2009 (UTC)
- ഇത് ഒരു സംശയം ചോദിച്ചതാണോ.. ഞാൻ കരുതി, തിരിച്ചുവിട്ടത് ശരിയല്ല എന്ന അർത്ഥത്തിൽ പറഞ്ഞതാണെന്ന്.. :) തിരിച്ചുവിടൽ പഠിച്ചെന്നു കരുതട്ടെ.. ആശംസകളോടെ --Vssun 17:16, 1 സെപ്റ്റംബർ 2009 (UTC)
ഒരു തലക്കെട്ടിനെ മറ്റൊന്നിലേക്ക് തിരിച്ചുവിടണമെങ്കിൽ താളിൽ #Redirect[[<തിരിച്ചുവിടേണ്ട താൾ>]] എന്നു ചേർത്താൽ മതി. എഡിറ്റർ ടൂൾബാറിലുള്ള #R എന്ന ബട്ടൺ (സ്വതവേ വലത്തുനിന്ന് നാലാമതായിരിക്കണം ഈ ബട്ടൺ കാണപ്പെടുക) ഇതേ ഉപയോഗത്തിനുള്ളതാണ് --Vssun 17:43, 1 സെപ്റ്റംബർ 2009 (UTC)
സന്ദേശം അയക്കുക എന്ന ലിങ്ക് യൂസർ പേജിൽ വരുത്തണമെങ്കിൽ താഴെക്കാണുന്ന കോഡ് യൂസർപേജിലേക്ക് പകർത്തിയാൽ പകർത്തിയാൽ മതി.
<div class="usermessage">[http://ml.wikipedia.org/w/index.php?title=User_talk:Riyaz_Ahamed&action=edit§ion=new എനിക്ക് സന്ദേശം അയക്കുക]</div>
ഇത് നമ്മുടെ ടോക്ക് പേജിൽ മുകളിലുള്ള + ചിഹ്നം അടിക്കുമ്പോൾ കിട്ടുന്ന യു.ആർ.ഐ. ആണ്. അതിന്റെ അല്പ്പം പരിഷ്കരിച്ചിട്ടുണ്ടെന്നേയുള്ളൂ. ഇത്തരം കുറുക്കുവഴികൾക്ക് ഹെല്പ്പൊന്നും നിലവിലുള്ളതായി അറിയില്ല. വേണമെങ്കിൽ തുടങ്ങാവുന്നതാണ്. --Vssun 17:50, 1 സെപ്റ്റംബർ 2009 (UTC)
- nowiki എന്ന ടാഗ്, സിന്റാക്സ് മുഴുവനായും ഇവിടെ കാണാൻ വേണ്ടി ഇട്ടതാണ്. ഇപ്പോൾ യൂസർപേജ് നോക്കുക. --Vssun 18:14, 1 സെപ്റ്റംബർ 2009 (UTC)
ദയവായി സംവാദം താളുകളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യാതിരിക്കുക. 1984 സിഖ് വിരുദ്ധ കലാപം എന്ന താൾ നന്നാവുന്നുണ്ട്. കുറച്ചുകൂടി അവലംബങ്ങൾ ചേർത്തുകൂടേ? അവലംബങ്ങൾ ചേർക്കുമ്പോൾ മൊത്തമായി താഴെ ഇടാതെ അവലംബം ആവശ്യമാണെന്ന് തോന്നുന്ന വരികളിൽ ഓരോന്നിലും ഏത് അവലംബത്തിൽ നിന്നാണ് അത് എടുത്തതെന്ന് കൊടുക്കുന്നതാവും കൂടുതൽ നല്ലത്. ആശംസകളോടെ -- റസിമാൻ ടി വി 16:24, 1 സെപ്റ്റംബർ 2009 (UTC)
സഹായം:എഡിറ്റിങ് വഴികാട്ടി നോക്കിയിരുന്നോ. സാധാരണ ലേഖനങ്ങളിൽ ഉപയോഗിക്കുന്ന ഫോർമാറ്റിങ്ങ് രീതികളൊക്കെ അവിടെയുണ്ടല്ലോ. താങ്കളുടെ ലേഖനങ്ങളിൽ ഫോർമാറ്റിങ്ങ് നന്നായിത്തന്നെയാണ് ചെയ്തിരിക്കുന്നത്. CSS -ന്റെ കാര്യം എനിക്കറിയില്ല. താങ്കൾക്കു മാത്രം വിക്കി ഉപയോഗിക്കുന്ന രീതിയിൽ വ്യത്യാസം വരുത്താനാണോ? മീഡിയ സഹായത്തിന് വിക്കിപീഡിയ:മീഡിയ സഹായി കാണുക. സംശയങ്ങൾ വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 16:43, 1 സെപ്റ്റംബർ 2009 (UTC)
ലേഖനങ്ങൾക്ക് നിറം കൊടുക്കുമ്പോൾ ശ്രദ്ധിക്കണം. വിജ്ഞാനകോശത്തിന് നിരക്കാത്ത രീതിയിൽ ലേഖനങ്ങളിൽ നിറം കൊടുക്കരുത്. നിലവിൽ ഡീഫോൾട്ടായുള്ള നിറങ്ങളാണ് ലേഖനങ്ങൾക്ക് അഭികാമ്യം എന്നാണ് ഞാൻ കരുതുന്നത്. ഉപയോക്തൃതാളോ മറ്റോ രൂപകൽപന ചെയ്യുമ്പോൾ താങ്കൾക്കിഷ്ടമുള്ള രീതിയിൽ നിറങ്ങൾ ഉപയോഗിച്ചോളൂ -- റസിമാൻ ടി വി
ഉപയോക്താവ്:Riyaz Ahamed ഇതാണ് താങ്കളുടെ ഉപയോക്തൃതാൾ. താരകം ഇട്ടിരിക്കുന്നത് ലണ്ടില്ലായിരുന്നോ? :-) താങ്കളെക്കുറിച്ചുള്ള വിവരങ്ങളും മറ്റും ഇവിടെയാണ് ചേർക്കേണ്ടത്. -- റസിമാൻ ടി വി 17:04, 1 സെപ്റ്റംബർ 2009 (UTC)
സഹായം:യൂസർ പേജ് സഹായി സഹായകരമാകും എന്ന് കരുതുന്നു -- റസിമാൻ ടി വി 17:07, 1 സെപ്റ്റംബർ 2009 (UTC)
ശരിയായോ? -- റസിമാൻ ടി വി 17:13, 1 സെപ്റ്റംബർ 2009 (UTC)
ജ്യോതിശാസ്ത്രം
തിരുത്തുകജ്യോതിശാസ്ത്രത്തിൽ താത്പര്യമുണ്ടോ? -- റസിമാൻ ടി വി 17:07, 2 സെപ്റ്റംബർ 2009 (UTC)
എങ്കിൽ പിന്നെ ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാവുകയും ജ്യോതിശാസ്ത്രകവാടത്തിന്റെ പരിപാലനത്തിൽ സഹായിക്കുകയും ചെയ്യാമോ? -- റസിമാൻ ടി വി 17:50, 2 സെപ്റ്റംബർ 2009 (UTC)
വിക്കിപദ്ധതിയുടെ താളിൽ അംഗങ്ങളുടെ പേരുകളുള്ളതിൽ താങ്കളുടേതുകൂടി നൽകിയാൽ മതി. താങ്കൾക്ക് സഹായിക്കാനാകുന്നവ എന്ന ഭാഗത്ത് നൽകിയിരിക്കുന്ന പ്രവൃത്തികൾ ചെയ്യുകയും കവാടത്തിൽ ചെയ്യേണ്ട ജോലികളിൽ താങ്കൾക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുകയുമാകാം. ഈ താളിലെ കവാടത്തിലേക്ക് തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളിൽ താങ്കൾക്കിഷ്ടമുള്ളതിന് വോട്ടുചെയ്യുകയുമായാൽ എന്റെ പണി എളുപ്പമാവും :-)-- റസിമാൻ ടി വി 18:16, 2 സെപ്റ്റംബർ 2009 (UTC)
ഈ ചിത്രം എവിടെയും ഉപയോഗിക്കുന്നില്ലല്ലോ. --Vssun 15:31, 3 സെപ്റ്റംബർ 2009 (UTC)
- ചിത്രം ആവശ്യമില്ലെങ്കിൽ, അതിന്റെ താൾ എഡിറ്റ് ചെയ്ത് {{SD}} എന്ന് ചേർക്കുക. ചിത്രം ഏതെങ്കിലും അഡ്മിനിസ്ട്രേറ്റർ നീക്കം ചെയ്തോളും.--Vssun 15:42, 3 സെപ്റ്റംബർ 2009 (UTC)
വിത്തുപുര
തിരുത്തുകപ്രധാന താളിലെ പുതിയ ലേഖനങ്ങൾ എന്ന പംക്തി പുതുക്കാൻ കാണിക്കുന്ന താല്പര്യത്തിന് നന്ദി.. (കൂടെ സ്വാഗതം).. അത് പുതുക്കുന്നതിനുള്ള വിവരങ്ങൾ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ഞാൻ ഒന്നു കൂടി പറയാം..
- പുതിയ ലേഖനങ്ങൾ എന്ന താളിൽ പുതുതായി വിക്കിപീഡിയയിൽ എത്തിച്ചേരുന്ന ലേഖനങ്ങൾ ലിസ്റ്റ് ചെയ്യപ്പെടും.
- അതിൽ നിന്നും ഓരോ ലേഖനങ്ങളായെടുത്ത്
- കാറ്റഗറി ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുക
- ഇന്റർവിക്കി ചേർത്തിട്ടില്ലെങ്കിൽ ചേർക്കുക (ഇംഗ്ലീഷ് താളിൽ മലയാളം ലേഖനത്തിലേക്കുള്ള ഇന്റർവിക്കി ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)
- സാധ്യമെങ്കിൽ റോന്ത് ചുറ്റുക (ഇത് സിസോപ്പുകൾക്കു മാത്രമേ സാധിക്കുകയുള്ളൂ)
- വൃത്തിയാക്കൽ, വിക്കിഫൈ, ആധികാരികത, മായ്ക്കുക, ലയനം തുടങ്ങിയ ഫലകങ്ങൾ ആവശ്യമെങ്കിൽ ചേർക്കുക.
- ലേഖനത്തിന്റെ പ്രസക്തഭാഗം വെട്ടിയെടുത്ത് വിത്തുപുരയിൽ ഫോർമാറ്റ് ചെയ്യേണ്ടവ എന്ന വിഭാഗത്തിൽ ഏറ്റവും മുകളിൽ ചേർക്കുക. ചിത്രമുള്ള ലേഖനമാണെങ്കിൽ ഒരു ചിത്രവും കൂട്ടത്തിൽ ചേർക്കുക.
വിത്തുപുരയിലെ താഴെയുള്ള പത്തു ലേഖനങ്ങളെയാണ് ഫോർമാറ്റ് ചെയ്ത് ശരിയാക്കി, {{പുതിയ ലേഖനങ്ങളിൽ നിന്ന്}} എന്ന ഫലകത്തിൽ ചേർത്ത് പ്രധാന താളിൽ പ്രദർശിപ്പിക്കുന്നത്. പൊതുവേ ചിത്രമുള്ള നാലു ലേഖനങ്ങളും അല്ലാത്ത 6 എണ്ണവും എന്നതാണ് ഞാൻ പിന്തുടരുന്ന രീതി. ചിത്രമുള്ള ലേഖനങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാതാകുമ്പോൾ 2+8 എന്ന രീതിയിലാകാറുമുണ്ട്. ആവശ്യത്തിലധികം ലേഖനങ്ങൾ വിത്തുപുരയിൽ ഉണ്ടെങ്കിൽ അവയെ ഫോർമാറ്റ് ചെയ്ത് അടുത്ത ലക്കങ്ങൾ എന്ന വിഭാഗത്തിൽ ചേർത്ത് സേവ് ചെയ്ത് സൂക്ഷിക്കാറുണ്ട്. അടുത്ത ദിവസം പ്രധാന താളിൽ ചേർക്കാൻ എളുപ്പമാകും.
വിത്തുപുരയിൽ ഏതുലേഖനങ്ങൾ വരെ ചേർത്തു എന്നറിയാൻ ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ എന്ന താൾ ഉപയോഗിക്കുന്നു. ഒന്നിലധികം പേർ ചേർന്ന് ഈ പംക്തി പുതുക്കുമ്പോൾ ഇത് സഹായകമാകും.
ഈ പംക്തി പുതുക്കാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ആശംസകളോടെ --Vssun 09:56, 21 സെപ്റ്റംബർ 2009 (UTC)
- വിക്കിമീഡിയയിലും മറ്റും ഇൻക്യുബേറ്റർ എന്ന പേരിൽ താളുകൾ കാണാറുണ്ട്. അതിന്റെ മലയാളം എന്ന രീതിയിൽ വിത്തുപുര എന്ന ഒരു പ്രയോഗം പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന പംക്തിയിൽ ഉൾപ്പെടുത്തിയിട്ട് അധികനാളായില്ല. അതിനെക്കുറിച്ചാണ് ചോദിച്ചതെന്ന് തെറ്റിദ്ധരിച്ചു.. :)... കുഴപ്പമില്ല.. ഒരു ഇങ്ങനെ ഒരു സഹായം താൾ എഴുതാൻ ആ ചോദ്യം ഉപകരിച്ചു.
- ഇനി റിയാസ് ഉദ്ദേശിച്ച വിത്തുപുരയുടെ കാര്യം.. സ്വന്തം യൂസർപേജിന് സബ് പേജുകൾ ഉണ്ടാക്കി പരീക്ഷണങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് ഉപയോക്താവ്:Riyaz Ahamed/പരീക്ഷണം എന്ന ഒരു സബ്‌പേജ് ഉണ്ടാക്കുക. പുതിയ ലേഖനങ്ങൾ അതിൽ എഴുതിപ്പിടിപ്പിടിപ്പിച്ചതിനു ശേഷം ലേഖനമാക്കാം.. (ടിപ്പു സുൽത്താൻ പൊളിച്ചെഴുതാനുള്ള വല്ല പരിപാടിയുമാണോ മനസിൽ?? :) ) --Vssun 10:37, 21 സെപ്റ്റംബർ 2009 (UTC)
-- റസിമാൻ ടി വി 13:49, 22 സെപ്റ്റംബർ 2009 (UTC) |
സി.എസ്.എസ്.
തിരുത്തുകസി.എസ്.എസിലും, ജെ.എസിലും അധികം പണിഞ്ഞ് പരിചയമില്ല. സാദിക്കിനോടൊന്ന് അന്വേഷിച്ച് നോക്കാം.--Vssun 14:47, 25 സെപ്റ്റംബർ 2009 (UTC)
chilly
തിരുത്തുകറിയാസ് അപ്ലോഡ് ചെയ്തിരുന്ന ഈ ചിത്രം ഒന്നു കൂടി അപ്‌ലോഡ് ചെയ്യാമോ? എന്തോ പ്രശ്നത്താൽ, നേരത്തേ നിലവിലുണ്ടായിരുന്ന ചിത്രത്തിന്റെ മുകളിലാണ് അത് അപ്‌ലോഡ് ആയിരുന്നത്. ദയവായി മറ്റേതെങ്കിലും പേരിൽ വീണ്ടും അപ്‌ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു.--Vssun 12:31, 26 സെപ്റ്റംബർ 2009 (UTC)
സംശോധനം
തിരുത്തുകരണ്ടും ഒരു തരത്തിൽ ലിപികാര്യം മാത്രമാണ്.
തിരയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്]. തർക്കങ്ങൾക്ക് അർത്ഥമില്ല. തിരഞ്ഞെടുപ്പ് സ്ഥിരീകരിക്കാൻ വിക്കിയിൽ അലിഖിതതീരുമാനമായിട്ടുണ്ട്. എന്തായാലും പറച്ചിലിൽ തെരയാവും.
പ്രശ്നം അതുകൊണ്ടു തീരില്ല;
ഭാഷാപ്രയോഗത്തെ സംബന്ധിച്ച പിടിവാശികൾ അർത്ഥഹീനമാണ്. എങ്കിലും ഇന്റർനെറ്റ് രംഗത്ത് ഭാഷയ്ക്ക് നിശ്ചിതരൂപങ്ങളെ സ്വീകരിക്കാതെ മുന്നോട്ടുപോകാനാവില്ല. പത്രങ്ങൾ വൈയക്തികമായി കൈക്കൊള്ളുന്ന ശൈലികളെപ്പോലെ പോര. തർക്കങ്ങൾ ഒഴിവാക്കി ലിപികാര്യത്തിൽ ഒരു പൊതൂപയോഗശൈലി മലയാളം ഇന്റർനെറ്റിൽ സ്വീകരിച്ചേ പറ്റൂ. ആണവപ്രശ്നങ്ങളും മറ്റും ഒഴിച്ചാൽ രണ്ടു കാര്യങ്ങളാണ് മലയാളം വെബ്ബിന് നേരിടേണ്ടിവരിക:
- വാക്കുകൾ എവിടെ വിട്ടെഴുതണം, എവിടെ ചെർത്തെഴുതണം.
- ഇരട്ടിപ്പുകൾ എവിടെ വേണം, എവിടെ ഒഴിവാക്കണം. രണ്ടു സന്ദർഭങ്ങളുണ്ട്: 'ഊർജം/ഊർജ്ജം' (ഇതിനെ നമുക്ക് ഊർജ/ജ്ജപ്രതിസന്ധി എന്നുവിളിക്കാം) കാണാക/ക്കണ്മണി. വിശദമാണെന്നും ഇല്ലെങ്കിൽ അവസരമുണ്ടാകുമെന്നും കരുതുന്നു.
വിക്കിയിലും ഇതിനെക്കുറിച്ച് ഗ്വാഗ്വാദത്തിലൊതുങ്ങിയ സംവാദങ്ങൾ ഉണ്ടായിട്ടുണ്ട്: [1]. ഇവ സാങ്കേതികപദങ്ങളുടെ നാനാത്വമാണ് പിന്നെ മലയാളം നേരിടുന്ന വലിയ പ്രശ്നം. ഈ പ്രശ്നങ്ങൾ ഭരണത്തിനു മുൻപിലും ഭാഷാപണ്ഡിതരുടെ മുന്നിലും എത്തേണ്ടതാണ്. വെബ്ബിലും ലക്ഷ്യബോധത്തോടെയുള്ള (എങ്കിൽ അല്പം തർക്കിച്ചാലും തരക്കേടില്ല.) ചർച്ചകളുണ്ടാകേണ്ടതാണ്. ഇതൊക്കെ പരിഹരിക്കപ്പെടുമോ? ഉം, പരിഹരിക്കപ്പെടണമെന്നുണ്ടെങ്കിൽ. വിക്കിയിൽനിന്നു തുടങ്ങാം:->--തച്ചന്റെ മകൻ 14:25, 26 സെപ്റ്റംബർ 2009 (UTC)
- താങ്കൾ പറഞ്ഞ ആവശ്യങ്ങൾ ഉദ്ദേശിച്ച് ഞാൻ മാസങ്ങൾമുൻപ് വിക്കിപീഡിയ:സംശോധനം എന്നൊരു പദ്ധതിതാളിന് തുടക്കമിട്ടിരുന്നു. എങ്ങനെ, എന്ത് എന്നൊന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടാകാതിരുന്നതുകൊണ്ട് നിർത്തിവെച്ചതാണ്. മലയാളം വിക്കി 11,000 തൊടുകയാണ്. 15,000 തൊടുന്ന അവസരത്തിൽ ഇതിലെ ലേഖനങ്ങൾ വിഷയപരമായി ആധികാരികവും (സമഗ്രവും) ഭാഷാപരമായി സംശുദ്ധവും ഹൃദ്യവും സുഗ്രഹവുമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഒരു സ്വപ്നമുണ്ട്. നിർദ്ദേശങ്ങളും പിന്തുണയും അഭ്യർത്ഥിക്കുന്നു. --തച്ചന്റെ മകൻ 17:10, 26 സെപ്റ്റംബർ 2009 (UTC)
ഇതിന് വേറെ ഏതെങ്കിലും പേരുണ്ടോ???--സുഗീഷ് 15:50, 26 സെപ്റ്റംബർ 2009 (UTC)
- പൊന്നാനി കായൽ എന്നൊരു കായൽ ഉണ്ടോ? കായൽ എന്ന താളിൽ പൊന്നാനികായൽ എന്നൊരു ഒറ്റവരിയിലുള്ള വിശേഷമ്മാത്രമേയുള്ളൂ. എന്റെ കയ്യിലെ റഫ. ബുക്കിൽ പൊന്നാനി കായൽ എന്നൊരു കായൽ ഉള്ളതായിട്ടേ പറയുന്നുള്ളൂ. അതിനാൽ ചോദിച്ചതാ ???--സുഗീഷ് 16:19, 26 സെപ്റ്റംബർ 2009 (UTC)
- പൊന്നാനിപ്പുഴ എന്ന് പൊന്നാനിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴക്ക് പറയാറുണ്ട് അതുപോലെ ആവുമോ(ഈ സംവാദം ബിയ്യം കായലിന്റെ സംവാദതാളിലല്ലേ ഉചിതം) --വിചാരം 16:26, 26 സെപ്റ്റംബർ 2009 (UTC)
കായൽ ഒന്ന് വൃത്തിയാക്കാമോ??????? :)--സുഗീഷ് 17:39, 28 സെപ്റ്റംബർ 2009 (UTC)
പത്മിനി
തിരുത്തുകസ്വാഗതം
തിരുത്തുക- താങ്കൾക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാർദ്ദവുമായ സ്വാഗതം. അംഗത്വത്താളിൽ മുൻകൈ എടുക്കാവുന്ന കാര്യങ്ങൾ സൂചിപ്പിക്കുമല്ലോ. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കാനാവുമെങ്കിൽ പദ്ധതിതാളിൽ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.
പദ്ധതിയുടെ അടിയന്തര ആവശ്യങ്ങൾ സംവാദതാളിൽ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകൻ 13:28, 28 സെപ്റ്റംബർ 2009 (UTC)
കയോസ്
തിരുത്തുകക്ഷമിക്കുക. കയോസ് എന്ന വാചാർത്ഥം മാത്രമേ ദ്യോതിപ്പിക്കുന്നുള്ളൂ എന്നാണ് ഞാൻ കരുതിയിരുന്നത്. തിരിച്ചിട്ടുകൊള്ളൂ. പക്ഷെ ശാസ്ത്രീയമായ വിശദീകരണം ചിത്രത്തിനുകൂടെ നൽകണം. പിന്നെ ഒരു പ്രശ്നം കൂടിയുണ്ട്. വിക്കിപീഡിയ ലോഗോ കോപ്പിറൈറ്റ് സംരക്ഷിക്കപ്പെട്ടതും വിക്കിയെ ഐഡന്റിഫൈ ചെയ്യാൻ മാത്രം ഉപയോഗിക്കാവുന്നതും ഉപയോഗത്തിന് അനുമതി വേണ്ടതുമാണ്. അതിനാൽ ഈ രീതിയിൽ derivative work ഉണ്ടാക്കുന്നത് പകർപ്പാവകാശലംഘനമായേക്കാം. വല്ല ജിഗ്സോ പസിലിലും കയോസുള്ള വല്ല ചിത്രവും എടുത്ത് വിക്കിയിൽ കയറ്റുന്നതാവും അങ്ങനെയെങ്കിൽ കൂടുതൽ നല്ലത്
User:Razimantv/Physics ഈ താളിലെ കുറച്ച് ചുവപ്പുകണ്ണികൾ നീലയാക്കാൻ താങ്കൾക്ക് ശ്രമിക്കാമോ?
-- റസിമാൻ ടി വി 06:04, 30 സെപ്റ്റംബർ 2009 (UTC)
പദ്ധതിയിലല്ലാതെ വിക്കി ലേഖനങ്ങളായി തന്നെയാണല്ലോ നിലവിൽ അവർ പട്ടികയുണ്ടാക്കുന്നത് --ജുനൈദ് (സംവാദം) 05:10, 1 ഒക്ടോബർ 2009 (UTC)
അത് എളുപ്പമല്ലെ വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ എന്നതിനു കീഴെ സസ്യശാസ്ത്രം എന്ന താൾ തുടങ്ങാൻ വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ + / + സസ്യശാസ്ത്രം = വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സസ്യശാസ്ത്രം :) --ജുനൈദ് (സംവാദം) 11:15, 1 ഒക്ടോബർ 2009 (UTC)
അയ്യോ കൂട്ടണം ചിഹ്നം ചേർക്കണ്ട, സോറി. അവ തമ്മിൽ കൂട്ടീചേർക്കുക എന്നാണ് ഉദ്ദേശിച്ചത് :( , വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സസ്യശാസ്ത്രം ഈ നൽകിയ കണ്ണി തിരുത്തുക ഉപയോഗിച്ച് പരിശോധിച്ചു നോക്കൂ.താങ്കൾക്ക് ആവശ്യമുള്ളത് പരീക്ഷണം എന്നല്ലേ, കണ്ണിയിൽ ബ്രൗസറിന്റെ അഡ്രസ് ബാറിലെ മുഴുവനും കോപ്പി ചെയ്യേണ്ട. വിക്കിതാളിന്റെ തലക്കെട്ട് കോപ്പിചെയ്താൽ മതി. --ജുനൈദ് (സംവാദം) 12:03, 1 ഒക്ടോബർ 2009 (UTC)
ജ്യോതിശാസ്ത്രപദസൂചി ഇപ്പഴേ ഇല്ലേ. പിന്നെ ഇതെന്തോന്നാ? -- റസിമാൻ ടി വി 04:43, 2 ഒക്ടോബർ 2009 (UTC)
- അർത്ഥമറിയാവുന്ന പദങ്ങളിൽ ജ്യോതിശാസ്ത്രവുമായി കൂടുതൽ ബന്ധമുള്ളവ ജ്യോതിശാസ്ത്രപദസൂചിയിലും ഭൗതികശാസ്ത്രവുമായി കൂടുതൽ ബന്ധമുള്ളവ ഭൗതികശാസ്ത്രപദസൂചിയിലും ലയിപ്പിച്ച ശേഷം താളിൽ {{SD}} ഇട്ടേക്കൂ -- റസിമാൻ ടി വി 05:52, 2 ഒക്ടോബർ 2009 (UTC)
ലാൽ സലാം
തിരുത്തുകപ്രിയപ്പെട്ട റിയാസ്. കമ്മ്യൂണിസ്റ്റുകാരേയും കമ്മ്യൂണിസ്റ്റു പച്ചയേയും സ്നേഹിക്കുന്നവനാണ് ഞാൻ:). ലാൽ സലാം! ഇങ്ക്വിലാബ് സിന്ദാബാദ് ! സ്നേഹത്തോടെ.Georgekutty 14:01, 2 ഒക്ടോബർ 2009 (UTC)
താ.. ദാ..(പിടിച്ചോ?)
തിരുത്തുകഇവിടെ വ്യക്തമാണെന്നുതോന്നി. ഇല്ലെങ്കിൽ ഉമേഷ് പറയും.
- ആവർത്തനം: സ്വരങ്ങൾ, മൃദു-ഘോഷങ്ങൾ (ഗ, ഘ, ജ, ഝ, ഡ, ഢ, ദ, ധ, ബ, ഭ), അനുനാസികങ്ങൾ, മദ്ധ്യമങ്ങൾ (യ, ര, ല, വ <ള, ഴ, റ ഇവ സംസ്കൃതത്തിലില്ല.>)ഇവയാണ് നാദികൾ. ഇവയ്ക്കു മുൻപിൽ സന്ധിചേരുന്ന ശ്വാസികളായ ഖരങ്ങൾ(ക, ച, ട, ത, പ) സവർണ്ണനം വഴി മൃദുവായിത്തീരുന്നു. ശേഷിച്ചവയിൽ ഖരങ്ങളായിത്തന്നെ നിൽക്കുന്നു. (ഉമേഷ് പറഞ്ഞതിൽ ചെറിയ തെറ്റുണ്ട്. സ്വതന്ത്രമായ രൂപം മൃദുവല്ല, ഖരമാണ്).
ഉദാ: വാൿ+അർഥം = വാഗർഥം, വാൿ+വാദം = വാഗ്വാദം, ഉത്+ഘാടനം = ഉദ്ഘാടനം. പ്രത്യുദാ: വാൿ+ചാതുരി = വാൿചാതുരി, ഉത്+പന്നം(<പദ്) = ഉത്പന്നം, വാൿസാമർഥ്യം. വ്യക്തമായല്ലോ--തച്ചന്റെ മകൻ 18:25, 2 ഒക്ടോബർ 2009 (UTC)
പ്രമാണം:Letter TKPadmini.jpg
തിരുത്തുകപ്രമാണം:Letter TKPadmini.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 11:10, 4 ഒക്ടോബർ 2009 (UTC)
തട്ടണം
തിരുത്തുകഇതിനെ വേഗം തട്ടാനിടാമോ? അല്ലെങ്കിൽ ജ്യോതിശാസ്ത്രപദസൂചിയിലേക്ക് ആവശ്യമുള്ള പദങ്ങൾ മാറ്റി റീഡയറക്റ്റ് ആക്കുകയെങ്കിലും ചെയ്യാമോ? -- റസിമാൻ ടി വി 06:18, 7 ഒക്ടോബർ 2009 (UTC)
ചിത്രങ്ങൾ
തിരുത്തുകപ്രിയപ്പെട്ട രിയാസ്,
വിക്കിപീഡിയയിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് നന്ദി. ഷർമ്മിള ടാഗോർ, മൃണാൾ സെൻ എന്നിവരെക്കുറിച്ചുള്ള ഇതരഭാഷാലേഖനങ്ങളിലും ചിത്രങ്ങളുടെ അഭാവമുണ്ട്. അപ്പോൾ ഇത്തരത്തിലുള്ള ചിത്രങ്ങൾ നേരെ കോമൺസിലേക്ക് അപ്ലോഡ് ചെയ്യുന്നതാവും നല്ലത് - എല്ലാ പ്രൊജക്റ്റുകൾക്കും ഉപയോഗിക്കാമല്ലോ -- റസിമാൻ ടി വി 11:23, 13 ഡിസംബർ 2009 (UTC)
ഇൻബിൽറ്റ് കീബോർഡ്
തിരുത്തുകവിക്കിപീഡിയയിലെ മലയാളം കീബോർഡിന്റെ ജാവാസ്ക്രിപ്റ്റ്, മീഡിയവിക്കി:Common.js എന്ന താളിൽ കാണാം. ഇത് വികസിപ്പിച്ചത് ഉ:peringz എന്ന ഉപയോക്താവാണ്. ആവശ്യമെങ്കിൽ അദ്ദേഹത്തെ ബന്ധപ്പെടുക. (അന്യം നിന്നു പോകുന്ന ചങ്ങാതി വിളി, വളരെ ഇഷ്ടപ്പെടുന്നു) സസ്നേഹം --Vssun 07:01, 24 ഡിസംബർ 2009 (UTC)
കൊടിത്തൂവ
തിരുത്തുകസംവാദം:കൊടിത്തൂവ കാണുമല്ലോ. --Vssun (സുനിൽ) 15:24, 25 ഒക്ടോബർ 2010 (UTC)
ഹോമിയോ
തിരുത്തുകഇതൊന്ന് ശ്രദ്ധിക്കുക. --Vssun (സുനിൽ) 16:02, 27 ഒക്ടോബർ 2010 (UTC)
പ്രമാണം:Tequila.jpg
തിരുത്തുകപ്രമാണം:Tequila.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 19:22, 16 നവംബർ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Riyaz Ahamed,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:43, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Riyaz Ahamed
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:37, 16 നവംബർ 2013 (UTC)
കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:07, 10 മാർച്ച് 2014 (UTC)
File:Solar Eclipse.jpg listed for discussion
തിരുത്തുകA file that you uploaded or altered, File:Solar Eclipse.jpg, has been listed at Wikipedia:Files for discussion. Please see the discussion to see why it has been listed (you may have to search for the title of the image to find its entry). Feel free to add your opinion on the matter below the nomination. Thank you. ശ്രീജിത്ത് കെ (സംവാദം) 16:36, 27 ജനുവരി 2019 (UTC)