കവാടം:ജ്യോതിഃശാസ്ത്രം

(കവാടം:ജ്യോതിശാസ്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജ്യോതിഃശാസ്ത്രം

Crab Nebula.jpg

ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിഃശാസ്ത്രം. ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണിത്. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെയാണ്‌ ജ്യോതിഃശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രം നിരീക്ഷണ ജ്യോതിഃശാസ്ത്രം, സൈദ്ധാന്തിക ജ്യോതിർഭൗതികം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലെ പല അടിസ്ഥാന സിദ്ധാന്തങ്ങളേയും പരീക്ഷിക്കാൻ നിരീക്ഷണ ജ്യോതിഃശാസ്ത്രം സഹായിക്കുന്നു.


തിരഞ്ഞെടുത്ത ലേഖനം

കിരീടമണ്ഡലം

കിരീടമണ്ഡലം.png

ഉത്തരാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ്‌ കിരീടമണ്ഡലം (Corona Borealis). ഇതിൽ α നക്ഷത്രം (ആൽഫക്ക അഥവാ ജെമ്മ) മാത്രമേ താരതമ്യേന പ്രകാശമുള്ളതായിട്ടുള്ളൂ. 48 രാശികളടങ്ങിയ ടോളമിയുടെ പട്ടികയിലും 88 രാശികളടങ്ങിയ ആധുനിക പട്ടികയിലും കിരീടമണ്ഡലം ഇടം പിടിച്ചിട്ടുണ്ട്. ഇതിലെ തിളക്കമുള്ള നക്ഷത്രങ്ങളെ കൂട്ടിച്ചേർത്താൽ അർദ്ധവൃത്താകാരം ലഭിക്കും. ഇതിന്റെ ലാറ്റിൻ നാമമായ കൊറോണ ബൊറിയാലിസ് എന്നതിനർത്ഥം വടക്കൻ കിരീടം എന്നാണ്. ഗ്രീക്ക് പുരാണങ്ങളിൽ ക്രീറ്റിലെ രാജകുമാരിയായ അരിയാഡ്നെക്ക് വീഞ്ഞിന്റെയും ഉർവ്വരതയുടെയും ദേവനായ ഡൈനീഷ്യസ് നൽകിയ കിരീടവുമായി ഈ രാശിയെ ബന്ധപ്പെടുത്തിയിട്ടുണ്ട്.മറ്റു ചില സംസ്കൃതികളിൽ ഇതിനെ പരുന്തിന്റെ കൂട്, കരടിയുടെ ഗുഹ, പുകക്കുഴൽ എന്നീ രൂപങ്ങളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ടോളമി ഇതിന്റെ തെക്കൻ പ്രതിരൂപമായാണ് ദക്ഷിണമകുടത്തെ കണക്കാക്കിയത്. രൂപത്തിലുള്ള സാമ്യതയാണ് ഇതിനു കാരണമായത്.

മുഴുവൻ കാണുക

നിങ്ങൾക്കറിയാമോ?

... ഇന്നത്തെ കണക്കനുസരിച്ച് പ്രപഞ്ചത്തിന്‌ 1300 കോടിയിലേറെ വർഷം പ്രായമുണ്ടെന്ന്

... സൗരമണ്ഡലം കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഘടന വ്യാഴത്തിന്റെ കാന്തമണ്ഡലമാണെന്ന്

... ധൂമകേതുക്കൾക്ക് നിയതമായ സഞ്ചാരപഥമുണ്ടെന്ന് ആദ്യമായി സമർത്ഥിച്ചത് ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ എഡ്മണ്ട് ഹാലി ആണെന്ന്

... നക്ഷത്രപരിണാമം വഴി സൂര്യൻ ചുവപ്പുഭീമനായി മാറുമ്പോൾ ഇപ്പോഴുള്ളതിന്റെ 2000 ഇരട്ടി പ്രകാശമുണ്ടാകുമെന്ന്

... വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ ഐസ് നിറഞ്ഞ സമനിരപ്പായ പ്രതലത്തിനുകീഴിൽ ജലസമുദ്രങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന്

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

ചരിത്രരേഖ: മേയ്

8 മെയ് 2003 ജി.എസ്.എൽ.വി-2 വിക്ഷേപിച്ചു.
14 മെയ് 1973 സ്കൈലാബ് വിക്ഷേപിച്ചു.
29 മെയ് 1919 സൂര്യഗ്രഹണസമയത്ത് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം തെളിയിക്കപ്പെട്ടു.

തിരഞ്ഞെടുത്ത വാക്ക്

സൂപ്പർനോവ

ചില ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ അത്യധികം പ്രകാശമാനത്തോടെ പൊട്ടിത്തെറിക്കുന്നു. അത്യന്തം തീവ്രപ്രകാശമുള്ള ഖഗോള വസ്തുവിനു കാരണമാകുന്ന ഈ നക്ഷത്രസ്ഫോടനമാണ് സൂപ്പർനോവ അഥവാ അധിനവതാര. വർദ്ധിതപ്രകാശത്തോടെ കുറച്ചു കാലത്തേക്കുമാത്രം ആകാശത്ത് മിന്നിത്തിളങ്ങിയശേഷം മങ്ങി പൊലിഞ്ഞുപോകുന്ന നോവകളുടെ (നവതാര) വർഗത്തിൽപെട്ടതും എന്നാൽ അവയേക്കാൾ അനേകശതം മടങ്ങ് പ്രകാശമേറിയതും ബൃഹത്തുമായ ഒരുതരം നക്ഷത്രപ്രതിഭാസമാണിത്.മിക്കവാറുമെല്ലാ ഭീമൻ നക്ഷത്രങ്ങളും സൂപ്പർനോവ എന്ന അവസ്ഥയിലൂടെയാണു പരിണമിക്കുന്നത്. സാധാരണ ഗതിയിൽ, സൂര്യന്റെ 8 ഇരട്ടിയിൽ കൂടുതൽ പിണ്ഡമുള്ള നക്ഷത്രങ്ങളാണ് സൂപ്പർനോവ ഘട്ടത്തിലൂടെ കടന്നു പോകുന്നത്.

തിരഞ്ഞെടുത്ത ചിത്രം

MarsPerseveranceRover-EDL-Overview-20210218.jpg

പെർസിവറൻസും അതിറങ്ങിയ സ്ഥലവും ഉപേക്ഷിച്ച വസ്തുക്കളും

ജ്യോതിശാസ്ത്ര വാർത്തകൾ

'26 ഏപ്രിൽ 2021 ഇൻജെനുവിറ്റി മൂന്നാമതും പറന്നു. 5 മീറ്റർ ഉയരത്തിൽ 50 മീറ്റർ ദൂരം.[1]
22 ഏപ്രിൽ 2021 പെർസിവറൻസ് ചൊവ്വയിലെ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ ഉൽപാദിപ്പിച്ചു.[2]
20 ഏപ്രിൽ 2021 ഇൻജെനുവിവിറ്റി ചൊവ്വയിൽ പറന്നു.[3]
19 ഏപ്രിൽ 2021 ഹെലികോപ്റ്റർ ഇൻജെനുവിറ്റി ഇന്ന് ചൊവ്വയിൽ പറക്കും.[4]
18 ഏപ്രിൽ 2021 ചുവപ്പുകുള്ളൻ നക്ഷത്രത്തെ ചുറ്റുന്ന സൂപ്പർ എർത്ത് വിഭാഗത്തിൽ പെട്ട സൗരയൂഥേതരഗ്രഹം കണ്ടെത്തി.[5]
13 ഏപ്രിൽ 2021 വ്യാഴത്തിന്റെ ധ്രുവദീപ്തിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കണ്ടെത്തി.[6]
7 ഏപ്രിൽ 2021 ഇരട്ട ക്വാസാർ കണ്ടെത്തി. [[7]]
1 ഏപ്രിൽ 2021 യുറാനസിൽ നിന്നും എക്സ് റേ പ്രസരണം ആദ്യമായി കണ്ടെത്തി.[8]

മേയ് 2021ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

എല്ലാ സമയങ്ങളും GMT യിൽ

മെയ് 3 : ശനി, ചന്ദ്രൻ എന്നിവയുടെ സംഗമം
മെയ് 4 : വ്യാഴം, ചന്ദ്രൻ എന്നിവയുടെ സംഗമം
മെയ് 4-5 : ഈറ്റ അക്വാറീഡ് ഉൽക്കാവർഷം
മെയ് 11 : അമാവാസി
മെയ് 15 : ബുധൻ കൂടിയ പൂർവ്വ ആയതിയിൽ. സൂര്യാസ്തമയത്തിനു ശേഷം ബുധനെ പടിഞ്ഞാറെ ചക്രവാളത്തിൽ കാണാം. കാന്തിമാനം 0.3.
മെയ് 16-17 : ചന്ദ്രൻ, ചൊവ്വ, എന്നിവയുടെ സംഗമം. ഏകദേശം 2° അകലത്തിൽ ഇവയെ കാണാം.
മെയ് 26 : പൗർണ്ണമി
മെയ് 30 : ചന്ദ്രൻ, ശനി, എന്നിവയുടെ സംഗമം

വർഗ്ഗങ്ങൾ

പുതിയ താളുകൾ...

മദ്ധ്യകേരളത്തിൽ ഈ മാസം 15ന് രാത്രി 8മണിക്കുള്ള ഗ്രഹസ്ഥാനങ്ങൾ

ഗ്രഹം ഖഗോളരേഖാംശം അവനമനം ദിഗംശം ഉന്നതി ഭൂമിയിൽ നിന്നുള്ള ദൂരം കാന്തിമാനം ഉദയം അസ്തമയം രാശി
ബുധൻ 5മ.1മി.28സെ. 25°10'40" 295°3മി.55സെ. 3°0'58" 0.87 AU 0.15 7.30am 8.16pm ഇടവം
ശുക്രൻ 4മ.24മി.49സെ. +21°53'3" 293°39മി.7സെ. -5°-53'-32" 1.67 AU -3.86 6.57am 7.38pm ഇടവം
ചൊവ്വ 6മ.59മി.6സെ. -24°9'40 291°45മി.48സെ. 29°31'25" 2.14 AU 1.65 9.27am 10.12pm മിഥുനം
വ്യാഴം 22മ.10മി.12സെ. -12°9'33" 96°50മി.26സെ. -75°-39'-59" 5.04 AU -2.31 1.08am 12.53pm കുംഭം
ശനി 21മ.4മി.28സെ. -17°21'59" 105°52മി.34സെ. -59°-16'-5" 9371 AU 0.65 12.07 am 11.43 pm മകരം
യുറാനസ് 2മ.36മി.54സെ. +14°54'20" 295°30മി.44സെ. -32°-19'-39" 20.74 AU 5.87 5.13am 5.40pm മേടം
നെപ്റ്റ്യൂൺ 23മ.35മി.6സെ. -3°53'7" 315°51മി.46സെ. -80°-26'-8" 30.38 AU 7.92 2.26am 2.23pm മീനം

കേരളത്തിലെ ഈ മാസത്തെ ആകാശം

Sky map 2021 may.svg

2021 മേയ് 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം.

Purge server cache

"https://ml.wikipedia.org/w/index.php?title=കവാടം:ജ്യോതിഃശാസ്ത്രം&oldid=2719613" എന്ന താളിൽനിന്ന് ശേഖരിച്ചത്