വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം
Electromagnetism എന്നതിന് വിദ്യുത്കാന്തികത, വൈദ്യുതകാന്തികത എന്നിങ്ങനെ രണ്ട് രീതിയിലും ഉപയോഗിച്ചുകാണുന്നു : വൈദ്യുത കാന്തിക തരംഗം, വിദ്യുത്കാന്തിക പ്രസരണം കാണുക. വിക്കിയിൽ ഏതെങ്കിലും ഒരു രീതി സ്ഥിരമായി ഉപയോഗിക്കണമെന്ന് താല്പര്യം. ഏതാണ് നല്ലത്? -- റസിമാൻ ടി വി 08:22, 1 ഒക്ടോബർ 2009 (UTC)
- ഇതിൽ തന്നെ ആദ്യത്തേതിന് 'വിദ്യുദ്കാന്തികത' എന്നല്ലേ എഴുതേണ്ടത് (ബൃഹദ്പദ്ധതി, മഹദ്‌വചനം എന്നിങ്ങനെ സന്ധികളിൽ അതിഖരം വരുന്നതു കൊണ്ട്). അതല്ലെങ്കിൽ വൈദ്യുതകാന്തികത എന്ന് ഉപയോഗിക്കാം. ആദ്യത്തേതാണ് കൂടുതൽ ഉപയോഗത്തിലുള്ളത് riyazahamed 11:37, 1 ഒക്ടോബർ 2009 (UTC)
വിദ്യുത്കാന്തികത തന്നെയാണ്. ബൃഹത്പദ്ധതിയും. റിയാസ്, ദ അതിഖരമല്ല, മൃദുവാണ്. ശ്വാസിക്കു മുൻപിൽ ശ്വാസിയായും നാദിക്കു മുൻപിൽ നാദിയായും വർണ്ണം മാറുന്നു. (ശ്വാസികൾ: ഖരം, അതിഖരം, ഊഷ്മാക്കൾ; നാദികൾ: സ്വരങ്ങൾ, മൃദു, ഘോഷം, അനുനാസികം, മദ്ധ്യമം.) മലയാളത്തിൽ എഴുത്തിൽ യാതൊരു നിയമവിമില്ലാതായിട്ടുണ്ട് എങ്കിലും ഉച്ചാരണത്തിൽ ഈ നിയമം സ്പഷ്ടം.
- ഇനി , ശാസ്ത്രം: ഇലൿട്രോണിന് വിദ്യുത്കണം എന്ന പേർ ഉചിതമാവില്ലേ? ഇലൿട്രോണിക്സിന് വിദ്യുത്കണികാശാസ്ത്രവും? electro-, electric/al= വിദ്യുത് മതിയാകും. electronic = വിദ്യുത്കണികാ-x. ഉപയോഗസ്ഥിരമായ സാമാന്യപദങ്ങളെ ഒഴിവാക്കിയേക്കൂ. മുൻപ് ഒരു പേർ കേട്ടിട്ടുണ്ട്: ആലക്തികം(electric). --തച്ചന്റെ മകൻ 13:20, 1 ഒക്ടോബർ 2009 (UTC)
- വിദ്യുത്കാന്തികത എന്ന ആദ്യത്തെ ഓപ്ഷൻ എടുക്കാമല്ലേ. സ്ഥിരമായി ഉപയോഗിക്കുന്ന സാമാന്യപദങ്ങളിൽ തെറ്റുണ്ടെങ്കിൽ ഒഴിവാക്കാം. അല്ലെങ്കിൽ -ആംഗലേയം ആയാൽ പോലും- അവ തന്നെ ഉപയോഗിക്കുന്നതല്ലേ ഭേദം? സങ്കീർണ്ണവും നിർബന്ധിതവുമായ മലയാളവത്കരണം ആവശ്യമുണ്ടോ? ഇത് ഒരു നയമായി എടുക്കണം. riyazahamed 13:41, 1 ഒക്ടോബർ 2009 (UTC)
ഇലക്ട്രോൺ മലയാളീകരിക്കരുത് എന്ന് ശക്തിയായി അഭിപ്രായപ്പെടുന്നു. ദശകങ്ങളായി എല്ലായിടത്തും ഉപയോഗിച്ചുവരുന്ന പദമാണ്. കംപ്യൂട്ടറിനെ സംഗണകനാക്കുന്ന ഫലമേ ഇതുകൊണ്ടുണ്ടാകൂ. പാശ്ചാത്യഭാഷകളിലെല്ലാം തന്നെ ഈ പദത്തിന്റെ വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. ഇലക്ട്രോണിക്സിന് വൈദ്യുതിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം എന്നർത്ഥമുള്ള വല്ല പദവുമല്ലേ നല്ലത്. ഇലക്ക്ട്രിസിറ്റിയാണ്, ഇലക്ട്രോണല്ലല്ലോ പ്രധാന പഠനവസ്തു (വൈദ്യുതശാസ്ത്രം ബോറാണ് എന്ന് സമ്മതിക്കുന്നു) -- റസിമാൻ ടി വി 13:49, 1 ഒക്ടോബർ 2009 (UTC)
അപ്പോൾ വിദ്യുത്കാന്തികത ഉറപ്പിക്കാമോ? ഇവിടെ സമവായമാകുന്നെങ്കിൽ ലേഖനങ്ങളുടെ തലക്കെട്ടുകളും യൂനിഫോർമാക്കണം (ഇതിന്റെ മലയാളം?) -- റസിമാൻ ടി വി 13:51, 1 ഒക്ടോബർ 2009 (UTC)
- സമവായത്തിലാകുന്ന പദങ്ങൾ എവിടെയെങ്കിലും സൂചിപ്പിക്കപ്പെടണം. പദസൂചിയിൽ ഒരു ചരിപ്പു കൊടുത്താൽ മതിയോ? ചർച്ചകൾ ഈമാനദണ്ഡത്തിലും ക്രമത്തിലും ആയിരിക്കുന്നത് നന്നായിരിക്കും.--തച്ചന്റെ മകൻ 14:33, 1 ഒക്ടോബർ 2009 (UTC)
ഇനി ഇങ്ങനെ ഉറപ്പിച്ചൂടേ (മാതൃകയ്ക്കാണ്):
✔ - വിദ്യുത് വിദ്യുത്കാന്തികത, വിദ്യുത്കാന്തികതരംഗം, വിദ്യുത്ചാലകബലം.... വൈദ്യുതകാന്തം തുടങ്ങിയ സാങ്കേതികമല്ലാത്ത പദങ്ങൾ നിലനിൽക്കട്ടെ--തച്ചന്റെ മകൻ 09:06, 2 ഒക്ടോബർ 2009 (UTC)
- എതിർപ്പൊന്നുമില്ലെങ്കിൽ ഇങ്ങനെ മാറ്റാമെന്നാണ് ഞാൻ കരുതുന്നത് -- റസിമാൻ ടി വി 09:24, 2 ഒക്ടോബർ 2009 (UTC)
വൈദ്യുതകാന്തികത എന്നതാണ് പാഠപുസ്തകത്തിൽ കാണുന്നത്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. വൈദ്യുതകാന്തികത എന്ന ലേഖനത്തിന്റെ തലക്കെട്ടും മാറ്റിയിരുന്നു. അതിനാലാണ് അങ്ങനെ ഒരു അഭിപ്രായം ഇവിടെ പറഞ്ഞത്. വിദ്യുത്കാന്തികത എന്നാണ് മിക്കവാറും ലേഖനങ്ങളിൽ കാണുന്നത്. ഇതു നിലനിർത്തുന്നതിനോടാണ് എനിക്ക് യോജിപ്പ്. വിദ്യുത്കാന്തികത എന്ന വർഗവും വൈദ്യുതകാന്തികത എന്നാക്കി എന്നാണ് എന്റെ ഓർമ. --എഴുത്തുകാരി ശ്രീ സംവദിക്കൂ 15:10, 9 സെപ്റ്റംബർ 2010 (UTC)
കണം/കണിക
തിരുത്തുകParticle എന്നാൽ കണം ആണോ കണിക ആണോ? അടിസ്ഥാനകണം, കണികാത്വരണി കാണുക -- റസിമാൻ ടി വി 06:31, 2 ഒക്ടോബർ 2009 (UTC)
- കം, ഇക എന്നീ പ്രത്യയങ്ങളുടെ ഒരു ഉപയോഗം ചെറുപ്പത്തെ കാണിക്കുക എന്നതാണ്. കണം ചെറുതും കണിക അതിലും ചെറുതുമാണെന്ന് വേണമെങ്കിൽ പറയാം. വനം കാടും വനിക ചെറുകാടും( :) ) / തോട്ടം) ആണ്. അതുപോലെ താരം: താരകം. കണവും കണികയും നിലനിർത്തുന്നതിൽ തെറ്റില്ല. കണികാത്വരണി സൗന്ദര്യത്തിന്റെ കാര്യമാണ്. കണത്വരണി അരോചകമല്ലേ.--തച്ചന്റെ മകൻ 06:59, 2 ഒക്ടോബർ 2009 (UTC)
- കണത്വരണി അരോചകം തന്നെ. മിക്ക സ്ഥലത്തും കണിക തന്നെ ഉപയോഹിച്ചിരിക്കുന്നത്. അടിസ്ഥാന/മൗലിക കണം മാത്രമേ മറ്റേ രീതിയിലുള്ളൂ. വേണമെങ്കിൽ അതും അടിസ്ഥാന/മൗലിക കണികയാക്കാം -- റസിമാൻ ടി വി 08:22, 2 ഒക്ടോബർ 2009 (UTC)
- തെറ്റല്ലാത്ത സ്ഥിതിക്ക് കണം/കണിക എന്നിങ്ങനെ രണ്ടും സാന്ദർഭികമായി ഉപയോഗിക്കാൻ അനുവദിക്കുന്നതാവും നല്ലത്. എഴുതുന്നയാളിന്റെ ഭാഷാവ്യവഹാരങ്ങളിൽ രണ്ടിന്റെയും കൂടുതൽ അനുയോജ്യമായ, വേറിട്ടുള്ള ഉപയോഗങ്ങൾ വന്നേക്കാം. riyazahamed 08:34, 2 ഒക്ടോബർ 2009 (UTC)
- അതിന് 'അനുവദിക്കേണ്ട' ആവശ്യമൊന്നുമില്ല. ഞാനടക്കം എല്ലാവരും ചെയ്യുന്നതാണ്. താരാപഥത്തെക്കുറിച്ചുള്ള ലേഖനത്തിൽ ആവർത്തനമൊഴിവാക്കാൻ ഗാലക്സി എന്ന് പലയിടത്തും ഉപയോഗിക്കാറുണ്ട്. എങ്കിലും തലക്കെട്ടുകൾ,ഫലകങ്ങൾ മുതലായവ ഒരു രൂപത്തിലേക്ക് മാറ്റാമല്ലോ -- റസിമാൻ ടി വി 08:37, 2 ഒക്ടോബർ 2009 (UTC)
- കണം എന്നതിന്റെ കൂടെ അടിസ്ഥാനം എന്നുള്ളതുകൊണ്ട് അടിസ്ഥാനകണികയിൽ ആവർത്തനമില്ലേ? അവ അടിസ്ഥാന/മൗലികകണം എന്നുമതി. അടിസ്ഥാനവും(fundamental) മൗലികവും(elementary) ഈ സന്ദർഭത്തിൽ രണ്ടുവിധവും നിൽക്കട്ടെ--തച്ചന്റെ മകൻ 08:51, 2 ഒക്ടോബർ 2009 (UTC)
- തലക്കെട്ടുകളിലും കണ്ണികളിലും ഫലകങ്ങളിലുമെല്ലാം കണിക എന്നും കണം എന്നുമുള്ള രൂപങ്ങൾ സാന്ദർഭികമായി വന്നേക്കാം റസിമാനേ . അത് വിലക്കേണ്ടതില്ല എന്നാണ് പറഞ്ഞത്. ഈ രൂപഭേദങ്ങൾ ഏതൊക്കെ രീതിയില് വരാം- കണികാസിദ്ധാന്തം, കണികാ പരീക്ഷണം, കണികാ ത്വരിത്രങ്ങൾ, ആൽഫാ കണം, ബീറ്റാ കണം, മൗലിക കണം എന്നിങ്ങനെ- എന്ന് പറ്റുമെങ്കിൽ സൂചിപ്പിച്ചാൽ മാത്രം മതിയാവും.
- ബീറ്റാ കണിക എന്നോ കണസിദ്ധാന്തം എന്നോ ഉപയോഗിക്കുന്നത് ഏകീകരണത്തിന് എതിരാവുമെന്നർത്ഥം.
riyazahamed 09:13, 2 ഒക്ടോബർ 2009 (UTC)
ഒരു സംശയം : പദത്തിന്റെ അവസാനത്തിൽ വരുന്നിടത്തൊക്കെ കണം എന്നും അല്ലാത്തിടത്ത് കണിക എന്നുമാണോ സാധാരണ ഉപയോഗം? -- റസിമാൻ ടി വി 09:24, 2 ഒക്ടോബർ 2009 (UTC)
- (ചെറിയ സമസ്തപദങ്ങൾ ഒരുമിച്ചെഴുതുന്നതല്ലേ ഉചിതം? പ്രത്യേകിച്ച് ഒരേ ഭാഷയിലെ.) പ്രവചനീയത (predictability) എന്നത് നല്ല കാര്യമാണ്. കൂടുതൽ ഉദാഹരണങ്ങൾ പരിശോധിച്ചുനോക്കൂ. എന്നിട്ട് ഉറപ്പിക്കാം--തച്ചന്റെ മകൻ 09:38, 2 ഒക്ടോബർ 2009 (UTC)
കണം | കണിക |
---|---|
മൗലികകണം | കണികാശാസ്ത്രം |
ആൽഫ/ബീറ്റാ /ഗാമാ കണം | കണികാഭൗതികം |
'ദൈവത്തിന്റെ കണം' | കണികാസ്വഭാവം |
കണ-പ്രതികണ-നശീകരണം (Matter- Antimatter Annihilation) |
കണികാ ഡിറ്റെക്ടർ |
കണികാസ്ഫോടനം | |
കണികാസിദ്ധാന്തം | |
കണികാപരീക്ഷണം |
അപൂർണ്ണം
.
riyazahamed 10:33, 2 ഒക്ടോബർ 2009 (UTC)
- antimatter പ്രതിദ്രവ്യമല്ലേ? ഡിറ്റെക്ടർ?
✔ -കണം/കണിക (particle (physics)) - പദാന്തത്തിൽ കണവും പദമദ്ധ്യത്തിൽ കണികയും സാമാന്യമായി സ്വീകരിക്കാം--തച്ചന്റെ മകൻ 10:58, 2 ഒക്ടോബർ 2009 (UTC)
- particle-antiparticle annihilation riyazahamed 11:07, 2 ഒക്ടോബർ 2009 (UTC)
Weak force
തിരുത്തുകWeak nuclear force എന്നെഴുതുമ്പോൾ ദുർബല അണുകേന്ദ്രബലം എന്നതിൽ പ്രശ്നമൊന്നും തോന്നുന്നില്ല, പക്ഷേ അത് ചുരുക്കി weak force എന്ന് എഴുതുമ്പോൾ ദുർബലബലം എന്ന് എഴുതേണ്ടി വരുന്നതിൽ ഒരു സുഖല്യായ്ക ! ക്ഷീണബലം എന്നതല്ലേ സ്കൂൾ/കോളെജ് തലത്തിൽ കൂടുതൽ അംഗീകൃതം ? (വിജ്ഞാനശബ്ദാവലിയിൽ Weak-നു ദുർബലം, അവഭാരിതം, ക്ഷീണം,മന്ദം എന്നൊക്കെ മാറിയും തിരിഞ്ഞും ഉപയോഗിച്ചിട്ടുണ്ട്, മാനദണ്ഡം എന്താണെന്ന് മനസ്സിലാകുന്നില്ല ;-) ഉദാ: weak line - ക്ഷീണരേഖ, weak convergence - മന്ദ അഭിസരണം, weak field - ദുർബലക്ഷേത്രം, weak level - അവഭാരിത തലം). എന്താണു വിക്കി തീരുമാനം ഇക്കാര്യത്തിൽ ? ഇപ്പോൾ ക്ഷീണബലം സെർച് ചെയ്താൽ ദുർബല അണുകേന്ദ്ര ബലത്തിലേക്ക് റീഡയറക്ഷൻ ഉണ്ട് --സൂരജ് | suraj 02:47, 20 സെപ്റ്റംബർ 2010 (UTC)
Convergence & divergence
തിരുത്തുകConvergence & divergence - ഇവയ്ക്ക് മലയാളപദങ്ങളുണ്ടോ?--ജോസഫ് 💬 15:15, 20 ഏപ്രിൽ 2021 (UTC)
Convergence: അഭിസരണം
Divergence: അപസരണം
Divergence ന് വിരിവ് എന്നും പറയാറുണ്ട്. കൂടുതൽ സാങ്കേതികപദങ്ങളുടെ മലയാളം www.lexonomy.eu/padavali എന്ന ലിങ്കിൽ ലഭ്യമാണ്.