വീണ്ടും കണ്ണൂർ

മലയാള ചലച്ചിത്രം

ഹരിദാസിന്റെ സംവിധാനത്തിൽ 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വീണ്ടും കണ്ണൂർ. 1997-ൽ പുറത്തിറങ്ങിയ കണ്ണൂർ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലത്തീഫ് തിരൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോബിൻ തിരുമ‌ല തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ക്യാമറയിൽ പകർത്തിയിരിക്കുന്നത് ജിത്തു ദാമോദർ ആണ്. അനൂപ് മേനോൻ, സന്ധ്യ, അരുൺ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ ഒരാൾ എങ്ങനെ പുറപ്പെടുന്നു എന്നതിനെക്കുറിച്ചാണ് വീണ്ടും കണ്ണൂർ.

വീണ്ടും കണ്ണൂർ
സംവിധാനംഹരിദാസ്
നിർമ്മാണംലത്തീഫ് തിരൂർ
രചനറോബിൻ തിരുമല
അഭിനേതാക്കൾ
സംഗീതംറോബിൻ തിരുമല
ഛായാഗ്രഹണംജിത്തു ദാമോദർ
സ്റ്റുഡിയോഗോൾഡൻ വിംഗ്സ് ഇന്റർനാഷണൽ
വിതരണംതിരൂർ ടാക്കീസ്
റിലീസിങ് തീയതിജൂൺ 1, 2012
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

പ്രകാശ് മാരാർ രചിച്ച ഗാനങ്ങൾക്ക് റോബിൻ തിരുമല സംഗീതം നൽകിയിരിക്കുന്നു.

  • മെല്ലെ മെല്ലെ മഴയായ് - സുദീപ് കുമാർ
  • നീ വിടപറയും - നജിം അർഷാദ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വീണ്ടും_കണ്ണൂർ&oldid=3461680" എന്ന താളിൽനിന്ന് ശേഖരിച്ചത്