അനാർക്കലി (2015- ലെ ചലച്ചിത്രം)

2015ലെ മലയാള ചലച്ചിത്രം

തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനാർക്കലി.പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജീവ് നായർ ആണ്.ബിജു മേനോൻ,കബീർ ബേദി,പ്രിയാൽ ഗോർ, മിയ ജോർജ്ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[1].വിദ്യാസാഗർ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.കൊച്ചിയിലും ലക്ഷദ്വീപിലെ ബങ്കാരം,അഗത്തി എന്നീ ദ്വീപുകളിലുമായാണ് അനാർക്കലി ചിത്രീകരിച്ചത്.ശന്തനു എന്ന നീന്തൽ പരിശീലകന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജിന്[2].2015 നവംബർ 13നു തിയറ്ററുകളിലെത്തിയ അനാർക്കലിക്ക് അനുകൂലമായ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്[3].

അനാർക്കലി
ചലച്ചിത്രത്തിന്റെ പൊസ്റ്റർ
സംവിധാനംസച്ചി
നിർമ്മാണംരാജീവ് നായർ
തിരക്കഥസച്ചി
അഭിനേതാക്കൾപൃഥ്വിരാജ്
മിയ ജോർജ്ജ്
പ്രിയാൽ ഗോർ
ബിജു മേനോൻ
സംസ്ക്രതി ഷേണോയ്
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംസുജിത്ത് വാസുദേവ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോമാജിക് മൂൺ പ്രൊഡക്ഷൻസ്
വിതരണംട്രൈക്കളർ എന്റർട്ടെയിന്മെന്റ്, യു.എസ്.എ ഇന്ത്യൻ മൂവീസ്
റിലീസിങ് തീയതി
  • നവംബർ 13, 2015 (2015-11-13)
(കേരളം)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്8 കോടി
ആകെ7.74 കോടി (14 ദിവസം)

അഭിനയിച്ചവർ തിരുത്തുക

സംഗീതം തിരുത്തുക

രാജീവ് നായർ,മനോജ് എന്നിവർ രചിച്ചിരിക്കുന്ന അനാർക്കലിയിലെ ഗാനങ്ങൾക്ക് വിദ്യാസാഗർ ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്[4].

# ഗാനംപാടിയവർ ദൈർഘ്യം
1. "ആ ഒരുത്തി"  വിനീത് ശ്രീനിവാസൻ, മഞ്ജരി 4:20
2. "ഈ തണുത്ത"  കാർത്തിക്, ശ്വേത മോഹൻ 4:09
3. "സാഹിബ"  ഹരിഹരൻ 4:41
4. "മൊഹബത്ത്"  ശ്രേയ ഘോഷാൽ, ഷദാബ് ഫരീദി നിസാമി 5:22
5. "വാനം"  കെ.എസ്.ഹരിശങ്കർ 4:42
ആകെ ദൈർഘ്യം:
23:14

അവലംബം തിരുത്തുക

  1. "Anarkali debut attempt of Sachi with Prithviraj and Biju Menon in lead role". Cochin Talkies.
  2. "Prithvi turns deep sea diver". indiaglitz.com.
  3. Anu James (November 14, 2015). "'Anarkali', 'Amar Akbar Anthony', 'Ennu Ninte Moideen' make Prithviraj Sukumaran ruler of Kerala box office". International Business Times. ശേഖരിച്ചത് 24 November 2015.
  4. iTunes Music Store. "Anarkali (Original Motion Picture Soundtrack) - EP - Vidyasagar - Apple - iTunes - Music". Apple - iTunes - Music. മൂലതാളിൽ നിന്നും 2015-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-08.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക