അന്തിപ്പൊൻവെട്ടം
എ.വി. നാരായണൻ സംവിധാനം ചെയ്ത് 2008ൽ തിയ്യേറ്ററുകളിൽ എത്തിയ മലയാള ചലച്ചിത്രമാണ് അന്തിപ്പൊൻവെട്ടം. അരുൺ, സൈജു കുറുപ്പ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [1][2][3]
അന്തിപ്പൊൻവെട്ടം | |
---|---|
സംവിധാനം | A. V. നാരായണൻ |
അഭിനേതാക്കൾ | അരുൺ സൈജു കുറുപ്പ് രമ്യ നമ്പീശൻ നെടുമുടി വേണു ജഗതി ശ്രീകുമാർ |
സംഗീതം | എം. ജയചന്ദ്രൻ അമിത് ത്രിവേദി |
റിലീസിങ് തീയതി | 2008 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാതന്തു
തിരുത്തുകഐടി മേഖലയിൽ ജോലി ചെയ്യുന്ന ഉറ്റ സുഹൃത്തുക്കളായ ജീവനും (അരുൺ), നിധിനും (സൈജു) ജോലിയിൽ നിന്ന് ഇടവേളയെടുത്ത് ജീവന്റെ നാട്ടിലേക്ക് വെക്കേഷൻ ട്രിപ്പ് പ്ലാൻ ചെയ്യുന്നു. ജീവന്റെ നാട്ടിൽ എത്തിയപ്പോഴാണ് തറവാടായ മംഗലംതൊടി വിൽക്കാൻ അച്ഛനും അമ്മയും പദ്ധതിയിടുന്നതായി അവർക്ക് മനസ്സിലാകുന്നത്. സെൻ ഗുവേര (ജഗദീഷ്) എന്ന തട്ടിപ്പുവീരൻ നാട്ടിൽ ഭൂമി കുതന്ത്രങ്ങളിലൂടെ കൈവശപ്പെടുത്താൻ ശ്രമിക്കുന്നു. കുറുപ്പ് മാഷിന്റെയും(നെടുമുടി വേണു) വനിതയുടെയും (രമ്യ നമ്പീശൻ) സഹകരണത്തോടെ നിഷ്കളങ്കമായ ഒരു ഗ്രാമത്തെ ഭൂമാഫിയയുടെ പിടിയിൽ നിന്നും രക്ഷിക്കാൻ ജീവനും നിധിനും നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന സംഭവ വികസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
അഭിനേതാക്കൾ
തിരുത്തുക- അരുൺ - ജീവൻ
- രമ്യ നമ്പീശൻ - വനിത
- സൈജു കുറുപ്പ് - നിധിൻ
- ജഗതി ശ്രീകുമാർ - കേളുജി
- നെടുമുടി വേണു - കുറുപ്പ് മാഷ്
- ജഗദീഷ് - V. N.സെൻ ഗുവേര
- വി.കെ. ശ്രീരാമൻ- ജീവന്റെ അച്ഛൻ
- ലക്ഷ്മി കൃഷ്ണമൂർത്തി - ജീവന്റെ മുത്തശ്ശി
- ഊർമ്മിള ഉണ്ണി - ജീവന്റെ അമ്മ
- ബിന്ദു വരാപ്പുഴ
- എൻ.എൽ. ബാലകൃഷ്ണൻ
- ടി.പി. മാധവൻ
അവലംബം
തിരുത്തുക- ↑ "Anthiponvettam". www.malayalachalachithram.com. Retrieved 2014-11-18.
- ↑ "Anthiponvettam". malayalasangeetham.info. Archived from the original on 4 March 2016. Retrieved 2014-11-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2020-11-24.