ബൽറാം v/s താരാദാസ്

മലയാള ചലച്ചിത്രം

ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മുകേഷ്, ശ്രീനിവാസൻ, സിദ്ദിഖ്, കത്രീന കൈഫ്‌, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബൽ‌റാം v/s താരാദാസ്. അതിരാത്രം എന്ന ചിത്രത്തിലെ താരാദാസ് എന്ന കഥാപാത്രവും ആവനാഴി, ഇൻസ്പെക്ടർ ബൽറാം എന്നീ ചിത്രങ്ങളിലെ ബൽ‌റാം എന്ന കഥാപാത്രവും ഒരുമിച്ച ഈ ചലച്ചിത്രത്തിൽ മമ്മൂട്ടി ഇരട്ട വേഷമിട്ടിരിക്കുന്നു. ലിബർട്ടി റോയൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ബഷീർ, എം.കെ. നാസർ, ഐ.വി. ശശി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി. ദാമോദരൻ, എസ്.എൻ. സ്വാമി എന്നിവർ ചേർന്നാണ്.

ബൽ‌റാം v/s താരാദാസ്
വി.സി.ഡി. പുറംചട്ട
സംവിധാനംഐ.വി. ശശി
നിർമ്മാണംപി.വി. ബഷീർ
എം.കെ. നാസർ
ഐ.വി. ശശി
രചനടി. ദാമോദരൻ
എസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മൂട്ടി
മുകേഷ്
ശ്രീനിവാസൻ
സിദ്ദിഖ്
കത്രീന കൈഫ്‌
വാണി വിശ്വനാഥ്
സംഗീതം
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോലിബർട്ടി റോയൽ പ്രൊഡക്ഷൻസ്
വിതരണംലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ്
റിലീസിങ് തീയതി2006 ഏപ്രിൽ 28
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹2 കോടി
സമയദൈർഘ്യം155 മിനിറ്റ്

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ഡി.വൈ.എസ്.പി ബൽ‌റാം/താരാദാസ്
മുകേഷ് സതീഷ് വർമ്മ
ശ്രീനിവാസൻ ശ്രീനി
സിദ്ദിഖ് ഡി.വൈ.എസ്.പി ജോർജ്ജ്
സുബൈർ മുസ്തഫ
ജഗദീഷ് സുധാകരൻ
ജോണി അലക്സ് ജോർജ്ജ്
റിസബാവ ഹുസൈൻ സാഹിബ്
അഗസ്റ്റിൻ ഉമ്മർ
സാദിഖ്
ടി.പി. മാധവൻ
അരുൺ സലീം
ദേവൻ
രാജ്‌മോഹൻ ഉണ്ണിത്താൻ ജോൺ വർഗ്ഗീസ്
കീരിക്കാടൻ ജോസ് ഭാസ്കരൻ
അനിൽ വില്യംസ്
സാദിഖ്
കുഞ്ചൻ
ബിനീഷ് കൊടിയേരി ഷൌക്കത്ത്
കത്രീന കൈഫ്‌ സുപ്രിയ
വ‍ാണി വിശ്വനാഥ് എം.എൽ.എ റാണി മാത്യു
കൽപ്പന ദാക്ഷായണി
ചന്ദ്ര ലക്ഷ്മൺ
സുകുമാരി
പൊന്നമ്മ ബാബു
ലളിത ശ്രീ
കൊളപ്പുള്ളി ലീല നാരായണി
പൂർണ്ണിമ
അൻവർ സാദത്ത്
അഫ്‌സൽ
റിമി ടോമി

സംഗീതം തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജാസി ഗിഫ്റ്റ് ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് പ്രവീൺ മണി.

ഗാനങ്ങൾ
  1. നീലത്തടാകങ്ങളോ – കെ.ജെ. യേശുദാസ്
  2. മത്താപ്പൂവേ – ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, അഫ്‌സൽ, ഗിരീഷ്, റിമി ടോമി (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
  3. നീലത്തടാകങ്ങളോ – ഡെൽ‌സി നൈനൻ

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം പി.സി. മോഹനൻ
കല രഞ്ജിത് കോത്താരി
ചമയം പി.എൻ. മണി, ജോർജ്ജ്
സംഘട്ടനം അനൽ അരശ്
പരസ്യകല ഗായത്രി
ലാബ് പ്രസാദ് കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം വിനോദ് പി.എസ്., അനൂപ്
ഡി.ടി.എസ്. മിക്സിങ്ങ് രാജാകൃഷ്ണൻ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം പീറ്റർ ഞാറയ്ക്കൽ
സ്പെഷ്യൽ എഫക്ട്സ് ഇ.എഫ്.എക്സ്
ലെയ്‌സൻ പൊടിമോൻ കൊട്ടാരക്കര

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബൽറാം_v/s_താരാദാസ്&oldid=3806721" എന്ന താളിൽനിന്ന് ശേഖരിച്ചത്