ഹണി ബീ 2 : സെലിബ്രേഷൻസ്
2017ൽ പുറത്തിറങ്ങിയ മലയാള കോമഡി ചലച്ചിത്രമാണ് ഹണി ബീ 2. ജീൻ പോൾ ലാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 2013ൽ റിലീസ് ചെയ്ത ഹണി ബീ എന്ന ചലച്ചിത്രത്തിന്റെ തുടർച്ചയാണ്. ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ലാൽ, ശ്രീനിവാസൻ, ലെന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[1]
ഹണി ബീ 2: സെലിബ്രേഷൻസ് | |
---|---|
പ്രമാണം:Honey Bee 2- Celebrations.jpg Theatrical release poster | |
സംവിധാനം | ലാൽ ജൂനിയർ |
നിർമ്മാണം | ലാൽ |
രചന | ലാൽ ജൂനിയർ |
അഭിനേതാക്കൾ | ആസിഫ് അലി ഭാവന ബാബുരാജ് ശ്രീനാഥ് ഭാസി ബാലു വർഗീസ് ലാൽ ശ്രീനിവാസൻ ലെന |
സംഗീതം | ദീപക് ദേവ് |
ഛായാഗ്രഹണം | ആൽബി |
ചിത്രസംയോജനം | രതീഷ് രാജ് |
സ്റ്റുഡിയോ | ലാൽ ക്രിയേഷൻ |
വിതരണം | ആദംസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
സമയദൈർഘ്യം | 138 minutes |
കഥാസാരം
തിരുത്തുകഎയ്ഞ്ചലിന്റെ സഹോദരന്മാർ സെബാസ്റ്റ്യന് സഹോദരിയെ വിവാഹം ചെയ്ത് കൊടുക്കാൻ സമ്മതിച്ചു. കഥ വിവാഹത്തിലേക്ക് അടുക്കുമ്പോൾ രണ്ടു കുടുംബങ്ങളുടെയും സംസ്കാരങ്ങൾ തമ്മിലുള്ള വലിയ അന്തരം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- ആസിഫ് അലി - സെബാസ്റ്റ്യൻ തമ്പി ആന്റണി
- ഭാവന - എയ്ഞ്ചൽ
- ബാബുരാജ് - ഫെർണാണ്ടോ ഡി സിൽവ (ഫെർണോ)
- ശ്രീനാഥ് ഭാസി - അബു
- ബാലു വർഗീസ് - ആംബ്രോസ് പെരേര
- ആര്യ രോഹിത് - സാറാ പെരേര ( അർച്ചന കവിയുടെ പകരം)
- ലാൽ - HC മിഖായേൽ പുണ്യാളൻ
- ശ്രീനിവാസൻ - തമ്പി ആന്റണി
- ലെന - റൂബി
- സുരേഷ് കൃഷ്ണ ഫാദർ കൊച്ചിൻ/കോളിൻസ് പുണ്യാളൻ
- അരുൺ - വിനീത്
- അസ്സിം ജമാൽ - ആന്റണി
- ഹരിശ്രീ അശോകൻ - കപ്പൽ ഓറി
- അമിത് ചക്കാലക്കൽ - മാർട്ടിൻ
- കവിത നായർ- ലിസാമ്മ ( പ്രവീണയ്ക്ക് പകരം
- കൃഷ്ണ പ്രഭ - ആൻസി
- ജോയ് മാത്യു - ക്ലീറ്റസ്
- പൊന്നമ്മ ബാബു - ഫെർണോയുടെ അമ്മ
- പ്രേംകുമാർ - സെബാസ്റ്റിൻറെ ബന്ധു
- ഗണപതി എസ് പൊതുവാൾ - ഫ്രെഡ്ഡി
- ശ്രീലത നമ്പൂതിരി
- ടെല്ലി സെബാസ്റ്റ്യൻ - മിഖായേലിന്റെ ചെറുപ്പകാലം
- സുധി കോപ്പ
- അഞ്ജന അപ്പുക്കുട്ടൻ- ടീവി സീരിയൽ നടി
നിർമ്മാണം
തിരുത്തുകഹണി ബീ 2013ൽ റിലീസ് ചെയ്ത ഉടൻതന്നെ ഇതിന്റെ തുടർച്ചയായി രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാലും ഈ പ്രോജക്ട് 2 വർഷത്തെ കാലതാമസം വന്നു. പിന്നീട് സംവിധായകൻ ലാൽ ജൂനിയർ ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങൾക്കൊപ്പം ശ്രീനിവാസൻ, ലെന എന്നിവർ കൂടി മുഖ്യവേഷങ്ങളിൽ എത്തുമെന്ന് അറിയിച്ചു.[2][3] ചിത്രത്തിന്റെ പൂജ ചടങ്ങ് 2016 നവംബർ 7 ന് കൊച്ചിയിൽ നടന്നു.
ഗാനങ്ങൾ
തിരുത്തുകമില്ലേനിയം ഓഡിയോസ് പുറത്തിറക്കിയ ഇതിന്റെ സൗണ്ട് ട്രാക്കിൽ ദീപക് ദേവ് സംഗീതം നൽകിയ 3 ഗാനങ്ങൾ ഉണ്ട്.[4]
Track listing | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "നേരാണേ നുമ്മടെ കൊച്ചി" | പീതാംബർ മേനോൻ, തോപ്പിൽ ആന്റോ | 3:24 | |||||||
2. | "ജില്ലം ജില്ലാല" | അഫ്‌സൽ, റിമി ടോമി,അൻവർ | 4:21 | |||||||
3. | "കിനാവാണോ" | ദീപക് ദേവ് | 3:02 |
പ്രദർശനം
തിരുത്തുകഹണി ബീ 2 മാർച്ച് 23 2017 ന് കേരളത്തിൽ 125 സ്ക്രീനുകളിലായി പ്രദർശിപ്പിച്ചു. ടേക്ക് ഓഫ് എന്ന ചിത്രത്തോടൊപ്പമായിരുന്നു ഇതിന്റെയും റിലീസ്.