ഭൂമിയുടെ അവകാശികൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ടി.വി. ചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച 2012ൽ പ്രദർശനത്തിന് എത്തിയ ഫീച്ചർ ചലച്ചിത്രമാണ് ഭൂമിയുടെ അവകാശികൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിൽ ഒരു ചെറുകഥ ഉണ്ടെങ്കിലും ഈ ചിത്രം അതിനെ ആധാരമാക്കിയുള്ളതല്ല. കൈലാഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ശ്രീനിവാസൻ, മൈഥിലി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യെസ് സിനിമയുടെ ബാനറിൽ ആനന്ദ് കുമാർ നിർമിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പ്രധാനമായും നെല്ലിയാമ്പതി, ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിവിടങ്ങളിലാണ് നടന്നത്.[1] [2]

ഭൂമിയുടെ അവകാശികൾ
പ്രമാണം:BhoomiyudeAvakashikal.png
DVD cover
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംആനന്ദ് കുമാർ
രചനടി.വി. ചന്ദ്രൻ
അഭിനേതാക്കൾ
സംഗീതംസന്ദീപ് പിള്ള
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംജോൺ കുട്ടി
സ്റ്റുഡിയോയെസ് സിനിമ
വിതരണംവിസ്മയ, പ്രിസം & പിക്സെൽസ്
റിലീസിങ് തീയതി
  • 27 നവംബർ 2012 (2012-11-27) (IFFI)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം114 minutes

പ്രദർശനം തിരുത്തുക

2012 നവംബർ 27ന് 43ആം IFFI ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഈ ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. Ammu Zachariah (9 August 2012). "A movie for the real inheritors of earth". The Times of India. Indiatimes.com. Archived from the original on 2013-12-15. Retrieved 28 October 2012.
  2. "ഇവിടെ എന്ത് മാറ്റം?". Mathrubhumi (in Malayalam). 30 June 2012. Archived from the original on 30 June 2012. Retrieved 30 June 2012.{{cite news}}: CS1 maint: unrecognized language (link)