മദ്ധ്യ വേനൽ
മധു കൈതപ്രം സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മദ്ധ്യ വേനൽ. മനോജ് കെ ജയൻ, ശ്വേത മേനോൻ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ജഹാംഗീർ ഷംസ് നിർമ്മിച്ചിരിക്കുന്നു. [1][2]
മദ്ധ്യ വേനൽ | |
---|---|
പ്രമാണം:Madhya Venal.jpg | |
സംവിധാനം | മധു കൈതപ്രം |
നിർമ്മാണം | ജഹാംഗീർ ഷംസ് |
രചന | അനിൽ മുഖത്തല |
അഭിനേതാക്കൾ | മനോജ് കെ ജയൻ ശ്വേത മേനോൻ അരുൺ നിവേദ തോമസ് |
സംഗീതം | കൈതപ്രം വിശ്വനാഥൻ |
ഛായാഗ്രഹണം | M. J. Radhakrishnan |
ചിത്രസംയോജനം | വേണുഗോപാൽ |
വിതരണം | Xarfnet Movies Release |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
മൂലകഥതിരുത്തുക
സരോജിനി (ശ്വേത മേനോൻ) ഒരു വീട്ടമ്മയും സാമൂഹിക പ്രവർത്തകയുമാണ്. അവരുടെ ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും നിത്യവൃത്തിക്കായി ഖാദി നെയ്ത്ത് മില്ലുകളെ ആശ്രയിച്ചു കഴിയുന്നവരാണ്. സരോജിനിയും മില്ലിലെ തൊഴിലാളിയാണ്. അവരുടെ ഭർത്താവ് കുമാരൻ (മനോജ് കെ. ജയൻ) ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ഒരു ന്യൂ ജനറേഷൻ ബാങ്കിലെ എക്സിക്യൂട്ടീവ് ആയ പ്രവീൺ (അരുൺ) ഗ്രാമവാസികളെ സഹായിക്കാൻ എത്തുന്നു. മതിയായ രേഖകൾ ഒന്നുമില്ലാതെ അയാൾ അവർക്ക് വായ്പയായി പണം നൽകുന്നു. നിഷ്കളങ്കരായ അവർ പ്രവീണിന്റെ ബിസിനസ്സിന് പിന്നിലുള്ള തന്ത്രങ്ങൾ തിരിച്ചറിയുന്നില്ല.
പ്രവീണിന്റെ ഉദ്ദേശ്യം നാട്ടുകാരെ ബോധ്യപ്പെടുത്താൻ സരോജിനിയും കുമാരനും അവരുടെ പരമാവധി ശ്രമിക്കുന്നു. എന്നാൽ കുമാരനും സരോജിനിയും തനിക്കെതിരായതിനാൽ അവരുടെ മകളായ മണിക്കുട്ടിയുമായി (നിവേദ) ഇതേ സമയം പ്രവീൺ പ്രണയം നടിക്കുന്നു. പ്രവീണിന്റെ ചതിപ്രയോഗങ്ങളിൽ നിന്നും തന്റെ മകളെയും ഗ്രാമവാസികളെയും രക്ഷിക്കാൻ സരോജിനി നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ സാരം.
അഭിനേതാക്കൾതിരുത്തുക
- മനോജ് കെ ജയൻ - കുമാരൻ
- ശ്വേത മേനോൻ - സരോജിനി
- അരുൺ - പ്രവീൺ
- നിവേദ തോമസ് - മനുജ/മണിക്കുട്ടി
- അഗസ്റ്റിൻ
- ബാലചന്ദ്രൻ ചുള്ളിക്കാട് - പൊതുവാൾ
- ഇർഷാദ്
- സബിത ജയരാജ്
പുരസ്‌ക്കാരങ്ങൾതിരുത്തുക
- മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - കെ. ജെ. യേശുദാസ് - "സ്വന്തം സ്വന്തം ബാല്യത്തിലൂടെ" എന്ന ഗാനത്തിന്
- 2009 വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള പദ്മരാജൻ പുരസ്കാരം
- 2009 വർഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് - ശ്വേത മേനോൻ
- 2009 വർഷത്തെ സാമൂഹിക പ്രതിബദ്ധതയും കാലിക പ്രസക്തിയുമുള്ള ചലച്ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
- കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് - പ്രത്യേക ജൂറി അവാർഡ്- മനോജ് കെ ജയൻ
അവലംബംതിരുത്തുക
- ↑ "Madhya Venal". Oneindia.in. മൂലതാളിൽ നിന്നും 11 March 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 10, 2011.
- ↑ "Madhya Venal". Nowrunning.com. മൂലതാളിൽ നിന്നും 2020-09-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 10, 2011.