ഒറ്റക്കൈയ്യൻ

മലയാള ചലച്ചിത്രം

ജി.ആർ. ഇന്ദുഗോപൻ സംവിധാനം ചെയ്ത 2007ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒറ്റക്കൈയ്യൻ. ഹരിശ്രീ അശോകൻ, അരുൺ, അശോകൻ, റാണി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [1] ഹരിശ്രീ അശോകൻ മുഖ്യവേഷത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഇത്. [2]

ഒറ്റക്കൈയ്യൻ
പ്രമാണം:Ottakkayyan.JPG
സംവിധാനംG. R. ഇന്ദുഗോപൻ
നിർമ്മാണംവിധുപാൽ ചിത്ര
രചനG. R. ഇന്ദുഗോപൻ
അഭിനേതാക്കൾഹരിശ്രീ അശോകൻ
അരുൺ
അശോകൻ
റാണി ബാബു
സംഗീതംപാരീസ് ചന്ദ്രൻ
സമദ് പ്രിയദർശിനി
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംവിജയകുമാർ
റിലീസിങ് തീയതി
  • 26 ഒക്ടോബർ 2007 (2007-10-26)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം79 മിനുട്ട്

കഥാസാരം

തിരുത്തുക

മതമൗലികവാദികളായ ഒരു ഹിന്ദു യുവാവും (അരുൺ) മുസ്ലീം യുവാവും (അശോകൻ) ഒരു കൊലപാതകം നടത്തിയതിന് ശേഷം രാത്രിയുടെ മറവിൽ ഒരു തുരുത്തിൽ അകപ്പെടുന്നു. ഈ ദ്വീപിനെ പ്രധാന കരപ്രദേശവുമായി ബന്ധിപ്പിക്കുന്ന റെയിൽപാലം കലാപകാരികളെ കൊണ്ട് വളഞ്ഞിരിക്കുന്നു. ഈ യുവാക്കൾ ദ്വീപിലെ ഏക അന്തേവാസികളായ ഒറ്റക്കയ്യൻ വാസു (ഹരിശ്രീ അശോകൻ), അയാളുടെ ഭാര്യ, ഭാര്യാപിതാവ് എന്നിവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നു. അവിടെ നിന്നും കഥ അപ്രതീക്ഷിതമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. [3]

പുരസ്‌കാരങ്ങൾ

തിരുത്തുക

കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് 2007

[4] [5]

അഭിനേതാക്കൾ

തിരുത്തുക
  1. https://m3db.com/film/ottakkayyan
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-29. Retrieved 2020-11-27.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-13. Retrieved 2020-11-27.
  4. http://popcorn.oneindia.in/title/2490/ottakkayyan.html
  5. http://www.webindia123.com/movie/regional/preview/nov2007/ottakayan/index.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒറ്റക്കൈയ്യൻ&oldid=3907846" എന്ന താളിൽനിന്ന് ശേഖരിച്ചത്