പറയാൻ മറന്നത്

മലയാള ചലച്ചിത്രം

അരുൺ എസ് ഭാസ്കർ സം‌വിധാനം നിർ‌വഹിച്ച് 2009 നവംബർ 21-നു് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പറയാൻ മറന്നത് [1]. ബിജു മേനോൻ, അരുൺ, ലക്ഷ്മി ശർമ്മ, വിദ്യ മോഹൻ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [2]. വി എസ് ഷീജ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതം അരുൺ സിദ്ധാർഥും ഛായാഗ്രഹണം പ്രവീൺ പണിക്കരും ആണ് നിർവ്വഹിച്ചിരിക്കുന്നത്.[3]

പറയാൻ മറന്നത്
പ്രമാണം:Parayan Marannathu.jpg
സംവിധാനംഅരുൺ എസ് ഭാസ്കർ
നിർമ്മാണംവി എസ് ഷീജ
അഭിനേതാക്കൾബിജു മേനോൻ
അരുൺ
ലക്ഷ്മി ശർമ്മ
വിദ്യ മോഹൻ
സംഗീതംഅരുൺ സിദ്ധാർഥ്
ഛായാഗ്രഹണംപ്രവീൺ പണിക്കർ
ചിത്രസംയോജനംശ്രീനിവാസ്
വിതരണംസപ്തഗിരി മൂവീസ്
റിലീസിങ് തീയതി
  • 21 നവംബർ 2009 (2009-11-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

ചന്ദ്രൻ (ബിജു മേനോൻ) കണ്ണാടിപ്പുഴ എന്ന കൊച്ചുഗ്രാമത്തിലെ തയ്യൽക്കാരനാണ്. ഭാര്യ രമയും (ലക്ഷ്മി ശർമ്മ) മകൾ മാളുവും ഉൾപ്പെടുന്നതാണ് അയാളുടെ കുടുംബം. ചന്ദ്രന്റെ അയൽക്കാരി മാധവി (കലാരഞ്ജിനി) തുണിയലക്കി കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തുന്നത്. മാധവിയുടെ മകൾ ഗൗരി (വിദ്യ മോഹൻ) പ്ലസ് ടൂ വിദ്യാർത്ഥിനിയാണ്.

മാധവിയുടെ ഭർത്താവിന്റെ സഹോദരിയുടെ മകനായ മണികണ്ഠൻ (അരുൺ) എന്ന ചെറുപ്പക്കാരനെ അയാളുടെ അമ്മ മരിച്ചതിനു ശേഷം മാധവിയാണ് എടുത്തു വളർത്തിയത്. ആ കടപ്പാട് കൊണ്ടും ഗൗരിയോട് ചെറുപ്പം മുതൽ ഇഷ്ടം ഉള്ളത് കൊണ്ടും മാധവിയുടെ വീട്ടിൽ എന്ത് സഹായത്തിനും മണികണ്ഠൻ ഉണ്ട്. പക്ഷേ ഗൗരിക്ക് അയാളെ ഇഷ്ടമല്ല. ഒരു ദിവസം അപ്രതീക്ഷിതമായി ഗൗരി തന്റെ അയൽവാസിയായ ചന്ദ്രനുമായി പ്രണയത്തിലാകുന്നു. പക്ഷേ തന്റെ ഭാര്യയെ വഞ്ചിക്കുന്നതിൽ കുറ്റബോധം തോന്നി ചന്ദ്രൻ ഗൗരിയെ നിരാകരിക്കുന്നു. ഇതോടെ ഗൗരിയുടെ ജീവിതം പ്രതിസന്ധിയിലാവുന്നു.

അഭിനേതാക്കൾ

തിരുത്തുക

ബാഹ്യ കണ്ണികൾ

തിരുത്തുക

https://m.imdb.com/title/tt1784576/

"https://ml.wikipedia.org/w/index.php?title=പറയാൻ_മറന്നത്&oldid=3481203" എന്ന താളിൽനിന്ന് ശേഖരിച്ചത്