ബൈ ദി പീപ്പിൾ

മലയാള ചലച്ചിത്രം

ജയരാജ് സംവിധാനം ചെയ്ത് 2005ൽ പ്രദർശനത്തിനെത്തിയ വിജിലന്റ് ത്രില്ലർ മലയാള ചലച്ചിത്രമാണ് ബൈ ദി പീപ്പിൾ. നരേൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം 2004ൽ റിലീസ് ചെയ്ത 4 ദി പീപ്പിൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. 2008ൽ പുറത്തിറങ്ങിയ ഓഫ് ദി പീപ്പിൾ ഈ ചിത്രത്തിന്റെ തുടർച്ചയുമാണ്.[1][2][3]

ബൈ ദി പീപ്പിൾ
പ്രമാണം:By the People.jpg
സംവിധാനംജയരാജ്
നിർമ്മാണംസാബു ചെറിയാൻ
തിരക്കഥസുനിൽ പരമേശ്വരൻ
അഭിനേതാക്കൾനരേൻ
കുട്ടി
മംഗള
നിശ്ചൽ
സമ്മദ്
ബിജോയ്‌സ്
സന്തോഷ്
B K ആന്റണി
അനൈത നായർ
സംഗീതംപ്രവീൺ മണി
ഛായാഗ്രഹണംഅഴകപ്പൻ
സ്റ്റുഡിയോഅനന്ദഭൈരവി
റിലീസിങ് തീയതി
  • 12 ഓഗസ്റ്റ് 2005 (2005-08-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്80 ലക്ഷം

അഭിനേതാക്കൾ തിരുത്തുക

മറ്റു വിവരങ്ങൾ തിരുത്തുക

ഈ ചിത്രം ഇറങ്ങുന്നതിന് മുമ്പ് രജനി എന്നു പേരുള്ള നിർധനയായ എൻജിനീയറിങ് വിദ്യാർത്ഥിനി ബാങ്ക് മാനേജർ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനം നൊന്ത് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്‍മഹത്യ ചെയ്തിരുന്നു. അക്കാലത്ത് ഏറെ വിവാദമായിരുന്ന ആ സംഭവം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിർമ്മാണം തിരുത്തുക

4 ദി പീപ്പിളിന്റെ ക്ലൈമാക്സിൽ നിന്നുമാണ് ബൈ ദി പീപ്പിളിന്റെ കഥ ആരംഭിക്കുന്നത്. ബോളിവുഡിലും തമിഴിലും തെലുങ്കിലും പ്രശസ്തനായ ഗായകൻ ബെന്നി ദയാൽ ഈ ചിത്രത്തിൽ നിർണായകമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 4 ദി പീപ്പിളിലെ കഥാപാത്രങ്ങളായ അരവിന്ദ്, ഈശ്വർ, ഷെഫീഖ് എന്നിവർ ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ വരുന്നുമുണ്ട്.

റിലീസ് തിരുത്തുക

4 ദി പീപ്പിളിന്റെ രണ്ടാം ഭാഗമായി വന്ന ഈ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു.

അവലംബം തിരുത്തുക

  1. "By The People (2005) (Malayalam)". nowrunning.com. Archived from the original on 2021-11-28. Retrieved 2 January 2014.
  2. "By The People". metromatinee.com. Archived from the original on 5 February 2015. Retrieved 2 January 2014.
  3. "By The People". enchantingkerala.org. Archived from the original on 2022-02-14. Retrieved 2 January 2014.

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൈ_ദി_പീപ്പിൾ&oldid=3810975" എന്ന താളിൽനിന്ന് ശേഖരിച്ചത്