ഓണത്തിന് ഒരുപറ നെല്ല് പരിപാടി

തിരുത്തുക

ശ്രദ്ധേയതയില്ല.--റോജി പാലാ (സംവാദം) 17:58, 11 ഏപ്രിൽ 2013 (UTC)[മറുപടി]

സംവാദത്തിലെ ജോർജുകുട്ടി മാഷുടെ അഭിപ്രായവും കാണുക.--Roshan (സംവാദം) 05:00, 12 ഏപ്രിൽ 2013 (UTC)[മറുപടി]

@റോഷൻ, ജോർജ്ജുകുട്ടി മാഷിന്റെ അഭിപ്രായത്തിൽ മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള ശ്രദ്ധേയതാമാനദണ്ഡം അനുസരിച്ച് തീരുമാനമെടുക്കാൻ സഹായകമായ ഒന്നുമില്ല.

ലേഖനം നിലവിൽ മലയാളം വിക്കിപീഡിയയിലെ പൊതുശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്നുണ്ട്. നിലനിർത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 16:45, 12 ഏപ്രിൽ 2013 (UTC)[മറുപടി]

  നിലനിർത്തുക ലേഖനം സന്തുലിതമല്ല, സ്വതന്ത്രഅവലംബങ്ങളില്ല എന്നീ ദോഷങ്ങളുണ്ട്. പക്ഷേ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും അവയുടെ പ്രധാന സമരങ്ങളെയും ഇടപെടലുകളെയും അവയുടെയൊക്കെ ഭാഗമായ വിദ്യാർത്ഥി സംഘർഷങ്ങളെയും അതിലുണ്ടായ രക്തസാക്ഷിത്വങ്ങളെയും ഒക്കെ മായിച്ചുകളഞ്ഞാൽ പിന്നെന്താണ് കേരള ചരിത്രത്തിൽ മിച്ചമുള്ളത് ? മിനിമം ചരിത്രബോധം ഇവിടെയുള്ളവർ പുലർത്തുന്നത് നന്ന് (വാചകത്തിന് കടപ്പാട് വിശ്വേട്ടന്) --Adv.tksujith (സംവാദം)
ഒരു ദിവസം കൂടി കാക്കാമായിരുന്നു.--KG (കിരൺ) 05:33, 17 ഏപ്രിൽ 2013 (UTC)[മറുപടി]
11 മുതൽ 17 വരെയാകുമ്പോൾ ഏഴുദിവസമായില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:34, 17 ഏപ്രിൽ 2013 (UTC)[മറുപടി]
11+7=18 --KG (കിരൺ) 05:42, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ഈ ലേഖനം ബ്ലോഗിന്റെ പകർപ്പായതുകൊണ്ട് പകർപ്പവകാശപ്രശ്നം വരികയില്ലേ ??? വേഗത്തിൽ നീക്കം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം--Ranjithsiji (സംവാദം) 06:33, 17 ഏപ്രിൽ 2013 (UTC)[മറുപടി]

11-ഉം 17-ഉം എണ്ണുകയാണെങ്കിൽ 7 ദിവസമല്ലേ?--അജയ് ബാലചന്ദ്രൻ (സംവാദം) 07:00, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ഈ ലേഖനത്തിലെ രണ്ട് അവലംബങ്ങളും ലേഖനത്തിൽ പറയുന്ന കാര്യങ്ങൾക്ക് ശ്രദ്ധേയത നല്കുന്നില്ല. ഒന്നാമത്തെ അവലംബത്തിൽ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചാണ് ലേഖനത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. രണ്ടാമത്തെ അവലംബമാകട്ടെ ഈ ലേഖനത്തിൽ പറയുന്ന കാര്യമായി ബന്ധപ്പെട്ടതുമല്ല. അതിനാൽ ലേഖനം മായ്ക്കുന്നതിനായി വീണ്ടും നിർദ്ദേശം ചെയ്യേണ്ടതാണ്.--സിദ്ധാർത്ഥൻ (സംവാദം) 07:14, 17 ഏപ്രിൽ 2013 (UTC)[മറുപടി]

അവലംബൾ സംബന്ധിച്ച ഫലകം അവിടെ ഇനിയും ചേർക്കാമല്ലോ. --Adv.tksujith (സംവാദം)

അവലംബങ്ങളുടെ കാര്യം ശരിയാക്കിയിട്ടുണ്ട്. നോക്കുമല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:55, 17 ഏപ്രിൽ 2013 (UTC)[മറുപടി]
പകർപ്പവകാശപ്രശ്നവും ശരിയാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:03, 17 ഏപ്രിൽ 2013 (UTC)[മറുപടി]
@ സുജിത്, അവലംബങ്ങൾ സംബന്ധിച്ച ഫലകം അവിടെ ഇനിയും ചേർക്കാം. പക്ഷേ ഈ ലേഖനം നേരത്തെ മായ്ക്കാൻ നിർദ്ദേശിക്കപ്പെടുകയും ഈ കാര്യമൊന്നും പരിഗണിക്കാതെ നിലനിർത്തുകയും ചെയ്തു. അതുകൊണ്ടാണ് മായ്ക്കാൻ വീണ്ടും നിർദ്ദേശിക്കണം എന്ന് അഭിപ്രായപ്പെട്ടത്. --സിദ്ധാർത്ഥൻ (സംവാദം) 08:04, 17 ഏപ്രിൽ 2013 (UTC)[മറുപടി]
@ അജയ് അവലംബം കണ്ടെത്തി ലേഖനത്തെ സന്തുലിതമാക്കാൻ താങ്കൾ നടത്തിയ പ്രയത്നം അഭിനന്ദനീയമാണ്. ഈ കാര്യം നിർവഹിച്ചതിനുശേഷം ഈ ലേഖനം നിലനിർത്താനുള്ള തീരുമാനം സമവായത്തിനു വിട്ടിരുന്നുവെങ്കിൽ ഇങ്ങനെയൊരു സംവാദം ഉണ്ടാകുമായിരുന്നില്ല.--സിദ്ധാർത്ഥൻ (സംവാദം) 08:13, 17 ഏപ്രിൽ 2013 (UTC)[മറുപടി]
@ സിദ്ധാർത്ഥൻ, ലേഖനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും തൃപ്തികരമാണെന്ന് പറയാനാവില്ല. മനസ്സിരുത്തി വായിച്ച് നോക്കൂ---ജോൺ സി. (സംവാദം) 08:19, 17 ഏപ്രിൽ 2013 (UTC)[മറുപടി]

സമ്മതിച്ചു. എല്ലായിടത്തും ഈ "സമവായ നിർദ്ദേശം" ഉണ്ടാവണമെന്ന ആഗ്രഹമാണ് എനിക്കുള്ളത്. --Adv.tksujith (സംവാദം) 08:21, 17 ഏപ്രിൽ 2013 (UTC)[മറുപടി]

@സിദ്ധാർത്ഥൻ, അവലംബം ഏതുമാനദണ്ഡമനുസരിച്ചാണ് സ്വീകാര്യമല്ലാത്തത് എന്ന തരത്തിലാണ് (താങ്കൾ ഉന്നയിച്ചതുപോലെ) ചർച്ച എങ്കിൽ അത് വളരെ നല്ല കാര്യമാണ്. ആ രീതിയിലുള്ള കാര്യകാരണസഹിതമായ വാദഗതികൾ താൾ നീക്കുന്നതിന് ആരും ഉന്നയിച്ചു കാണുന്നില്ല (ഇവിടെയും പൊതുവിലും). എന്നുമാത്രമല്ല, ശ്രദ്ധേയത ഒരു വിഷയത്തിനാണെന്നും താളിനല്ലെന്നുമാണ് മലയാളം വിക്കിപീഡിയ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശം. താൾ നീക്കം ചെയ്യാമെന്ന അഭിപ്രായം പറയുന്നതിനു മുൻപ് അവലംബങ്ങൾ ലഭ്യമല്ല എന്ന് ഉറപ്പുവർത്തുവാനുള്ള ചുമതല എല്ലാ വിക്കിപീഡിയർക്കുമുണ്ട് എന്നാണ് എന്റെ അഭിപ്രായം. അത്തരത്തിലുള്ള വിശദമായ ഒരു ചർച്ചയും ശ്രമവും കൂടാതെ ഏതുനിമിഷവും ഏതു താളും നീക്കം ചെയ്യപ്പെട്ടേയ്ക്കാം എന്ന ഒരു സ്ഥിതി എന്തുകൊണ്ടാണ് നിലവിലുള്ളത്? ഇവിടെ താൾ നീക്കം ചെയ്യുക എന്നതാണ് ഡിഫോൾട്ട് പ്രൊസീജ്യർ; അതിനെതിരേ ഏതൊക്കെ മാനദണ്ഡം ചൂണ്ടിക്കാട്ടിയിട്ടും ഒരു കാര്യവുമില്ല എന്ന തോന്നലാണ് ഉണ്ടാകുന്നത്.

നീക്കം ചെയ്ത താളുകൾ പഴയ നാൾപ്പതിപ്പുകളോടെ ആവശ്യം വന്നാൽ പുനരുജ്ജീവിപ്പിക്കാനും ഇത്തരത്തിലൊരു നയം വേണമെന്ന് തോന്നുന്നു. ധാരാളം അവലംബങ്ങളുള്ള സമര സന്ദേശ ജാഥ വീണ്ടുമുണ്ടാക്കണമെന്ന് ഒരു സാധാരണ ഉപയോക്താവിനു തോന്നിയാൽ അത് ആദ്യം മുതൽ വീണ്ടുമെഴുതുകയേ പറ്റൂ. ആ സ്ഥിതിയൊഴിവാക്കാൻ വല്ല നയരൂപീകരണവും നടത്താൻ സാദ്ധ്യതയുണ്ടോ

@ജോൺ സി., ഇപ്പോൾ ലേഖനം പൊതു ശ്രദ്ധേയതാ മാനദണ്ഡം അനുസരിക്കുന്നില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:25, 17 ഏപ്രിൽ 2013 (UTC)[മറുപടി]


@അജയ്, പൊതു ശ്രദ്ധേയതാ മാനദണ്ഡമൊക്കെ ചർച്ച ചെയ്യുന്നതിനു മുൻപ് ഈ ലേഖനത്തിലെ വരികൾ എന്തൊക്കെയാണെന്നും അത് വിഷയവുമായി എന്തു മാത്രം ബന്ധം പുലർത്തുന്നു എന്നും അവലംബങ്ങൾ എവിടെ നിന്ന് എടുത്തതാണെന്നും ആ അവലംബങ്ങൾ എന്തു ഉദ്ദേശത്തി,ൽ ആരു എഴുതി എന്നൊക്കെ നോക്കേണ്ടിയിരിക്കുന്നു. ഏതായാലും വെടിവെപ്പ് എന്ന ഉപവിഭാഗം ഒഴിവാക്കിയത് നന്നായി , അതും ഈ സമരവുമായുള്ള ബന്ധം ആലോചിച്ച് അന്തിച്ചിരിക്കുകയായിരുന്നു --ജോൺ സി. (സംവാദം) 08:36, 17 ഏപ്രിൽ 2013 (UTC)[മറുപടി]

@അജയ് - നീക്കം ചെയ്ത താളുകൾ അതിന്റെ നീക്കം ചെയ്ത ചർച്ചയുടെ ആർക്കൈവും, സംവാദത്താളിന്റെ ആർക്കൈവും അടിസ്ഥാനമാക്കി പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ ഈ വേദിയിൽത്തന്നെയാണ് മുൻപ് നടത്തിയിട്ടുള്ളത്. അതിനായി പ്രത്യേകവേദി വേണമെങ്കിൽ ആരംഭിക്കാവുന്നതാണ്. --Vssun (സംവാദം) 08:37, 17 ഏപ്രിൽ 2013 (UTC)[മറുപടി]

@ജോൺ സി.; താങ്കൾ പറയുന്ന കാര്യം (സ്രോതസ്സുകൾ സ്വതന്ത്രമാണോ എന്നത്) ചർച്ച ചെയ്യാവുന്ന കാര്യമാണ്. ലേഖനത്തിലെ വിഷയത്തെപ്പറ്റി കാര്യമായ പരാമർശം ഒന്നിലധികം ദ്വിതീയ സ്വതന്ത്ര സ്രോതസ്സിൽ വന്നിട്ടില്ല എന്നാണ് അഭിപ്രായമെങ്കിൽ അത് ശ്രദ്ധേയത ചോദ്യം ചെയ്യാവുന്ന കാര്യം തന്നെയാണ്. അത് പൊതുശ്രദ്ധേയത പരിഗണിക്കുന്നതിനൊപ്പമാണ് പരിഗണിക്കേണ്ടത്, അതിനു മുൻപല്ല.

@Vssun: വേറൊരു വേദി ആരംഭിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:57, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ഇനി ഈ പാർട്ടി പരസ്യം മായ്ക്കാലോ അല്ലേ--Roshan (സംവാദം) 06:49, 18 ഏപ്രിൽ 2013 (UTC)[മറുപടി]

@റോഷൻ, താങ്കൾ ഒന്നുകൂടി താൾ ഒന്ന് സന്ദർശിച്ചുനോക്കൂ. നീക്കം ചെയ്യുന്നതിനു പകരം വികസിപ്പിക്കാനും നിലനിർത്താനും ശ്രമിച്ചാൽ ചരിത്രപരമായ എന്തെല്ലാം വിവരങ്ങൾ ലേഖനങ്ങളിൽ കൊണ്ടുവരാം എന്ന‌തിന് ഒരുദാഹരണമാണ് ഈ താൾ. ഒന്നുകൂടി വായിച്ചു നോക്കിയശേഷം വേണമെങ്കിൽ മായ്ക്കൽ നിർദ്ദേശം നടത്തിക്കോളൂ. നമുക്ക് വീണ്ടും ചർച്ച ചെയ്യാം. എന്തായാലും ഈ ലേഖനം പൊതുശ്രദ്ധേയതാമാനദണ്ഡങ്ങൾ അനുസരിക്കുന്നുണ്ട് എന്ന എന്റെ അഭിപ്രായത്തിൽ മാറ്റമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:56, 18 ഏപ്രിൽ 2013 (UTC)[മറുപടി]

ബ്രഹ്മദത്തൻ

തിരുത്തുക

പരിശോധനായോഗ്യതയോ വിശ്വസനീയതയോ ഇല്ലാത്തതും വിജ്ഞാനകോശത്തിന് യോജിക്കാത്തതുമായ ഉള്ളടക്കം. --അജയ് ബാലചന്ദ്രൻ (സംവാദം) 03:48, 23 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക. വിശ്വാസയോഗ്യമായ വിവരങ്ങൾ ലഭ്യമല്ല. യുക്തിഭാഷയുടെ രചയിതാവ് ഇദ്ദേഹമല്ല എന്നു തന്നെയാണ് പൊതുവേ അംഗീകരിച്ചിട്ടുള്ളത്. ഷാജി (സംവാദം) 15:09, 26 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക.. വെറും സൃഷ്ടിയെന്നു ധരിക്കപ്പെടുന്നു.--Roshan (സംവാദം) 16:17, 1 മേയ് 2013 (UTC)[മറുപടി]

ഈ ആശയം (ബ്രഹ്മദത്തനാണു് യുക്തിഭാഷയുടെ കർത്താവ് എന്ന വിശ്വാസം) മറ്റു പലരും പുലർത്തിപ്പോരുന്നതായി കാണുന്നു. അവരെല്ലാം അടിസ്ഥാനമാക്കുന്നതു് ഉള്ളൂരിന്റെ സാഹിത്യചരിത്രമാണു് (Volume III അദ്ധ്യായം:38 Page:469 of 1948 മംഗളോദയം പതിപ്പ്). ഉദാ: ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ അദ്ദേഹത്തിന്റെ "രാജ്യസമാചാരവും പശ്ചിമോദയവും" എന്ന ഉപന്യാസത്തിൽ ഇങ്ങനെയാണു് പരാമർശിക്കുന്നതു്. "ആലത്തൂർ ഗ്രാമത്തിലെ പറങ്ങോട്ടില്ലത്തെ ബ്രഹ്മദത്തൻ നമ്പൂതിരി 1750ൽ രചിച്ച യുക്തിഭാഷ".

പക്ഷേ, ഉള്ളൂരിന്റെ പരാമർശം തന്നെ അബദ്ധം കലർന്നതാണെന്നു കരുതാം. വിശ്വപ്രഭViswaPrabhaസംവാദം 17:23, 1 മേയ് 2013 (UTC) [മറുപടി]

ക്രാപ്പും കുറുപ്പും

തിരുത്തുക

ശ്രദ്ധേയതയില്ല -- Raghith (സംവാദം) 05:42, 30 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക--Roshan (സംവാദം) 16:17, 1 മേയ് 2013 (UTC)[മറുപടി]

കരുമാരപ്പറ്റ വാസുദേവൻ നമ്പുതിരിപ്പാട്

തിരുത്തുക

ശ്രദ്ധേയതയില്ല---റോജി പാലാ (സംവാദം) 09:30, 16 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക : ശ്രദ്ധേയതയില്ല - Irvin Calicut....ഇർവിനോട് പറയു 12:41, 16 ഏപ്രിൽ 2013 (UTC)[മറുപടി]


തിരഞ്ഞുനോക്കിയെങ്കിലും പൊതു ശ്രദ്ധേയതാമാനദണ്ഡമനുസരിച്ച് ശ്രദ്ധേയത തെളിയിക്കത്തക്ക അവലംബങ്ങൾ ലഭിച്ചില്ല. ശ്രദ്ധേയതയില്ല. മായ്ക്കുക (ഉമാകേരളം എന്ന താളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ മതിയാകും) --അജയ് ബാലചന്ദ്രൻ (സംവാദം) 14:35, 16 ഏപ്രിൽ 2013 (UTC)[മറുപടി]
പൗഢതകൊണ്ടും ഗരിമകൊണ്ടും ശ്രദ്ധേയമായ ഉമാകേരളം സാധാരണക്കാർക്ക് അഭിഗമ്യമല്ലെന്നിരിക്കെ അതിനു സരളമായ, അതും ഉള്ളൂർപബ്ലിക്കേഷൻസ് തന്നെ പ്രസിദ്ധപ്പെടുത്തിയ ഒരു വ്യാഖ്യാനമെഴുതിയ വ്യക്തി എന്ന നിലക്കാണ് കൂടുതൽ വിവരങ്ങൾ എന്നെങ്കിലും ആരെങ്കിലും ചേർത്തുകൊള്ളും എന്ന ആശയോടെ അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. സ്തോത്രകാവ്യവും അദ്ദേഹം എഴുതിയിട്ടുണ്ട് എന്നതുകൊണ്ട് സംശയിച്ചില്ല- ഇതിലും ശുഷ്കമാണ് ഉമാകേരളം എന്ന താൾ എന്നതുകൊണ്ട് ശ്രദ്ധേയയില്ല എന്ന വാൾ അതിനും അടുത്ത് പ്രതീക്ഷിക്കാം --ദിനേശ് വെള്ളക്കാട്ട് 11:09, 17 ഏപ്രിൽ 2013 (UTC)
ഇദ്ദേഹത്തിന്റെ കൃതിയുടെ പുതിയ പതിപ്പുകൾ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ടോ? അല്ലെങ്കിൽ പാഠപുസ്തകമായി ഉപയോഗിക്കുന്നുണ്ടോ. ഇത് മറ്റുഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ടോ? ഇവിടെ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ എന്തെങ്കിലും പാലിക്കാതെ എഴുത്തുകാരൻ എന്ന നിലയ്ക്ക് ശ്രദ്ധേയത ലഭിക്കില്ല. ഇതിൽ എന്തെങ്കിലും പാലിക്കുന്നുണ്ട് എന്ന് അറിവുണ്ടെങ്കിൽ അത് താളിൽ ചേർക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 11:18, 17 ഏപ്രിൽ 2013 (UTC)[മറുപടി]
അത്തരത്തിൽ പറഞ്ഞാൽ അംഗീകരിക്കുന്നു. പക്ഷേ ഉമാകേരളത്തിനു കിട്ടാവുന്ന ഏറ്റവും നല്ല വ്യാഖ്യാനം "ഉപാസന" ആണ്. അതുകൊണ്ട് വ്യാഖ്യാനങ്ങളുടെ ശ്രദ്ധേയതക്ക് കവിയുടെ സ്വന്തം പ്രസിദ്ധീകരണം, അഴീക്കോടിനെപ്പോലുള്ളവരുടെ മുഖവുര എന്നിവ മതിയാകില്ലെന്നാണോ. പ്രൗഢകൃതികൾ വായിക്കുന്നവരും എഴുതുന്നവരും "ദ്വിത്രാ പഞ്ചഷാ വാ " എന്ന ഗണത്തിലല്ലെ പെടുക? മേല്പറഞ്ഞവ ജനകീയതയെ മാത്രമേസൂചിപ്പിക്കൂ. "വിവാദമുണ്ടാക്കിയത്" എന്ന മാനദണ്ഡം തന്നെ പരിഹാസ്യമല്ലെ?--ദിനേശ് വെള്ളക്കാട്ട് 11:43, 17 ഏപ്രിൽ 2013 (UTC)
നിലനിർത്തുക-- വിശ്വപ്രഭViswaPrabhaസംവാദം 13:29, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ഇതാണ് ശ്രദ്ധേയത എങ്കിൽ അത് ആ താളിൽ പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ ഈ വ്യക്തിക്കു ശ്രദ്ധേയതയുണ്ടോ--Roshan (സംവാദം) 13:38, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ഇദ്ദേഹത്തിന്റെ കൃതികളുടെ പട്ടിക കൊടുക്കാമോ? 10 കൃതികൾ ഉണ്ടെങ്കിൽ ശ്രദ്ധേയത ഉണ്ടെന്ന് കണക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:36, 17 ഏപ്രിൽ 2013 (UTC)[മറുപടി]

വെറും 10 കൃതികളല്ല വേണ്ടത് ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ചവയാണ് 10 .--KG (കിരൺ) 11:59, 18 ഏപ്രിൽ 2013 (UTC)[മറുപടി]

അപ്പോഴും ചോദ്യം വരും. പ്രസാധകശാലയുടെ ശ്രദ്ധേയത എന്താണ്--Roshan (സംവാദം) 12:02, 18 ഏപ്രിൽ 2013 (UTC)[മറുപടി]

@KG @Roshan എഴുത്തുകാരുടെ ശ്രദ്ധേയതാമാനദണ്ഡത്തിൽ "ശ്രദ്ധേയമായ പ്രസാധകശാലകൾ" എന്ന് പറയുകയും പ്രസാധകശാലകളുടെ ശ്രദ്ധേയതയ്ക്ക് മാനദണ്ഡമുണ്ടാക്കാതിരിക്കുകയും ചെയ്താലുണ്ടാകാവുന്ന പ്രശ്നമാണിത്. പ്രസാധകശാലകൾക്ക് ഇപ്പോഴത്തെ സ്ഥിതിയിൽ പൊതു ശ്രദ്ധേയതാമാനദണ്ഡം മാത്രമേ അപ്ലൈ ചെയ്യാൻ സാധിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 03:44, 23 ഏപ്രിൽ 2013 (UTC)[മറുപടി]
NP --KG (കിരൺ) 03:48, 23 ഏപ്രിൽ 2013 (UTC)[മറുപടി]
മായ്ക്കുക സ്വതന്ത്രനിലനില്പിന് ശ്രദ്ധേതയതില്ല. ഉമാകേരളം എന്ന താളിൽ ഈ വിവരം നല്കിയിട്ടുമുണ്ട്. അതിനാൽ ഒഴിവാക്കാം.--സിദ്ധാർത്ഥൻ (സംവാദം) 06:28, 26 ഏപ്രിൽ 2013 (UTC)[മറുപടി]

വേണം മറ്റൊരു കേരളം സാമൂഹിക വികസന ക്യാമ്പയിൻ

തിരുത്തുക
  • ശ്രദ്ധേയതില്ലാത്ത ഉള്ളടക്കം
  • ലയിപ്പിക്കാൻ ഉള്ള വിവരങ്ങളില്ലാത്ത ഉള്ളടക്കം
  • തനിച്ചു നിൽക്കാനുള്ള ശ്രദ്ധേയത അശേഷമില്ലാത്ത ലേഖനം--Roshan (സംവാദം) 15:10, 2 മേയ് 2013 (UTC)[മറുപടി]

ഒരു പ്രചാരണപരിപാടിയെപ്പറ്റിയുള്ള ലേഖനത്തിന്റെ ശ്രദ്ധേയത നിർണ്ണയിക്കാൻ പ്രത്യേക ശ്രദ്ധേയതാമാനദണ്ഡം മലയാളം വിക്കിപീഡിയയിൽ ഇതുവരെ നിലവിലില്ലാത്തതിനാൽ വിക്കിപീഡിയ:ശ്രദ്ധേയത#പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ ആണ് പരിഗണിക്കേണ്ടത്.

  • "വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം." എന്നാണ് നിലവിലുള്ള മാർഗരേഖ
  • മാദ്ധ്യമം, ജനയുഗം, ദേശാഭിമാനി എന്നീ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ സ്രോതസ്സുകളിൽ ഇതെപ്പറ്റി കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതും ഒരു വർഷത്തിലധികം വ്യത്യാസമുള്ള കാലയളവിൽ. ഇത് നിലവിലുള്ള ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഇല്ലെങ്കിൽ എന്തുകൊണ്ട് എന്ന് വ്യക്തമാക്കുക.
  • മാർഗ്ഗനിർദ്ദേശമനുസരിച്ചുള്ള കാര്യമായ പരാമർശം തന്നെയാണുള്ളത്.
  • സ്രോതസ്സുകൾ വിശ്വസനീയമാണ്
  • ഒന്നിലധികം ദ്വിതീയ സ്രോതസ്സുകളിൽ പ്രസ്താവനയുണ്ട്.
  • വിഷയത്തിൽ നിന്ന് സ്വതന്ത്രമായ ഒന്നിലധികം സ്രോതസ്സുകളിൽ പ്രസ്താവനയുണ്ട്.
  1. നിലവിലുള്ള മാനദണ്ഡമനുസരിച്ചുള്ള ശ്രദ്ധേയതയുള്ള ഉള്ളടക്കമാണെന്നാണ് ഞാൻ വിശകലനം ചെയ്തപ്പോൾ മനസ്സിലാകുന്നത്. ഇല്ലെങ്കിൽ നിലവിലുള്ള മാനദണ്ഡം ഏതുവിധത്തിലാണ് ലംഘിക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്.
  2. "ലയിപ്പിക്കാൻ ഉള്ള വിവരങ്ങളില്ലാത്ത ഉള്ളടക്കം" എന്ന പ്രസ്താവനയുടെ അർത്ഥം മനസ്സിലായില്ല. ഉള്ളടക്കത്തിൽ സാമാന്യം വിവരങ്ങളുണ്ടാകുമ്പോഴാണ് ലയിപ്പിക്കാൻ സാധിക്കാത്തത്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:31, 2 മേയ് 2013 (UTC)[മറുപടി]

ഒറ്റയ്ക്കു നിൽക്കാനുള്ള ശ്രദ്ധേയതയില്ലാത്ത ലേഖനത്തിൽ നിന്നും അടർത്തിയെടുത്ത് മറ്റു ലേഖനങ്ങളിൽ ചേർക്കാൻ മാത്രം ശ്രദ്ധേയമായതൊന്നും താളിലില്ലെന്നു വായിച്ചു മനസിലാക്കിയതിൽ നിന്നും കുറിച്ചതാണ്. സാമാന്യം വിവരങ്ങൾ ശ്രദ്ധേയമായവ ആയിരിക്കണം. ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എന്തും എഴുതാൻ സാധിക്കില്ല. --Roshan (സംവാദം) 16:34, 2 മേയ് 2013 (UTC)[മറുപടി]

ഈ ലേഖനത്തിന് ഇപ്പോഴാണ് ശരിക്കും ശ്രദ്ധേയതവന്നതെന്നാണ് എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞത്. 2012 ഒക്ടോബറിൽ ആരംഭിച്ച ഈ വിഷയത്തിന്റെ തുടർച്ചയായി കേരള വികസനസംഗമം എന്നൊരു പരിപാടി കഴിഞ്ഞ ദിവസവും നടന്നതായി ഇവിടെ നിന്നും മനസ്സിലാക്കാം. അതിന്റെ വെബ്സൈറ്റും അത് സാക്ഷ്യപ്പെടുത്തുന്നു. ഈ പരിപാടിയുടെ ഇംപാക്ട് എന്ന നിലയിലാണ് എമർജിംഗ് കേരളയ്കെതിരായ പ്രചരണം വേണം മദ്യവിമുക്ത കേരളം എന്ന ക്യാമ്പയിനും തുടങ്ങിയവ നടന്നതെന്നാണ് അവയുടെ വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഈ പരിപാടി സംബന്ധിച്ച് ഹിന്ദുവിൽ വന്ന വാർത്ത ഇവിടെയും ഐ.ബി.എൻ ലൈവിലെ വാർത്ത ഇവിടെയും കാണാം. പരിപാടിയെ വിമർശിച്ചുകൊണ്ട് കെ.വേണുവിന്റെ ബ്ലോഗ് ഇവിടെയുമുണ്ട്. ഇവിടെയുമുണ്ട്. ഇതിൽ നിന്നെല്ലാം പരിപാടിക്ക് നീണ്ടുനിൽക്കുന്ന ഇംപാക്ടുമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം.
@റോഷൻ, ഈ ലേഖനത്തിന് ഒറ്റയ്ക്ക് നിലനിൽപ്പില്ല ശാസ്ത്രസാഹിത്യ പരിഷത്തിന്റെ താളിലേക്ക് ലയിപ്പിക്കണം എന്നതായിരുന്നു ആദ്യം താളിലുണ്ടായിരുന്ന നോട്ടീസ്. എന്നാൽ ഈ താളിന് പരിഷത്തിന്റെ താളിലേക്ക് ലയിപ്പിക്കാനുള്ള യോഗ്യതപോലുമില്ല എന്ന് കണ്ടെത്തുകയും താളിലുണ്ടായിരുന്ന ലയിപ്പിക്കൽ ഫലകം നീക്കി മായ്ക്കൽ ഫലകം ചേർക്കുകയും ചെയ്തത് എന്തുമാനദണ്ഡത്തിലാണെന്ന് ഒട്ടും മനസ്സിലായില്ല. ഇങ്ങനെയാണ് വിലയിരുത്തലെങ്കിൽ ദയവായി ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കുന്നതാവും നല്ലത്. താങ്കളുടെ സംശയങ്ങളും നിലപാടുകളും സംവാദം താളുകളിൽ കുറിക്കുന്നതാവും ഉചിതം. --Adv.tksujith (സംവാദം) 20:48, 2 മേയ് 2013 (UTC)[മറുപടി]

ആർക്കും തിരുത്താവുന്ന വിജ്ഞാനകോശം എന്ന മറുപടിയെ അവസാന കുറിപ്പിന് നൽകാനുള്ളൂ. ഇന്നത്തെ കേരളത്തിന്റെ തകരാറ്, കൂട്ടായ്മയിലൂടെ സൃഷ്ടിച്ച വികാസം എന്നിങ്ങനെ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന തലക്കെട്ടുകൾക്കു കീഴെ പരിഷത്ത് കണ്ടെത്തലുകൾക്ക് എന്താണ് ഇത്ര വിജ്ഞാനമെന്നു വ്യക്തമല്ല. പരിഷത്ത് ലഘുലേഖയ്ക്കൊക്കെ എന്താണ് ഇത്ര വിക്കിത്വം. കൂട്ടായ്മയിലൂടെ സൃഷ്ടിച്ച വികാസം ഇതിൽ എന്താണ് കുറിച്ചിരിക്കുന്നത്. പരിഷത്ത് നടത്തുന്ന പരിപാടികളുടെ ശേഖരണിയായി വിക്കിപീഡിയയെ മാറ്റാൻ അനുവദിക്കാനാകില്ല. പരിക്ഷത്തിന് ശ്രദ്ധേയതയുള്ളതു കൊണ്ടാകാം സ്വന്തമായി താൾ ഉണ്ടായത്. അതും പറഞ്ഞ് അവർ തുമ്മുന്നതിനും താൾ വേണമെന്ന് എന്തു ന്യായമാണ്. എങ്ങനെയാണ് വാദിക്കാൻ കഴിയുക. --Roshan (സംവാദം) 03:08, 3 മേയ് 2013 (UTC)[മറുപടി]

ലേഖനത്തിന് ഇപ്പോൾ ഒരു പരിഷത്ത് ലഘുലേഖയുടെ സ്വഭാവമുണ്ട് എന്നത് വാസ്തവമാണ്. നിലനിർത്തുകയാണെങ്കിൽത്തന്നെ ലേഖനത്തിൽ അടിമുടി ഉടച്ചുവാർക്കൽ അത്യാവശ്യമാണ്.--സിദ്ധാർത്ഥൻ (സംവാദം) 03:40, 3 മേയ് 2013 (UTC)[മറുപടി]

@റോഷൻ, വിക്കിപീഡിയയുടെ മാനദണ്ഡമനുസരിച്ച് "ശ്രദ്ധേയ"ത സബ്ജക്റ്റീവായി ഒരുപയോക്താവിന് "വായിച്ചു മനസിലാക്കി" എടുക്കാനുള്ളതല്ല. ദ്വിതീയതലത്തിൽ പെട്ട ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ പ്രത്യക്ഷപ്പെടാൻ തക്ക പ്രാധാന്യം ഒരു വിഷയത്തിനുണ്ടെങ്കിൽ അത് ശ്രദ്ധേയമായി കണക്കാക്കാം എന്ന തികച്ചും ഒബ്ജക്റ്റീവായ പൊതു മാർഗ്ഗനിർദ്ദേശമാണ് നമുക്കുള്ളത്. അത് സ്രോതസ്സുകളെ വിശകലനം ചെയ്തേ മനസ്സിലാക്കാൻ സാധിക്കൂ. ഒബ്ജക്റ്റീവ് മാനദണ്ഡമനുസരിച്ച് ഈ താളിന് ശ്രദ്ധേയതയുണ്ട്. പിന്നെ താളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അതിന്റെ ഭാഷയെക്കുറിച്ചുമാണ് എതിർപ്പെങ്കിൽ ആ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ടത് ലേഖനത്തിന്റെ സംവാദം താളിലാണ്. ഒഴിവാക്കൽ ചർച്ചയിലല്ല.

@സിദ്ധാർത്ഥൻ, താളിന് പ്രശ്നങ്ങളുണ്ട് എന്നത് എനിക്കും തോന്നുന്നു. സംവാദം താളിൽ ചർച്ച ചെയ്ത് ഓരോ പ്രശ്നവും പരിഹരിക്കാവുന്നതല്ലേയുള്ളൂ. വിഷയത്തിന്റെ ശ്രദ്ധേയതയുമായി അത്തരം പ്രശ്നങ്ങൾക്ക് ബന്ധമില്ലാത്ത‌തുകൊണ്ട് എ‌ന്തായാലും ഇവിടെ അത്തരമൊരു ചർച്ച ചെയ്യേണ്ടതില്ലല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:12, 3 മേയ് 2013 (UTC)[മറുപടി]

ശ്രദ്ധേയത പരിഷത്തിനാണ് ഇപ്പോൾ നിലവിലുള്ള പ്രകാരം ഉള്ളത്. അവരുടെ ഓരോ പ്രവർത്തനങ്ങൾക്കുമല്ല--Roshan (സംവാദം) 05:32, 3 മേയ് 2013 (UTC)[മറുപടി]

@റോഷൻ "ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എന്തും എഴുതാൻ സാധിക്കില്ല" എന്നത് റോഷൻ ഉണ്ടാക്കിയെടുത്ത മാനദണ്ഡമല്ലേ? അങ്ങനെയൊന്ന് മലയാളം വിക്കിപീഡിയയിൽ ഇല്ലല്ലോ? മാനദണ്ഡങ്ങൾ പാലിക്കുന്നതും "വിക്കിപീഡിയ എന്തൊക്കെയല്ല" എന്നതിനെതിരല്ലാത്തതുമായ എന്തും വിക്കിപീഡിയയിൽ ഉൾപ്പെടുത്താം. ഇനി ഇത് "വിക്കിപീഡിയ ഒരു ശേഖരണിയല്ല" എന്ന മാനദണ്ഡത്തിനെതിരാണെന്നാണ് റോഷന്റെ വ്യക്തിപരമായ അഭിപ്രായമെങ്കിൽ അതിനോട് എനിക്ക് എതിർപ്പുണ്ട്. സസ്യങ്ങളെപ്പറ്റിയോ ജന്തുക്കളെപ്പറ്റിയോ ഗ്രാമ പഞ്ചായത്തുകളെപ്പറ്റിയോ രാജ്യങ്ങളെപ്പറ്റിയോ, പ്രകൃതി ദുരന്തങ്ങളെപ്പറ്റിയോ, ഭീകരാക്രമണങ്ങളെപ്പറ്റിയോ, അവാർഡുകളെപ്പറ്റിയോ കളികളെപ്പറ്റിയോ താളുണ്ടാക്കുന്നത് വിക്കിപീഡിയ ശേഖരണിയല്ല എന്ന തത്ത്വത്തിനെതിരാണോ? ഇതും (ഇതുമാത്രമല്ല പൊതു ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്ന ഇത്തരം സംഘടനകളുടെ എല്ലാ പരിപാടികളും) ശേഖരണിയല്ലാത്ത വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്നതാണ് എന്നാണ് വിക്കിപീഡിയയിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുശാസിക്കുന്നത് എന്നാണ് എന്റെ വായനയിൽ മനസ്സിലായത്.

"ശ്രദ്ധേയത പരിഷത്തിനാണ് ഇപ്പോൾ നിലവിലുള്ള പ്രകാരം ഉള്ളത്. അവരുടെ ഓരോ പ്രവർത്തനങ്ങൾക്കുമല്ല" എന്നതും റോഷന്റെ സ്വകാര്യ അഭിപ്രായമാണ്. പൊതുമാനദണ്ഡമനുസരിച്ച് ഒന്നിലധികം സ്വതന്ത്ര ദ്വിതീയ സ്രോതസ്സുകളിൽ കാര്യമായ പരാമർശമുള്ള ഏതൊരു പരിപാടിക്കും ശ്രദ്ധേയതയുണ്ട്. റോഷൻ വെറുതേ ശ്രദ്ധേയതയില്ല എന്നു പറഞ്ഞതുകൊണ്ടായില്ല. ഏതു മാനദണ്ഡമനുസരിച്ചാണ് ഒന്നിലധികം സ്വതന്ത്ര ദ്വിതീയ സ്രോതസ്സുകളിൽ കാര്യമായ പരാമർശമുള്ള ഒരു പരിപാടി ശ്രദ്ധേയമല്ലാതാകുന്നത് എന്ന് വിശദീകരിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 05:38, 3 മേയ് 2013 (UTC)[മറുപടി]

സാമാന്യ ബുദ്ധി എന്നൊന്നുമുണ്ട്--Roshan (സംവാദം) 05:46, 3 മേയ് 2013 (UTC)[മറുപടി]

/ / സാമാന്യ ബുദ്ധി എന്നൊന്നുമുണ്ട് / / അതെ. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:17, 3 മേയ് 2013 (UTC)[മറുപടി]

ഈ ചർച്ചയിലെ ഽസസ്യങ്ങളെപ്പറ്റിയോ ജന്തുക്കളെപ്പറ്റിയോ ഗ്രാമ പഞ്ചായത്തുകളെപ്പറ്റിയോ രാജ്യങ്ങളെപ്പറ്റിയോ, പ്രകൃതി ദുരന്തങ്ങളെപ്പറ്റിയോ, ഭീകരാക്രമണങ്ങളെപ്പറ്റിയോ, അവാർഡുകളെപ്പറ്റിയോ കളികളെപ്പറ്റിയോ താളുണ്ടാക്കുന്നത് വിക്കിപീഡിയ ശേഖരണിയല്ല ഽ ഈ പരമാർശം തികച്ചും അത്ഭുതപെടുത്തുന്നു.--KG (കിരൺ) 06:25, 3 മേയ് 2013 (UTC)[മറുപടി]

റോഷന്റെ സാമാന്യബുദ്ധി അല്ല വിക്കിപീഡിയയുടെ ശ്രദ്ധേയതാ മാനദണ്ഡം. വിക്കിപീഡിയയിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യുകയല്ല മറിച്ച് ചേർക്കലാണ് നമ്മുടെ കടമ. എന്തു വിധേനയും ലേഖനങ്ങൾ നീക്കം ചെയ്ചുന്ന കുടില ചിന്താഗതിയിൽ നിന്നും എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ ലേഖനങ്ങൾ നിലനിർത്തുന്ന വിശാല ചിന്താഗതിയിലേക്ക് നാം ഉയരണം. --Sivahari (സംവാദം) 06:39, 3 മേയ് 2013 (UTC)[മറുപടി]

റോഷന്റെ സാമാന്യബുദ്ധി അല്ല വിക്കിപീഡിയയുടെ ശ്രദ്ധേയതാ മാനദണ്ഡം.   എന്തു വിധേനയും ലേഖനങ്ങൾ നീക്കം ചെയ്യുന്ന കുടില ചിന്താഗതിയിൽ നിന്നും മാറി, സമ്മതിച്ചു. എന്നാൽ എന്തു വിധേനയും പരസ്യങ്ങളും അത്ഭുതങ്ങൾ ചെയ്തു എന്നു പറയുന്നതിനെയും നിലനിർത്താൻ ശ്രമിക്കുന്ന ശ്രമങ്ങളെയാണ് വിശാല ചിന്താഗതിയിൽ നിന്ന് ചെറുക്കേണ്ടത്. അല്ലാതെ ചുമ്മാ വളവളായല്ല. ലേഖനം മൊത്തം വായിച്ചു നോക്കിയിട്ടു സംസാരിക്കൂ. വേണം മറ്റൊരു കേരളം സാമൂഹിക വികസന ക്യാമ്പയിൻ എന്ന തലക്കെട്ടിൽ ആരംഭിക്കുന്നു ലേഖനത്തിന്റെ അതിമാനുഷികത. ഏറെ പുകഴ്ത്തപ്പെട്ടതാണ് കേരളവികസന മാതൃക. അത് ഇന്ന് ധൂർത്തിനും ധാരാളിത്തത്തിനും വഴിമാറിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ എന്താണ് വിജ്ഞാനകോശമോ അതോ എഡിറ്റോറിയലോ--Roshan (സംവാദം) 06:49, 3 മേയ് 2013 (UTC)[മറുപടി]

@കിരൺ / /ഈ പരമാർശം തികച്ചും അത്ഭുതപെടുത്തുന്നു/ /

ഇത് കിരണിനെ അദ്ഭുതപ്പെടുത്തുന്നു എന്ന പ്രസ്താവന എന്നെ അദ്ഭുതപ്പെടുത്തുന്നു. എന്തായാലും കൂടുതൽ വിശദീകരിക്കാം. വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ ഒരു സംഭരണിയല്ല എന്ന മാനദണ്ഡമോ വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ ഒരു സൂചികയല്ല എന്ന മാനദണ്ഡമോ ആണ് റോഷൻ ശേഖരണി എന്ന പേരിൽ വേണം മറ്റൊരു കേരളം സാമൂഹിക വികസന ക്യാമ്പയിൻ എന്ന താളിനെതിരേ ഉയർത്താൻ ശ്രമിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ നയങ്ങൾ ഒരു വിശകലനത്തിനായി താഴെക്കൊടുക്കുന്നു.

  1. വിക്കിപീഡിയ മറ്റു ഇന്റർനെറ്റ് ഡിറക്ടറികളിലോട്ടുള്ള ലിങ്കുകളുടെ ഒരു കൂട്ടം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ വിവരങ്ങൾ പകർന്നു തരാൻ പാകത്തിൽ പുറം ലിങ്കുകൾ ഉണ്ടാകുന്നതു തടയുന്നുമില്ല.
  2. വിക്കിപീഡിയയിലെ താളുകൾ വിക്കിപീഡിയയിൽ മറ്റുതാളുകളിലേക്കുള്ള ലിങ്കുകളുടെ കൂട്ടമാകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നാനാർത്ഥങ്ങൾ താളുകൾ ലേഖനങ്ങൾ കൂടുതൽ വിവരങ്ങൾ പകരുന്നതാകാൻ സഹായിക്കുന്നവയെന്നും മനസ്സിലാക്കുക.
  3. വിക്കിപീഡിയ ഫയലുകളുടേയോ പ്രമാണങ്ങളുടേയോ ശേഖരം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ അനുയോജ്യമായ ഫയലുകൾ മാത്രം അപ്‌ലോഡ് ചെയ്യുക.
  4. വിക്കിപീഡിയ പരസ്പരബന്ധം കുറഞ്ഞ വിവരങ്ങളുടെ കലവറയല്ല: ഉദ്ധരണികളോ, സൂക്തങ്ങളോ, വിക്കിപീഡിയ നൽകില്ല
  5. വിക്കിപീഡിയ കുടുംബപുരാണമെഴുതേണ്ട സ്ഥലമല്ല: വിക്കിപീഡിയയിൽ ആരുടെയെങ്കിലും ജീവചരിത്രമെഴുതണമെങ്കിൽ അവർ ജീവിതത്തിൽ എന്തെങ്കിലും നേട്ടം കൈവരിച്ചവരായിരിക്കണം, അല്ലെങ്കിൽ (കു/സു)പ്രസിദ്ധരായിരിക്കണം.
  6. കേവലം ഫോൺ നമ്പരുകളുടെ ഒരു പട്ടികയോ, റേഡിയോ, ടെലിവിഷൻ മുതലായവയുടേയോ, അവയുടെ പ്രസരണ കേന്ദ്രങ്ങളുടേയോ, അവ പ്രസരണം ചെയ്യുന്ന പരിപാടികളുടേയോ ആയ പട്ടിക മാത്രമാവാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.

ഇതിലൊന്നും വേണം മറ്റൊരു കേരളം സാമൂഹിക വികസന ക്യാമ്പയിൻ എന്ന ലേഖനത്തെ ഒഴിവാക്കാനുള്ള കാരണങ്ങൾ എനിക്ക് സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടും കാണാൻ സാധിച്ചില്ല. ഇനി ഈ ലേഖനം ആകാശത്തുനിന്നെടുത്ത ശേഖരണി വാദത്തിൽ പെടുത്തി നീക്കം ചെയ്യാമെങ്കിൽ

  • ഒരു സസ്യത്തിനോ ജന്തുവിനോ അല്ല ശ്രദ്ധേയത ആ ഫൈലത്തിനാണ് എന്നോ (അതായത് ഓരോ സസ്യത്തെയും പറ്റി താളുണ്ടാക്കുന്നത് വിക്കിപീഡിയ ശേഖരണിയല്ല എന്ന നയത്തിനെതിരാണെന്ന്);
  • ഒരു ഗ്രാമപഞ്ചായത്തിനല്ല ശ്രദ്ധേയത അതുൾപ്പെടുന്ന ബ്ലോക്ക്/ജില്ലാ പഞ്ചായത്തിനാണെന്നോ;
  • ഒരു പ്രകൃതി ദുരന്തത്തിനല്ല ശ്രദ്ധേയത, ആ ഇനത്തിൽ പെടുന്ന പ്രകൃതി ദുരന്തങ്ങൾക്കാണ് എന്നോ;
  • ഭീകരപ്രവർത്തനങ്ങൾക്ക് മൊത്തത്തിലാണ് ശ്രദ്ധേയത, ഒരു ഭീകരാക്രമണത്തിനല്ല എന്നോ;
  • ഒരു കളിക്കാണ് ശ്രദ്ധേയത, ആ കളിയുടെ ഒരു ടൂർണമെന്റിനല്ല എന്നോ മറ്റോ ഭാവിയിൽ വാദങ്ങളുണ്ടാകാം (ആകാശത്തിൽ നിന്നെടുത്തവ തന്നെ - ഇത്തരം വാദങ്ങളോടൊന്നും എനിക്ക് യോജിപ്പില്ല).

അതോടെ പൊതു ശ്രദ്ധേയതാമാനദണ്ഡമൊക്കെ എടുത്ത് ദൂരെക്കളയാം. എല്ലാം ലയിപ്പിച്ചു ചേർത്താൽ മലയാളം വിക്കിപീഡിയയ്ക്ക് എന്ത് ഡെപ്തായിരിക്കും?

എന്റെ പ്രസ്താവനയുടെ അർത്ഥം വിക്കിപീഡിയ ശേഖരണിയല്ല എന്ന വാദം ഈ താളിനെതിരേ ഉപയോഗിക്കുന്നത് നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചല്ല, ചുമ്മാതെ അങ്ങ് പറയുന്നതാണെന്നാണ്. അത്തരം ചുമ്മാ പറച്ചിലല്ല താൾ നീക്കം ചെയ്യുമ്പോൾ പരിഗണിക്കേണ്ടത്. നിലവിലുള്ള മാനദണ്ഡങ്ങളാണ്.

ഈ ലേഖനത്തിൽ അപ്ലൈ ചെയ്യേണ്ടത് പൊതു ശ്രദ്ധേയതാമാനദണ്ഡമാണെന്ന് ഒന്നുകൂടി പറയാനാഗ്രഹിക്കുന്നു. പൊതു ശ്രദ്ധേയതാമാനദണ്ഡമനുസരിച്ച് താളിന് ശ്രദ്ധേയതയുണ്ട്. അഥവാ പൊതു ശ്രദ്ധേയതാ മാനദണ്ഡം ഇവിടെ ഉപയോഗിക്കാൻ സാധിക്കുകയില്ലെങ്കിലോ ശ്രദ്ധേയതയുണ്ട് എന്ന വിശകലനം തെറ്റാണെങ്കിലോ അതുസംബന്ധിച്ച ശരിയായ ചർച്ചകളാണ് ഇവിടെ നടക്കേണ്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:05, 3 മേയ് 2013 (UTC)[മറുപടി]

ഈ ലേഖനത്തിനും അതിന്റെ പ്രമേയത്തിനും പ്രകടമായ POV ഉണ്ടെന്നു് സമ്മതിക്കാതിരിക്കാൻ പറ്റില്ല. ഏതു സംഘടനയായാലും അതു് സമൂഹത്തിനു് എന്തുമാത്രം നന്മയും പ്രയോജനവും ചെയ്യുന്നുണ്ടെന്നു് സ്വയം വിശ്വസിച്ചുകൊണ്ടിരുന്നാലും ആ ഒരൊറ്റ കാരണം കൊണ്ടു് അതിന്റെ പരിപാടികളും അഭിപ്രായങ്ങളും വിക്കിപീഡിയയിൽ എഴുതപ്പെടാൻ തക്ക യോഗ്യതയാവുന്നില്ല. ചരിത്രം സ്വയം ആയിത്തീരുന്നതിനുമുമ്പേ അതു നിർമ്മിക്കുന്നതിനു സമാനമാണു് ഈ ലേഖനം എന്നു ഞാൻ കരുതുന്നു.

ഈ ലേഖനം, വിക്കിപീഡിയയിലെ മറ്റെല്ലാ ലേഖനങ്ങളോടും എന്നപോലെത്തന്നെയുള്ള സഹസംവർത്തിത്വമനോഭാവം(empathy) മൂലം, നീക്കം ചെയ്യണമെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ, ഇതിന്റെ നിഷ്പക്ഷത ശക്തമായി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടു്. ഇതുപോലുള്ള ലേഖനങ്ങൾക്കും സംഘടനകൾക്കും (തങ്ങളുടെ സാമൂഹ്യപ്രസക്തിയെക്കുറിച്ചുള്ള അവയുടെ ബോധം എത്രതന്നെ മഹത്തരമായിരുന്നാലും) ഒരു വാഹകമായി വിക്കിപീഡിയ പ്രവർത്തിക്കേണ്ടതില്ല. വിശ്വപ്രഭViswaPrabhaസംവാദം 07:12, 3 മേയ് 2013 (UTC) [മറുപടി]

@റോഷൻ / /ഇതൊക്കെ എന്താണ് വിജ്ഞാനകോശമോ അതോ എഡിറ്റോറിയലോ/ / ഈ പ്രശ്നം ലേഖനത്തിന്റെ സംവാദം താളിലല്ലേ റോഷൻ പരിഹരിക്കേണ്ടത്? എഡിറ്റോറിയൽ ശൈലിയിൽ എഴുതപ്പെടുന്നത് പരിഹരിക്കപ്പെടേണ്ടതാണ്. അത് ഇവിടെയാണോ ചെയ്യേണ്ടത്? ലേഖനത്തിലെ എഴുത്തിൽ എഡിറ്റോറിയൽ ശൈലി വരുന്നത് താൾ നീക്കം ചെയ്യാനുള്ള കാരണമാണോ? റോഷൻ ആദ്യം ഉന്നയിച്ച ശ്രദ്ധേയതാവാദം ഉപേക്ഷിച്ചോ? ഈ ചർച്ചയിൽ ലേഖനം നിക്കം ചെയ്യാനുള്ള കാരണങ്ങളെയല്ലേ വിശകലനം ചെയ്യേണ്ടത്? അല്ലാതെ "വളവളാ" ആണോ?--അജയ് ബാലചന്ദ്രൻ (സംവാദം) 07:13, 3 മേയ് 2013 (UTC) [മറുപടി]

സംഘടനയുടെ പരസ്യം എന്ന കാരണം കൂടി ചേർത്തോളൂ.--Roshan (സംവാദം) 07:16, 3 മേയ് 2013 (UTC) [മറുപടി]

ആകാശത്തിൽ നിന്നും ഇനി എടുക്കാൻ പോകുന്നത് മായ്ക്കുക ഫലകം മാറ്റി പകരം പെട്ടെന്നു മായ്ക്കുക എന്ന ഫലകം ചേർക്കലാണ്. പരസ്യം എന്ന ഒരു കാരണവും ചാർത്തും. അതു മതിയാകുമോ--Roshan (സംവാദം) 07:16, 3 മേയ് 2013 (UTC) [മറുപടി]

@റോഷൻ / / സംഘടനയുടെ പരസ്യം എന്ന കാരണം കൂടി ചേർത്തോളൂ/ / വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ എന്നതനുസരിച്ച് പരസ്യങ്ങൾ വിശകലനം ചെയ്യേണ്ടത് വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ ഒരു പ്രസംഗവേദിയോ പരസ്യം നൽകാവുന്ന ഇടമോ അല്ല എന്ന നയമനുസരിച്ചാണ്.

  • ഏതു തരത്തിലുള്ളതുമായ വക്കാലത്ത്, ആശയപ്രചാരണം, ആളെച്ചേർക്കൽ എന്നിവ: വാണിജ്യമനോഭാവത്തോടെയുള്ളതോ; രാഷ്ട്രീയമോ, മതപരമോ, ദേശീയമോ, കായികവിനോദങ്ങളോ പോലെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടതോ, ഇതുപോലെയുള്ള മറ്റിനങ്ങളിൽപ്പെട്ടതോ ആയ പ്രവർത്തനങ്ങൾ ഇതിൽ പെടും. സന്തുലിതമായ കാഴ്ച്ചപ്പാടിനുള്ളിൽ നിന്നുകൊണ്ട് ഒരു ലേഖനത്തിൽ ഇത്തരം വിഷയങ്ങളെ"ക്കുറിച്ച്" നിഷ്പക്ഷവും വസ്തുനിഷ്ടവുമായ അഭിപ്രായപ്രകടനം നടത്താവുന്നതാണ്.

എന്നതാണ് ഇതിന് ബാധകമായ നയം. ഇത്തരം വിഷയങ്ങളെ"ക്കുറിച്ച്" നിഷ്പക്ഷവും വസ്തുനിഷ്ടവുമായ അഭിപ്രായപ്രകടനം നടത്താവുന്നതാണ്. എന്ന് അനുവദിച്ചിട്ടുണ്ടല്ലോ? അതനുസരിച്ച് താൾ മാറ്റിയെഴുതിയാൽ പോരേ?

/ / ആകാശത്തിൽ നിന്നും ഇനി എടുക്കാൻ പോകുന്നത് മായ്ക്കുക ഫലകം മാറ്റി പകരം പെട്ടെന്നു മായ്ക്കുക എന്ന ഫലകം ചേർക്കലാണ്. പരസ്യം എന്ന ഒരു കാരണവും ചാർത്തും. അതു മതിയാകുമോ/ / പരസ്യമാണെങ്കിൽ അതു മതിയാകും. പക്ഷേ സ്വതന്ത്ര ദ്വിതീയ അവലംബങ്ങളുള്ള ഒരു ലേഖനത്തിൽ ഒരു POV പ്രശ്നം ഉണ്ടെന്നു കരുതി അതിനെ പരസ്യമാണെന്ന് മുദ്രകുത്തുന്നത് ചുരുങ്ങിയപക്ഷം തമാശയായേ കാണാൻ സാധിക്കൂ. അങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ POV ഫലകം ചാർത്തുകയും പരസ്യമല്ലാത്ത രീതിയിൽ താൾ മാറ്റിയെഴുതി ശരിയാക്കുകയുമാണ് വിക്കി രീതി. പ്രാധമിക അവലംബം മാത്രമുള്ളതും (അല്ലെങ്കിൽ അവലംബമില്ലാത്തതും) രക്ഷപെടുത്താൻ സാധിക്കാത്തതുമായ ലേഖനങ്ങളാണ് പെട്ടെന്ന് നീക്കം ചെയ്യപ്പെടുന്നത്. അതല്ലാത്തവയിൽ {{കാത്തിരിക്കൂ}} എന്ന ഫലകം ചേർക്കപ്പെടുകയും കൂടുതൽ വിശകലനം നടത്തപ്പെടുകയും ചെയ്യും. എനിക്ക് കഴിയുമെങ്കിൽ അത്തരം ലേഖനങ്ങൾ രക്ഷിച്ചെടുക്കാൻ ഞാൻ ശ്രമിക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 08:04, 3 മേയ് 2013 (UTC)[മറുപടി]

നിങ്ങൾ ലേഖനം മുഴുവൻ വായിച്ചെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുന്നു. എന്താണ് അതിലെ ഉള്ളടക്കം. രണ്ട് വരി - സാമൂഹ്യമായ വിവിധ തല ഇടപെടലുകളുടെ ഫലമാണ് കേരളം ഇന്നു കാണുന്ന ധാരാളിത്തത്തിന് പിന്നിൽ ഉള്ളതെന്നും പ്രചാരണത്തിന്റെ ഭാഗമാണ്. , കമ്പോളതാല്പര്യങ്ങൾക്കടിപ്പെട്ട് ജീവിക്കാനായുള്ള പരക്കം പാച്ചിലിലാണ് മലയാളി. ഇതൊക്കെ എന്താണ്. ലേഖനം മുഴുവൻ വരികൾ വായിക്കൂ--Roshan (സംവാദം) 08:19, 3 മേയ് 2013 (UTC)[മറുപടി]

ലേഖനം ഒന്നുടച്ചുവാർത്തിട്ടുണ്ട്. അസന്തുലത കുറേയൊക്കെ മാറി എന്നു തോന്നുന്നു.--സിദ്ധാർത്ഥൻ (സംവാദം) 08:29, 3 മേയ് 2013 (UTC)[മറുപടി]

  നിലനിർത്തുക--ഇപ്പോൾ ഉള്ള അവസ്ഥയിൽ ലേഖനം നിലനിർത്താമെന്നു് അഭിപ്രായപ്പെടുന്നു. ഭാവിയിലെ സംഭവഗതികൾക്കനുസരിച്ച്, നിഷ്പക്ഷത നിലനിർത്തിക്കൊണ്ടുതന്നെ ലേഖനം പിന്നീട് വികസിപ്പിക്കാവുന്നതാണെന്നും അഭിപ്രായപ്പെടുന്നു. വിശ്വപ്രഭViswaPrabhaസംവാദം 09:19, 3 മേയ് 2013 (UTC) [മറുപടി]

@റോഷൻ: / / ഇതൊക്കെ എന്താണ്. ലേഖനം മുഴുവൻ വരികൾ വായിക്കൂ/ / റോഷൻ സൂചിപ്പിച്ച വരികൾ POV തന്നെ. അത് ശരിയാക്കേണ്ടതാണ്. അത് പക്ഷേ ലേഖനം നീക്കം ചെയ്യാനുള്ള കാരണമല്ല. അതിനെപ്പറ്റി ചർച്ച ചെയ്യേണ്ടത് ഇവിടെയല്ല താനും. ലേഖനത്തിന്റെ സംവാദം താളിലാണ് ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച നടത്തേണ്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:53, 3 മേയ് 2013 (UTC) [മറുപടി]

സന്നിധാനന്ദൻ

തിരുത്തുക

ശ്രദ്ധേയതയില്ല തന്നെ. (എല്ലാരും മടിക്കുന്ന കാര്യം ചെയ്യാൻ മുന്നിട്ടിറങ്ങുന്നു.)--Roshan (സംവാദം) 07:02, 3 മേയ് 2013 (UTC)[മറുപടി]

ഈ വിഷയത്തിൽ ഏത്/ഏതൊക്കെ ശ്രദ്ധേയതാമാനദണ്ഡമാണ് applicable എന്നും എന്തുകൊണ്ടാണ് അത് പാലിക്കാത്തതെന്നുമാണ് റോഷന്റെ അഭിപ്രായം? (മാനദണ്ഡങ്ങൾ എന്തുകൊണ്ട് പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിക്കാതെ വെറുതേ ശ്രദ്ധേയതയില്ല എന്ന് പറയരുത് എന്ന് ഒരു മാർഗ്ഗനിർദ്ദേശം ഉണ്ടാകേണ്ടിയിരിക്കുന്നു). --അജയ് ബാലചന്ദ്രൻ (സംവാദം) 07:51, 3 മേയ് 2013 (UTC)[മറുപടി]

ചർച്ച കണ്ടിരുന്നില്ലേ--Roshan (സംവാദം) 08:07, 3 മേയ് 2013 (UTC)[മറുപടി]

കണ്ടിരുന്നു. പങ്കെടുക്കുകയും ചെയ്തു. ആ ചർച്ചയിലും അതോടൊപ്പം മറ്റൊരു താളിൽ (രചനയുടേത്) നടന്ന ചർച്ചയിലും ഏതൊക്കെ ശ്രദ്ധേയതാമാനദണ്ഡങ്ങളാണ് ആപ്ലിക്കബിൾ എന്നും അവ എങ്ങനെയൊക്കെ ബാധകമാകുന്നുണ്ട് എന്നും ഞാനുൾപ്പെടെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. അത് റോഷൻ കണ്ടില്ലേ? ശ്രദ്ധേയതയില്ല എന്ന തീരുമാനമല്ല ചർച്ചയിൽ ഉരുത്തിരിഞ്ഞുണ്ടായത്. ഒരു വട്ടം കഴിഞ്ഞ ചർച്ച വീണ്ടും ഇവിടെ ആവർത്തിക്കാൻ എനിക്ക് താല്പര്യമില്ല. അതുകൊണ്ട് ഏതു മാനദണ്ഡം ലംഘിക്കുന്നതിനാലാണ് ഇവിടെ ഒഴിവാക്കൽ നിർദ്ദേശം കൊണ്ടുവന്നത് എന്ന് ദയവായി വ്യക്തമാക്കൂ. റോഷൻ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളെപ്പറ്റി മാത്രം ചർച്ച നടത്താനേ എനിക്ക് താല്പര്യമുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:16, 3 മേയ് 2013 (UTC)[മറുപടി]

നിലനിർത്തുക -- ഐഡിയ സ്റ്റാർ സിംഗറിലെ ഒരു മൽസരാർത്ഥി മാത്രമായിരുന്നെങ്കിൽ ശ്രദ്ധേയത ഇല്ലെന്ന് പറയാമായിരുന്നു. പക്ഷേ ഇദ്ദേഹം കുറേ ചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് പിന്നണി ഗായകൻ എന്ന നിലയിൽ ശ്രദ്ധേയത ഉണ്ട്. - പ്രിൻസ് മാത്യു Prince Mathew 08:18, 3 മേയ് 2013 (UTC)[മറുപടി]
  നിലനിർത്തുക - അഭിപ്രായങ്ങൾ ലേഖനത്തിന്റെ സംവാദത്താളിൽ നൽകിയിട്ടുണ്ട്. --Vssun (സംവാദം) 08:29, 3 മേയ് 2013 (UTC)[മറുപടി]

അജയ്, എങ്കിൽ എന്തു കൊണ്ട് ശ്രദ്ധേയതാ ഫലകം നീക്കം ചെയ്തില്ല.--Roshan (സംവാദം) 08:35, 3 മേയ് 2013 (UTC)[മറുപടി]

ഞാൻ അഭിപ്രായം പറയുകയും ഒരാളെങ്കിലും അതിന് എതിരഭിപ്രായം പറയുകയും ചെയ്തതുമായ ചർച്ചയിൽ തീരുമാനമെടുക്കുന്നത് (എന്റെ അഭിപ്രായത്തിന് അനുസരിച്ചുള്ള തീരുമാനമാണെങ്കിൽ പ്രത്യേകിച്ചും) ഞാനാകാതിരിക്കുന്നതല്ലേ ഭംഗി? അത് പക്ഷപാതപരമായ തീരുമാനമെടുത്തു എന്ന ആരോപണത്തിന് ഒരുപക്ഷേ കാരണമായേക്കാം. അതുകൊണ്ടാണ് ഞാൻ ഫലകം നീക്കം ചെയ്യാതിരുന്നത്. മറ്റാരെങ്കിലും നീക്കം ചെയ്യും എന്ന് കരുതി. --അജയ് ബാലചന്ദ്രൻ (സംവാദം) 14:37, 3 മേയ് 2013 (UTC)[മറുപടി]
  നിലനിർത്തുക - ശ്രദ്ധേയത ഉണ്ട് എന്നാണ് അഭിപ്രായം. കൂടുതൽ ഗാനങ്ങൾ കിട്ടുമ്പോൾ ശ്രദ്ധേയത വർധിക്കാൻ തീരെ ചെറുതല്ലാത്ത സാധ്യത. ഇനി അങ്ങനെയല്ലെങ്കിൽ തന്നെ, ഒരു സമഗ്ര വിജ്ഞാനകോശം എന്ന നിലയിൽ ധാരാളം ചെറു വിവരണങ്ങൾ കൂടി വിക്കിയിൽ കാണണം എന്ന് ആഗ്രഹം. അക്കാര്യം നിലനിൽക്കുമ്പോളും, ശ്രദ്ധേയത ആപെക്ഷികമാകുമ്പോളും പ്രാധാന്യം കുറഞ്ഞ വ്യക്തി വിവരണങ്ങളോട് എതിർപ്പുമുണ്ട്. ഈ വിഷയത്തിൽ താളിനു അനുകൂല നിലപാട്‌. തൽക്കാലം ഫലകം നീക്കം ചെയ്യുന്നു.

Saithalavi (സംവാദം) 15:24, 8 മേയ് 2013 (UTC)[മറുപടി]

അലവി നീക്കിയ ഫലകം തിരിച്ചിട്ടു. സമയം ആയിട്ടില്ല. അഭിപ്രായം കുറിച്ചാൽ മതി. തീരുമാനം എടുക്കാൻ സമയപരിധി ഉണ്ട്. ഓടി വന്ന ഫലകം നീക്കല്ലേ--Roshan (സംവാദം) 16:59, 8 മേയ് 2013 (UTC)[മറുപടി]


റോഷൻ,

ചില സംശയങ്ങൾ. നയങ്ങൾ, മാർഗ രേഘകൾ എന്നിവ മുഴുവനായി ഇപ്പോൾ അറിയാത്തതിനാൽ കുറിക്കുന്നു. എന്റെ മുൻ കമന്റിനു തൊട്ടു മുമ്പുള്ള രണ്ടു കമന്റ് വായിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ലേഖനം തുടങ്ങിയ ആൾക്ക് ഫലകം നേരത്തെ നീക്കം ചെയ്യാമോ? അതോ മി. അജയ്‌ കാര്യനിർവാഹകപദവിയോ മറ്റോ ഉള്ള വ്യക്തിയാണോ? ഭൂരിപക്ഷാഭിപ്രായം സ്വരൂപിക്കാൻ വേണ്ട സമയതെപ്പറ്റി പൊതുവായ വീക്ഷണങ്ങൾ ഉണ്ടോ?

നന്ദി,

Saithalavi (സംവാദം) 10:39, 9 മേയ് 2013 (UTC)[മറുപടി]

@Saithalavi: നീക്കം ചെയ്യൽ ഫലകം റോഷൻ ചേർക്കുന്നതിനു മുൻപ് ശ്രദ്ധേയതാഫലകമായിരുന്നു താളിൽ ഉണ്ടായിരുന്നത്. ശ്രദ്ധേയത സംബന്ധിച്ച ചർച്ച കഴിഞ്ഞ ശേഷം എന്തുകൊണ്ട് ഞാൻ ആ ഫലകം നീക്കിയില്ല എന്നാണ് റോഷൻ ചോദിച്ചത്. അതിനുള്ള ഉത്തരമായിരുന്നു ഞാൻ കൊടുത്തത്. ശ്രദ്ധേയത സംബന്ധിച്ച ചർച്ചയ്ക്കുശേഷം ഫലകം നീക്കം ചെയ്യൽ കാര്യനിർവ്വാഹകർക്കു മാത്രമല്ല ആർക്കും ചെയ്യാം. പക്ഷേ ഇപ്പോ‌ൾ നിലവിലുള്ള നീക്കം ചെയ്യൽ ഫലകം ഇവിടുത്തെ ചർച്ചയിൽ തീരുമാനമായശേഷമേ (കുറഞ്ഞത് ഏഴു ദിവസം ചർച്ച നടക്കുന്നതാണ്) നീക്കം ചെയ്യാവൂ. താൾ ഡിലീറ്റ് ചെയ്യാനാണ് തീരുമാനമെങ്കിൽ അത് ഒരു കാര്യനിർവാഹകനേ ചെയ്യാൻ സാധിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 12:04, 9 മേയ് 2013 (UTC) Saithalavi (സംവാദം) 10:39, 9 മേയ് 2013 (UTC)[മറുപടി]

@Saithalavi:

  • ശ്രദ്ധേയത സംബന്ധിച്ച നയത്തിന് ഇതും ഇതും കാണുക.
  • അജയ് കാര്യനിർവ്വാഹക പദവിയുള്ള ഉപയോക്താവാണ്. ലേഖനം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ആ പദവിക്ക് വലിയ പ്രസക്തി ഇല്ല. എല്ലാവരുടെയും അഭിപ്രായങ്ങൾ ഒരു പോലെയാണ്. വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നുവന്നാൽ ചിലപ്പോൾ വോട്ടെടുപ്പ് നടത്താം. എന്നാൽ സമവായത്തിലൂടെ കാര്യങ്ങൾ തീരുമാനിക്കുന്നതിനാണ് നമ്മൾ മുൻതൂക്കം നൽകുന്നത്.
  • സാധാരണയായി ഒരു ചർച്ച തുടങ്ങി എഴു ദിവസംവരെ അഭിപ്രായരൂപീകരണത്തിന് സമയമനുവദിക്കാറുണ്ട്.

--Adv.tksujith (സംവാദം) 12:10, 9 മേയ് 2013 (UTC)[മറുപടി]

അയൽപക്കകുട്ടികളുടെ പാർലമെന്റ്

തിരുത്തുക

ശ്രദ്ധേയതയില്ല. സംവാദം താൾ കാണുക.--സിദ്ധാർത്ഥൻ (സംവാദം) 14:33, 3 മേയ് 2013 (UTC)[മറുപടി]

യോജിക്കുന്നു. ശ്രദ്ധേയത തെളിയിക്കാൻ ഒരു സ്വതന്ത്ര അവലംബം പോലുമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 14:39, 3 മേയ് 2013 (UTC)[മറുപടി]

വിജയകുമാർ ബ്ലാത്തൂർ

തിരുത്തുക

വ്യക്തികൾക്കുള്ള ശ്രദ്ധേയതയില്ല. --സിദ്ധാർത്ഥൻ (സംവാദം) 02:16, 4 മേയ് 2013 (UTC)[മറുപടി]

ഇദ്ദേഹം അഭിനയിച്ച ഒരു ചലച്ചിത്രത്തിനെപ്പറ്റി മാത്രമാണ് രണ്ടവലംബങ്ങൾ കൊടുത്തിട്ടുള്ളത്. അതിൽ റിപ്പോർട്ടർ ടി.വി.യുടെ അവലംബം പ്രവർത്തിക്കുന്നില്ല (അവലംബങ്ങൾ ആർക്കൈവ് ചെയ്ത് കൊടുത്തിരുന്നെങ്കിൽ!!). മറ്റേ അവലംബത്തിൽ ഇപ്പോൾ ഇദ്ദേഹത്തെപ്പറ്റി പ്രസ്താവനയുമില്ല. ഇദ്ദേഹത്തെപ്പറ്റി കാര്യമായ പരാമർശമുള്ള വിശ്വസനീയമായ സ്വതന്ത്ര അവലംബങ്ങൾ അന്വേഷിച്ചുനോക്കിയെങ്കിലും ലഭിച്ചില്ല. (ബ്ലോഗുകൾ ധാരാളമായുണ്ട്). ഇദ്ദേഹത്തിന്റെ മറ്റു പ്രവർത്തനങ്ങൾക്ക് അവലംബമൊന്നും നൽകിയിട്ടില്ല. അവലംബമില്ലാതെ ശ്രദ്ധേയതയുണ്ട് എന്ന തീരുമാനത്തിലെത്താനാവില്ല. നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:11, 4 മേയ് 2013 (UTC)[മറുപടി]

അർക്കൈവ് ചെയ്യാൻ സാധാരണ ഏതാണ് ഉപയോഗിക്കാറ്.--Roshan (സംവാദം) 05:13, 4 മേയ് 2013 (UTC)[മറുപടി]

വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ#കണ്ണികൾ മുറിയുന്നത് തടയുകയും മുറിഞ്ഞവയെ ശരിപ്പെടുത്തുകയും ചെയ്യുന്നത് എന്ന താളിൽ ചേർത്തിരിക്കുന്ന ആർക്കൈവ് സംവിധാനമാണ് ഞാൻ ഉപയോഗിക്കുന്നത്. webcitation. ഇത് തിരുത്തൽ സഹായിയിലെ അവലംബം ചേർക്കുക എന്ന ഉപകരണത്തിലെ അധിക ഫീൽഡുകൾ പ്രദർശിപ്പിക്കുക/മറയ്ക്കുക എന്ന കണ്ണി ഞെക്കി അതിലെ ആർക്കൈവ് യു.ആർ.എൽ., ആർക്കൈവ് ഡേറ്റ് എന്നീ കള്ളികൾ പൂരിപ്പിച്ച് ലളിതമായി ഉപയോഗിക്കുകയും ചെയ്യാം. --അജയ് ബാലചന്ദ്രൻ (സംവാദം) 06:04, 4 മേയ് 2013 (UTC)[മറുപടി]
ലേഖനം വൃത്തിയാകുന്നതുവരെ ഈ ലേഖനം ഉപയോക്താവ്:Vijayakumarblathur എന്ന ഉപയോക്തൃതാളിന്റെ ഉപതാളാക്കി മാറ്റുക. --ശ്രീജിത്ത് കെ (സം‌വാദം) 16:36, 7 മേയ് 2013 (UTC)[മറുപടി]
അങ്ങനെ മാറ്റേണ്ട ആവശ്യമില്ല. ഉപയോക്തൃതാൾ പ്രസ്തുത ഉപയോക്താവ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട രീതിയിൽ രൂപകല്പന ചെയ്തിട്ടുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 17:23, 7 മേയ് 2013 (UTC)[മറുപടി]

ഇ.എം.എസ്. അക്കാദമി

തിരുത്തുക

ശ്രദ്ധേയതയില്ല. --Roshan (സംവാദം) 03:03, 4 മേയ് 2013 (UTC)[മറുപടി]

നിലവിൽ ലേഖനത്തിൽ ഒരു അവലംബം മാത്രമേയുള്ളൂ. അത് പ്രാഥമിക തലത്തിലുള്ളതാണ് (അതിനാ‌ൽ ശ്രദ്ധേയത കണക്കാക്കാൻ പരിഗണിക്കാനാവില്ല). രണ്ട് സ്വതന്ത്രസ്രോതസ്സുകളിലെങ്കിലും കാര്യമായി പരാമർശമുണ്ടെങ്കിലേ ശ്രദ്ധേയതയുണ്ടാകൂ. ശ്രദ്ധേയത നൽകാനുതകുന്ന സ്രോതസ്സുകൾ ഉണ്ടോ എന്ന് പരിശോധിച്ചു നോക്കട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 05:07, 4 മേയ് 2013 (UTC)[മറുപടി]

ആവശ്യത്തിനുള്ള ശ്രദ്ധേയത ആയി എന്നു വിശ്വസിക്കുന്നു. ഫലകം നീക്കാറായോ ?? ബിപിൻ (സംവാദം) 05:57, 4 മേയ് 2013 (UTC)[മറുപടി]

  നിലനിർത്തുക നിലവിലുള്ള സ്ഥിതിയിൽ പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ പാലിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:45, 4 മേയ് 2013 (UTC)[മറുപടി]

  നിലനിർത്തുക ആവശ്യത്തിനുള്ള അവലംബമായിട്ടുണ്ട്. ശ്രദ്ധേയതക്കും കുറവില്ല ബിപിൻ (സംവാദം) 12:57, 4 മേയ് 2013 (UTC)[മറുപടി]

  നിലനിർത്തുക സി.പി.ഐ.എം-ന്റെ ഏറ്റവും പ്രധാനപ്പെട്ട പഠനകേന്ദ്രമെന്ന നിലയിൽ ശ്രദ്ധേയമാണ്. നിലനിർത്തുക. --Vssun (സംവാദം) 09:27, 5 മേയ് 2013 (UTC)[മറുപടി]

  നിലനിർത്തുക ഫ്രണ്ട്‌ലൈൻ, റീഡിഫ്, ദീപിക എന്നിവ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബങ്ങളാണ്. ഇവയിൽ ആദ്യത്തെ രണ്ടെണ്ണം ദേശീയപ്രാധാന്യമുള്ളവയും വിഷയത്തെ കുറിച്ച് കാര്യമായിത്തന്നെ പ്രദിപാദിക്കുന്നവയുമാണ്. GNG മാനദണ്ഡങ്ങൾ പാലിക്കുന്നതുകൊണ്ട് ശ്രദ്ധേയത ഉണ്ടെന്ന് അനുമാനിക്കാം.--പ്രിൻസ് മാത്യു Prince Mathew 14:38, 9 മേയ് 2013 (UTC)[മറുപടി]

അമ്പലപ്പുഴ വിജയകൃഷ്ണൻ

തിരുത്തുക

ശ്രദ്ധേയതയില്ലാത്ത ആന--Roshan (സംവാദം) 14:20, 6 മേയ് 2013 (UTC)[മറുപടി]

നിറയെ പൊടിപ്പും തൊങ്ങലും വച്ച് എഴുതിയ ലേഖനം, വിജ്ഞാനകോശസ്വഭാവമില്ലാത്ത ഉള്ളടക്കം. അവലംബമായി കൊടുത്ത ലേഖനവും നിലവാരമില്ലാത്തത്. ഒഴിവാക്കുക.--Vinayaraj (സംവാദം) 15:11, 6 മേയ് 2013 (UTC)[മറുപടി]

ഒരു സ്വതന്ത്രവും ദ്വിതീയതലത്തിലു‌ള്ളതും കാര്യമായ പ്രസ്താവനയു‌ള്ളതുമായ അവലംബമേ താളിനുള്ളൂ. ഇതുവരെയുള്ള സ്ഥിതിയിൽ WP:GNG പാലിക്കുന്നില്ല. കാര്യമായ പ്രസ്താവനയുള്ള ഒരു സ്വതന്ത്ര സ്രോതസ്സ് കൂടി ഉൾപ്പെടുത്തിയാൽ WP:GNG അനുസരിച്ചുള്ള ശ്രദ്ധേയതയുണ്ടാകും. തിരഞ്ഞുനോക്കിയെങ്കിലും അത്തരം കാര്യമായ പ്രസ്താവനയുള്ള സ്രോതസ്സുകളൊന്നും ലഭിച്ചില്ല. പുതിയ സ്രോതസ്സുകൾ ഉൾപ്പെടുത്തിയാൽ നിലനിർത്താമെന്നും ഇല്ലെങ്കിൽ നീക്കം ചെയ്യാമെന്നും അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:21, 9 മേയ് 2013 (UTC)[മറുപടി]

മായ്ക്കുക - പ്രിൻസ് മാത്യു Prince Mathew 04:23, 9 മേയ് 2013 (UTC)[മറുപടി]

ശ്രധേയതക്ക് വേണ്ടി കണ്ണികൾ കിട്ടുമോ എന്ന് നോക്കട്ടെ! കിട്ടിയാൽ ചേർക്കാം. പക്ഷേ അതിന് മുൻപ് ഒരു കാര്യം പറയാനുണ്ട്. കേരളത്തിലെ ആനകളുടെ ശ്രദ്ധേയതക്കായി നയങ്ങൾ ഉണ്ടോ? മുൻപും വിക്കിയിൽ ആനകളുടെ ലേഖനങ്ങളെ പറ്റി ശ്രദ്ധേയത വിഷയം ഉയർന്നു വന്നിട്ടുണ്ട്. ആനയുടെ ഒരു ലേഖനം കണ്ടാൽ ഉടനെ ആരെങ്ങിലും അതിൽ ശ്രദ്ധേയത / മായ്ക്കുക എന്നാ ഫലകം ചേർക്കും. ഒരു പക്ഷെ ആനകളെ കുറിച്ച് / അടുത്ത് ഇട പഴകിയിട്ടില്ലാത്തവർക്ക് ശ്രദ്ധേയത ഇല്ല എന്ന് തോന്നുന്ന പല ആനകൾക്കും കേരളത്തിന്റെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ പ്രത്യേക സ്ഥാനം ഉണ്ട്. അവയുടേതായ വ്യക്തിത്വവും ഉണ്ട്. വിക്കിയിൽ അതിന് വേണ്ട ഒരു നയം ഉണ്ടാവുകയാണെങ്കിൽ അതനുസരിച്ച് ഭാവിയിൽ ശ്രദ്ധേയത നിർണയിക്കാൻ എളുപ്പം ആയിരിക്കും. ഇതിന് ഒരു തീരുമാനം ആയാൽ ലേഖനം വൃത്തിയാക്കുന്ന കാര്യം ഞാനേറ്റു! :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 11:35, 13 മേയ് 2013 (UTC)[മറുപടി]

നിലവിൽ ആനക‌ളുടെയോ, വളർത്തുമൃഗങ്ങളുടെയോ ശ്രദ്ധേയതയ്ക്ക് പ്രത്യേക മാനദണ്ഡങ്ങളില്ല. WP:GNG മാത്രമാണ് ആ നിലയ്ക്ക് പരിഗണിക്കാവുന്നത്. ആനയുമായി നേരിട്ടു ബന്ധമില്ലാത്തതും (വിഷയത്തിൽ നിന്ന് സ്വതന്ത്രം), ഒന്നിലധികം സ്വതന്ത്ര സ്രോതസ്സിൽ കാര്യമായ പരാമർശമുണ്ടാവുകയാണെങ്കിൽ ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാം. പക്ഷേ ഒരു വിഷയമോ സംഭവമോ സംബന്ധിച്ചുള്ള ഒന്നിലധികം സ്രോതസ്സുകളെയെല്ലാം കൂട്ടി ഒറ്റ സ്രോതസ്സായേ പരിഗണിക്കാൻ സാധിക്കൂ.
അമ്പലപ്പുഴ വിജയകൃഷ്ണന്റെ കാര്യത്തിൽ നിലവിലുള്ള സ്രോതസ്സ് കാര്യമായ പരാമർശമുള്ളതാണ്. സ്വതന്ത്ര സ്രോതസ്സുമാണ്. ബാക്കി എല്ലാ സ്രോതസ്സുകളും ഏകദേശം ഒരേ കാര്യത്തെപ്പറ്റി (ഒരു ക്ഷേത്രത്തിലെ ഉത്സവം) ഉള്ളതാണ്, കാര്യമായ പരാമർശമുള്ളതൊന്നും ഞാൻ കണ്ടില്ല. നയമനുസരിച്ച് അതിനെയെല്ലാം ചേർത്ത് ഒരു സ്രോതസ്സായേ പരിഗണിക്കാനാവൂ. നിലവിലുള്ള സ്രോതസ്സ് കൂടാതെ അത്തരമൊരു സ്രോതസ്സിൽ കൂടി കാര്യമായ പരാമർശമുണ്ടെങ്കിൽ നിലവിൽ ഈ ലേഖനത്തിലെ പരാമർശവിഷയത്തിന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ്.
ആനകൾക്ക് സ്വന്തം താളുകളുണ്ടാകുന്നതിനോട് എനിക്ക് അനുകൂലാഭിപ്രായമാണുള്ളത്. കേരളത്തിൽ ആനകളെപ്പറ്റി വിക്കിപീഡിയയിൽ വിവരങ്ങൾ അന്വേഷിക്കാൻ ധാരാളം ആൾക്കാരുണ്ടാകും. പത്രങ്ങളിൽ ആനകളെപ്പറ്റി പ്രൊഫൈലുകൾ ധാരാളം വരാറുമുണ്ട്. WP:GNG ഉപയോഗിച്ചുതന്നെ നിലവിലുള്ള ആനകളുടെ ശ്രദ്ധേയതയെപ്പറ്റി തീരുമാനമെടുക്കാവുന്നതാണ്. ഇത്തരം മൃഗങ്ങളുടെ ശ്രദ്ധേയത സംബന്ധിച്ച് ഒരു നയമുണ്ടാക്കുന്നതിലും തെറ്റില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:50, 13 മേയ് 2013 (UTC)[മറുപടി]

നന്ദി അജയ്‌, വേറെ വാർത്തകൾ ഉണ്ടോ എന്ന് നോക്കട്ടെ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:28, 14 മേയ് 2013 (UTC)[മറുപടി]

പിന്നെ ആനയുടെ കാര്യത്തിൽ വരാൻ സാധ്യതയുള്ള വാർത്തകൾ, ഉത്സവത്തിൽ പങ്കെടുത്തു, ഗജരാജപ്പട്ടം കിട്ടി, പാപ്പാനെ / നാട്ടുകാരെ കൊന്നു എന്നൊക്കെ തന്നെ ആണ്.. ഇത്രയൊക്കെ വാർത്തകളേ ഇന്റർനെറ്റിൽ ആനകളെ കുറിച്ച് കാണൂ.. ശ്രദ്ധേയതക്ക് വേണ്ടി അതൊക്കെ തന്നെയേ ചേർക്കാനും സാധിക്കൂ.. ആന ഇടഞ്ഞ് ഓടി മെഡൽ കിട്ടി എന്നോ, ധാരാളം മസ്സിൽ ഉള്ളത് കൊണ്ട് മിസ്റർ കേരള ആയി എന്നോ പോലുള്ള വാർത്തകൾ / ലിങ്കുകൾ കിട്ടാൻ പ്രയാസം   - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:34, 14 മേയ് 2013 (UTC)[മറുപടി]

അതെ, യോജിക്കുന്നു. പക്ഷേ "ഉത്സവത്തിൽ പങ്കെടുത്തു" എന്ന വാർത്ത മാതൃഭൂമിയിലും മനോരമയിലും മംഗളത്തിലും വന്നാൽ അത് മൂന്ന് സ്രോതസ്സായി പരിഗണിക്കാനാവില്ല. അത് ഒറ്റ സ്രോതസാണ്. "പാപ്പാനെ കുത്തിക്കൊന്നു" എന്ന വാർത്തയും പല പത്രങ്ങളിൽ വന്നാലും ഒറ്റ സ്രോതസ്സായേ പരിഗണിക്കാനാകൂ. ഇത്തരം ഒന്നിലധികം സ്രോതസ്സുകളുണ്ടെങ്കിൽ (ഉദാഹരണത്തിന് സ്രോതസ്സുകളിലെ വിവരമനുസരിച്ച് ഒരാന ഒരാളെ ചവിട്ടിക്കൊല്ലുകയും ആയയോട്ടമത്സരത്തിൽ വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ) WP:GNG ഉണ്ടെന്ന് കണക്കാക്കാം. സ്രോതസ്സുകളിലില്ലാത്ത വിവരങ്ങൾ ലേഖകന് സ്വന്തം അറിവിൽ നിന്ന് ലേഖനത്തിൽ ചേർക്കേണ്ടിയും വരരുത് (കണ്ടുപിടുത്തങ്ങൾ നടത്താതെ തന്നെ ലേഖനമെഴുതാൻ സാധിക്കത്തക്ക വിവരങ്ങൾ സ്രോതസ്സിലുണ്ടായാലേ കാര്യമായ പ്രസ്താവന എന്ന് കണക്കാക്കാനാകൂ). എന്തായാലും WP:GNG അനുസരിക്കുന്ന ആനകൾക്ക് വിക്കിപീഡിയയിൽ താളുകളാകാം (അതിനെതിരായി വിക്കിപീഡിയയിൽ നയമൊന്നുമില്ല). --അജയ് ബാലചന്ദ്രൻ (സംവാദം) 08:05, 14 മേയ് 2013 (UTC)[മറുപടി]

ചെറിയ തോതിൽ ഒന്ന് വൃത്തിയാക്കിയിട്ടുണ്ട്, ഒന്ന് നോക്കൂ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:12, 15 മേയ് 2013 (UTC)[മറുപടി]

  നിലനിർത്തുക ഇപ്പോഴുള്ള നിലയിൽ WP:GNG പാലിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:18, 15 മേയ് 2013 (UTC)[മറുപടി]

  - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 11:53, 16 മേയ് 2013 (UTC)[മറുപടി]

കൈതക്കൽജാതവേദൻ

തിരുത്തുക

ശ്രദ്ധേതയില്ല--Roshan (സംവാദം) 14:31, 6 മേയ് 2013 (UTC)[മറുപടി]

വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ അനുസരിച്ചുമാത്രമാണ് ഇദ്ദേഹത്തിന് ശ്രദ്ധേയത ലഭിക്കാൻ സാദ്ധ്യതയുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിൽ ഒന്നുപോലും ഇദ്ദേഹത്തിന്റെ കാര്യത്തിൽ ബാധകമാകും എന്ന് തെളിയിക്കത്തക്ക അവലംബങ്ങൾ ലഭ്യമല്ല. ഒരു അവലംബം മാത്രമാണ് ഞാൻ തിരഞ്ഞുനോക്കിയതിൽ ലഭിച്ചത്. അത് താളിൽ ചേർത്തിട്ടുണ്ട്. വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ ബാധകമാകാത്തിടത്തോളം നീക്കം ചെയ്യേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:25, 7 മേയ് 2013 (UTC)[മറുപടി]

ആകെ വളരെക്കുറച്ചുമാത്രം (വിരവിലെണ്ണാവുന്നവ) മഹാകാവ്യങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഒരു ഭാഷയല്ലേ നമ്മുടേത്! അതിലൊന്നിന്റെ കർത്താവല്ലേ ഇദ്ദേഹം? ഏറ്റവും പുതിയ മലയാളമഹാകാവ്യത്തിന്റെ കർത്താവ്, ഒരുപക്ഷേ ജീവിച്ചിരിക്കുന്ന ഒരേ ഒരു മലയാളമഹാകവി. ശ്രദ്ധേയതയുണ്ടെന്നാണ് എന്റെ അഭിപ്രായം. --Manuspanicker (സംവാദം) 08:42, 7 മേയ് 2013 (UTC)[മറുപടി]

അതൊരു മഹാകാവ്യമാണോ--Roshan (സംവാദം) 08:45, 7 മേയ് 2013 (UTC)[മറുപടി]

അത് ഒരു മഹാ-കാവ്യമാണോന്നി നിശ്ചയമില്ല.. പക്ഷേ മഹാകാവ്യമാണെന്നാണ് ഞാൻ വായിച്ചത്. അന്ന് ഒരു വാർത്ത മാതൃഭൂമിയിൽ വന്നിരുന്നു. പക്ഷേ ഇപ്പോൾ ആർക്കൈവായിപ്പോയി. ഇത് ഞാണാണ് മഹാകാവ്യം താളിൽ ചേർത്തതും --Manuspanicker (സംവാദം) 11:25, 7 മേയ് 2013 (UTC)[മറുപടി]

വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ WP:GNG സ്വീകരിക്കാവുന്നതാണ്. ഒരു സ്വതന്ത്ര സ്രോതസ്സുകൂടി ഇദ്ദേഹത്തെപ്പറ്റി കാര്യമായ പ്രസ്താവന നടത്തിയതായി ചേർക്കാമോ? മഹാകാവ്യവുമായി ബന്ധപ്പെട്ട് ധാരാളം അവലംബങ്ങളുണ്ട്. പക്ഷേ അതിനെയെല്ലാം ചേർത്ത് ഒറ്റ സ്രോതസ്സായേ ശ്രദ്ധേയത തെളിയിക്കാനായി കണക്കാക്കാനാവൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 11:33, 7 മേയ് 2013 (UTC)[മറുപടി]

ഇതും കാണുക--KG (കിരൺ) 12:39, 7 മേയ് 2013 (UTC)[മറുപടി]

  പത്തു കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കവനകൗതുകം എന്ന പ്രസിദ്ധീകരണശാലയ്ക്ക് കുറേ സ്രോതസ്സുകളിൽ പ്രസ്താവനയുള്ളതിനാൽ ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാം എന്ന് തോന്നുന്നു. കവനകൈരളിയെപ്പറ്റി അറിയില്ല. പക്ഷേ മൊത്തത്തിൽ ഇദ്ദേഹത്തിന് ശ്രദ്ധേയത ഉണ്ടെന്ന് കണക്കാക്കാവുന്നതാണ്. ലയിപ്പിച്ച് താൾ നിലനിർത്താം എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:47, 7 മേയ് 2013 (UTC)[മറുപടി]

കൈതക്കൽജാതവേദൻ അക്ഷരത്തെറ്റാണ്. ഇതിലെ വിവരങ്ങൾ ആവശ്യമെങ്കിൽ പഴയ താളിലേക്ക് ലയിപ്പിക്ക് ഈ താൾ മായ്ക്കുക.--സിദ്ധാർത്ഥൻ (സംവാദം) 03:11, 9 മേയ് 2013 (UTC)[മറുപടി]

നിമിത്തമായ വ്യക്തിക്കു ശ്രദ്ധേയതയില്ല. ഉള്ളത് നോവലിനും കഥാകൃത്തിനും--Roshan (സംവാദം) 08:00, 7 മേയ് 2013 (UTC)[മറുപടി]

ലേഖനത്തിൽ കൊടുത്തിരുന്ന അവലംബങ്ങളിൽ നജീബിനെപ്പറ്റി കാര്യമായ പ്രസ്താവനയുള്ള ഒരു പാകിസ്ഥാനി സ്രോതസ്സുമുണ്ടായിരുന്നു എന്നാണ് ഓർമ. ഞാൻ തന്നെ ചേർത്തിരുന്ന ലിങ്ക് ഇപ്പോൾ മുറിഞ്ഞുപോയി. (ആർക്കൈവ് ചെയ്തിരുന്നെങ്കിൽ!!) കൽപ്പിതകഥകളിലെ കഥാപാത്രങ്ങൾക്ക് പ്രേരണയാകുന്ന വ്യക്തികൾക്കും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലേഖനങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന കാര്യം ഞാൻ ഈ ലേഖനത്തിന്റെ സംവാദം താളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (ഇംഗ്ലീഷ് വിക്കിയിലുള്ള നയം തന്നെയാണ് ഇക്കാര്യത്തിൽ നമുക്കും.) അതിനാൽ ശ്രദ്ധേയത ചൂണ്ടിക്കാട്ടത്തക്ക കാര്യമായ പ്രസ്താവനയുള്ള സ്രോതസ്സുകൾ അവലംബങ്ങളായുണ്ടെങ്കിൽ ശ്രദ്ധേയമായ സാഹിത്യകൃതികളിലെ കഥാപാത്രങ്ങൾക്ക് പ്രേരണയാകുന്ന വ്യക്തികളെപ്പറ്റിയും സ്ഥലങ്ങളെപ്പറ്റിയും (ഖസാക്ക് ഉദാഹരണം) താളുകളാകാം എന്നാണ് എന്റെ അഭിപ്രായം.

നിലവിൽ WP:GNG പാലിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. പക്ഷേ അവലംബങ്ങളിലെ പ്രസ്താവനകൾ കാര്യമായതല്ല എന്നാണ് തീരുമാനമെങ്കിൽ (ഒരു കണ്ണി മുറിഞ്ഞുപോയത് വലിയ നഷ്ടം തന്നെ) താൾ നീക്കം ചെയ്യുകയാകരുത് ചെയ്യേണ്ടത്. സിദ്ധാർത്ഥൻ ലേഖനത്തിന്റെ സംവാദം താളിൽ പറഞ്ഞതുപോലെ താൾ ആടുജീവിതം എന്ന ലേഖനത്തോട് ലയിപ്പിച്ച് നിലനിർത്തണം. ഭാവിയിൽ കൂടുതൽ അവലംബങ്ങൾ ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി ഉണ്ടാവുകയാണെങ്കിൽ വിഭാഗം വളരുന്നതിനനുസരിച്ച് വീണ്ടും മുറിച്ച് രണ്ടാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:49, 7 മേയ് 2013 (UTC)[മറുപടി]

ആടുജീവിതം എന്ന താളിൽ ലയിപ്പിക്കുക. ടാഗ് ഇട്ടിട്ടുണ്ട്.-പ്രിൻസ് മാത്യു Prince Mathew 03:06, 9 മേയ് 2013 (UTC)[മറുപടി]