ഇങ്ങിനി തിരിച്ചുവരാത്തവണ്ണം അന്യം നിന്നു എന്നു കരുതപ്പെടുന്ന മലയാള മഹാകാവ്യശാഖയിലേക്ക് അവസാനമായി മുതൽക്കൂട്ടായ മഹാകാവ്യം ആൺ വീരകേരളം മഹാകാവ്യം.[1] കൈതക്കൽജാതവേദൻ ആൺ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാകവി. വിപുലവും സാരവത്തുമായ അവതാരികയോടെആർ രാമചന്ദ്രൻ നായർ ഇതിനെ പരിചയപ്പെടുത്തുന്നു. പതിനാലു സർഗ്ഗങ്ങളും 1145 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന പ്രൗഢസുന്ദരമായ ഈ മഹാകാവ്യത്തിൽ മലയാളത്തിന്റെ വീരകേരളസിംഹം കേരളവർമ്മ പഴശ്ശിരാജയുടെ ചരിത്രമാൺ വർണ്ണികകപ്പെട്ടിട്ടുള്ളത്.[2]

ദേശഭക്തിപ്രഹർഷംതിരുത്തുക

ദേശഭക്തിയാൺ ഈ കൃതിയുടെ മുഖമുദ്ര. നാട് ആക്രമിച്ച റ്റിപ്പുവിനോടും ബൃട്ടിഷുകാരോടും ദേശാഭിമാനികളായ കുറിച്യരുടെയും നായർ പടയാളികളുടെയും സഹായത്തോടെ എതിരിടുന്ന താണ് ഇതിവൃത്തം

സർഗ്ഗങ്ങൾതിരുത്തുക

14 സർഗ്ഗങ്ങളാണ് വീരകേരളത്തിലുള്ളത്. ഭിന്നവൃത്തങ്ങളാകണം സർഗ്ഗങ്ങൾ എന്ന ലക്ഷണം സാർത്ഥകമാക്കിക്കൊണ്ട് 14 വൃത്തങ്ങളിലായാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.

 1. സർഗ്ഗം ഒന്ന് (മാലിനി)
 2. സർഗ്ഗം രണ്ട് (വസന്തതിലകം)
 3. സർഗ്ഗം മൂന്ന് (അനുഷ്ടുപ്പ്)
 4. സർഗ്ഗം നാല് (ഇന്ദ്രവജ്ര)
 5. സർഗ്ഗം അഞ്ച് (ദ്രുതവിളംബിതം )
 6. സർഗ്ഗം ആറ് (മഞ്ജുഭാഷിണി)
 7. സർഗ്ഗം ഏഴ് (അതിരുചിര)
 8. സർഗ്ഗം എട്ട് (ഇന്ദ്രവംശ)
 9. സർഗ്ഗം ഒമ്പത് (രഥോദ്ധത)
 10. സർഗ്ഗം പത്ത് (മന്ദാക്രാന്ത)
 11. സർഗ്ഗം പതിനൊന്ന് (വംശസ്ഥം)
 12. സർഗ്ഗം പന്ത്രണ്ട് (ശാലിനി)
 13. സർഗ്ഗം പതിമൂന്ന് (പുഷ്പിതാഗ്ര)
 14. സർഗ്ഗം പതിനാല് (വിയോഗിനി)

അവലംബംതിരുത്തുക

 1. 1187/2012 പഞ്ചാംഗം പുസ്തകശാല, കുന്നംകുളം 2012
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-19.
"https://ml.wikipedia.org/w/index.php?title=വീരകേരളം_മഹാകാവ്യം&oldid=3645405" എന്ന താളിൽനിന്ന് ശേഖരിച്ചത്