സംവാദം:ഓണത്തിന് ഒരുപറ നെല്ല് പരിപാടി
ഓണത്തിന് ഒരുപറ നെല്ല് പരിപാടി എന്നോ മറ്റോ പേര് മാറ്റാവുന്നതാണ് എന്നു തോന്നു. ശ്രദ്ധേയതയും സംശയാസ്പദമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:19, 22 ഡിസംബർ 2012 (UTC)
ഈ ബ്ലോഗിന്റെ പകർപ്പാണിത്. ദിലീപ് സേനാപതി എന്ന ഉപയോക്താവാണ് താൾ എഴുതിയിരിക്കുന്നത്. ബ്ലോഗിന്റെ പേരും സേനാപതീസ് എന്നുതന്നെ. അതിനാൽ ഒരാൾ തന്നെയാവണം ഇതുരണ്ടും എഴുതിയതെന്ന് കരുതുന്നു. SD ടാഗ് തൽക്കാലം ഇടുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:22, 22 ഡിസംബർ 2012 (UTC)
- ബ്ലോഗിൽ വിക്കി ഉപയോക്താവ് തന്നെയാണെന്ന് തെളിയിക്കാനാവശ്യപ്പെട്ട് ഒരു കുറിപ്പിട്ടിട്ടുണ്ട് -- റസിമാൻ ടി വി 08:31, 22 ഡിസംബർ 2012 (UTC)
ഈ ലേഖനം ബ്ലോഗിന്റെ പകർപ്പായതുകൊണ്ട് പകർപ്പവകാശപ്രശ്നം വരികയില്ലേ ??? വേഗത്തിൽ നീക്കം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം--Ranjithsiji (സംവാദം) 06:32, 17 ഏപ്രിൽ 2013 (UTC)
- പകർപ്പവകാശപ്രശ്നമുണ്ടാകാൻ സാദ്ധ്യതയുള്ള എല്ലാ വിവരങ്ങളും നീക്കം ചെയ്തു. നാൾപ്പതിപ്പുകൾ മറയ്ക്കുകയും കൂടി ചെയ്തേക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 07:50, 17 ഏപ്രിൽ 2013 (UTC)
ശ്രദ്ധേയത
തിരുത്തുകതുടക്കത്തിൽ ഈ താളിൽ അവലംബങ്ങളുണ്ടായിരുന്നില്ല. ഞാൻ രണ്ട് പത്രവാർത്തകളിൽ ഈ സമരത്തെക്കുറിച്ചും മരിച്ച വ്യക്തികളെക്കുറിച്ചും എഴുതിയിരുന്നത് അവലംബമാക്കിയിട്ടുണ്ട്. കുറച്ച് സ്രോതസ്സുകളെങ്കിലും ഇത്തരത്തിൽ ഉള്ള സ്ഥിതിക്ക് ശ്രദ്ധേയത ഉണ്ടെന്ന് കരുതിക്കൂടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:33, 22 ഡിസംബർ 2012 (UTC)
- അങ്ങനെ നോക്കിയാൽ കെ.എസ്.യു.വിന്റെ താളിൽ പ്രവർത്തനങ്ങൾ എന്ന ഉപതലക്കെട്ടിൽ വരാനുള്ള വിവരങ്ങളെ ഉള്ളൂ--റോജി പാലാ (സംവാദം) 09:59, 22 ഡിസംബർ 2012 (UTC)
ഭൂരിപക്ഷം വിദ്യാർത്ഥികളുടെ പഠനത്തെ തുലച്ചു കൊണ്ട്, രാഷ്ട്രീയത്തിലെ അടവുകളിൽ ഒരുപറ്റം കുട്ടിനേതാക്കന്മാർക്കു പരിശീലനം നൽകിയതല്ലാതെ മറ്റൊരു നേട്ടവും മലയാളനാട്ടിലെ രാഷ്ട്രീയകക്ഷികളുടെ വിദ്യാർത്ഥിപ്രസ്ഥാനങ്ങൾക്ക് പറയാനില്ല. ഈ ലേഖനത്തിൽ പറയുന്ന പരിപാടി, പേരിൽ മാത്രം ഒതുങ്ങിയ വെറും ജാട ആയിരുന്നെന്ന് അന്നു കേരളത്തിൽ ജീവിച്ചിരുന്നവർക്കൊക്കെ അറിയാം. കേരളത്തിലെ വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ ലജ്ജാകരമായ ചരിത്രത്തിനു പുത്തൻ ഭാഷ്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.ജോർജുകുട്ടി (സംവാദം) 13:59, 22 ഡിസംബർ 2012 (UTC)
സംഭവത്തിന് പൊതുശ്രദ്ധേയതാമാനദണ്ഡങ്ങൾ അനുസരിച്ച് ശ്രദ്ധേയതയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:39, 12 ഏപ്രിൽ 2013 (UTC)
ഇംഗ്ലീഷിലും മലയാളത്തിലും ഗൂഗിൾസേർച്ച് നടത്തി ചില വരികൾ വാരി വെച്ചിരിക്കുന്നതായാണ് ഈ ലേഖനം വായിക്കുമ്പോൾ തോന്നുന്നത്. പല വരികളും പുനർവായന നടത്തി അവയുടെ ആധികാരികതയും തലക്കെട്ടുമായുള്ള ബന്ധവും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു, ....ഇത് വലിയ പരിസ്ഥിതി നാശത്തിന് കാരണമായത്രേ . ആദ്യം ത്രേയുടെ ഉപയോഗം മലയാളം വിക്കിപീഡിയ ലേഖനങ്ങളിൽ നിന്ന് ഒഴിവാക്കേണ്ടിയിരിക്കുന്നു. ---ജോൺ സി. (സംവാദം) 08:08, 17 ഏപ്രിൽ 2013 (UTC)
- ത്രേ എന്തായാലും ഈ ലേഖനത്തിൽ നിന്ന് ഒഴിവാക്കി (ശബ്ദതാരാവലിയിൽ കൊടുത്തിരിക്കുന്ന അർത്ഥമല്ല എന്തായാലും വിക്കിപീഡിയയിൽ ത്രേ-യ്ക്ക് ഉപയോക്താക്കൾ കാണുന്നത്). ലേഖനം മെച്ചപ്പെടുത്താവുന്ന എന്തു കാര്യവും സംവാദം താളിൽ ചർച്ച ചെയ്യാമല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:37, 17 ഏപ്രിൽ 2013 (UTC)
- എന്നാൽ പിന്നെ ഇത് വലിയ പരിസ്ഥിതി നാശത്തിന് കാരണമായി എന്നു പറഞ്ഞോളൂ--റോജി പാലാ (സംവാദം) 03:24, 18 ഏപ്രിൽ 2013 (UTC)
ഒരാൾ "ഇതുകാരണം വലിയ പരിസ്ഥിതിനാശമുണ്ടായി" എന്ന് പ്രസ്താവിച്ച കാര്യം ഒരു സ്രോതസ്സിൽ ഉണ്ട് എന്ന് കരുതുക. താളിൽ "ഇതുകാരണം പരിസ്ഥിതി നാശമുണ്ടായത്രേ"എന്നെഴുതിയശേഷം സ്രോതസ്സ് അവലംബമായിച്ചേർത്താൽ ആശയം വ്യക്തമായില്ലേ? എന്തായാലും ആ രീതിയിലുള്ള എഴുത്ത് ഞാൻ മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റസിമാനും ഇതിന്റെ കല്ലുകടി ചൂണ്ടിക്കാട്ടിയിരുന്നു. "ഇതുകാരണം പരിസ്ഥിതി നാശമുണ്ടായെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്" എന്നെഴുതി സ്രോതസ്സ് ചേർക്കാൻ ഇനിമുതൽ ശ്രമിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:05, 18 ഏപ്രിൽ 2013 (UTC)
വെടിവെപ്പ്
തിരുത്തുക- ഓണവും കെ.എസ്.യു.വും എന്ന പേരിലാണ് താൾ തുടങ്ങിയത്. അതിൽ ഈ പരിപാടിയുമായി ബന്ധപ്പെട്ട് ഒരാൾ വെടിയേറ്റുമരിച്ചു എന്നോമറ്റോ പ്രസ്താവനയുണ്ടായിരുന്നു. ആ വെടിവെപ്പിൽ രണ്ടുപേർ മരിച്ചിരുന്നു എന്ന് തിരഞ്ഞപ്പോൾ അവലംബം ലഭിച്ചതിനാലും അതിന് ഈ പരിപാടിയുമായി ബന്ധമുണ്ട് എന്ന് സ്രോതസ്സിൽ പരാമർശമില്ലാത്തതിനാലുമാണ് അവലംബം ചേർക്കുകയും, കൂടുതലായുള്ള വിവരം ചേർക്കുകയും അതിന് പരിപാടിയുമായുള്ള ബന്ധം സംബന്ധിച്ച പ്രസ്താവന എടുത്തുകളയുകയും അന്ന് ചെയ്തത് (ഞാനാണ് അത് ചെയ്തത്). ആരെങ്കിലും ഇവ രണ്ടുമായുള്ള ബന്ധം പ്രസ്താവിക്കുന്ന സ്രോതസ്സ് ചേർക്കുകയാണെങ്കിൽ താൾ മെച്ചപ്പെടുകയല്ലേ ഉള്ളൂ എന്നായിരുന്നു എന്റെ ചിന്ത. ശരിക്കും ആ വിഭാഗവും താളുമായുള്ള ബന്ധം ചോദ്യം ചെയ്യപ്പെടുകയും അതെപ്പറ്റി ചർച്ച വരുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ഞാൻ അതു ചെയ്യാൻ വിട്ടുപോയി. മറ്റ് ആരും അത് ചെയ്തതുമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:45, 17 ഏപ്രിൽ 2013 (UTC)
“ | വിദ്യാർഥി സമരത്തിന് നേരെ കാസർകോട് മല്ലികാർജ്ജുന ക്ഷേത്രപരിസരത്ത് 1967 സെപ്റ്റംബർ 11-ന് വെടിവയ്പ്പുണ്ടായപ്പോൾ രണ്ട് കെ.എസ്.യു. പ്രവർത്തകർ മരിച്ചു. ശാന്താറാം ഷേണായിയും സുധാകർ അഗ്ഗിത്തായയും[6]. | ” |
ഇതാണ് നീക്കം ചെയ്ത എഴുത്ത്. ഈ വെടിവെപ്പിനും ഓണത്തിന് ഒരു പറ നെല്ല് പരിപാടിക്കും ബന്ധമുണ്ട് എന്ന തെളിവുണ്ടെങ്കിൽ ഇത് വീണ്ടും താളിൽ ചേർക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:48, 17 ഏപ്രിൽ 2013 (UTC)
ചില സംശയങ്ങൾ
തിരുത്തുക- ആമുഖം : ഇത് ഏത് വിദ്യാർത്ഥി സംഘടനയുടെ പരിപാടിയാണെന്നും ആരാണ് അന്നത്തെ പ്രസിഡണ്ട് എന്നും ചേർത്തിരിക്കുന്നു. നല്ലത് . പക്ഷേ സ്വതന്ത്ര ലേഖനത്തിനുള്ള ശ്രദ്ധേയതയായിട്ടുണ്ടോ?
- വിശദാംശങ്ങളിൽ എന്ന ഭാഗത്ത് ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമമായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്യാനുണ്ടായ കാരണം. കൃത്യമായി പറയാമോ ഇത് ഏതു വർഷമാണെന്ന്?
- തൈനാൻ -3 നെല്ലിനത്തിന്റെ വിത്തും രാസവളങ്ങളും കീടനാശിനികളും ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഇക്കാലത്ത് ബ്ളോക്ക് ഓഫിസുകൾ വഴി വിതരണം ചെയ്യുകയുണ്ടായി. ഇത് പത്രങ്ങളിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫോളിഡോൾ, എൻഡ്രിൻ, ആൽഡ്രിൻ തുടങ്ങിയ കീടനാശിനികൾ ഈ കാലയളവിൽ വ്യാപകമായി പരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇത് വലിയ പരിസ്ഥിതി നാശത്തിനും പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമായി എന്നഭിപ്രായമുണ്ട് - ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? ഇത് ഈ പരിപാടിയുടെ ഭാഗമായി സംഭവിച്ചുവെന്നാണോ? അതോ ഈ സംഭവങ്ങൾ ഈ പരിപാടിയുടെ ആസൂത്രണത്തിന് വഴി തെളിച്ചുവെന്നാണോ??
- ഇപ്പോഴും സ്വതന്ത്ര ലേഖനമാവാനുള്ള ശ്രദ്ധേയതയായിട്ടുണ്ടോ?
- റോഡ് വക്കുകളിലും പുറംപോക്കുകളിലുമൊക്കെ കൃഷിയിറക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതും ഒക്കെ വാർത്തയായിരുന്നു. ഈ മുദ്രാവാക്യത്തിന്റെ ആകർഷകത ചർച്ചാവിഷയമായിരുന്നു. - ഇവിടെ ലേശം ശ്രദ്ധേയത തെളിഞ്ഞുവരുന്നുണ്ട്. പക്ഷേ സ്രോതസ്സ് പ്രാഥമികമാണെല്ലോ?
- കുട്ടികൾക്കു മുന്തിയതരം നെല്ലിന്റെ വിത്ത് പൊതികളായി രാസവള മിശ്രിതത്തിനൊപ്പം വിതരണം ചെയ്യുക ഈ പദ്ധതിയുടെ ഭാഗമായിരുന്നു. കുട്ടികൾ വീട്ടിലോ, സ്കൂളിലോ ഇത് വിതയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ദീപിക ബാലജനസഖ്യം ഈ പരിപാടിയുടെ നടത്തിപ്പിൽ ഉൾപ്പെട്ടിരുന്നു. - ഈ വരികൾ എടുത്ത സ്രോതസ്സിൽ അടുത്ത വരികളിൽ ഇങ്ങനെ കൂടി പറയുന്നു. അധ്യാപകരും മാതാപിതാക്കളും വേണ്ട സഹായങ്ങളും ഒത്താശകളും ചെയ്തുകൊടുക്കും. ഇവിടെയെവിടെയെങ്കിലും ദീപിക ബാലജനസഖ്യത്തെ പറ്റിയല്ലാതെ മറ്റേതെങ്കിലും വിദ്യാർത്ഥി സംഘടനകളെപ്പറ്റി വിദൂരപരാമർശങ്ങളെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ എവിടെയെന്ന് ദയവായി പറഞ്ഞു തരിക.
- അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തും ഈ പരിപാടി നിലവിലുണ്ടായിരുന്നു. എം.എൻ. ആയിരുന്നു ആ സമയത്തെ കൃഷി വകുപ്പ് മന്ത്രി. കെ.എസ്.യു.വിന്റെ മുദ്രാവാക്യത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായി. - എന്ത് പിന്തുണയാണ് എം.എൻ.നൽകിയത്? അച്യുതമേനോൻ മന്ത്രിസഭയിൽ എം.എൻ കൃഷിവകുപ്പ് കൈകാര്യം ചെയ്തിരുന്നോ? കോൺഗ്രസ്സ് കൂടി ഉൾപ്പെട്ടിരുന്ന ഒരു മന്ത്രിസഭയായിരുന്നില്ലേ അച്യുതമേനോന്റേത്? ഇത് ഒരു ശ്രദ്ധേയതാ പോയിന്റാണോ?
ഈ വരികൾ ചേർത്ത അജയ് ഈ സംശയങ്ങൾക്ക് കൂടി ഉത്തരം നൽകുമെല്ലോ? സ്വതന്ത്രമായ നിലനില്പിനുള്ള ശ്രദ്ധേയതയില്ലാത്ത പക്ഷം ഈ ലേഖനത്തെ കെ.എസ്.യു എന്ന താളിലെ ഉപവിഭാഗമാക്കുന്നതാവും നല്ലത്. ദയവായി ഇതിനെ രാഷ്ട്രീയമായി എടുക്കരുത്. ഇതേ രീതിയിലുള്ള നിർദ്ദേശങ്ങളോ/സംശയങ്ങളോ വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സി.പി.ഐ.എം. സമര സന്ദേശ ജാഥ എന്ന താളിലും ഉന്നയിക്കുന്നുണ്ട്. --ജോൺ സി. (സംവാദം) 16:00, 17 ഏപ്രിൽ 2013 (UTC)
1,4. ഈ വിഷയത്തിൽ സബ്ജക്റ്റ് സ്പെസിഫിക് ശ്രദ്ധേയതാനയം ഇല്ലാത്തതിനാൽ സ്വതന്ത്ര ലേഖനമാകാൻ വേണ്ടത് വിക്കിപീഡിയ:ശ്രദ്ധേയത#പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ പാലിക്കുക എന്നതാണ്. അതിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലേ? ഏതെങ്കിലും ഒന്ന് പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാൽ മതി. എന്റെ അഭിപ്രായത്തിൽ സ്വതന്ത്രമായതും ദ്വിതീയ തലത്തിൽ പെട്ടതുമായ ഒന്നിലധികം സ്രോതസ്സുകളിൽ കാര്യമായ പരാമർശം (ഒറിജിനൽ റിസേർച്ച് ഇല്ലാതെ താളിൽ വിവരങ്ങൾ ഉൾപ്പെടുത്താൻ വേണ്ടത്ര) ഉള്ള ലേഖനമാണിത് (അതിനാൽ പൊതു ശ്രദ്ധേയതയുണ്ട്). മറ്റുള്ള സ്രോതസ്സുകൾ പൂർണ്ണമായ പരിശോധനായോഗ്യതയും ഉള്ളടക്കത്തിന് നൽകുന്നുണ്ട്.
2. ഇംഗ്ലീഷ് വിക്കിപീഡിയയിലെ രമേഷ് ചെന്നിത്തലയെപ്പറ്റിയുള്ള താളിൽ ഇത് തുടങ്ങിയത് 1969-ൽ ആണെന്ന് പറയുന്നു. പക്ഷേ അതിന് അവലംബങ്ങൾ ലഭിച്ചില്ല. പരിശോധനായോഗ്യമല്ലാത്ത വിവരങ്ങൾ ഞാൻ ഉൾപ്പെടുത്താറില്ല. അതിനാൽ വർഷം ഉൾപ്പെടുത്തിയില്ല. താങ്കൾക്ക് അത് സംബന്ധിച്ച് സ്രോതസ്സുകൾ ലഭിച്ചാൽ ഉൾപ്പെടുത്താവുന്നതാണ്.
3. ഈ പരിപാടിയും ഹരിതവിപ്ലവവും വരുത്തിയ പരിസ്ഥിതി നാശം എന്ന നിലയിലാണ് സ്രോതസ്സിൽ ഇതെപ്പറ്റി പരാമർശിക്കുന്നത്. അത് ഒരു ദ്വിതീയതലത്തിൽ പെട്ട സ്വതന്ത്ര സ്രോതസ്സാണ്.
5. ആ സ്രോതസ്സ് എങ്ങനെ പ്രാഥമികമാകും? എസ്.സുധീരൻ എന്ന ലേഖകൻ ഈ പരിപാടിയിൽ പങ്കെടുത്തയാളാണോ? ഒരു പത്രപ്രവർത്തകൻ താൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടാതെ ചില സംഭവങ്ങളെക്കുറിച്ചു നടത്തുന്ന അവലോകനം ദ്വിതീയ സ്രോതസ്സ് തന്നെയാണ്. സംഭവം നടന്ന് ഒരുപാട് നാൾ കഴിഞ്ഞിട്ടാണ് എഴുതുന്നതും - കാലം പരിഗണിച്ചാലും ഇത് സെക്കന്ററി സോഴ്സ് തന്നെ.
6. മറ്റേതെങ്കിലും സംഘടനകളെപ്പറ്റി എന്തിനാണ് പരാമർശം വേണ്ടത്? ഓണത്തിന് ഒരുപറ നെല്ല് പരിപാടിയെപ്പറ്റി പരാമർശമുണ്ടായാൽ പോരേ? ആമുഖത്തിൽ ദീപിക ബാലജനസഖ്യത്തെപ്പറ്റിയുള്ള വിവരം കൂടി ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. അതു മതിയോ?
7. എം.എൻ. എന്ത് പിന്തുണയാണ് നൽകിയതെന്ന് സ്രോതസ്സിൽ പരാമർശിക്കുന്നില്ല. ഞാൻ വിക്കിപീഡിയയിൽ പരിശോധനായോഗ്യമായ വിവരങ്ങളേ ചേർക്കാറുള്ളൂ. സ്രോതസ്സിലുള്ള കാര്യം മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.
ഇതെങ്ങനെ കെ.എസ്.യു.വിന്റെ താളിൽ ഉൾപ്പെടുത്തും? താങ്കൾ തന്നെയല്ലേ കെ.എസ്.യുവിന്റെ പങ്കിനെപ്പറ്റി ഒരു പരാമർശവുമില്ലാത്തതും ദീപിക ബാലജനസഖ്യത്തിന്റെ പങ്കു മാത്രം വിശദമാക്കുന്നതുമായ ഒരു സ്രോതസ്സ് ചൂണ്ടിക്കാട്ടിയത്? പല സംഘടനകൾ പങ്കാളികളായ ഒരു പരിപാടിയെ എങ്ങനെ കെ.എസ്.യുവിന്റെ താളിൽ കൊണ്ടുചെന്ന് കെട്ടും? അങ്ങനെയാണെങ്കിൽ ദീപിക ബാലജനസഖ്യത്തിന്റെ ഉപവിഭാഗമാക്കേണ്ടേ? ഉമ്മൻ ചാണ്ടിയുടെ താളിന്റെ ഉപവിഭാഗമാക്കിയാലോ? അതോ പരിസ്ഥിതി നാശത്തിനെപ്പറ്റിയുള്ള താളിന്റെ ഉപവിഭാഗമാക്കണോ? വിക്കിപീഡിയ:ശ്രദ്ധേയത#പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ പാലിക്കുന്നിടത്തോളം എന്തിന് ഉപവിഭാഗമാക്കാൻ നടക്കണം? --അജയ് ബാലചന്ദ്രൻ (സംവാദം) 16:58, 17 ഏപ്രിൽ 2013 (UTC)
ദൗർഭാഗ്യകരമെന്ന് പറയട്ടെ, തീർത്തും നിരാശാജനകമായ മറുപടികളാണ് അജയ് താങ്കൾ ഇവിടെ നൽകിയിരിക്കുന്നത്. അവ വായിച്ചപ്പോൾ എന്റെ സംശയങ്ങൾ ശതഗുണീഭവിച്ചിട്ടുണ്ട്.
1,4 വിക്കിപീഡിയ:ശ്രദ്ധേയത#പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ മലയാളത്തിലാക്കാമോ? അതിനു ശേഷം അതിനെ അടിസ്ഥാനമാക്കി ചർച്ച ചെയ്യാം. മലയാളത്തിൽ സംവദിച്ചിട്ട് തന്നെ ഇത്രയേറെ ആശയക്കുഴപ്പം!! പക്ഷേ ഒരു കാര്യം വിനയത്തോടെ സൂചിപ്പിക്കട്ടെ, ഇവിടെ താങ്കൾ ചേർത്ത അവലംബങ്ങളിൽ ചിലത് ഒരു വിക്കി ലേഖനത്തിന് അനുയോജ്യമായവയാണോ എന്നു ബലമായ സംശയമുണ്ട്. അത് തുടർന്നുള്ള വരികളിൽ വ്യക്തമാക്കാം. മറ്റ് ചില അവലംബങ്ങളിലെ വിവരങ്ങൾ പരസ്പര പൂരകങ്ങളായി കാണുന്നുമില്ല.
2. കൃത്യമായ തീയതിയോ മാസമോ ഇല്ലെങ്കിൽ പോലും ഏതു വർഷം/വർഷങ്ങൾ എന്ന് ചേർക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു ഭരണകാലങ്ങളിൽ പരിപാടി നടന്നതായി പറയുന്നു. 1969-ലേത് രണ്ടാം ഘട്ടം ആവാം. 1962-ലായിരുന്നില്ലേ ഇന്തോ ചൈനാ യുദ്ധം(അല്ലെങ്കിൽ എന്നെ തിരുത്തുക).
3.ഈ പരിപാടിയും ഹരിതവിപ്ലവവും വരുത്തിയ പരിസ്ഥിതി നാശം എന്ന നിലയിലാണ് സ്രോതസ്സിൽ ഇതെപ്പറ്റി പരാമർശിക്കുന്നത്- പരിസ്ഥിതി നാശം ഉണ്ടാക്കിയ ഒരു പരിപാടിയെയാണോ "നാടിന്റെ ഭാവന തൊട്ടുണർത്തിയ പദ്ധതി" എന്ന് വിശേഷിപ്പിച്ച് കൊണ്ട് യുഎൻ വിദഗ്ധ സമിതി ചെയർമാനും കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിയായി വിരമിച്ച മുൻ ഐഎഎസ് ഓഫീസറുമായ വ്യക്തി ലേഖനം ആരംഭിച്ചിരിക്കുന്നത്.? മാരകവിഷങ്ങൾ ഉപയോഗിച്ചുള്ള ഈ കൃഷിക്കാണോ അധ്യാപകരും മാതാപിതാക്കളും വേണ്ട സഹായങ്ങളും ഒത്താശകളും ചെയ്തുകൊടുക്കും. എന്ന് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞിരിക്കുന്നത്??
5. ആ സ്രോതസ്സ് എങ്ങനെ പ്രാഥമികമാകും? - കൊള്ളാം. നല്ല ചോദ്യം . ഒരു പാർട്ടിയുടെ മുഖപത്രം അവരുടെ വിദ്യാർത്ഥി സംഘടനയുടെ പരിപാടികളെ ശ്ലാഘിക്കുവാനായി എഴുതിയിരിക്കുന്ന ലേഖനം പ്രാഥമിക സ്രോതസ്സ് അല്ലാതെ മറ്റെന്താണ് (ന്യൂസ് അല്ല ഇത് വ്യൂസ് ആണിത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക) .... സത്യത്തിൽ ഇപ്പോഴാണ് ആ ലേഖനം മുഴുവൻ വായിച്ചത്. ഒരു കാര്യനിർവ്വാഹകൻ കൂടിയായ അജയ് അത്തരം ലേഖനങ്ങളെ വിക്കിലേഖന നിർമ്മിതിക്ക് ഉപയോഗിക്കാമെന്നാണോ പറയുന്നത്? മറ്റ് വിക്കി ലേഖനങ്ങളിലും ഇതിലെ വരികൾ അവലംബമാക്കാമോ??
6.മറ്റേതെങ്കിലും സംഘടനകളെപ്പറ്റി എന്തിനാണ് പരാമർശം വേണ്ടത്? ഓണത്തിന് ഒരുപറ നെല്ല് പരിപാടിയെപ്പറ്റി പരാമർശമുണ്ടായാൽ പോരേ? - പോര. 'സാധാരണ സർക്കാർ സ്കീമുകൾപോലെ' പരാജയമാകുമായിരുന്ന പദ്ധതിയെ ദീപിക ബാലജനസഖ്യം ഏറ്റെടുത്ത് വിജയിപ്പിച്ചു എന്നല്ലേ അവർ അവകാശപ്പെടുന്നത്. ഇത് മുൻ അവലംബങ്ങളിൽ സൂചിപ്പിച്ചവയിൽ നിന്നും തികച്ചും വ്യത്യസ്തമല്ലേ? ഇനി ഇതു രണ്ടും വെവ്വേറെ പരിപാടികളാണോ?
7. പല ഉപചോദ്യങ്ങൾ കൂടി അവിടെയുണ്ടായിരുന്നു. അവയൊന്നും താങ്കൾ കണ്ടതായി നടിച്ചില്ല. കേരളത്തിലെ മന്ത്രിസഭകൾ എന്ന ലേഖനത്തിൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള മൂന്നാം നിയമസഭയിൽ എം.എൻ കൃഷിവകുപ്പ് കൈകാര്യം ചെയ്തതായി കാണുന്നു. തുടർന്ന് രൂപീകരിക്കപ്പെട്ട അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഹൃസ്വകാല മന്ത്രിസഭയിൽ അദ്ദേഹത്തിന്റെ പേരു കാണുന്നില്ല. ഒ. കോരനായിരുന്നു കൃഷിമന്ത്രി എന്നു കാണുന്നു. വീണ്ടും അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അദ്ദേഹമുണ്ട്. പക്ഷേ ചേർത്തിരിക്കുന്ന വകുപ്പുകൾ വേറേയാണ്. അതുകൊണ്ട് ഈ വിവരം ഒന്നു പരിശോധിക്കുമെങ്കിൽ വേണ്ട തിരുത്തലുകൾ അതാത് ലേഖനങ്ങളിൽ നടത്താമായിരുന്നു.
താങ്കൾ തന്നെയല്ലേ കെ.എസ്.യുവിന്റെ പങ്കിനെപ്പറ്റി ഒരു പരാമർശവുമില്ലാത്തതും ദീപിക ബാലജനസഖ്യത്തിന്റെ പങ്കു മാത്രം വിശദമാക്കുന്നതുമായ ഒരു സ്രോതസ്സ് ചൂണ്ടിക്കാട്ടിയത്? - ഇത് തെറ്റിദ്ധാരണയുളവാക്കുന്ന പരാമർശമാണ്. ഞാനല്ല ആ സ്രോതസ്സ് ചൂണ്ടിക്കാട്ടിയത്. താങ്കൾ ചേർത്ത ആ സ്രോതസ്സിൽ എവിടെയാണ് കെ.എസ്.യു-വിന്റെ പങ്കു പരാമർശിക്കുന്നത് എന്നു ചോദിക്കുക മാത്രമാണ് ചെയ്തത്. അതിന് തന്നെ അടുത്തടുത്ത വരികളിലായി താങ്കൾ നൽകുന്ന മറുപടികൾ വിരുദ്ധാഭിപ്രായങ്ങളാണ്. ഈ ലേഖനം തുടങ്ങിയത് തന്നെ ഓണവും കെ.എസ്.യു-വും എന്ന തലക്കെട്ടിലായിരുന്നു. ഇപ്പോഴും മുഖ്യമായും കെ.എസ്.യു വിന്റെ പരിപാടിയായി തന്നെയാണ് എഴുതിയിരിക്കുന്നത്. അതു കൊണ്ട് തന്നെയാണ് ആ സംഘടനയുടെ താളിൽ ഒരു ഉപവിഭാഗമായി വ്യക്തതയുള്ള രീതിയിൽ ഈ വിവരങ്ങൾ ചേർക്കണമെന്ന് നിർദ്ദേശിച്ചത്. വിളമ്പുന്നവനറിയില്ലെങ്കിലും കഴിക്കുന്നവനെങ്കിലും അറിയണമെന്ന നാടൻ ചൊല്ലിനെ അടിസ്ഥാനമാക്കി ഒരു വിക്കിവായനക്കാരൻ എന്ന നിലയിലും ഒരു സഹവിക്കിപീഡിയൻ എന്ന നിലയിലും താങ്കൾ എഴുതിയവയെക്കുറിച്ച് ഇത്രയും കാര്യങ്ങളെങ്കിലും താങ്കളുടെ ശ്രദ്ധയിൽ പെടുത്തേണ്ടത് എന്റെ കടമയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. സ്നേഹാശംസകളോടെ---ജോൺ സി. (സംവാദം) 00:28, 18 ഏപ്രിൽ 2013 (UTC)
I apologize for not posting in English, but I cant type malayalam from this devise.
1,4 - A draft of the malayalam translation of വിക്കിപീഡിയ:ശ്രദ്ധേയത#പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ has been put up for discussion at Wikipedia:Panchayath(Nayarupikaranam)
2. As I said, I dont have verifiable info on when the program was being conducted.
3. I reread the article, and I still get the same impression. എ. മോഹൻകുമാർ is outlining the ill effects of the use of pesticides in this article. One of the examples he cites is the Onathinu Oru Para Nellu Programme. He does outline the ecologic damage caused by use of pesticides - including the programme we are discussing. This is an important counter view necessary for a balanced article.
5. Deciding whether a source is primary depends on may factors. Whether the article appeared in a party mouthpiece is not one of those (to my knowledge). If the article is written by someone who was not involved in a an incident, it is definitely a secondary source, not necessarily an independant one. Another criteria is time. If the article is an analytical one (views) written years after the incident (by someone who was not involved), it again becomes a secondary source. Maybe you are disputing the independance of the secondary source, but misconstructing your argument. I dont think there is any doubt that it is a secondary source.
6. To support an article on a programme, you only need sources that describe the programme in detail. The source actually demonstrates that it was not a sole K.S.U. effort. The article clearly describes that government as well as Deepika Balajanasakhyam was involved. That obviously necessitates rewriting the article to reflect the reality. And it is a strong reason why this article should not be attached to the K.S.U. article.
7. Definitely the facts need to be checked. May be the source quoted in this article gives wrong information, or I had misunderstood the information. Corrections if any, can be carried out by anyone - our efforts should be to improve the articles.
Thank you for pointing out that based on the sources cited it the article, it should be rewritten to reflect the fact that it was not solely a K.S.U. programme (verifiable sources do show that it was a government programme with participation of different organizations). I will do it as soon as I can access a computer where I can type malayalam. I deeply appreciate your effort to discuss the relationship between the contents and the source. Very few people do that in Malayalam Wikipedia.
Again, I apoligize for not being able to use Malayalam here. --അജയ് ബാലചന്ദ്രൻ (സംവാദം) 04:05, 18 ഏപ്രിൽ 2013 (UTC)
സ്രോതസ്സുകളുടെ പരിശോധന
തിരുത്തുകനന്ദി അജയ്, മറുപടി നൽകാനായി സമയം കണ്ടെത്തിയതിന്. But I don't think the above explanations are convincing especially about keeping an article appeared in a party mouthpiece as a secondary source for a wiki article. I hope some other wikipedians/admins also will have a look on this talk page and share their views on these points. സ്നേഹപൂർവ്വം - --ജോൺ സി. (സംവാദം) 05:13, 18 ഏപ്രിൽ 2013 (UTC)
കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. വിക്കിപീഡിയ:ശ്രദ്ധേയത/പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ - കരട് അനുസരിക്കുന്നില്ലേ എന്ന് എല്ലാവർക്കും പരിശോധിക്കാവുന്നതാണ്. ജോൺ സി. നടത്തിയതുപോലെ നയങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള വിശകലനങ്ങൾ പ്രതീക്ഷിക്കുന്നു. വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം. എന്ന മാനദണ്ഡം എന്തായാലും പാലിക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. പാർട്ടി മൗത്ത് പീസുകളിൽ മാത്രമല്ല, ധാരാളം ദ്വിതീയ സ്വതന്ത്ര സ്രോതസ്സുകളിലും കാര്യമായ പരാമർശം ഈ വിഷയത്തെപ്പറ്റിയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:01, 18 ഏപ്രിൽ 2013 (UTC)
"ജോൺ സി. നടത്തിയതുപോലെ നയങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള വിശകലനങ്ങൾ" - നല്ല വാക്കുകൾക്ക് നന്ദി :) പക്ഷേ എനിക്കങ്ങനെയൊന്നും തോന്നിയിട്ടില്ല. മലയാളം വായിക്കാനറിയാവുന്ന ഏതൊരു വ്യക്തിക്കും ന്യായമായി തോന്നാവുന്ന ചില സംശയങ്ങൾ ചോദിച്ചുവെന്നേയുള്ളൂ. അതുകൊണ്ട് ഒന്നുമല്ലാതിരുന്ന ഈ ലേഖനം എന്തൊക്കെയോ ആയി. സാമാന്യബുദ്ധിയെ കവച്ചു വെക്കുന്ന രീതിയിൽ നയങ്ങളെടുത്തുവെച്ച് സംസാരിക്കാതിരിക്കുന്നതാണ് ഏതൊരു പ്രസ്ഥാനത്തിനും നല്ലതെന്നാണ് വ്യക്തിപരമായ അഭിപ്രായം. ---ജോൺ സി. (സംവാദം) 16:29, 19 ഏപ്രിൽ 2013 (UTC)
താങ്കളുടെ സംവാദം ലേഖനത്തിന്റെ മെച്ചപ്പെടുത്തലിൽ സഹായിച്ചു എന്നതിന് സംശയമില്ല. അത് താങ്കൾ ഉള്ളടക്കവും സ്രോതസ്സുകളും ആഴത്തിൽ വിശകലനം ചെയ്യാൻ തയ്യാറായതുകൊണ്ടാണ് എന്നും ഇതിനു ശ്രദ്ധേയതയില്ല എന്ന മട്ടിലുള്ള പാരറ്റിംഗ് നടത്താതിരുന്നതുകൊണ്ടാണെന്നുമാണ് ഞാൻ വിലയിരുത്തുന്നത്. (ഇത് നയത്തിൽ ഊന്നി നിന്നതുകൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത് - ഒരു ചർച്ചയിൽ "ഇത് സെക്കന്ററി സോഴ്സല്ല" എന്ന് ആദ്യമായി മലയാളം വിക്കിപീഡിയയിൽ ആരെങ്കിലും പറഞ്ഞതായി ഞാൻ കണ്ടത് താങ്കൾ ഈ ചർച്ചയിൽ നടത്തിയ പരാമർശത്തിലാണ്).
/ / സാമാന്യബുദ്ധിയെ കവച്ചു വെക്കുന്ന രീതിയിൽ നയങ്ങളെടുത്തുവെച്ച് സംസാരിക്കാതിരിക്കുന്നതാണ് ഏതൊരു പ്രസ്ഥാനത്തിനും നല്ലതെന്നാണ് വ്യക്തിപരമായ അഭിപ്രായം./ / അതെ. ഞാനും യോജിക്കുന്നു. ലേഖനങ്ങളും വിക്കിപീഡിയയും മെച്ചപ്പെടുത്താനാണ് സംവാദങ്ങൾ നടത്തേണ്ടത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശുഭപ്രതീക്ഷയോടെ പെരുമാറുക എന്നത് വിക്കിപീഡിയയിൽ വളരെ പ്രധാനമാണ്. അല്ലാതെയുള്ള സംവാദങ്ങളും പ്രവൃത്തികളും നയങ്ങളെടുത്തുവച്ചായാലും ചില തോന്നലുകൾ മുൻനിറുത്തിയായാലും നല്ലതല്ല എന്നും എനിക്ക് അഭിപ്രായമുണ്ട്.
താളുകൾ നീക്കം ചെയ്യുന്നതുസംബന്ധിച്ച ചർച്ചയിൽ നിലവിലുള്ള പ്രബല നിലപാടുകൾ ശുഭപ്രതീക്ഷയോടെയുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ശ്രദ്ധേയത സംബന്ധിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാൽ ആവശ്യമില്ലാത്ത ലേഖനങ്ങൾ കൊണ്ട് വിക്കിപീഡിയ നിറയും എന്ന അകാരണമായ ഭീതി (തോന്നൽ) ചിലർക്കെങ്കിലുമുണ്ട്. മാനദണ്ഡങ്ങളിൽ തന്നെ അതിനെതിരായ സേഫ് ഗാഡുകൾ ഉണ്ട് എന്ന് ഞാൽ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും പ്രബല നിലപാട് മാറുന്നതായി കാണുന്നില്ല (ഇത് സാമാന്യ ബുദ്ധിക്ക് നിരക്കുന്ന നിലപാടായി എനിക്ക് തോന്നുന്നുമില്ല). ഇത്തരമൊരു ഭീതികാരണം മെർജ് ചെയ്തും പേരുമാറ്റിയും മറ്റും നിലനിർത്താവുന്ന പല താളുകളും നീക്കം ചെയ്യപ്പെട്ടതായി (ഞാൻ മലയാളം വിക്കിപീഡിയയിൽ ചേരുന്നതിനും മുൻപേ മുതൽ!!!) കാണുന്നു. അവലംബങ്ങൾ ചേർക്കുവാനും താളുകൾ മെച്ചപ്പെടുമോ എന്ന് പരിശോധിച്ചു നോക്കാനും പോലും ഒരു പൊതു ശ്രമം ഉണ്ടാകുന്നതായി എനിക്ക് കാണാൻ സാധിക്കുന്നില്ല.
താങ്കൾ നടത്തിയതുപോലുള്ള എഫർട്ട് എല്ലാവരുടെയും ഭാഗത്തുനിന്നും എല്ലാ താളിന്റെയും കാര്യത്തിൽ (നീക്കം ചെയ്യാൻ സാദ്ധ്യതയുള്ളവ മാത്രമല്ല) വേണ്ടതാണെന്നതിൽ സംശയമില്ല. ഒരിക്കൽ കൂടി നന്ദി. --അജയ് ബാലചന്ദ്രൻ (സംവാദം) 16:53, 19 ഏപ്രിൽ 2013 (UTC)
- വിഷയത്തിന്റെ ശ്രദ്ധേയത തെളിയിക്കുവാനായിട്ടാണ് പ്രധാനമായും "സ്വതന്ത്രവും വിശ്വസനീയവുമായ മൂന്നാംകക്ഷി സ്രോതസ്സുകളിൽ കാര്യമായ പരാമർശം ഉണ്ടാവണം" എന്ന് വിക്കിപീഡിയ ആവശ്യപ്പെടുന്നത്. ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം ജനയുഗത്തിലെ റിപ്പോർട്ട് തന്നെ ആ ആവശ്യത്തെ നിവർത്തിക്കുന്നുണ്ടല്ലോ. ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധനായോഗ്യമായ ഏത് സ്രോതസ്സുകളിൽ നിന്നും വിവരങ്ങളെടുക്കാം. അപ്രകാരമുള്ള പൂർണ്ണത ഈ ലേഖനത്തിനില്ലെങ്കിൽ അത് നമുക്ക് എല്ലാവർക്കും കൂടി ഉണ്ടാക്കിയെടുത്താൽ പോരേ ? എന്തായാലും കേരള രാഷ്ട്രീയ - വിദ്യാർത്ഥിരാഷ്ട്രീയ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ് ഈ ക്യാമ്പയിൻ എന്ന് കാണുന്നു. അത്തരമൊരെണ്ണം തീർച്ചയായും ഇവിടെ നിലിനിൽക്കാൻ യോഗ്യം തന്നെയാണ്. ലേഖനത്തെയും അതിന് പിന്നിൽ പ്രവർത്തിച്ചവരേയും വിമർശിച്ച് ഓടിക്കലല്ലല്ലോ വിക്കിപീഡിയയുടെ നയം. ആദ്യ സമയത്ത് ലേഖനത്തിനുണ്ടായിരുന്ന ദോഷങ്ങൾ പരിഹരിച്ച് ഇത് നിലനിർത്താൻ യത്നിച്ച അജയ് ഡോക്ടർക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് വിമർശനങ്ങളിലൂടെ പിന്തുണ നൽകിയവരേയും അഭിനന്ദിക്കുന്നു. എന്തൊക്കെയായാലും ലേഖനം മെച്ചപ്പെട്ടുവന്നല്ലോ.... :) --Adv.tksujith (സംവാദം) 18:13, 19 ഏപ്രിൽ 2013 (UTC)
അഡ്വ.സുജിത്ത് ഈ വിഷയത്തെ പിന്നെയും കുഴച്ചു മറിക്കുകയാണ്. അജയ് ഡോക്ടർക്കും വിമർശകർക്കും അഭിനന്ദനങ്ങൾ അറിയിക്കുവാൻ ഈ വൈകിയ വേളയിലെത്തിയ താങ്കൾ ഈ ലേഖനം മെച്ചമാക്കാൻ എന്താ ശ്രമിക്കാതിരുന്നത്? ഇപ്പോഴുള്ള ലേഖനത്തെ തന്നെ വിമർശിക്കാനും വിപുലീകരിക്കുവാനും ഏറെയുണ്ട്. സുജിത്തിനു ഏതെങ്കിലും വിഭാഗത്തിൽ അല്ലെങ്കിൽ രണ്ടിലും ഏർപ്പെടാം. സാന്ദർഭികമായി ഈ ലേഖനം ശ്രദ്ധയിൽ പെട്ടുവെന്നേയുള്ളൂ. ഇതു പോലെ പല ലേഖനങ്ങളും ഇവിടെയുണ്ട്. ഇങ്ങനെ വിമർശിച്ചു നന്നാക്കാൻ ഇവിടെ ആർക്കും സമയവും സൗകര്യവുമൊന്നുമുണ്ടാവണമെന്നില്ല. കുറഞ്ഞ പക്ഷം ലേഖനം എഴുതുന്നതിനു മുൻപ് എഴുതുന്നയാൾക്ക് താൻ എഴുതാൻ പോകുന്നതിനെപ്പറ്റി ഒരു മിനിമം ധാരണ ഉണ്ടാകേണ്ടതാണ്. ഇതിലെവിടെയാണ് ഇറച്ചി എന്നു വായനക്കാരനെ കൊണ്ടു ചോദിപ്പിക്കുന്ന ലേഖനങ്ങൾ ആരെ നന്നാക്കുവാനാണ്? - --ജോൺ സി. (സംവാദം) 19:00, 19 ഏപ്രിൽ 2013 (UTC)
ഭക്ഷ്യക്ഷാമവും ദീപികയുടെ പങ്കും
തിരുത്തുകഅവിടന്നും ഇവിടന്നും എടുത്ത വിശ്വസിക്കാൻ കൊള്ളാത്ത ശകലങ്ങൾ 'സൃഷ്ടിപരമായ' തുന്നിക്കെട്ടി എല്ലാവരേയും സുഖിപ്പിക്കുന്ന ഒരു 'ചരിത്രം' ഉണ്ടാക്കിയെടുക്കുകയാണ് ഈ ലേഖനം ചെയ്യുന്നത്: കെ.എസ്.യു. കല്ലെറിഞ്ഞപ്പോൾ, എമ്മെൻ വിത്തെറിയാൻ വെല്ലുവിളിച്ചു. അതോടെ കെ.എസ്.യു. പിള്ളാർ വിത്തേറു തുടങ്ങി; ദീപികയും മറ്റും സഹായിച്ചു എന്ന മട്ടിൽ. ഇന്ത്യാ-ചൈനാ യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം എന്നൊക്കെ വായിച്ചാൽ, യുദ്ധം കേരളത്തിൽ ക്ഷാമമുണ്ടാക്കി എന്നല്ലേ മനസ്സിലാക്കേണ്ടത്? ചീനപ്പട സഹ്യപർവ്വതം കടന്നെത്തി കേരളത്തിൽ ഭക്ഷ്യക്ഷാമം വരുത്തി എന്നൊക്കെ ഞാൻ ആദ്യം അറിയുകയാണ്. അല്ലെങ്കിൽ, അതിർത്തിയിൽ ഇന്ത്യൻ പട്ടാളത്തെ തീറ്റാൻ കേരളത്തിലെ നെല്ലും കപ്പയും അയച്ചു കൊടുക്കേണ്ടി വന്നതു മൂലം മനുഷ്യൻ പട്ടിണിയിലായി എന്നോണോ മനസ്സിലാക്കേണ്ടത്? ദീപിക ബാലജനസഖ്യത്തിന്റെ അക്കാലത്തെ സെക്രട്ടറി ആനന്ദബോസ് എഴുതിയ ലേഖനമാണ് ദീപികയുടെ പങ്കിനു തെളിവായി കൊടുത്തിരിക്കുന്നത്. അക്കാലത്ത് ദീപിക അരിച്ചു പെറുക്കി വായിച്ചിരുന്ന ഈയുള്ളവൻ ഈ കടലാസ് പരിപാടിയിൽ ആ പത്രം എന്തെങ്കിലും പങ്കു വഹിച്ചത് കണ്ടതായി ഓർക്കുന്നില്ല. സുജിത്തിന്റെ കമന്റ് രസമായിരിക്കുന്നു. ഇങ്ങോട്ടു വരാൻ പാലമിട്ടു കൊടുത്താൽ അങ്ങോട്ടു പോകാനും പ്രയോജനപ്പെടും എന്നതു സാമാന്യയുക്തി! പഴയ ക്ഷാമകാലങ്ങളിൽ എസ്.എഫ്.ഐ. ചെയ്ത സേവനങ്ങളുടെ ചരിത്രവും ഇനി ലേഖനരൂപത്തിൽ പ്രതീക്ഷിക്കാമല്ലോ:)ജോർജുകുട്ടി (സംവാദം) 23:31, 19 ഏപ്രിൽ 2013 (UTC)
- @ ജോർജ്ജ് മാഷ്, മുൻവിധിയോടെ വിക്കിപീഡിയയിൽ ഇടപെടരുതെന്ന് അപേക്ഷിക്കുന്നു. ആരും ആരെയും ടാഗ് ചെയ്യുന്നതും ശരിയല്ല. ഞാൻ കണ്ടിട്ടുള്ള എല്ലാ മലയാളിക്കും കൃത്യമായ രാഷ്ട്രീയമുണ്ട്. അവരുടെ പ്രവർത്തികളിലും ചിന്തകളിലും അത് പ്രതിഫലിക്കുന്നുമുണ്ട്. താങ്കളിലടക്കം. ചിലർ അത് മറച്ചുപിടിക്കുന്നതിൽ ആനന്ദം കാണുന്നുണ്ടാവും. പക്ഷേ, വ്യക്തികളുടെ രാഷ്ട്രീയംകണ്ട് അസ്വസ്ഥരാവാൻ തുടങ്ങിയാൽ പിന്നെ കേരളത്തിൽ നമുക്ക് ജീവിക്കാനേ ആവില്ല. ഇവിടെ മുഖ്യം, നിങ്ങളുടെ എഴുത്ത് വിക്കിപീഡിയയുടെ നയങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുരോധമാണോ, അത് സന്തുലിതമാണോ എന്ന് നോക്കുക മാത്രമാണ്. എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം തുടക്കത്തിൽ തന്നെ കുറ്റമറ്റതായിരിക്കണം എന്നൊന്നും വിക്കിപീഡിയ പറയുന്നില്ല. അതുപറയുന്ന മാനദണ്ഡങ്ങൾ തുടക്കത്തിൽ അനുസരിക്കുന്നതല്ലെങ്കിൽപ്പോലും തിടുക്കത്തിൽ ഒഴിവാക്കേണ്ടതില്ല, മെച്ചപ്പെടുത്താൻ സമയം കൊടുക്കണം എന്നതാണല്ലോ വ്യക്തമായ നയം. ഞാൻ ഇതിനനുസരിച്ചുള്ള സംവാദങ്ങളേ ഇവിടെ നടത്തിയിട്ടുള്ളൂ. സമയപരിമിതി മൂലം ലേഖനം വികസിപ്പിക്കാൻ കൂടാൻ കഴിയാതിരുന്നതിൽ ഖേദിക്കുന്നു. സന്ദർഭമൊത്താൽ ഇനിയും വരാം. തീർച്ചയായും ചരിത്രത്തിലും രാഷ്ട്രീയത്തിലും താല്പര്യമുള്ളയാൾ എന്ന നിലയിൽ ഒരു "താല്പര്യവ്യത്യാസം" ഇക്കാര്യത്തിൽ എനിക്കുണ്ടെന്നത് അംഗീകരിക്കുന്നു.
- @ജോൺസിമാഷ്, ഈ ലേഖനം സംബന്ധിച്ച് ഇവിടെ അഭിപ്രായം പറഞ്ഞില്ലെങ്കിലും ഇത് ഒഴിവാക്കുവാനായി നിർദ്ദേശിക്കപ്പെട്ടപ്പോൾ തന്നെ അതിനായുള്ള താളിൽ ഞാൻ അഭിപ്രായം പറഞ്ഞിരുന്നു ! --Adv.tksujith (സംവാദം) 02:54, 20 ഏപ്രിൽ 2013 (UTC)
@സുജിത്ത്: മുൻവിധിയോടെ വിക്കിപീഡിയയിൽ ഇടപെടരുതെന്ന അപേക്ഷ എന്നോടെന്തിന്?. മുൻവിധി പോയിട്ട് പിൻവിധി പോലും ഞാൻ നടത്താറില്ല. മലയാളം വിക്കിപ്പീഡിയയിലെ അഭിപ്രായവൈവിദ്ധ്യത്തെ, വർഗ്ഗസമരത്തിന്റെ ഭാഗമായി ചിത്രീകരിച്ച് രണ്ടാഴ്ച മുൻപ് സുനിലിന്റെ സംവാദത്തിൽ താങ്കളിട്ട കുറിപ്പ് ഓർമ്മയുണ്ടാകുമല്ലോ. വിയോജിക്കുന്നവരെയൊക്കെ മൂരാച്ചികളായി മുദ്രകുത്തുന്ന ആ നിലപാടിലല്ലേ മുൻവിധിയുള്ളത്?ജോർജുകുട്ടി (സംവാദം) 04:20, 20 ഏപ്രിൽ 2013 (UTC)
@Georgekutty,
ഭക്ഷ്യക്ഷാമത്തിന്റെ രണ്ടു കാരണങ്ങൾ -
- നാണ്യവിളകളുടെ കൃഷി നെൽകൃഷിയേക്കാൾ ലാഭകരമാവുകയും നെൽപ്പാടങ്ങൾ വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നതും
- ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമമായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്യാനുണ്ടായ കാരണമെന്നും അഭിപ്രായമുണ്ട്. എന്നുതും
പരിശോധനായോഗ്യമായ സ്രോതസ്സുകൾ ചൂണ്ടിക്കാട്ടിയാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് (രണ്ടു വാദഗതികൾ ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്നു - ഇന്നതാണ് സത്യം എന്ന് അവകാശപ്പെടുന്നുമില്ല - ലേഖകനായ എനിക്ക് രണ്ടാമത്തെ അഭിപ്രായത്തിന് സത്യമാകാനുള്ള സാദ്ധ്യത കുറവാണെന്ന് - not likely to be true - തോന്നലുണ്ടായതിനാൽ അതിനെ അഭിപ്രായമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്). ഞാൻ മനസ്സിലാക്കിയിരിക്കുന്നതനുസരിച്ച് ഇതാണ് വിക്കിപീഡിയയുടെ രീതി. ദീപികയുടെ ഇടപെടലിനെപ്പറ്റി താങ്കളുടെ അഭിപ്രായമായിരിക്കും ഒരുപക്ഷേ ശരി (ലേഖനത്തിൽ ഇപ്പോഴുള്ള വിവരങ്ങൾ തെറ്റായിരിക്കാം). പക്ഷേ താങ്കളുടെ അഭിപ്രായം വിക്കിപീഡിയയിൽ ഉൾപ്പെടുത്തണമെങ്കിൽ അതിനു മുൻപ് സ്വീകാര്യമായ ഒരു സ്രോതസ്സിൽ അത് പ്രത്യക്ഷപ്പെട്ടിരിക്കണമല്ലോ? അല്ലെങ്കിൽ നിലവിൽ നൽകപ്പെട്ടിരിക്കുന്ന സ്രോതസ്സിലെ വിവരം തെറ്റാണെന്ന് കൂടുതൽ വിശ്വസനീയമായ സ്രോതസ്സുകൾ കൊണ്ടു തെളിയിക്കണം.
ഇത് ഭാവിയിൽ സാദ്ധ്യമാകുമായിരിക്കും (ഈ പരിപാടിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പല സ്രോതസ്സുകളിൽ നിന്നും ലഭ്യമാകുന്ന മുറയ്ക്ക്). അതുവരെ ഇങ്ങനെയല്ലേ മുന്നോട്ടുപോകാൻ സാധിക്കൂ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:29, 20 ഏപ്രിൽ 2013 (UTC)
@Ajay: അന്നത്തെ ക്ഷാമത്തിനു കാരണം നാണ്യവിളകൾക്കായി പാടം നികത്തിയതാണെന്നു പറയുന്നതും അബദ്ധമാണ്. ചരിത്രസംഭവത്തെ വിശദീകരിക്കാനാവാതെ വരുമ്പോൾ പിൽക്കാസംഭവങ്ങളുടെ retrojection വഴി 'സൗകര്യപ്രദമായ' neat വിശദീകരണം സംഘടിപ്പിക്കുന്ന രീതിക്ക് ഉദാഹരണമാണത്. 1960-കളിലെ കാര്യമാണു പറയുന്നതെന്നോർക്കണം. നികർത്തൽ വിഷയമായത് 70, 80-കളിലാണ്. 1962-ലെ നടക്കാതെ പോയ ഹിമാലയൻയുദ്ധം മൂലം 1967-69 കാലത്തു കേരളത്തിലുണ്ടായ ക്ഷാമത്തിന്റെ കാര്യം പറയാനുമില്ല! 1960-കളിലെ ഭക്ഷ്യക്ഷാമവും കടുത്ത സാമ്പത്തിക ഞെരുക്കവും കേരളത്തെ മാത്രം ബാധിച്ച കാര്യമല്ല. ഇന്ത്യ മുഴുവൻ അതിന്റെ പിടിയിലായി. 1966-ൽ ബിഹാറിൽ കൊടിയ ക്ഷാമവും പട്ടിണിമരണവും ഉണ്ടായതും, പാടം നികത്തിയതു മൂലമോ ചീനക്കാർ കാരണമോ അല്ല. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളെ ഇന്ത്യ അന്നു വല്ലാതെ ആശ്രയിച്ചിരുന്നു. Ship-to-mouth എക്സിസ്റ്റൻസ് ആണ് ഇന്ത്യാക്കാരുടേത് എന്ന കറുത്ത ഫലിതം നമ്മുടെ പോളിസി മേക്കേഴ്സ് തന്നെ അന്നു പറഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ വേണം കേരളത്തിൽ 1960-കളുടെ മദ്ധ്യത്തിലുണ്ടായ ഭക്ഷ്യക്ഷാമത്തെ കാണാൻ.ജോർജുകുട്ടി (സംവാദം) 05:28, 20 ഏപ്രിൽ 2013 (UTC)
പരിപാടിയെക്കുറിച്ച് വ്യക്തമായ പഠനമുള്ള അവലംബത്തിന്റെ ആവശ്യകത
തിരുത്തുക- അവിടന്നും ഇവിടന്നും അവലംബങ്ങൾ തുന്നിക്കെട്ടി ലേഖനങ്ങളുണ്ടാക്കുന്ന രീതി അഭിലഷണീയമല്ല എന്ന് ജോർജ്ജുകുട്ടിയുടെ അഭിപ്രായത്തിന് . ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ലേഖനം നിലനിർത്താനുള്ള തത്രപ്പാടിനിടയിൽ അവലംബങ്ങളുടെ സാങ്കേതികതയിൽ തൂങ്ങി ലേഖനങ്ങൾ തയ്യാറാക്കുന്നതിനോട് എനിക്കും യോജിപ്പില്ല. ഈ ലേഖനത്തിൽ നല്കിയിരിക്കുന്ന അവലംബങ്ങൾ സാങ്കേതികാർത്ഥത്തിൽ ശരിയാണ്. അതിനാൽത്തന്നെ പൊതുശ്രദ്ധേയതാ മാനദണ്ഡം എന്ന കടമ്പ ഈ ലേഖനം കടക്കുന്നുവെന്നും പറയാം. പക്ഷേ ഈ അവലംബങ്ങൾ ലേഖനത്തെ ഒരു സ്വതന്ത്രലേഖനമായ നിലനിർത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്. എനിക്ക് തീരെ ബോദ്ധ്യമല്ലാത്ത ഒരു വിഷയമാണ് ഈ ലേഖനത്തിലുള്ളത്. ഇപ്പോൾ ഇവിടെ അഭിപ്രായം പറഞ്ഞവരിൽ ഈ സംഭവത്തെക്കുറിച്ച് കാര്യമായ അറിവുള്ളത് ജോർജ്ജച്ചായന് തന്നെയാണ് എന്റെ നിഗമനവും. (അജയ് ലേഖനം നിലനിർത്തുന്നതിനായി ഇന്റർനെറ്റിൽ ലഭ്യമായ അവലംബങ്ങൾ തപ്പിപ്പിടിച്ചിട്ടിട്ടുണ്ടെങ്കിലും ഈ പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന് കാര്യമായ അറിവൊന്നുമില്ല എന്ന് സംവാദം താളുകളിലൂടെ ജാമ്യമെടുക്കുന്നതും കാണാം.) ഈ ലേഖനം നിലനിൽക്കണമെങ്കിൽ പരിപാടിയെക്കുറിച്ച് വ്യക്തമായ പഠനമുള്ള ഒരവലംബമെങ്കിലും കിട്ടണം. ഇപ്പോഴുള്ള അവലംബങ്ങളെല്ലാം മറ്റേതൊക്കെയോ വിഷയങ്ങളെക്കുറിച്ചുള്ളതാണ്. അതിൽ ഒന്നോ രണ്ടോ വാക്യമേ ഈ പരിപാടിയെക്കുറിച്ച് പറയുന്നുള്ളൂ. അത്തരം അവലംബങ്ങളിൽ നിന്ന് വിക്കിപീഡിയയിൽ സ്വതന്ത്രമായ ലേഖനം തയ്യാറാക്കുന്നത് ഒരിക്കലും ഭൂഷണമല്ല.--സിദ്ധാർത്ഥൻ (സംവാദം) 05:56, 20 ഏപ്രിൽ 2013 (UTC)
സിദ്ധാർത്ഥന്റെ കമന്റിനു നന്ദി. പക്ഷേ, അതിന്റെ മുന്നിൽ രണ്ടു വിശദീകരണങ്ങൾ എനിക്കു തരാനുണ്ട്:-
- "അവിടന്നും ഇവിടന്നും അവലംബങ്ങൾ തുന്നിക്കെട്ടി ലേഖനങ്ങളുണ്ടാക്കുന്ന രീതിയെ" അല്ല ഞാൻ വിമർശിച്ചത്. പലയിടത്തു നിന്നും കിട്ടുന്ന അവലംബങ്ങളെ ആശ്രയിച്ചാണല്ലോ നമ്മളെല്ലാം എഴുതുന്നത്. "അവിടന്നും ഇവിടന്നും എടുത്ത വിശ്വസിക്കാൻ കൊള്ളാത്ത ശകലങ്ങൾ 'സൃഷ്ടിപരമായി' തുന്നിക്കെട്ടി എല്ലാവരേയും സുഖിപ്പിക്കുന്ന ഒരു 'ചരിത്രം' ഉണ്ടാക്കിയെടുക്കുന്നു ഈ ലേഖനം" എന്നാണ് ഞാൻ എഴുതിയത്.
- "അഭിപ്രായം പറഞ്ഞവരിൽ ഈ സംഭവത്തെക്കുറിച്ച് കാര്യമായ അറിവുള്ളത്" എനിക്കാണ് എന്നതും വിക്കിപ്പീഡിയയിൽ വിലപ്പോവുന്ന വാദമല്ല. അക്കാലത്തു കേരളത്തിൽ ജീവിച്ചിരുന്നു, പത്രം വായിച്ചിരുന്നു എന്നതിലപ്പുറം ഈ സംഭവവുമായി എനിക്കു വിശേഷമായ ബന്ധമൊന്നുമില്ല. ഇനി എനിക്ക് എന്തെങ്കിലും വിശേഷമായി അറിയാമെന്നു വാദിച്ചാലും ആ അറിവിന് വിക്കിയിൽ വിലയില്ലല്ലോ. അവലംബങ്ങളെ ആശ്രയിച്ചു തന്നെ എഴുതണം. അവ വിശ്വസിക്കാവുന്നവയാവണം. അവയെ സത്യസന്ധമായി ഉപയോഗിക്കുകയും വേണം എന്നേ വാശിപിടിക്കാൻ പറ്റൂ.ജോർജുകുട്ടി (സംവാദം) 06:30, 20 ഏപ്രിൽ 2013 (UTC)
@സിദ്ധാർത്ഥൻ: എനിക്ക് ഈ പരിപാടിയെപ്പറ്റി ഇതു സംബന്ധിച്ച ലേഖനം വിക്കിപീഡിയയിൽ വന്നശേഷം ഇന്റർനെറ്റിൽ നിന്ന് തപ്പിപ്പിടിച്ച വിവരമേയുള്ളൂ എന്നത് സത്യം തന്നെ. ഇത് ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ഞാൻ ഇങ്ങനെ ഒരു പരിപാടിയെപ്പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. പക്ഷേ വിദഗ്ദ്ധനല്ലാത്ത എനിക്കും ഈ ലേഖനത്തെ ലഭ്യമായ വിവരങ്ങളുപയോഗിച്ച് വിപുലപ്പെടുത്താൻ സാധിക്കും എന്നതാണ് വിക്കിപീഡിയയുടെ അടിസ്ഥാന തത്ത്വശാസ്ത്രം. വിജ്ഞാനകോശം തയ്യാറാക്കാൻ ഒരു സിസ്റ്റം പിന്തുടർന്നാൽ മതി. ഓരോ വിഷയത്തിന്റെയും വിദഗ്ദ്ധരുടെ സ്വകാര്യ അറിവുകൾ ആവശ്യമില്ല എന്നതാണല്ലോ ഇതിന്റെയൊക്കെ ഫൗണ്ടേഷൻ.
/ / ഈ ലേഖനം നിലനിൽക്കണമെങ്കിൽ പരിപാടിയെക്കുറിച്ച് വ്യക്തമായ പഠനമുള്ള ഒരവലംബമെങ്കിലും കിട്ടണം. / / എന്നതിനോട് ശക്തമായി വിയോജിക്കുന്നു. ലേഖനം നിലനിൽക്കാൻ വേണ്ടത് പൊതുശ്രദ്ധേയതാ മാനദണ്ഡം അനുസരിക്കുക മാത്രമാണ്. ഉള്ളടക്കം വിപുലപ്പെടുത്തലും ശരിപ്പെടുത്തലും പിന്നാലെ നടന്നുകൊള്ളും. അൻപതു വർഷം കഴിഞ്ഞാൽ ഈ ലേഖനത്തിൽ 50 അവലംബമെങ്കിലും കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിൽ അഞ്ചെണ്ണമെങ്കിലും കാതലായ പഠനങ്ങളായിരിക്കുമെന്നും തോന്നുന്നുണ്ട്. ചരിത്രം സൂക്ഷിക്കുന്ന സ്വഭാവം മലയാളികൾക്ക് ഉണ്ടായി വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളിൽ തന്നെ ഈ പരിപാടിയെപ്പറ്റി ചില പ്രസ്താവനകളും വിശകലനങ്ങളും ഇപ്പോൾ തന്നെ ഉണ്ടായിരിക്കും. അവ ക്രമേണ ഈ താളിൽ ചേർക്കപ്പെടണമെങ്കിൽ ഈ താൾ (അടിസ്ഥാന മാനദണ്ഡങ്ങൾ മാത്രം പാലിച്ചുകൊണ്ട്) നിലനിന്നേ മതിയാകൂ. നിലനിൽക്കുന്ന താൾ കണ്ടാലേ ഒരുപക്ഷേ ഇതെപ്പറ്റി ഒരു പുസ്തകത്തിൽ എന്തെങ്കിലും വായിച്ചിട്ടുള്ള ആരെങ്കിലും കൂടുതൽ വിവരങ്ങൾ ചേർക്കൂ. ഇതിലെ ഒരു മണ്ടത്തരം കണ്ടിട്ടായിരിക്കും ഒരാൾ ഒരവലംബം ചേർക്കുകയും ഒന്നോ രണ്ടോ പ്രസ്താവനകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്നത്. ഇല്ലാത്ത ക്രൈറ്റീരിയ കൊണ്ടുവന്ന് താൾ നീക്കം ചെയ്താൽ അത്തരം വികസനത്തിനുള്ള സാദ്ധ്യതയായിരിക്കും നാം മുളയിലേ നുള്ളിക്കളയുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:07, 20 ഏപ്രിൽ 2013 (UTC)
@ജോർജ്ജുകുട്ടി മാഷ്
എന്തായാലും അറുപതുകളുടെ അവസാനത്തിൽ ഭക്ഷ്യക്ഷാമമുണ്ടായിരുന്നു എന്നത് ഈ താളിലെ ഒന്നിലധികം അവലംബങ്ങളിൽ പറയുന്നുണ്ട്. താങ്കൾ പറഞ്ഞതുമാതിരിയായിരിക്കണം കാര്യങ്ങൾ നടന്നത് (ഈ താളിലെ സ്രോതസ്സുകളിൽ അവകാശപ്പെടുന്നതുപോലെ ആയിരിക്കണമെന്നില്ല) എന്ന് എനിക്കും തോന്നുന്നുണ്ട്. ഹരിതവിപ്ലവത്തെയും എം.എസ്. സ്വാമിനാഥനെയും മറ്റുമുള്ള സ്രോതസ്സുകൾ പരതിനോക്കിയാൽ ആ സമയത്തെ ഇന്ത്യയിലെ ഭക്ഷ്യക്ഷാമത്തെപ്പറ്റി വസ്തുനിഷ്ഠമായ വിശകലനങ്ങൾ ലഭിച്ചേയ്ക്കും. ഓണത്തിന് ഒരുപറ നെല്ല് പരിപാടിയുമായി നേരിട്ട് ഒരു ബന്ധവുമില്ലെങ്കിൽ പോലും പശ്ചാത്തലം സംബന്ധിച്ച വിവരമായി അത്തരം കാര്യങ്ങൾ ഉൾപ്പെടുത്താവുന്നതാണല്ലോ? ഞാൻ ഒന്ന് പരതി നോക്കട്ടെ.
ഒന്നുകൂടി. ഇത്തരം ചർച്ചകളാണ് (ഉള്ളടക്കത്തെ സൃഷ്ടിപരമായി ചോദ്യം ചെയ്യുന്നവ) വിക്കിപീഡിയയിൽ വേണ്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:18, 20 ഏപ്രിൽ 2013 (UTC)
- @ അജയ്, വികസനത്തിനുള്ള സാദ്ധ്യതയായിരിക്കും നാം മുളയിലേ നുള്ളിക്കളയുന്നത് ഇത് ഇവിടെ യോജിക്കുമോ? പിന്നീട് ശ്രദ്ധേയത വരും എന്നു പറഞ്ഞ് നമുക്ക് എന്തും തുടങ്ങി വയ്ക്കാമോ?--റോജി പാലാ (സംവാദം) 14:34, 20 ഏപ്രിൽ 2013 (UTC)
/ / പിന്നീട് ശ്രദ്ധേയത വരും എന്നു പറഞ്ഞ് നമുക്ക് എന്തും തുടങ്ങി വയ്ക്കാമോ? / / "പൊതുശ്രദ്ധേയതാ മാനദണ്ഡം എന്ന കടമ്പ ഈ ലേഖനം കടക്കുന്നു"വെങ്കിലും "ഈ ലേഖനം നിലനിൽക്കണമെങ്കിൽ പരിപാടിയെക്കുറിച്ച് വ്യക്തമായ പഠനമുള്ള ഒരവലംബമെങ്കിലും കിട്ടണം." എന്നതിനെയാണ് ഞാൻ എതിർത്തത്. അല്ലാതെ പിന്നീട് ശ്രദ്ധേയത വരും എന്നു പറഞ്ഞ് നമുക്ക് എന്തും തുടങ്ങി വയ്ക്കാമെന്നല്ല.
വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്ന എല്ലാ ലേഖനങ്ങൾക്കും വിക്കിപീഡിയ നിഷ്കർഷിക്കുന്ന ശ്രദ്ധേയതാ മാനദണ്ഡങ്ങളനുസരിച്ചുള്ള ശ്രദ്ധേയത വേണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ നിലവിലുള്ളതിലും കട്ടി കൂടിയ മാനദണ്ഡങ്ങൾ ഒരു കാരണവശാലും അടിച്ചേൽപ്പിക്കാനും പാടില്ല.
ഇല്ലാത്ത മാനദണ്ഡം പാലിക്കണം എന്ന ആവശ്യമാണ് സിദ്ധാർത്ഥന്റെ പോസ്റ്റിൽ നിന്ന് എനിക്ക് വായിക്കാൻ സാധിച്ചത്. ഈ ലേഖനം നിലനിൽക്കണമെങ്കിൽ പരിപാടിയെക്കുറിച്ച് വ്യക്തമായ പഠനമുള്ള ഒരവലംബമെങ്കിലും കിട്ടണം എന്ന് ഒരു മാനദണ്ഡമനുസരിച്ചും നമുക്ക് ആവശ്യപ്പെടാൻ സാധിക്കുകയില്ല. ആവശ്യപ്പെടാൻ സാധിക്കുന്നത് കാര്യമായ പരാമർശം അവലംബങ്ങളിൽ ഈ വിഷയത്തെപ്പറ്റി വേണം എന്ന് മാത്രമാണ്. കാര്യമായ പരാമർശം എന്നാൽ കണ്ടെത്തലുകൾ കൂടാതെ താൾ എഴുതാൻ സാധിക്കണം എന്ന് മാത്രമാണ്. ഈ താളിൽ ഒരു കണ്ടെത്തലുകളുമില്ല. എല്ലാ പരാമർശങ്ങളും വേരിഫയബിളുമാണ്. പൊതു ശ്രദ്ധേയതാ മാനദണ്ഡവും പാലിക്കുന്നുണ്ട്. ഇതൊന്നുമല്ലാതെ മറ്റൊരു കടമ്പ കടക്കണം എന്ന് പറയുന്നതിനെയാണ് ഞാൻ എതിർത്തത്. ഇതെല്ലാം പാലിക്കുന്ന താളിൽ ഭാവിയിൽ വ്യക്തമായ പഠനങ്ങൾ വന്ന് ചേർന്നുകൊള്ളും എന്നാണ് ഞാൻ മുകളിൽ വിശദീകരിച്ചതും. അടിസ്ഥാന ശ്രദ്ധേയത പാലിക്കുന്ന താളുകൾ നിലനിന്നാലേ അത്തരം അധിക വിവരങ്ങൾ ഭാവിയിൽ വന്നു ചേരുകയുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 14:49, 20 ഏപ്രിൽ 2013 (UTC)
വികസനത്തിനുള്ള സാദ്ധ്യതയായിരിക്കും നാം മുളയിലേ നുള്ളിക്കളയുന്നത് എന്നത് ശ്രദ്ധേയതയുള്ള ഈ താളിന് എന്തായാലും യോജിക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 14:51, 20 ഏപ്രിൽ 2013 (UTC)
- അജയ് പറഞ്ഞപോലെ വ്യക്തമായ എന്ന വാക്ക് കാര്യമായ പരാമർശം എന്ന് തിരുത്തി വായിക്കാൻ ഞാനും അഭ്യർത്ഥിക്കുന്നു. കാര്യമായ പരാമർശത്തിന്റെ സാങ്കേതികത അജയ് സൂചിപ്പിച്ചുവല്ലോ. അതുകൊണ്ട് തന്നെയാണ് സാങ്കേതികാർത്ഥത്തിൽ പൊതുശ്രദ്ധേയതാ മാനദണ്ഡം ഈ ലേഖനം പാലിക്കുന്നുണ്ട് എന്ന് പറഞ്ഞത്. പക്ഷേ സ്വതന്ത്രലേഖനമായി നിലനിൽക്കാൻ ലേഖനത്തിന് ഈ പരാമർശങ്ങൾ മതിയോ എന്നാണ് എന്റെ സന്ദേഹം. അതാണ് മുകളിൽ സൂചിപ്പിച്ചതും.--സിദ്ധാർത്ഥൻ (സംവാദം) 15:38, 20 ഏപ്രിൽ 2013 (UTC)
അവലംബം
തിരുത്തുകപത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന ചർച്ചയാണ് മുകളിൽ. ഈ പരിപാടിയെപ്പറ്റി ഒരു പുസ്തകത്തിൽ കാര്യമായ പരാമർശമുണ്ട്. ഉമ്മൻ ചാണ്ടിയുടെ ആത്മകഥ. അത് വായിച്ചപ്പോൾ ഇതെപ്പറ്റി ഓർത്തു. ഒരു അവലംബം ചേർത്തു! --അജയ് (സംവാദം) 08:38, 20 ഒക്ടോബർ 2023 (UTC)