കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ സ്വദേശിയായ ഒരു ശാസ്ത്രലേഖകനാണ് വിജയകുമാർ ബ്ലാത്തൂർ. ലളിതമായ ഭാഷയിൽ മലയാളത്തിൽ ശാസ്ത്രവിഷയങ്ങൾ എഴുതി അവയെ ജനകീയമാക്കുന്നതിൽ ഉള്ള വിജയകുമാറിന്റെ സംഭാവനകൾക്ക് അംഗീകാരമായി നെല്ലിയാമ്പതിയിൽ നിന്നും കണ്ടെതിയ ഒരു വണ്ട് ഇനത്തിന് സാന്ദ്രകോട്ടസ് വിജയകുമാറി എന്നു പേരു നൽകുകയുണ്ടായി.[1]

വിജയകുമാർ ബ്ലാത്തൂർ
ജനനം (1965-04-20) 20 ഏപ്രിൽ 1965  (58 വയസ്സ്)
ബ്ലാത്തൂർ, കണ്ണൂർ, കേരളം, ഇന്ത്യ
തൊഴിൽഗ്രന്ഥകാരൻ, കോളമിസ്റ്റ്
ഭാഷമലയാളം
ദേശീയതIndian

ശാസ്ത്രകേരളം പത്രാധിപസമിതി അംഗമായിരുന്ന വിജയകുമാർ ശാസ്ത്രസാഹിത്യപരിഷത്ത് നിർമ്മിച്ച പരിസ്ഥിതി ഡോക്കുമെന്ററി സിനിമയായ നിലവിളി സംവിധാനം ചെയ്തിട്ടുണ്ട്. ജിത്തു കോളയാട് സംവിധാനം ചെയ്ത ദ മദർ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ശാസ്ത്രകേരളം മാസികയിൽ 1996 മുതൽ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചുവരുന്ന വിജയകുമാർ ഓൺലൈൻ മാസികയായ ലൂക്ക (www.luca.co.in) യുടെ പത്രാധിപസമിതി അംഗവും ലോകസിനിമ സാധാരണക്കാർക്ക് പരിചയപ്പെടുത്തിയ സ്വർഗ്ഗത്തിലെ കുട്ടികൾ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. ശാസ്ത്രകേരളം മാസികയിൽ പത്ത് വർഷം തുടർച്ചയായി ലോകസിനിമകളെക്കുറിച്ച് ക്ലോസപ്പ് എന്ന പംക്തി കൈകാര്യം ചെയ്തു. പ്രധാന പത്രങ്ങളിലും, യുറീക്ക, തളിർ എന്നിവയിലും ഇരുന്നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന ഇന്റർനാഷണൽ ഡോക്കുമെൻററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സെലക്ഷൻ ജൂറി അംഗമാണ്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ജൂറി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റായി വിരമിച്ച വിജയകുമാർ മരുന്നുകളുടെ കൃത്യമായ ഉപയോഗം, ഫാർമസി പ്രാക്ടീസ്, ഗുഡ് ഡിസ്പെൻസിങ്ങ്, ആരോഗ്യരംഗത്തെ അശാസ്ത്രീയതകൾ, ആന്റിബയോട്ടിക് റസിസ്റ്റൻസ്, ആധുനിക വൈദ്യശാസ്ത്രം, ശുചിത്വം, ജീവിത ശൈലി രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയെപ്പറ്റി ലേഖനങ്ങൾ എഴുതുകയും ക്ലാസെടുക്കുകയും ചെയ്തുവരുന്നു. രമേശൻ ബ്ലാത്തൂർ സഹോദരനാണ്.

സാന്ദ്രകോട്ടസ് വിജയകുമാറി

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിജയകുമാർ_ബ്ലാത്തൂർ&oldid=4017889" എന്ന താളിൽനിന്ന് ശേഖരിച്ചത്