1924 - 25 ലെ വൈക്കം സത്യഗ്രഹ സമരത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് നടന്ന സാമൂഹ്യ മുന്നേറ്റങ്ങളിൽ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു 1926 ലെ ശുചീന്ദ്രം സത്യാഗ്രഹം. ഇതിന് നേതൃത്വം നൽകിയത് ഗാന്ധിയൻ നേതാവായ ഡോ. എം.ഇ. നായിഡുവായിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിനടുത്തുള്ള ശുചീന്ദ്രം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണ ഹിന്ദുക്കൾക്കും കൃസ്ത്യാനികൾക്കും നടക്കാൻ അനുവാദം ഇല്ലായിരുന്നു.[1]

ലക്ഷ്യം

തിരുത്തുക

സമരത്തിന്റെ പ്രധാന ലക്ഷ്യം ദക്ഷിണതിരുവിതാംകൂറിലെ ശുചീന്ദ്രം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണ ഹിന്ദുക്കൾക്ക് നടക്കാൻ അനുവാദം കിട്ടുക, ക്ഷേത്രപ്രവേശനം ലഭിക്കുക എന്നിവയായിരുന്നു.

വാഗ്ദാന ലംഘനം

തിരുത്തുക

പ്രക്ഷോഭത്തിനെതിരെ സത്യാഗ്രഹമിരിക്കാൻ സവർണരോട് പോലീസ് ഉപദേശവും പ്രേരണയും നൽകി.[1] സംഘർഷത്തിനു തയ്യാറാകാതെ സമരം തുടർന്നു. സവർണർ മുഷിഞ്ഞ് പിന്മാറി. ചങ്ങാനാശ്ശേരി പരമേശ്വരൻ പിള്ള സർക്കാരുമായി ചർച്ചകൾ നടത്തി. ദിവാൻ വാട്സും പോലീസ് കമ്മീഷണ‍ർ പിറ്റും ദേവസ്വം കമ്മീഷണർ ആർ. കൃഷ്ണപിള്ളയും സമരം നിറുത്തി വെക്കണമെന്നും ഒരു മാസത്തിനകം വീഥികളിലൂടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാമെന്നും ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളക്ക് ഉറപ്പു ന‍ൽകി. ഫെബ്രുവരി ഒന്നിന് സമരം താത്കാലികമായി നിറുത്തി. മൂന്നു വർഷം കഴിഞ്ഞും വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ല. ശുചീന്ദ്രം സത്യാഗ്രഹം വിജയിച്ചില്ല.

1930 ൽ സമരം പുനരാരംഭിച്ചു. പ്രബോധകൻ പത്രത്തിലൂടെ എ. ബാലകൃഷ്ണപിള്ള സമരത്തെ ശക്തിയായി പിന്തുണച്ചു. പിന്നീട് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിന്മൽ അനുകൂല വിധി വന്നതിനെ തുടർന്ന് അവിടത്തെ പൊതുനിരത്തുകൾ അവർണർക്ക് തുറന്നു കൊടുത്തു.

  1. 1.0 1.1 ഗോവിന്ദപിള്ള, പി.ജി. (2012). കേരള നവോത്ഥാനം നാലാം സഞ്ചിക മാധ്യ പർവ്വം. തിരുവനന്തപുരം: ചിന്ത പബ്ളിഷേഴ്സ്. pp. 178–179. ISBN 93-823-2895-5.
"https://ml.wikipedia.org/w/index.php?title=ശുചീന്ദ്രം_സത്യാഗ്രഹം&oldid=3416490" എന്ന താളിൽനിന്ന് ശേഖരിച്ചത്