ചിദംബരം എസ്. പൊതുവാൾ
ചിദംബരം എന്നറിയപ്പെടുന്ന ചിദംബരം എസ്. പൊതുവാൾ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന സംവിധായകനും തിരക്കഥാകൃത്തുമാണ്.[1][2]
Chidambaram S. Poduval | |
---|---|
തൊഴിൽ | |
ബന്ധുക്കൾ | Ganapathi S. Poduval (brother) |
കരിയർ
ജാനേമൻ (2021), മഞ്ഞുമ്മൽ ബോയ്സ് (2024) എന്നീ സിനിമകളിലൂടെയാണ് ചിദംബരം എസ്. പൊതുവാൾ പ്രശസ്തനായത്.[3][4] കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ് ജനനം. അനുജനായ ഗണപതി എസ് പൊതുവാളും അച്ഛൻ സതീഷ് പൊതുവാളും സിനിമാരംഗത്ത് തന്നെ പ്രവർത്തിക്കുന്നവരാണ്. ജാനേമൻ സിനിമയുടെ തിരക്കഥാരചനയിൽ അനുജൻ ഗണപതി എസ് പൊതുവാൾ പങ്കാളിയായിരുന്നു. കൂടാതെ മഞ്ഞുമ്മൽ ബോയ്സിന്റെ കാസ്റ്റിങ് ഡയറക്ടറും ഗണപതി ആയിരുന്നു. ജാനേമൻ സംവിധാനം ചെയ്യുന്നതിന് മുമ്പ് കമ്മട്ടിപ്പാടം, ഈട തുടങ്ങിയ ചിത്രങ്ങളിൽ ചിദംബരം സഹസംവിധായകനായിട്ടുണ്ട്. രാജീവ് രവിയോടൊപ്പം സിനിമാട്ടോഗ്രഫിയിലും ജോലി ചെയ്തിട്ടുണ്ട്.[5][6][7][8]
അവലംബം
തിരുത്തുക- ↑ Sebastian, Shevlin (2024-05-04). "Against all odds: Malayalam director Chidambaram speaks on Manjummel Boys's success" (in ഇംഗ്ലീഷ്). Retrieved 2024-07-16.
- ↑ "Chidambaram S Poduval, the director of 'Manjummel Boys', talks about how the idea for the film came to him and his meeting with Kamal Haasan" (in ഇംഗ്ലീഷ്). Retrieved 2024-07-16.
- ↑ "'Jan-E-Man' Malayalam movie review: Hits all the right notes with its inventive script". The Hindu.
- ↑ "Chidambaram's multi-starrer Jan-E-Man will be shot extensively inside houses". Times of India.
- ↑ "Brothers Chidambaram and Ganapathy on working together for the Malayalam film 'Jan.E.Man'". The Hindu.
- ↑ "'Janeman' teaser features the 'story of a lonely man'". Times of India.
- ↑ "'Idea is to find silliness in dark situations': Jan.E.Man. director on making the comedy". The News Minute.
- ↑ Chidambaram Interview | Janeman | Ralph Tom Joseph | Show Time | The Cue (in ഇംഗ്ലീഷ്), retrieved 2022-02-23