രാഘവൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(രാഘവൻ (നടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രമേഖലയിലെ പ്രസിദ്ധനായ ഒരു നടനാണ് ആലിങ്കൽ രാഘവൻ (ജനനം: ഡിസംബർ 12, 1941).[2] കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ രാഘവൻ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[3][4]

രാഘവൻ
2018ൽ രാഘവൻ
ജനനം (1941-12-12) 12 ഡിസംബർ 1941  (83 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽ
  • നടൻ
  • സംവിധായകൻ
  • തിരക്കഥാകൃത്ത്
സജീവ കാലം1968-ഇന്ന്
ഉയരം1.66 മീ (5 അടി 5 ഇഞ്ച്) [1]
ജീവിതപങ്കാളി(കൾ)ശോഭ
കുട്ടികൾജിഷ്ണു രാഘവൻ
ജ്യോത്സ്ന
മാതാപിതാക്ക(ൾ)ആലിങ്കൽ ചത്തുക്കുട്ടി
കല്യാണി

ബാല്യവും വിദ്യാഭ്യാസവും

തിരുത്തുക

1941 ഡിസംബർ 12-ന് ആലിങ്കൽ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി കണ്ണൂരിലെ തളിപ്പറമ്പിൽ പൂക്കോത്തു തെരുവിൽ രാഘവൻ ജനിച്ചു.[5] തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും പഠിച്ചു. മധുരയിലെ ഗ്രാമീണ ഇൻസ്റ്റിട്യൂട്ടിൽ നിന്നും റൂറൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയ രാഘവൻ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും കരസ്തമാക്കി.[5][6][7]

കുടുംബം

തിരുത്തുക

ശോഭയാണ് രാഘവന്റെ ഭാര്യ.[8] ജിഷ്ണുവും ജ്യോത്സ്നയുമാണ് മക്കൾ. സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി രാഘവൻ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.[5][9]

അഭിനയജീവിതം

തിരുത്തുക

പ്രീ-യൂണിവേഴ്സിറ്റിക്കു ശേഷം രണ്ടു വർഷം ടാഗോർ കലാസമിതിയിൽ നടനായി.[10] മംഗലാപുരം, കൂർഗ്, മർക്കാറാ തുടങ്ങി കേരളത്തിനു പുറത്തും നാടകം അവതരിപ്പിച്ചു. കന്നഡയിൽ ഓരുകെ മഹാസഭ്യ എന്ന ചലച്ചിത്രം ചെയ്തു. പിന്നീട് ചൗക്കട ദ്വീപ് എന്ന കന്നഡ ചിത്രത്തിൽ നായകനായി അഭിനയിച്ചു. 1968-ൽ പുറത്തുവന്ന കായൽക്കരയിൽ ആണ് രാഘവന്റെ ആദ്യ മലയാള ചിത്രം. അതിനുശേഷം അഭയം, ചെമ്പരത്തി എന്നീ ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. നൂറോളം ചിത്രങ്ങളിൽ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[5]

ഫിലിമോഗ്രഫി

തിരുത്തുക

ഒരു നടനെന്ന നിലയിൽ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പ്
1968 കായൽക്കരയിൽ മലയാളം അരങ്ങേറ്റം
1969 ചൗക്കട ദീപ കന്നഡ അരങ്ങേറ്റം
റെസ്റ്റ് ഹൗസ് രാഘവൻ മലയാളം
വീട്ടു മൃഗം മലയാളം
1970 കുട്ടാവാലി മലയാളം
അഭയം മുരളി മലയാളം
അമ്മയെന്ന സ്ത്രീ മലയാളം
1971 സിഐഡി നസീർ സിഐഡി ചന്ദ്രൻ മലയാളം
തപസ്വിനി മലയാളം
പ്രതിധ്വനി മലയാളം
ആഭിജാത്യം ചന്ദ്രൻ മലയാളം
ഉമ്മാച്ചു മലയാളം
1972 നൃത്തശാല വേണു മലയാളം
ചെമ്പരത്തി ദിനേശ് മലയാളം
1973 ചായം മലയാളം
ദർശനം മലയാളം
മഴക്കാറു രാധാകൃഷ്ണൻ മലയാളം
ഗായത്രി മലയാളം
പെരിയാർ സന്തോഷം മലയാളം
ആരാധിക ഹരി മലയാളം
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു വേണുഗോപാൽ മലയാളം
നഖങ്ങൾ യേശുദാസ് മലയാളം
പ്രേതങ്ങളുടെ താഴ്വര മലയാളം
ഉദയം മോഹൻദാസ് മലയാളം
ആശാചക്രം മലയാളം
സ്വർഗ പുത്രി ഡോക്ടർ മലയാളം
ഉർവ്വശി ഭാരതി മലയാളം
1974 ചഞ്ചല മലയാളം
കാമിനി മലയാളം
യുവനം രവി മലയാളം
സപ്തസ്വരങ്ങൾ അജയൻ മലയാളം
രാജഹംസം മലയാളം
മോഹം മലയാളം
അയലത്തെ സുന്ദരി വേണു മലയാളം
നഗരം സാഗരം മലയാളം
ഭൂഗോലം തിരിയുന്നു സുകുമാരൻ മലയാളം
സ്വർണവിഗ്രഹം മലയാളം
പാതിരാവും പകൽവെളിച്ചവും മലയാളം
പട്ടാഭിഷേകം  ഗിരീഷ് മലയാളം
1975 സ്വാമി അയ്യപ്പൻ മലയാളം
നിറമാല മലയാളം
മധുരപ്പതിനെഴു മലയാളം
ഉൽസവം ഗോപി മലയാളം
ഭാര്യ ഇല്ല രാത്രി മലയാളം
അയോധ്യ മാധവൻകുട്ടി മലയാളം
മൽസരം മലയാളം
1976 ആലിംഗനം രമേഷ് മലയാളം
ഹൃദയം ഒരു ക്ഷേത്രം മലയാളം
മധുരം തിരുമധുരം മലയാളം
ലൈറ്റ് ഹൗസ് രഘു മലയാളം
മാനസവീണ മലയാളം
അംബ അംബിക അംബാലികാ സാൽവരാജകുമാരൻ മലയാളം
പാൽക്കടൽ മലയാളം
1977 ശ്രീമുരുകൻ മലയാളം
മനസ്സൊരു മയിൽ മലയാളം
ആദ്യപാദം മലയാളം
ശുക്രദശ മലയാളം
രാജപരമ്പര മലയാളം
ടാക്സി ഡ്രൈവർ മലയാളം
ഊഞ്ഞാൽ മധു മലയാളം
വിടരുന്ന മൊട്ടുകൾ ഗോപാൽ മലയാളം
വരദക്ഷിണ മലയാളം
1978 പ്രിയദർശിനി മലയാളം
വാടകയ്ക്ക് ഒരു ഹൃദയം പരമേശ്വര പിള്ള മലയാളം
കൈതപ്പൂ മലയാളം
ഹേമന്തരാത്രി മലയാളം
ബലപരീക്ഷണം മലയാളം
റൗഡി രാമു വാസു മലയാളം
അനുമോദനം മലയാളം
രാജു റഹീം സുരേഷ് മലയാളം
മനോരഥം മലയാളം
1979 അജ്ഞാത തീരങ്ങൾ  മലയാളം 
ഇന്ദ്രധനുസ്സ് മലയാളം
ഒറ്റപ്പെട്ടവർ മലയാളം
ജിമ്മി ജോസഫ് മലയാളം
ഇവൾ ഒരു നാടോടി മലയാളം
അമൃതചുംബനം മലയാളം
രാജവീഥി മലയാളം
ലജ്ജാവതി മലയാളം
കണ്ണുകൽ സുധാകരൻ മലയാളം
ഹൃദയത്തിന്റെ നിറങ്ങൾ മലയാളം
ഈശ്വര ജഗദീശ്വര മലയാളം
1980 അങ്ങാടി ഇൻസ്പെക്ടർ മലയാളം
അമ്മയും മക്കളും മലയാളം
സരസ്വതീയാമം മലയാളം
ഐവർ മലയാളം
അധികാരം രവീന്ദ്രൻ മലയാളം
1981 പൂച്ചസന്യാസി മലയാളം
വാടക വീട്ടിലെ അതിഥി മലയാളം
പഞ്ചപാണ്ഡവർ മലയാളം
1982 അംഗുരം മലയാളം
ഇന്നല്ലെങ്കിൽ നാളെ മലയാളം
പൊന്മുടിഗോപി മലയാളം
ലഹരി മലയാളം
1985 ഏഴു മുതൽ ഒൻപതു വരെ മലയാളം
രംഗം നാണു മലയാളം
ഞാൻ പിറന്ന നാട്ടിൽ ഡിവൈഎസ്പി രാഘവ മേനോൻ മലയാളം
1986 ചേക്കേറാൻ ഒരു ചില്ല മലയാളം
1987 എല്ലാവര്ക്കും നന്മകൾ മലയാളം
1988 1921 മലയാളം
തെളിവ് മലയാളം
1992 അദ്വൈതം കിഴക്കേടൻ തിരുമേനി മലയാളം
പ്രിയപെട്ട കുക്കു മലയാളം
1993 ഓ ഫാബി പി സി രാജാറാം മലയാളം
1994 അവൻ അനന്തപത്മനാഭൻ മലയാളം
1995 പ്രായിക്കര പപ്പൻ കണാരൻ മലയാളം
1997 കുളം മലയാളം
അത്യുന്നതങ്ങളിൽ കൂടാരം പണിതവർ മലയാളം
1999 വർണ്ണച്ചിറകുകൾ മലയാളം
2000 ഇന്ദ്രിയം ശങ്കരനാരായണൻ മലയാളം
2001 മേഘമൽഹാർ മുകുന്ദന്റെ അച്ഛൻ മലയാളം
വക്കാലത്ത് നാരായണൻകുട്ടി ജഡ്ജി മലയാളം
2004 ഉദയം ജഡ്ജി മലയാളം
2009 എന്റെ വലിയ പിതാവ് ഡോക്ടർ മലയാളം
2010 സ്വന്തം ഭാര്യ സിന്ദാബാദ് മലയാളം
ഇൻജെനിയം ഓറൽ പിഷാരടി മാസ്റ്റർ മലയാളം
2012 രംഗം ഒന്ന് നമ്മുടെ വീട് മലയാളം
ബാങ്കിംഗ് അവേഴ്സ് 10 ടു 4 ലക്ഷ്മിയുടെ അച്ഛൻ മലയാളം
ഓർഡിനറി പുരോഹിതൻ മലയാളം
2013 ആട്ടക്കഥ ശ്രീധരൻ നമ്പൂതിരി മലയാളം
നിശബ്ദതയുടെ ശക്തി അരവിന്ദന്റെ അച്ഛൻ മലയാളം
2014 അപ്പോത്തിക്കിരി ശങ്കർ വാസുദേവ് ​​ഡോ മലയാളം
2015 ഉപ്പ് മാമ്പഴം സ്വാമി മലയാളം
2016 ആൾരൂപങ്ങൾ പണിക്കർ മലയാളം
2017 C/O സൈറ ബാനു കോടതി ജഡ്ജി മലയാളം
2018 പ്രേതം 2 വേണു വൈദ്യർ മലയാളം
എന്റെ ഉമ്മാന്റെ പേര് രാഘവൻ മലയാളം
ദേഹാന്തരം മലയാളം ഷോർട്ട് ഫിലിം
2019 ലൂക്കാ ഡോക്ടർ മലയാളം
2020 ഉമാ മഹേശ്വര ഉഗ്ര രൂപസ്യ തെലുങ്ക് അരങ്ങേറ്റം
കിലോമീറ്ററുകൾ & കിലോമീറ്ററുകൾ മലയാളം 
2021 പാത്തോൻപാഠം നൂറ്റണ്ടു ഈശ്വരൻ നമ്പൂതിരി മലയാളം

ടെലിവിഷൻ സീരിയലുകൾ

തിരുത്തുക
വർഷം തലക്കെട്ട് ചാനൽ കുറിപ്പുകൾ
2001 വാകച്ചാർത്ത് ദൂരദർശൻ
2001 ശമനതലം ഏഷ്യാനെറ്റ്
2002 വസുന്ദര മെഡിക്കൽസ് ഏഷ്യാനെറ്റ്
2003 ശ്രീരാമൻ ശ്രീദേവി ഏഷ്യാനെറ്റ്
2004 മുഹൂർത്തം ഏഷ്യാനെറ്റ്
2004 കടമറ്റത്ത് കത്തനാർ ഏഷ്യാനെറ്റ് [11][12]
2004-2009 മിന്നുകെട്ട് സൂര്യ ടി.വി [13][14]
2005 കൃഷ്ണകൃപാസാഗരം അമൃത ടി.വി
2006 സ്നേഹം സൂര്യ ടി.വി
2007 സെന്റ് ആന്റണി സൂര്യ ടി.വി
2008 ശ്രീഗുരുവായൂരപ്പൻ സൂര്യ ടി.വി
2008 വേളാങ്കണി മാതാവ് സൂര്യ ടി.വി
2009 സ്വാമിയേ ശരണം അയ്യപ്പാ സൂര്യ ടി.വി
2010 രഹസ്യം ഏഷ്യാനെറ്റ്
2010 ഇന്ദ്രനീലം സൂര്യ ടി.വി
2012-2013 ആകാശദൂത് സൂര്യ ടി.വി [15][16]
2012 സ്നേഹക്കൂട് സൂര്യ ടി.വി
2014-2016 ഭാഗ്യലക്ഷ്മി സൂര്യ ടി.വി
2016 അമ്മേ മഹാമായേ സൂര്യ ടി.വി
2017 മൂന്നുമണി പൂക്കൾ
2017-2019 വാനമ്പാടി ഏഷ്യാനെറ്റ് [17][18]
2017–2020 കസ്തൂരിമാൻ ഏഷ്യാനെറ്റ് [19][20]
2019 മൗനരാഗം സ്റ്റാർ വിജയ് തമിഴ് സീരിയൽ[21]
2021–ഇന്ന് കാളിവീട് സൂര്യ ടി.വി

സംവിധാനം

തിരുത്തുക
വർഷം സിനിമയുടെ പേര് കുറിപ്പ്
1987 കിളിപ്പാട്ട് [22]
1988 തെളിവ് [23]

തിരക്കഥ

തിരുത്തുക
വർഷം സിനിമയുടെ പേര് കുറിപ്പ്
1988 തെളിവ് [24]

അവാർഡുകൾ

തിരുത്തുക
വർഷം അവാർഡ് തലക്കെട്ട് ജോലി ഫലമായി റഫ
2018 ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ ആജീവനാന്ത നേട്ടം കസ്തൂരിമാൻ വിജയിച്ചു [25]
2018 തരംഗിണി ടെലിവിഷൻ അവാർഡുകൾ ആജീവനാന്ത നേട്ടം വാനമ്പാടി വിജയിച്ചു [26]
2018 ജന്മഭൂമി അവാർഡുകൾ മികച്ച സ്വഭാവ നടൻ കസ്തൂരിമാൻ വിജയിച്ചു [27]
2019 കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ദേഹാന്തരം വിജയിച്ചു [28]
2019 Thoppil Bhasi Award ആജീവനാന്ത നേട്ടം വിജയിച്ചു [29]
2024 പി ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം വിജയിച്ചു [30]
  1. https://m.imdb.com/name/nm1740873/
  2. "Raghavan Indian actor". timesofindia.indiatimes.com.
  3. "Film on Sree Narayana Guru to be released on Friday | Thiruvananthapuram News". The Times of India. 4 February 2010. Retrieved 8 April 2022.
  4. Bureau, Kerala (27 Mar 2016). "A promising career cut short by cancer". The Hindu. {{cite news}}: |last= has generic name (help)
  5. 5.0 5.1 5.2 5.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് രാഘവൻ
  6. "How veteran Malayalam actor Raghavan came to be a part of Telugu film 'Uma Maheshwara Ugra Roopasya'". The Hindu (in ഇംഗ്ലീഷ്). 4 August 2020.
  7. "Actor Raghavan on Chakkarapanthal". timesofindia.indiatimes.com (in ഇംഗ്ലീഷ്). 15 October 2015.
  8. "Jishnu gifts a cup of tea to his parents". timesofindia.indiatimes.com (in ഇംഗ്ലീഷ്). 8 November 2015.
  9. "I used to love housework: Jishnu Raghavan". The Times of India (in ഇംഗ്ലീഷ്). 24 January 2017.
  10. "It is difficult to believe Jishnu is no more: Raghavan". timesofindia.indiatimes.com (in ഇംഗ്ലീഷ്). 27 April 2016.
  11. "Kadamattathu Kathanar on Asianet Plus". www.nettv4u.com.
  12. "'Kadamattathu Kathanar' to 'Prof. Jayanthi': Malayalam TV's iconic on-screen characters of all time". The Times of India. 19 June 2021.
  13. Pai, Aditi (8 October 2007). "Far from the flashy crowd". Indiatoday.in. Retrieved 21 May 2023.
  14. "മിന്നുകെട്ടിലെ 'അശകൊശലേ പെണ്ണുണ്ടോ'മലയാളികൾ മറന്നിട്ടില്ല;സരിതയുടെ വിശേഷങ്ങൾ". Manorama Online (in malayalam).{{cite web}}: CS1 maint: unrecognized language (link)
  15. "Akashadoothu Malayalam Mega Television Serial Online Drama". nettv4u.
  16. Nath, Ravi (3 July 2012). "ആകാശദൂതിന് പിന്നാലെ സ്ത്രീധനവും മിനിസ്‌ക്രീനിൽ". malayalam.oneindia.com.
  17. Asianet (30 January 2017). "Vanambadi online streaming on Hotstar". Hotstar. Archived from the original on 2019-04-20. Retrieved 29 January 2017.
  18. "No. of episodes in Vanambadi". www.hotstar.com. Archived from the original on 2020-08-15. Retrieved 2024-04-16.
  19. "Asianet to air 'Kasthooriman' from 11 Dec". televisionpost.com. Archived from the original on 2017-12-22. Retrieved 2017-12-18.
  20. "Kasthooriman, a new serial on Asianet". The Times.
  21. "Daily soap Mouna Raagam to go off-air soon; Baby Krithika turns emotional". The Times of India. 15 September 2020.
  22. "Kilippaattu". www.malayalachalachithram.com. Retrieved 2014-10-21.
  23. "Evidence (Puthumazhatthullikal)-Movie Details". Retrieved 2013-12-14.
  24. "Kilippaattu". malayalasangeetham.info. Archived from the original on 22 October 2014. Retrieved 2014-10-21.
  25. "Asianet television awards 2019 Winners List | Telecast Details". Vinodadarshan. Retrieved 2022-01-21.
  26. "No. of episodes in Vanambadi". www.hotstar.com. Archived from the original on 2020-08-15. Retrieved 2024-04-16.
  27. "Sreeram Ramachandran on 'Kasthooriman' going off-air: I don't feel like the show is over". The Times of India (in ഇംഗ്ലീഷ്).
  28. "Malayalam TV actors felicitated at State Television Awards".
  29. "Raghavan honoured with Thoppil Bhasi award". timesofindia.indiatimes.com. 27 June 2019.
  30. "Actor Raghavan: P Bhaskaran Birth Centenary Award to actor Raghavan". zeenews.india.com. 13 April 2024.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാഘവൻ&oldid=4104789" എന്ന താളിൽനിന്ന് ശേഖരിച്ചത്