ഇന്ദ്രിയം
ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങൾ അല്ലെങ്കിൽ ചുറ്റുപാടിലുള്ള മാറ്റത്തെ തലച്ചോറിലേക്കെത്തിക്കുന്ന അവയവങ്ങളെയാണ് ഇന്ദ്രിയം എന്ന് പറയുന്നത്. മനുഷ്യശരീരത്തിൽ അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്, കണ്ണ്, ചെവി, ത്വക്ക്, നാവ്, മൂക്ക് എന്നിവയാണവ. ഇവയെ പൊതുവായി പഞ്ചേന്ദ്രിയങ്ങൾ എന്ന് പറയുന്നു.
കണ്ണ്തിരുത്തുക
കാഴ്ച എന്ന അനുഭവം സാധ്യമാക്കുക എന്നതാണ് കണ്ണിന്റെ ധർമ്മം. പ്രകാശത്തെ സ്വീകരിച്ച് വിവരങ്ങൾ നാഡികൾ വഴി തലച്ചോറിലേക്കയക്കുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളിൽ ഏറ്റവും സ്വാധീനതയുള്ളതു ഇതിന് തന്നെ.
ചെവിതിരുത്തുക
ശബ്ദതരംഗങ്ങളെ സ്വീകരിച്ച് വിവരങ്ങൾ തലച്ചോറിലെത്തിച്ച് ശ്രവണം എന്ന അനുഭത്തിന് ഇത് സഹായിക്കുന്നു.