പ്രേതം 2 (English:Ghost) രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിച്ച് 21 ഡിസംബർ 2018 ന് റിലീസ് ചെയ്ത ഒരു കോമഡി ഹൊറർ മലയാള ഭാഷ ചിത്രമാണ്.ജയസൂര്യ ,ദുർഗ്ഗ കൃഷ്ണ,സാനിയ ഇയ്യപ്പൻ,അമിത് ചക്കാലയ്ക്കൽ,സിദ്ദാർഥ് ശിവ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് ആണ്.2016 ൽ റിലീസ് ചെയ്ത പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് . ആനന്ദ് മധുസൂദനൻ സംഗീതം നിർവഹിച്ച ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് പുണ്യാളൻ മൂവീസ് ആണ്.

പ്രേതം 2
സംവിധാനംരഞ്ജിത്ത് ശങ്കർ
നിർമ്മാണംരഞ്ജിത്ത് ശങ്കർ
ജയസൂര്യ
രചനരഞ്ജിത്ത് ശങ്കർ
അഭിനേതാക്കൾജയസൂര്യ
സാനിയ ഇയ്യപ്പൻ
ദുർഗ്ഗ കൃഷ്ണ
സിദ്ദാർത്ഥ് ശിവ
സംഗീതംആനന്ദ് മധുസൂദനൻ
ഛായാഗ്രഹണംവിഷ്ണു നാരാണൻ
ചിത്രസംയോജനംവി.സാജൻ
വിതരണംപുണ്യാളൻ മൂവീസ്
റിലീസിങ് തീയതി2018 ഡിസംബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

നിർമ്മാണം തിരുത്തുക

ഞാൻ മേരികുട്ടിയക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിയ്ക്കുന്ന ചിത്രമാണിത്. ഇരുവരും ഒന്നിക്കുന്ന ആറാമത്തെ ചിത്രം ആണ് പ്രേതം 2.

"https://ml.wikipedia.org/w/index.php?title=പ്രേതം_2&oldid=3257416" എന്ന താളിൽനിന്ന് ശേഖരിച്ചത്