നിഹോനിയം

(നിഹോണിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
113 കോപ്പർനിഷ്യംununtriumഫ്ലെറോവിയം
Tl

Uut

(Uht)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ununtrium, Uut, 113
കുടുംബം presumably poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 13, 7, p
രൂപം unknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം [284]  g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d10 7s2 7p1
(guess based on thallium)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 3
Phase presumably a solid
CAS registry number 54084-70-7
Selected isotopes
Main article: Isotopes of നിഹോനിയം
iso NA half-life DM DE (MeV) DP
284Uut syn 0.49 s α 10.00 280Rg
283Uut syn 0.10 s α 10.12 279Rg
282Uut syn 73 ms α 10.63 278Rg
278Uut syn 0.34 ms α 11.68 274Rg
അവലംബങ്ങൾ

അണുസംഖ്യ 113 ആയ കൃത്രിമ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് നിഹോനിയം. Nh ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. മുമ്പ് അൺഅൺട്രിയം (Uut) ആയിരുന്നു ഇതിന്റെ താത്കാലിക നാമധേയം. കോൾഡ് ഫ്യൂഷൻ, വാം ഫ്യൂഷൻ രീതികളിൽ ഈ മൂലകം നേരിട്ട് നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

മോസ്കൊവിയത്തിന്റെ ശോഷണത്തിലാണ് ആദ്യമായി ഇതിനെ കണ്ടെത്തിയത്. ഈ മൂലകത്തിന്റെ എട്ട് ആറ്റങ്ങളേ ഇന്നേവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ. ആവർത്തനപ്പട്ടികയലെ സ്ഥാനം അനുസരിച്ച് ഇത് ഒരു മൃദുവും വെള്ളിനിറമുള്ളതുമായ ഒരു ലോഹമായിരിക്കും എന്ന് കരുതപ്പെടുന്നു.

2015 ഡിസംബറിൽ ഇന്റർനാഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും (IUPAC), ഇന്റർനാഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിക്കുകയും, അതിന്റെ കണ്ടുപിടിത്തത്തിനുള്ള ക്രെഡിറ്റ് ജപ്പാനിലെ RIKEN ഇൻസ്റ്റിറ്റ്യൂട്റ്റിനു നൽകുകയും ചെയ്തു. IUPAC 2016 ജൂണിൽ നിഹോനിയം (nihonium) എന്ന പേരും, Nh എന്ന പ്രതീകവും മുമ്പോട്ടുവച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു. നിഹോൺ എന്നത് ജപ്പാന്റെ ജപ്പനീസ് ഭാഷയിൽ തന്നെയുള്ള ഒരു പേരാണ്.


2003 ൽ ആണ് ഈ മൂലകം ആദ്യമായി നിർമ്മിച്ചത്. അമെരിസിയം-243 നെ കാൽ‌സ്യം-48 മായി അതിശക്തിയായി കൂട്ടിയിടിച്ചപ്പോഴാണ് ഈ മൂലകം പിറവിയെടുത്തത്. ഏഷ്യയിൽ കണ്ടെത്തിയ ഏക മൂലകമായ ഇത് ജപ്പാനിലാണ് കണ്ടെത്തിയത്. ജപ്പാൻ എന്നത് ജാപ്പനീസ് ഭാഷയിൽ നിഹോൺ എന്നും ഉച്ചരിക്കാറുണ്ട്. ഉദയസൂര്യൻറെ നാട് എന്നാണ് ഇതിനർഥം. ഈ പേരിൽ നിന്നാണ് മൂലകത്തിന് നാമകരണം ചെയ്തിരിക്കുന്നത്.[1] മൂലകങ്ങളുടെയും, രാസവസ്തുക്കളുടെയും നാമകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി 2016 നവംബറിൽ ആണ് അതുവരെ അനൺട്രിയം എന്നറിയപ്പെട്ടിരുന്ന മൂലകത്തിന് നിഹോണിയം എന്ന് നാമകരണം ചെയ്തത്.[2]

ആവർത്തനപ്പട്ടികയിൽ പി. ബ്ലോക്കിലെ സംക്രമണ മൂലകമായ നിഹോണിയം ഏഴാം പിരീഡിൽ ബോറോൺ ഗ്രൂപ്പിൽ ഉൾപ്പെടുന്നു.

  1. http://www.deshabhimani.com/special/news-special-08-12-2016/608617
  2. ശാസ്ത്രം എത്ര ലളിതം, ഡി.സി. ബുക്സ്, കോട്ടയം, പുറം:147
"https://ml.wikipedia.org/w/index.php?title=നിഹോനിയം&oldid=4102278" എന്ന താളിൽനിന്ന് ശേഖരിച്ചത്