അയ്യപ്പൻ
കേരളത്തിലും ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന ഭഗവാനാണ് അയ്യപ്പൻ അഥവാ ധർമ്മശാസ്താവ്. ഹൈന്ദവ വിശ്വാസപ്രകാരം ഹരിഹരപുത്രനായ ധർമ്മ ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. പരമശിവന്റെയും മഹാവിഷ്ണു സ്ത്രീ രൂപമായ മോഹിനിയുടെ മകനാണ് അയ്യപ്പൻ. അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, വില്ലാളിവീരൻ, ശനീശ്വരൻ, ശബരീഗിരീശൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. 'അയ്യൻ', 'അപ്പൻ' എന്നീ പദങ്ങൾ അയ്യപ്പനെ സംബോധന ചെയ്ത് ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. 'അയ്യോ' എന്ന് വിളിക്കുന്നതും അയ്യപ്പനെ തന്നെയാണ്. പന്തളത്ത് രാജകുമാരനായ അയ്യപ്പൻ ശബരിമലയിലെ ശാസ്താവിൽ ലയിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ശബരിമല ആദിവാസികളായ ദ്രാവിഡ ഗോത്രങ്ങളുടെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായെന്നും പിന്നീട് ഹൈന്ദവ ക്ഷേത്രമായി മാറിയെന്നും അഭിപ്രായപ്പെടുന്നു. ശാസ്താവും ചാത്തപ്പൻ എന്ന ദ്രാവിഡഗോത്ര ദൈവവും ഒന്നുതന്നെ. [1] സാമൂഹിക നരവംശശാസ്ത്രജ്ഞനായ ഡോ. അയ്യപ്പൻ ശാസ്താവിനെ സമന്തഭദ്ര ബോധിസത്വനായാണ് കണക്കാക്കുന്നത് കേസരി ബാലകൃഷ്ണ പിള്ളയാകട്ടെ അവലോകിതേശ്വര ബോധിസത്വനായും. മഹായാന ബുദ്ധമതക്കാരുടെ വിശ്വാസപ്രകാരം സമന്ത്രഭദ്ര ബോധിസത്വന്റെ കടമ അതതു നാടിലെ ജനങ്ങളുടെ സംരക്ഷണമാണ്. പക്ഷേ ഈ ശാസ്ത്രങ്ങൾ ഹിന്ദു വിശ്വാസത്തിലും ഉണ്ട്
സ്വാമി അയ്യപ്പൻ | |
---|---|
Affiliation | ഭഗവാൻ |
നിവാസം | ശബരിമല |
ഗ്രഹം | ശനി |
മന്ത്രം | ഓം സ്വാമിയേ ശരണമയ്യപ്പാ" |
ആയുധം | അമ്പും വില്ലും |
Mount | പുലി, കുതിര |

ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് ശബരിമല. 2018 സെപ്റ്റംബർ 28-ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധിപ്രകാരം ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു. എന്നാൽ, ഈ വിധി കേരളത്തിൽ വൻ പ്രക്ഷോഭങ്ങൾക്ക് വഴിച്ചു. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2013-2014 സീസണിൽ ലഭിച്ച വരുമാനം 230 കോടിയാണ് [2]
നിരുക്തം തിരുത്തുക
അയ്യൻ എന്നത് പാലിയിലെ അയ്യ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. ശ്രേഷ്ഠൻ എന്നർഥം. സംസ്കൃതത്തിലെ ആര്യഃ എന്ന പദത്തിന് സമാനമായ പാലി പദമാണ് 'അയ്യ'. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്. [3] ശാസ്താവ് എന്നത് ബുദ്ധന്റെ പര്യായമായും ഉപയോഗിക്കുന്നു.ആചാര്യൻ എന്നാണ് അർത്ഥം. ബുദ്ധതത്വങ്ങൾ പഠിപ്പിക്കുക വഴി ആചാര്യൻ എന്ന പര്യായം ബുദ്ധനു ലഭിച്ചു. [4]അയ്യപ്പൻ എന്ന പേര് വിഷ്ണു എന്നർത്ഥം വരുന്ന അയ്യ എന്ന വാക്കും ശിവൻ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളതാണ് എന്നാണ് ഐതിഹ്യം.
ചരിത്രം തിരുത്തുക
ശാസ്താവ് അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും [5] അതിനു മുമ്പ് അതൊരു ദ്രാവിഡ ദേവനായിരുന്നു എന്നും[6] ധർമ്മശാസ്താവ് എന്ന പേരിൽ തന്നെ ബുദ്ധനെ കണ്ടെത്താമെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. എന്നാൽ മറ്റു ചിലർ ഇതു ഹിന്ദു ദൈവമാണ് എന്നുതന്നെ പറയുന്നു. അത്തരക്കാരുടെ അഭിപ്രായത്തിൽ, ആര്യാഗമനത്തിനുമുമ്പ് ദ്രാവിഡർ ആരാധിച്ചിരുന്ന രണ്ട് പ്രധാന ദേവതകളിലൊരാളാണ് അയ്യപ്പൻ.[7]. ചരിത്രം എഴുതിയ പി.ആർ. രാമവർമ്മ അനുമാനിക്കുന്നത് അയ്യപ്പൻ ക്രിസ്തുവർഷം 1006 ലാണ് ജനിച്ചതെന്നാണ്.
ശാസ്താവ് എന്നത് ബുദ്ധന്റെ പര്യായമായാണ് ഉപയോഗിക്കുന്നു. [8]ധർമ്മം എന്നത് ബുദ്ധധർമ്മം എന്നതിന്റെ മലയാളീകരിച്ച പദമായും അവർ സൂചിപ്പിക്കുന്നു. ശബരിമലയിലെ ശാസ്തക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിൽ ബുദ്ധമതാചാരങ്ങൾ ആണ് മുന്നിട്ടുനിൽക്കുന്നതെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു. [9] അയ്യപ്പ ഭക്തന്മാർ തീർത്ഥാടനത്തിനു മുൻപ് നാൽപ്പത്തൊന്നു ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നതും ശബരിമലയിലെ പൂജകൾ മലയാള ബ്രാഹ്മണരാണ്[അവലംബം ആവശ്യമാണ്]നടത്തി വരുന്നത് എന്നതും തീർത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവു ശരണം വിളികൾ ആണ് ഉപയോഗിക്കപ്പെടുന്നതെന്നതും ഇതിന് ഈ ഹൈദവ ക്ഷേത്രത്തിലെ പ്രത്യേകത ആയി ചൂണ്ടിക്കാണിക്കുന്നു. [1] തത്വമസി എന്ന ശാസ്ത്രത്തെ പോലെ ആണ് അവിടത്തെ ആചാരങ്ങൾ ശബരിമലയിൽ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങൾ മിക്കവ വനാന്തർഭാഗങ്ങളിൽ ആണ് എന്നതും ഇതിന് ശക്തി പകരുന്ന മറ്റു തെളിവുകൾ ആണ്. ശാസ്താവിഗ്രഹങ്ങൾക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. [10] അമരകോശത്തിന്റെ കർത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുമുണ്ട്.[11] [12] എന്നാൽ വില്ലാളിവീരൻ, വീരമണികണ്ഠൻ എന്ന സംബോധനകൾ ബൌദ്ധാചാരങ്ങളുമായി ഒത്തുപോകുന്നില്ല എന്നൊരു വാദം നിലവിലുണ്ട്. പൂർണ അഹിംസാവാദിയായ ശ്രീബുദ്ധന് ഈ സംബോധനകൾ ഒട്ടും യോജിക്കുന്നില്ല എന്നത് ഇവർ എടുത്തുകാട്ടുന്നു. അതുപോലെ ശരണകീർത്തനത്തിന് വൈദിക പാരമ്പര്യവുമായാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട് വൈദിക മന്ത്രങ്ങളിലെ ശരണ മന്ത്രങ്ങളെ ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. [അവലംബം ആവശ്യമാണ്] അയ്യപ്പന്റെ ഇരിപ്പും ബുദ്ധന്റേതു പോലെയല്ല മറിച്ച് യോഗദക്ഷിണാമൂർത്തി, യോഗ നരസിംഹം എന്നിവരുടേതു പൊലെയാണെന്നും അഭിപ്രായമുണ്ട്. കൂടാതെ പള്ളിവേട്ട, മാളികപ്പുറത്തെ ഗുരുതി എന്നിവയും ബൗദ്ധപാരമ്പര്യത്തിനു വിരുദ്ധമാണ്.[അവലംബം ആവശ്യമാണ്]
പാണ്ടിനാട്ടിൽ നിന്നും കുടിയേറിയ പന്തളത്തു രാജവംശം കൊല്ലവർഷം 377 (കൃ വ 1202)ലാണ് പന്തളത്തെത്തിയത്.[13]. വാവരുടെ പൂർവികർ പാണ്ടിനാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയതാകട്ടെ കലി വർഷം 4441 (ക്രി.വ. 1440). തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ പൂർവികർ കുടിയേറിയത് 500 വർഷം മുൻപു മാത്രമാണെന്നു വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള "ശ്രീഭൂതനാഥ സർവ്വസ്വം" എന്ന കൃതിയിൽ പറയുന്നു. 500 കൊല്ലം മുൻപു ജീവിച്ചിരുന്ന"മലയാളി സേവക"നായിരുന്നു "വെള്ളാളകുലജാതൻ" അയ്യൻ എന്ന അയ്യപ്പൻ [14]
ഐതിഹ്യങ്ങൾ തിരുത്തുക
- പരമശിവനു വിഷ്ണുമായയിൽ പിറന്ന കുട്ടിയാണ് അയ്യപ്പൻ എന്നാണ് ഐതിഹ്യം. എന്നാൽ രണ്ട് ശക്തരായ ദൈവങ്ങൾക്ക് മറ്റെവിടെയും ദർശിക്കാനാവാത്ത വിധം കഥകൾ പുരാണമാക്കിയത് ബുദ്ധമതത്തിന്റെ ക്ഷയത്തിനു ശേഷം വൈഷ്ണവ മതവും ശൈവമതവും ക്ഷേത്രം കയ്യടക്കാൻ നടത്തിന്റെ ശ്രമങ്ങൾ ആയിരുന്നു എന്ന് കേരളത്തിന്റെ ചരിത്രപഠനങ്ങൾ നടത്തിയിട്ടുള്ള കെ.എൻ. ഗോപാലപിള്ളയെ പോലുള്ള ചിലർ കരുതുന്നത്.
- മറ്റൊരൈതിഹ്യം പന്തള രാജാവിന്റെ മകൻ എന്ന് വിശ്വസിക്കുന്ന മണികണ്ഠനെപ്പറ്റിയാണ്. [15]
- പന്തളത്തു ജീവിച്ചിരുന്ന പന്തളരാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവിനേയും അയ്യപ്പനായി ചിത്രീകരിച്ച് കാണിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം നശിപ്പിച്ച ചില ശക്തികളെ നിഗ്രഹിച്ച് വിഗ്രഹപുനഃപ്രതിഷ്ഠ നടത്തിയ ഈ യോദ്ധാവ് (അയ്യപ്പൻ എന്ന് പേര്) നാട്ടിലേക്കു തിരിച്ചു വന്നില്ല. മരിച്ചു പോകയോ അപ്രത്യക്ഷനാകയോ ചെയ്തിരിക്കാം എന്ന് കരുതുന്നു. എന്നാൽ ആളുകൾ അദ്ദേഹം ശാസ്താവിന്റെ അവതാരമായിരുന്നു എന്നു വിശ്വസിക്കാൻ തുടങ്ങി.
- മറ്റൊരു ഐതിഹ്യപ്രകാരം പൊന്നമ്പലമേട്ടിലെ സന്യാസിയുടെ മകനായിരുന്നു അയ്യപ്പനെന്നും ആയോധനകലകളിൽ പരിശീലനം നേടിയശേഷം പന്തളം രാജസൈന്യത്തിലേക്ക് അയക്കപ്പെട്ടുവെന്നും പറയുന്നു.
- മറ്റൊരു ഐതിഹ്യം ചീരപ്പഞ്ചിറ എന്ന ഈഴവകുടുംബവുമായി ബന്ധപ്പെട്ടതാണ്. ആയോധന കളരിയായിരുന്ന തണ്ണീർമുക്കം ചീരപ്പഞ്ചിറ കുടുംബത്തിലെ കളരിയിൽ പഠനാർത്ഥം അയ്യപ്പൻ ചേരുകയും അവിടെയുള്ള ഈഴവ പെൺകുട്ടിയുമായി പ്രണയത്തിലാകുകയും ചെയ്തു എന്നുമാണ്. ഈ പെൺകുട്ടിയാണ് പിന്നീട് മാളികപ്പുറത്തമ്മയായത് എന്നുമാണ് ഐതിഹ്യം. ഈ കഥ ഏഴീത്തിശേഷം എന്ന കാവ്യങ്ങളിൽ വിവരിക്കുന്നുണ്ട്.
ഗ്രന്ഥം തിരുത്തുക
ശബരിമല അയ്യപ്പസ്വാമിയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായ ഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനം ആണ്. 60 വർഷത്തോളം ലഭ്യമല്ലാതിരുന്ന ഈ കിളിപ്പാട്ട് എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം കണ്ടെത്തി 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു.
പ്രധാന ദിവസങ്ങൾ തിരുത്തുക
പ്രധാന ദിവസം - ശനിയാഴ്ച. ശാസ്താ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇത്.
വിശേഷ ദിവസങ്ങൾ - മണ്ഡല, മകരവിളക്ക് ദിവസങ്ങൾ.
പഞ്ച ശാസ്താ ക്ഷേത്രങ്ങൾ തിരുത്തുക
അയ്യപ്പനെ തന്റെ ജീവിതകാലത്തിലെ പ്രധാനപ്പെട്ട അഞ്ചു ദശകളിലൂടെയാണ് ആരാധിക്കുന്ന 5 ക്ഷേത്രങ്ങൾ ആണ് പഞ്ച ശാസ്താ ക്ഷേത്രങ്ങൾ. പത്തനംതിട്ട, കൊല്ലം ജില്ലയിലാണ് ഇവ. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, കാന്തമല എന്നിവയാണ് ഈ അഞ്ചു ക്ഷേത്രങ്ങൾ. മറ്റു ക്ഷേത്രങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നില്ല.
കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചൻകോവിലിൽ ഭാര്യമാരായ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെയിരിക്കുന്ന ശാസ്താവ്, ആര്യങ്കാവിൽ കുമാരനായും, ശബരിമലയിൽ തപസ് ചെയ്യുന്ന സന്ന്യാസിയുടെ ഭാവത്തിലും ആരാധിക്കുന്നു. കാന്തമല ശബരിമല ക്ഷേത്രത്തിന് സമീപമുള്ള വനത്തിൽ സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
കേരളത്തിലെ പ്രധാന ധർമ്മശാസ്താ ക്ഷേത്രങ്ങൾ തിരുത്തുക
- ശബരിമല ധർമ്മശാസ്താക്ഷേത്രം, പത്തനംതിട്ട ജില്ല
- എരുമേലി വലിയമ്പലം ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കോട്ടയം ജില്ല
- പന്തളം വലിയ കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം, പത്തനംതിട്ട ജില്ല (കൊട്ടാരം ക്ഷേത്രം)
- പാലകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രം, തളിപ്പറമ്പ്, കണ്ണൂർ ജില്ല
- അച്ചൻകോവിൽ പൂർണപുഷ്കലാ സമേത ശാസ്താക്ഷേത്രം, കൊല്ലം ജില്ല
- കൂളത്തൂപ്പുഴ ശ്രീ ബാല ശാസ്താ ക്ഷേത്രം, കൊല്ലം ജില്ല
- ആര്യങ്കാവ് ശ്രീ ധർമ്മശാസ്താക്ഷേത്രം, കൊല്ലം ജില്ല
- ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, എറണാകുളം (പ്രത്യേക പ്രാധാന്യമുള്ള ഉപദേവൻ ധർമ്മ ശാസ്താവ്)
- മുളങ്കുന്നത്തുകാവ് ധർമ്മശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
- ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്, പാലക്കാട് ജില്ല
- ഒറ്റപ്പാലം അയ്യപ്പൻകാവ്, പാലക്കാട് ജില്ല
- കരിക്കാട് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
- ചമ്രവട്ടത്ത് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
- ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കൊല്ലം ജില്ല
- കുതിരാന്മല അശ്വാരൂഢ ധർമ്മശാസ്താ ക്ഷേത്രം, വടക്കുംഞ്ചേരി, പാലക്കാട് ജില്ല.
- ചടയമംഗലം ശ്രീ ധർമ്മശാസ്താക്ഷേത്രം, കൊല്ലം ജില്ല
- തൈക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം, തിരുവനന്തപുരം ജില്ല
- കുറ്റിയാണി ശ്രീ ധർമ്മ ശാസ്താ (വന ശാസ്താ) ക്ഷേത്രം തിരുവനന്തപുരം
- കാച്ചനപ്പിള്ളി അയ്യപ്പൻ കാവ്, പാട്ടുരായ്ക്കൽ, തൃശ്ശൂർ ജില്ല
- കണ്ണംകുളങ്ങര അയ്യപ്പ ക്ഷേത്രം, കണ്ണംകുളങ്ങര, തൃശ്ശൂർ ജില്ല
- അയ്യപ്പൻപാറ മാർത്താണ്ഡപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം, അടൂർ, പത്തനംതിട്ട ജില്ല
- മീന്തലക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, തിരുവല്ല, പത്തനംതിട്ട ജില്ല
- ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കോട്ടയം ജില്ല
- ഇളങ്ങുളം ശ്രീ ധർമശാസ്താ ക്ഷേത്രം, കോട്ടയം ജില്ല
- വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം, കോട്ടയം ജില്ല
- വിതുര മക്കി ശ്രീ ധർമശാസ്താ ക്ഷേത്രം, വിതുര, തിരുവനന്തപുരം ജില്ല
- തൃക്കുന്നപ്പുഴ ശ്രീ ധർമ്മ ശാസ്താക്ഷേത്രം, ഹരിപ്പാട്, ആലപ്പുഴ ജില്ല
- തകഴി ശ്രീ ധര്മ്മശാസ്താ ക്ഷേത്രം, തകഴി, ആലപ്പുഴ ജില്ല
- കാട്ടുവള്ളി അയ്യപ്പക്ഷേത്രം, മാവേലിക്കര ആലപ്പുഴ ജില്ല
- ഇരമല്ലിക്കര അയ്യപ്പക്ഷേത്രം, ചെങ്ങന്നൂർ, ആലപ്പുഴ ജില്ല
- ശാസ്താനട അയ്യപ്പക്ഷേത്രം, ഉമ്പർനാട്, മാവേലിക്കര ആലപ്പുഴ ജില്ല
- പുല്ലുകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രം, ആലപ്പുഴ ജില്ല
- കാരക്കാട് ശ്രീധർമശാസ്താ ക്ഷേത്രം, കാരക്കാട്, ചെങ്ങന്നൂർ, ആലപ്പുഴ ജില്ല
- വെള്ളിമുറ്റം അയ്യപ്പൻകാവ്, ആലപ്പുഴ ജില്ല
- കുന്നം ശ്രീ ധർമ്മശാസ്താ ക്ഷേത്രം, മാവേലിക്കര, ആലപ്പുഴ ജില്ല
- പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം, എറണാകുളം ജില്ല
- കൊമ്പനാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം, എറണാകുളം ജില്ല
- തളിക്കുളം ശ്രീ ധർമ്മശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
- ചിറമൻകാട് അയ്യപ്പൻകാവ്, വെങ്ങിലശ്ശേരി, തൃശ്ശൂർ ജില്ല
- ആറേശ്വരം ശാസ്താക്ഷേത്രം, മറ്റത്തൂർ, തൃശ്ശൂർ ജില്ല
- കണിമംഗലം ശാസ്താ ക്ഷേത്രം, കണിമംഗലം, തൃശ്ശൂർ ജില്ല
- ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
- തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം, തൃശ്ശൂർ ജില്ല
- പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, കിഴക്കുംപാട്ടുകര, തൃശ്ശൂർ ജില്ല
- മാട്ടിൽ ശ്രീശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
- മണലൂർ അയ്യപ്പൻകാവ്ക്ഷേത്രം, തൃശ്ശൂർ ജില്ല
- എടക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രം പുന്നയൂർക്കുളം, തൃശ്ശൂർ ജില്ല
- എടത്തിരുത്തി അയ്യപ്പൻകാവ് ക്ഷേത്രം, എടത്തിരുത്തി, തൃശ്ശൂർ ജില്ല
- പുഴയ്ക്കൽ ധർമ്മശാസ്താക്ഷേത്രം, പുഴയ്ക്കൽ, തൃശ്ശൂർ
- ഉടലക്കാവ് ധർമ്മശാസ്താക്ഷേത്രം, അടാട്ട്, തൃശ്ശൂർ ജില്ല
- അകമല ധർമ്മശാസ്താക്ഷേത്രം, വടക്കാഞ്ചേരി, തൃശ്ശൂർ ജില്ല
- ഇട്ടിയൊട്ട് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
- കുറൂർ അയ്യപ്പൻ കാവ്,തേഞ്ഞിപ്പലം മലപ്പുറം ജില്ല
- നിറംകൈതക്കോട്ട, ഒലിപ്രം കടവ്, വള്ളികുന്ന്, മലപ്പുറം ജില്ല
- കുതിരക്കുട അയ്യപ്പ ക്ഷേത്രം, കൊയിലാണ്ടി, കോഴിക്കോട് ജില്ല
- ചെറുപുഴ ശ്രീധർമ്മ ശാസ്താക്ഷേത്രം കണ്ണൂർ ജില്ല, കേരളം
- ആറാട്ടുപുഴ ശാസ്താക്ഷേത്രം തൃശ്ശൂർ ജില്ല
- ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം തൃശ്ശൂർ ജില്ല
- ശാസ്താപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം വായാട്ടുപറമ്പ കണ്ണൂർ
- കീഴൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം (കാസർഗോഡ് ജില്ല)
- ശ്രീ മേൽകടകംവെളളി അയ്യപ്പക്ഷേത്രം, പാലത്ത്, കോഴിക്കോട്
- ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം, ശാസ്താംകോട്ട, കൊല്ലം ജില്ല
- കുന്നുംപുറത്ത് ധർമ്മശാസ്താ ക്ഷേത്രം, പരിപ്പ്, കോട്ടയം ജില്ല
- ചേനപ്പാടി ശ്രീധർമ്മശാസ്താക്ഷേത്രം, ചേനപ്പാടി, കോട്ടയം ജില്ല
- നീർവ്വിളാകം ശ്രീധർമ്മശാസ്താ ക്ഷേത്രം,ആറന്മുള,പത്തനംതിട്ട ജില്ല
- ശ്രീ ഉദയഗിരി ധർമ്മശാസ്താ ക്ഷേത്രം, പൂവാറൻതോട്, കോഴിക്കോട് ജില്ല
- ശക്തികുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കൊല്ലം ജില്ല.
- കാരാപ്പുള്ളി ശ്രീ ധർമ്മശാസ്താ നവഗ്രഹ ക്ഷേത്രം, കൈപമംഗലം തൃശ്ശൂർ ജില്ല.
- പഴയനടക്കാവ് അയ്യപ്പ ക്ഷേത്രം, പഴയനടക്കാവ്, തൃശ്ശൂർ ജില്ല
- മൊകവൂർ ശ്രീ അയ്യപ്പ ക്ഷേത്രം, കോഴിക്കോട് ജില്ല
- പാങ്ങോട് അശ്വരൂഢ ശാസ്താ ക്ഷേത്രം, തിരുവനന്തപുരം
- കണ്ണമ്മൂല കൊല്ലൂർ ശനീശ്വര ശാസ്താ ക്ഷേത്രം, തിരുവനന്തപുരം
- മേക്കതിൽ യോഗീശ്വര ശാസ്താ ക്ഷേത്രം, ഇടഗ്രാമം, കരമന, തിരുവനന്തപുരം
- മുളംകുന്നത്തുകാവ് ധർമ്മ ശാസ്താ ക്ഷേത്രം, തൃശൂർ
- കടമ്പനാട് ശ്രീ ഭഗവതി ധർമ്മ ശാസ്താ ക്ഷേത്രം, പത്തനംതിട്ട
അവലംബം തിരുത്തുക
- ↑ രാമൻകുട്ടി, പി.വി (2006) [2006]. ഡോ.സി.എം. നീലകണ്ഠൻ (സംശോധാവ്.). കേരളീയ ജീവിതമുദ്രകളിലെ വൈദികപ്രഭാവം - വേദങ്ങളും അന്തർ വൈജ്ഞാനിക പഠനങ്ങളും (ഏഴാം പതിപ്പ് പതിപ്പ്.). തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-10-8.
{{cite book}}
: Check|isbn=
value: length (help); Cite has empty unknown parameters:|month=
,|chapterurl=
,|origdate=
, and|coauthors=
(help); Unknown parameter|origmonth=
ignored (help)CS1 maint: multiple names: authors list (link) - ↑ (Sabarimala revenue touches 230 crore during pilgrimage season എന്ന തലക്കെട്ടോടെ Express News Service - SABARIMALA Published: 22nd January 2013 08:32 AM ന് പ്രസിദ്ധീകരിച്ചത് )
- ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ എസ്. എൻ., സദാശിവൻ (Jan 1, 2000). സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ. APH Publishing,. ISBN 9788176481700.
{{cite book}}
: CS1 maint: extra punctuation (link) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-05.
- ↑ കൃഷ്ണചൈതന്യ. പി.ജി. പുരുഷോത്തമൻ പിള്ള (സംശോധാവ്.). ഇന്ത്യയുടെ ആത്മാവ് (1996 പതിപ്പ്.). ന്യൂഡൽഹി: നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ. ISBN 81-237-1849-7.
{{cite book}}
: Cite has empty unknown parameters:|origmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help) - ↑ "ശാസ്താവിന്റെ ആറ് വിശിഷ്ട ക്ഷേത്രങ്ങളും ദർശനഫലവും". ശേഖരിച്ചത് 2021-05-27.
- ↑ എസ്. എൻ., സദാശിവൻ (Jan 1, 2000). സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ. APH Publishing,. ISBN 9788176481700.
{{cite book}}
: CS1 maint: extra punctuation (link) - ↑ കെ., ശിവശങ്കരൻ നായർ. വേണാടിന്റെ പരിണാമം (2005 പതിപ്പ്.). കോട്ടയം: കറന്റ് ബുക്സ്. പുറം. 238. ISBN 81-240-1513-9.
എസ്.ഗുപ്തൻ നായർ. ഗ്രന്ഥത്തിന്റെ അവതാരികയിൽ
{{cite book}}
: Cite has empty unknown parameters:|origmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help) - ↑ എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ സെയ്തുമുഹമ്മദ്, പി.എ. (1992). സഞ്ചാരികൾ കണ്ട കേരളം. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ പന്തളത്തു നൈതല്ലൂർ കൊട്ടാരത്തിലെ രോഹിണി നാൾ വലിയ തമ്പുരാൻ എഴുതിയ "ശബരിഗിരി വർണ്ണന" എന്ന കൃതിയിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്
- ↑ "ഇളവർ ശേവം" എന്ന പഴയ പാട്ട് മുരുമള്ളൂരിന്റെ കൃതിയിൽ ഉദ്ധരിച്ചതു കാണുക
- ↑ കൃഷ്ണ ചൈതന്യ - കേരളം
ഇതും കൂടി കാണുക തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- അയ്യപ്പനെക്കുറിച്ചുള്ള Archived 2007-12-29 at the Wayback Machine. ഐതിഹ്യം
- അയ്യപ്പചരിത്രം Archived 2008-09-12 at the Wayback Machine..
- അയ്യപ്പ സ്വാമിയുടെ പേരിലുള്ള മലേഷ്യയിലെ ഒരു ചാരിറ്റി സംഘടന
- അയ്യപ്പസ്വാമിയുടെ ചരിത്രം
- അയ്യപ്പ ക്ഷേത്രം , യു.കെ
- അയ്യനാരും അയ്യപ്പനും Archived 2011-12-30 at the Wayback Machine.
- https://www.facebook.com/1518139265178408/posts/3189960917996226/?app=fbl
കൂടുതൽ വായനയ്ക്ക് തിരുത്തുക
- "പേട്ട തുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും" ആനിക്കാടു ശങ്കരപ്പിള്ള, ഡോ.കാനം ശങ്കരപ്പിള്ള, 1976
ഹിന്ദു ദൈവങ്ങൾ |
---|
ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്
|