കാമദേവൻ
ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവൻ. കാമത്തിന്റെയും പ്രേമത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്. രതീദേവിയാണ് പത്നി. പാർവതി പരിണയം നടക്കുന്നതിനായി ദേവന്മാരുടെ അഭ്യർത്ഥന പ്രകാരം തന്റെ നേർക്ക് പുഷ്പബാണം അയച്ച കാമദേവനെ കോപിഷ്ടനായ ശ്രീപരമേശ്വരൻ തൃക്കണ്ണിലെ അഗ്നിയാൽ ഭസ്മീകരിച്ചു. പിന്നീട് രതീദേവിയുടെ പ്രാർഥനയിൽ മനസലിഞ്ഞ ശ്രീപാർവതിയുടെ അഭ്യർഥന പ്രകാരം ധനുമാസത്തിലെ തിരുവാതിരയുടെ തലേദിവസമായ മകയിരം നാളിൽ കാമദേവന് ശിവൻ പുനർജന്മം നൽകിയതായും ഹൈന്ദവപുരാണങ്ങളിൽ കാണപ്പെടുന്നു. കാമദേവൻ ശ്രീകൃഷ്ണന്റെ പുത്രനായി പുനർജനിക്കുകയും രതീദേവിയെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണ് ഐതിഹ്യം. [2]
കാമദേവൻ | |
---|---|
Hindu god inducing lusty desires | |
മറ്റ് പേരുകൾ | Kandarpa, Cupid, Smarahari, Cittahari |
ദേവനാഗരി | काम देव |
Sanskrit Transliteration | kāmadeva |
തമിഴ് ലിപിയിൽ | காம தேவன் |
Affiliation | Pradyumna, Vasudeva |
നിവാസം | Ketumala-varsa |
മന്ത്രം | kāma-gāyatrī[1] |
ആയുധം | Sugarcane Bow and Floral Arrow |
ജീവിത പങ്കാളി | Rati |
Mount | Parrot |
ജനനം
തിരുത്തുകബ്രഹ്മാവിന്റെ വലതേ നെഞ്ചു ഭേദിച്ച് ധർമ്മൻ എന്ന പ്രജാപതി ജനിച്ചു. ധർമ്മൻ അതീവ സുന്ദരനായിരുന്നു. ധർമ്മൻ, ശമൻ, കാമൻ, ഹർഷൻ എന്ന് അതീവ സുന്ദരന്മാരായ മുന്ന് പുത്രന്മാർ ജനിച്ചു. അവരിൽ കാമൻ സൗന്ദര്യദേവനായി തീർന്നു. കാമൻ രതീദേവിയെ ഭാര്യയാക്കി[3]
കാമന്റെ പര്യായപദങ്ങൾ
തിരുത്തുകമദനൻ, മന്മഥൻ, മാരൻ, പ്രദ്യുമ്നൻ, മീനകേതനൻ, കന്ദർപ്പൻ, ദർപ്പകൻ, അനംഗൻ, കാമൻ, പഞ്ചശരൻ, സ്മരൻ, മലർവില്ലൻ, മായി, മധുദീപൻ, വാമൻ, പുഷ്പകേതനൻ, സംസാരഗുരു, രതിപതി, ശംബരാരി, മനസിജൻ, ആത്മഭൂ, രൂപാസ്തൻ, രമണൻ, ദീപകൻ, പുഷ്പധന്വാവ്.
കാമന്റെ ആയുധങ്ങൾ
തിരുത്തുകകാമൻ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവുമാണ്. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ "History of Dharmaśāstra".
- ↑ The Book of Hindu Imagery: Gods, Manifestations and Their Meaning By Eva Rudy Jansen p. 93
- ↑ മഹാഭാരതം ആദിപർവ്വം അറുപത്തിയാറാം അദ്ധ്യായം
ഹിന്ദു ദൈവങ്ങൾ |
---|
ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്
|