എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം

(എരുമേലി ധർമ്മശാസ്താക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യ കേരളത്തിലെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് എരുമേലി ശ്രീധർമ്മശസ്താ ക്ഷേത്രം. കെെയിൽ അമ്പേന്തി കിഴക്കോട്ടു നോക്കി നിൽക്കുന്ന ശാസ്താവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുളളത്. കുംഭമാസത്തിലെ ഉത്രംനാളിൽ ആറാട്ടു നടത്താൻ പാകത്തിനു പത്തുദിവസത്തെ ഉത്സവമുണ്ട്. ഇവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്, കൊച്ചമ്പലവും വലിയമ്പലവും. അവ തമ്മിൽ അര കിലോമീറ്റർ മാത്രം അകലമേയുള്ളൂ. ശബരിമലയിൽ തന്ത്രാവകാശമുള്ള താഴമൺ മഠക്കാർക്കാണ് ഈ ക്ഷേത്രത്തിലെയും തന്ത്രാവകാശം.[1]

എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം
എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം
എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്ര കവാടം (കൊച്ചമ്പലം)
എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം is located in Kerala
എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം
എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം
ക്ഷേത്രത്തിൻെറ്റ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°28′16″N 76°45′54″E / 9.4710933°N 76.7650384°E / 9.4710933; 76.7650384
പേരുകൾ
മറ്റു പേരുകൾ:വലിയമ്പലം
ശരിയായ പേര്:എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം
തമിഴ്:ஏருமேலி சாஸ்தா கோவில்
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
സ്ഥാനം:എരുമേലി
വാസ്തുശൈലി, സംസ്കാരം
പ്രധാന ഉത്സവങ്ങൾ:കുഭമാസത്തിലെ തിരുവുത്സവം, പേട്ടതുളളൽ
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലി
ക്ഷേത്രങ്ങൾ:2
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

എെതിഹ്യം

തിരുത്തുക

എരുമകൊല്ലി എന്ന സ്ഥലമാണ് പിന്നീട് എരുമേലി എന്നായിത്തീർന്നത്. അയ്യപ്പൻ മഹിഷിയെ വധിച്ചത് ഇവിടെ വച്ചാണെന്ന് വിശ്വാസമുണ്ട്. എരുമയുടെ രക്തം വീണ കുളം രുധിരകുളം എന്ന പേരിലും ഇപ്പോൾ ഉതിര കുളം എന്ന പേരിലും അറിയപ്പെടുന്നു. പണ്ട് റാന്നി കർത്താക്കളുടെ വകയായിരുന്നു ക്ഷേത്രം.ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലത്തിന്റെ പേര് ആലമ്പളളി എന്നായിരുന്നു.ആലമ്പളളി മില്ലക്കാരൻ (റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗനാമം) പമ്പയാറ്റിൽ നിന്ന് കിട്ടിയ വിഗ്രഹം പ്രതിഷ്ഠിക്കാനായി ക്ഷേത്രം പണിയിച്ചു എന്നാണ് ഐതിഹ്യം. മില്ലക്കാരൻ മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിലെ ഉത്സവത്തിന് ഭാര്യാസമേതം പോയിരുന്നു.അവിടെ ആരും മില്ലക്കാരനെ വേണ്ടവിധം ആധരിച്ചില്ല. ഇതിൽ കോപവും നെെരാശ്യവും പൂണ്ട മില്ലക്കാരൻ ജോത്സ്യന്റെ നിർദ്ദേശപ്രകാരം പമ്പയാറ്റിൽ നിന്ന് വിഗ്രഹം കണ്ടെടുത്തു. ആലമ്പളളി പുരയിടത്തിൽ പയറുവിതച്ച് പൂവും കായുമായപ്പോൾ പശുവിനെ മേയാൻ വിട്ടു. മേഞ്ഞുകഴിഞ്ഞ പശു വിശ്രമിക്കാനായി കിടന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തിച്ചു എന്നാണ് എെതിഹ്യം.[2]

ഉപദേവതകളും പൂജകളും

തിരുത്തുക

ക്ഷേത്രത്തിലെ ഏക ഉപദേവതാ പ്രതിഷ്ഠ മാളികപ്പുറത്തമ്മയാണ്. ദിവസേന മൂന്ന് പൂജകളാണുളളത്, ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ.[3]

ചിത്രശാല

തിരുത്തുക
  1. "കേരളത്തിലെ ക്ഷേത്രങ്ങൾ". www.webindia123.com.[പ്രവർത്തിക്കാത്ത കണ്ണി]
  2. "എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം". www.sabarimalaaccomodation.com. Archived from the original on 2016-06-05. Retrieved 2016-05-31.
  3. "കോട്ടയം ജില്ലയിലെ ശാസ്താ ക്ഷേത്രങ്ങൾ". www.keralatemples.net.