ലക്ഷ്മി
ഹൈന്ദവപുരാണങ്ങളിൽ വിഷ്ണു ഭഗവാന്റെ പത്നിയാണ് ഭഗവതി ലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും എട്ടു തരം ഐശ്വര്യങ്ങളും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. അതിനാൽ ശ്രീ ഭഗവതി എന്നും ലക്ഷ്മി അറിയപ്പെടുന്നു.
മഹാലക്ഷ്മി | |
---|---|
ധനം, സമ്പത്ത്, ഐശ്വര്യം, ഈശ്വരി | |
![]() മഹാലക്ഷ്മി | |
ദേവനാഗരി | लक्ष्मी |
Sanskrit Transliteration | lakṣmī |
Affiliation | ദേവി, പരാശക്തി |
നിവാസം | വൈകുണ്ഠം |
ആയുധം | ശംഖ്, ചക്രം |
ജീവിത പങ്കാളി | മഹാവിഷ്ണു |
Mount | താമരപ്പൂവ് |
അവതാരങ്ങൾതിരുത്തുക
ആദിനാരായണനായ(പരബ്രഹ്മം) വിഷ്ണു ഭഗവാന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണിയായും രാധയായും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു.
ദേവി ഭാഗവതത്തിൽതിരുത്തുക
സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ദുർഗ്ഗയ്ക്കും, സരസ്വതിക്കും, ഭുവനേശ്വരിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു.[1][2]
മഹാഭാരതത്തിൽ, ഭാഗവതത്തിൽതിരുത്തുക
പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ, ഭാഗവതത്തിൽ പറയുന്നു. [3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു.
പ്രധാന ക്ഷേത്രങ്ങൾതിരുത്തുക
കർണാടകയിലെ കൊല്ലൂർ മൂകാംബികാ ക്ഷേത്രം, ജമ്മുകശ്മീർ വൈഷ്ണോദേവി, മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, വെല്ലൂർ ശ്രീപുരം സുവർണ്ണ ക്ഷേത്രം തമിഴ്നാട് എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്ര പ്രാദേശിലെ പ്രസിദ്ധമായ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠയായ വെങ്കടേശ്വരന് തുല്യമായ പ്രാധാന്യം മഹാലക്ഷ്മിക്കുണ്ട്. ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ പദ്മാവതി ദേവിയും ലക്ഷ്മി തന്നെയാണ്. കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ചോറ്റാനിക്കര അമ്മ പ്രധാനമായും മഹാലക്ഷ്മിയായി ആരാധിക്കപ്പെടുന്നു. പാലക്കാട് കല്ലേകുളങ്ങരയിലുള്ള ഹേമാംബിക ക്ഷേത്രം, കോട്ടയം കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം എന്നിവ മഹാലക്ഷ്മി പ്രധാനമാണ്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠയായ അനന്തപദ്മനാഭനോടൊപ്പം ലക്ഷ്മിദേവിയെ കാണാം. തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ശാസ്‌തമംഗലം ബ്രഹ്മപുരം മഹാലക്ഷ്മി പ്രത്യംഗിരദേവി ക്ഷേത്രം ഒരു പ്രധാനപെട്ട ലക്ഷ്മി ക്ഷേത്രമാണ്. കൊല്ലം നഗരത്തിൽ ലക്ഷ്മിനടയിലും മംഗലത്തും മഹാലക്ഷ്മി ക്ഷേത്രങ്ങളുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും വെള്ളിയാഴ്ച പരാശക്തിയെ മഹാലക്ഷ്മി ഭാവത്തിൽ ആരാധിക്കാറുണ്ട്. നെയ്യാറ്റിൻകര മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രം മറ്റൊരു ക്ഷേത്രമാണ്. പല വൈഷ്ണവ ക്ഷേത്രങ്ങളിലും ലക്ഷ്മിനാരായണ സങ്കല്പത്തിലാണ് പ്രതിഷ്ഠ. ഇത്തരം ക്ഷേത്രങ്ങളിൽ പോകുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ മഹാലക്ഷ്മിയ്ക്ക് പ്രാധാന്യമുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം ലക്ഷ്മി ക്ഷേത്രമാണ്.
വിശേഷ ദിവസങ്ങൾതിരുത്തുക
മാസത്തിലെ ഒന്നാം തീയതി, വെള്ളിയാഴ്ച, പൗർണമി എന്നിവ പ്രധാന ദിവസങ്ങൾ. നവരാത്രി, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ എന്നിവയാണ് മഹാലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ. ഇതിൽ ദീപാവലി, മുപ്പട്ടു വെള്ളിയാഴ്ച, മഹാനവമി/ വിജയദശമി എന്നിവ മഹാലക്ഷ്മിക്ക് അതീവ പ്രാധാന്യം ഉള്ള ദിവസങ്ങളാണ്.
ദീപാവലിതിരുത്തുക
പാലാഴിയിൽ നിന്നും മഹാലക്ഷ്മി അവതരിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വാസമുണ്ട്. അതിനാൽ ഭഗവതി ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമാണ്. അന്നു ദാരിദ്ര്യ ശമനത്തിനായി ഭക്തർ വീടുകളിലും കച്ചവട സ്ഥാപനങ്ങളും വൃത്തിയാക്കി ധനലക്ഷ്മിയെ ആരാധിക്കുന്നു. സാമ്പത്തിക ഉയർച്ച ഉണ്ടാകുവാൻ വ്യാപാരികളും ബിസിനസ്‌കാരും മഹാലക്ഷ്മിയെ ആരാധിക്കുന്ന ദിവസം കൂടിയാണ് ദീപാവലി. ധനലക്ഷ്മി പൂജയാണ് ഇതിന്റെ തുടക്കം. കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം മുതലായവ ചൊല്ലുന്നു.
സ്തോത്രങ്ങൾതിരുത്തുക
കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം, മഹാലക്ഷ്മി സ്തവം, ദേവിമാഹാത്മ്യം എന്നിവ ശ്രീഭഗവതിയുടെ സ്തുതികളാണ്. ഇവ നിത്യവും ചൊല്ലുന്നത് സർവ ഐശ്വര്യത്തിനും കാരണമാകും എന്ന് വിശ്വാസികൾ കരുതുന്നു. [4]
മഹാലക്ഷ്മി അഷ്ടകംതിരുത്തുക
നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖ ചക്രഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ! (1)
നമസ്തേ ഗരുഡാരൂഢേ, കോലാസുര ഭയങ്കരി!
സർവപാപഹരേ ദേഹീ മഹാലക്ഷ്മീ നമോസ്തുതേ! (2)
സർവ്വജ്ഞേ സർവ്വവരദേ, സർവ്വ ദുഷ്ട ഭയങ്കരി!
സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ! (3)
സിദ്ധിബുദ്ധിപ്രദേ ദേവി, ഭുക്തിമുക്തി പ്രദായിനി!
മന്ത്രമൂർത്തേ സദാ ദേവി മഹാലക്ഷ്മീ നമോസ്തുതേ! (4)
ആഭ്യന്തരഹിതേ ദേവി, ആദിശക്തി മഹേശ്വരി!
യോഗജേ യോഗസംപൂജ്യേ മഹാലക്ഷ്മീ നമോസ്തുതേ! (5)
സ്ഥൂലസൂക്ഷ്മ മഹാരൗദ്ര മഹാശക്തി മഹോദരേ!
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ! (6)
പദ്മാസനസ്ഥിതേ ദേവീ പരബ്രഹ്മ സ്വരൂപിണി!
പരമേശീ ജഗന്മാതേ മഹാലക്ഷ്മീ നമോസ്തുതേ! (7)
ശ്വേതാംബരധരേ ദേവി,നാനാലങ്കാരഭൂഷിതേ!
ജഗത്സ്ഥിതേ ജഗന്മാതേ മഹാലക്ഷ്മീ നമോസ്തുതേ! (8)
അവലംബംതിരുത്തുക
- ↑ Encyclopaedia of Hindu gods and goddesses By Suresh Chandra http://books.google.co.in/books?id=mfTE6kpz6XEC&pg=PA199&dq=goddess+lakshmi
- ↑ http://www.festivalsinindia.net/goddesses/radha.html
- ↑ http://www.sacred-texts.com/hin/m01/m01019.htm
- ↑ Kinsley, David (1988). Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions. University of California Press. ISBN 0-520-06339-2. p. 95.
ഹിന്ദു ദൈവങ്ങൾ |
---|
ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്
|