പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം

തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ധർമ്മശാസ്താ ക്ഷേത്രമാണ് പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം. ഈ ക്ഷേത്രത്തിന് 2500 വർഷത്തെ പഴക്കമുണ്ടെന്നു പറയപ്പെടുന്നു. ഒരു കൈയ്യിൽ അമൃതും പിടിച്ച് പത്മാസനത്തിലിരുന്നു ധ്യാനിക്കുന്ന അപൂർവ രൂപത്തിലാണ് പ്രതിഷ്ഠ.[1]

Panamukkumpally sree Sastha Temple
പേരുകൾ
ശരിയായ പേര്:Panamukkumpally sree Sastha Temple
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Kerala
ജില്ല:Thrissur District
സ്ഥാനം:City of Thrissur
വാസ്തുശൈലി, സംസ്കാരം
പ്രധാന ഉത്സവങ്ങൾ:Thrissur Pooram
വാസ്തുശൈലി:Kerala

കോട്ടയത്തു നിന്നും തൃശ്ശൂരിലേക്ക് കുടിയേറിയ തെക്കേമഠം സ്വാമിയാർ കിഴക്കുമ്പാട്ടുകരയിൽ ക്ഷേത്രം പണിയുകയും കൂടെ കൊണ്ടുവന്ന വിഗ്രഹം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. പ്ന്നീട് തെരെഞ്ഞെടുത്ത ഭരണസമിതിക്ക് അധികാരം കൈമാരിയെന്നും കരുതുന്നു.

വിഘ്നേശ്വരനും വനദുർഗയുമാണ് മറ്റു പ്രതിഷ്ഠകൾ.

തൃശ്ശൂർ പൂരത്തിന് കാലത്ത് 7 മണിക്ക് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും. രാത്രിയും ഇത് ആവർത്തിക്കും.

നവരാത്രിപൂജ, ശാസ്താവിളക്ക്, പ്രതിഷ്ഠാദിനം എന്നിവയാണ് മറ്റു വിശേഷങ്ങൾ.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-14. Retrieved 2011-05-21.