ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം

Shri Dharma Sastha Temple.
Sasthamkotta temple: Shri Dharma Sastha Temple located at Sasthamkotta

ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ടയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിന്റെ മൂന്നുഭാഗത്തും കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമായ ശാസ്താംകോട്ട കായൽ ആണ്.

ഈ ക്ഷേത്രം അവിടെ വസിക്കുന്ന വാനരന്മാർക്കു പ്രസിദ്ധമാണ്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ ധർമ്മശാസ്താവിന്റെ സേവകരായാണ് ഈ വാനരന്മാരെ കരുതുന്നത്. കേരളത്തിലെ ഏറ്റവും പ്രാചിനമായ അഞ്ചു ശാസ്താ ക്ഷേത്രങ്ങളിലൊന്നായാണ് ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രത്തെ പരിഗണിക്കുന്നത്. മറ്റുള്ള നാലെണ്ണം, അച്ചൻകോവിൽ ശാസ്താക്ഷേത്രം, ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം, കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം, ശബരിമല ധർമ്മശാസ്താക്ഷേത്രം എന്നിവയാണ്. ഭാര്യയായ പ്രഭാദേവിയോടും, സത്യകൻ എന്ന മകനോടും കൂടി വസിക്കുന്ന ശ്രീ ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവൻ, ഗണപതി എന്നിവരാണ് ഉപദേവതകൾ.

ഐതിഹ്യംതിരുത്തുക

ത്രേതായുഗത്തിനപ്പുറത്തേയ്ക്കു നീളുന്ന ഐതിഹ്യകഥകൾ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീരാമൻ തന്റെ പത്നിയായ സീതയോടും സഹോദരനായ ലക്ഷ്മണനോടും കൂടി രാവണനിഗ്രഹശേഷം ഇതു വഴിവന്നുവെന്നും അപ്പോൾ ശ്രീ ധർമ്മശാസ്താവിനെ കണ്ടു വണങ്ങിയെന്നും ഐതിഹ്യമുണ്ട്. 'ശാസ്താംകോട്ട' എന്ന പേരുതന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

ഉത്സവങ്ങൾതിരുത്തുക

ഉത്സവംതിരുത്തുക

പത്തു ദിവസം നീളുന്ന ഉത്സവമാണ്.ആദ്യദിനം കൊടിയേറ്റ് ആണ്. കുംഭമാസത്തിൽ ഉത്രം നക്ഷത്രത്തിൽ ആണ് ആറാട്ട് നടക്കുന്നത്. ഇത് മാർച്ച് മാസം വരും. പത്താം ദിവസം കെട്ടുകാഴ്ച്ച് നടക്കും. ഈ ദിനം പലതരം കുതിരകൾ കാള ഇവയുടെ രൂപം ഉണ്ടാക്കി പ്രദർശിപ്പിക്കുന്നു. ഭീമാകാരമാണ് ഓരോ രൂപവും. ഇതിനെ വലിച്ചുകൊണ്ട് നടക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ഉണ്ടായിരിക്കും.

മതപരമായ ആഘോഷങ്ങൾതിരുത്തുക

  • തിരുവോണം
  • നവരാത്രി
  • മണ്ഡല മഹോത്സവം(41 ദിവസം)
  • മകര സംക്രമ പൂജ
  • ശിവരാത്രി
  • പൈങ്കുനി ഉത്രം
  • പത്താമുദയം
  • കർക്കിടക വാവ്

അവലംബംതിരുത്തുക

  • കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ശാസ്താംകോട്ടയും കുരങ്ങൻമാരും എന്ന ഭാഗം കാണുക.