ആറേശ്വരം ശാസ്താക്ഷേത്രം

തൃശൂർ ജില്ലയിൽ കോടശ്ശേരി മലയിൽ കൊടകര - വെള്ളിക്കുളങ്ങര റൂട്ടിൽ വാസുപുരത്താണ്‌‍ ആറേശ്വരം ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന മൂർത്തി ശാസ്താവാണ്‌‍. മഴയും വെയിലുമേൽക്കുന്ന ശിലയാണ്‌‍. ശനി ദോഷ പരിഹാരത്തിനു‍ പ്രസിദ്ധമാണ്‌ ‍ ഈ ക്ഷേത്രം.

AareshwaramSasthaTemple.JPG

ഐതിഹ്യംതിരുത്തുക

ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, വിഷ്ണു എന്നീ ആറ് ദേവകളുടെ സാന്നിദ്ധ്യമുണ്ടെന്നും അതിനാൽ ആറേശ്വരം എന്ന പേർ വന്നു എന്നാണ്‌‍ ഐതിഹ്യം.

ഇവിടത്തെ പ്രതിഷ്ഠ ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ശാസ്താവാണെന്ന് ഒരു ഐതിഹ്യവുമുണ്ട്. അതിനാൽ കൂടൽമാണിക്യസ്വാമിയെ തൊഴുതിറങ്ങുന്നവർ ആറേശ്വരത്തപ്പനെ സ്മരിക്കാറുണ്ട്.

പ്രതിഷ്ഠതിരുത്തുക

പ്രധാന പ്രതിഷ്ഠ ശാസ്താവാണ്. കിഴക്കോട്ടാണ് ദർശനം. രണ്ട് നേരം പൂജയുണ്ട്. ഉപദേവന്മാരില്ല.

ക്ഷേത്രത്തിൽ ചെറിയ ഒരു പുനർജനി ഗുഹയുണ്ട്. ഭക്തന്മാർ വ്രതസുദ്ധിയോടെ ശനിയാഴ്ച ദിവസങ്ങളിൽ പുനർജനി നൂഴുന്നത് പതിവാണ്.

വൃശ്ചികത്തിലെ ആദ്യ ശനിയാഴ്ചയാണ് ക്ഷേത്രത്തിൽ ആഘോഷം . “മിനി ശബരിമല” എന്നും “സ്ത്രീകളുടെ ശബരിമല” എന്നും ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാറുണ്ട്. [1]

അവലംബംതിരുത്തുക

  1. http://harivarasanam.in/ml/temple.asp?ID=20

ചിത്രശാലതിരുത്തുക