പ്രധാന മെനു തുറക്കുക

കേരളത്തിലെ ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു ആലപ്പാട്ട് ശ്രീധരമേനോൻ എന്ന പ്രൊഫ. എ. ശ്രീധരമേനോൻ (ജനനം:1925 ഡിസംബർ 18 - മരണം:2010 ജൂലൈ 23)[1]. 2009-ൽ അദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.[2]

എ. ശ്രീധരമേനോൻ
എ. ശ്രീധരമേനോൻ.jpg
ജനനം(1925-12-18)ഡിസംബർ 18, 1925
എറണാകുളം, കേരളം, ഇന്ത്യ
മരണം23 ജൂലൈ 2010(2010-07-23) (പ്രായം 84)
തിരുവനന്തപുരം, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
തൊഴിൽഅദ്ധ്യാപകൻ, ചരിത്രപണ്ഡിതൻ

ജീവിതരേഖതിരുത്തുക

1925 ഡിസംബർ 18-ന്‌ എറണാകുളത്ത് ജനനം. കോവിലകത്തുപറമ്പിൽ പത്മനാഭമേനോനും ആലപ്പാട്ട് നാരായണിയമ്മയുമായിരുന്നു മാതാപിതാക്കൾ. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം മദ്രാസ് സർ‌വകലാശാലയിൽ നിന്ന് ഇന്റർമീഡിയറ്റും മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948-ൽ മദ്രാസ് സർ‌വകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം . കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ, കേരളാ സർവ്വകലാശാലാ രജിസ്ട്രാർ തുടങ്ങിയ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട് .

1997-ൽ അന്നത്തെ കേരളാ സർക്കാരിന്റെ നിർദ്ദേശമേറ്റെടുത്ത് കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും സർക്കാരുമായി പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുസ്തകം ഡി.സി. ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. പുസ്തകം തയ്യാറാക്കാൻ വേണ്ടിയുള്ള സമിതി രൂപീകരണവും, രാഷ്ട്രീയ ഇടപെടലുകളും, സമിതിയിൽ നിന്നുള്ള ശ്രീധരമേനോന്റെ രാജിയും അന്ന് ചർച്ചാ വിഷയമായിരുന്നു .[3] വാർദ്ധക്യസഹജമായ അസുഖങ്ങൾ ഏറെ അലട്ടിയ അദ്ദേഹം 2010 ജൂലൈ 23-ന് 85-ആം വയസ്സിൽ തിരുവനന്തപുരത്തെ സ്വവസതിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു.

കൃതികൾതിരുത്തുക

  • കേരളചരിത്രം
  • കേരള സംസ്കാരം
  • കേരള ചരിത്ര ശില്പികൾ
  • ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളിൽ)
  • കേരള രാഷ്ട്രീയ ചരിത്രം 1885-1957
  • കേരളവും സ്വാതന്ത്ര്യ സമരവും
  • സർ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും
  • പുന്നപ്രവയലാറും കേരള ചരിത്രവും
  • അമേരിക്കൻ മോഡൽ അറബിക്കടലിൽ - സർ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്കാര നിർദ്ദേശം
  • സ്വതന്ത്രതിരുവിതാംകൂർ വാദവും സർ സി.പി. എന്ന വില്ലനും

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എ._ശ്രീധരമേനോൻ&oldid=2852386" എന്ന താളിൽനിന്ന് ശേഖരിച്ചത്