തൈക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം

കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ കിഴക്കുഭാഗത്ത് തൈക്കാട്ട്, ആർട്സ് കോളേജിന് സമീപം സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തൈക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം. പൂർണ്ണാപുഷ്കലാസമേതനായ ധർമ്മശാസ്താവ് കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, മഹാവിഷ്ണു, ദുർഗ്ഗാദേവി, സുബ്രഹ്മണ്യൻ, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. തിരുവനന്തപുരത്തെ ഏറ്റവും വലുതും പ്രസിദ്ധവുമായ ഈ ശാസ്താക്ഷേത്രത്തിൽ നിത്യേന വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. മണ്ഡലകാലത്ത് നിരവധി ഭക്തർ ഇവിടെനിന്നും കെട്ടുനിറച്ച് ശബരിമല ദർശനത്തിന് പുറപ്പെടാറുണ്ട്. മകരവിളക്ക് ദിവസം ആറാട്ട് വരത്തക്ക വിധം അഞ്ചുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ, മീനമാസത്തിലെ പങ്കുനി ഉത്രവും വിശേഷദിവസമാണ്. തൈക്കാട് എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

തിരുത്തുക

ചരിത്രപ്രകാരം ഏകദേശം അഞ്ഞൂറുവർഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് തൈക്കാട്ടുള്ളത്. തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമായ ശ്രീപത്മനാഭസ്വാമിക്ഷേത്രം പുതുക്കിപ്പണിയാൻ വന്ന ശില്പികൾ ഇവിടെ താമസിച്ചിരുന്നതായി കഥകളുണ്ട്. ഈ ക്ഷേത്രം നിലവിൽ വന്നതിനെക്കുറിച്ച് പറയപ്പെടുന്ന കഥ ഇങ്ങനെയാണ്:

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം മുമ്പ് കൊടുംകാടായിരുന്നു. തൈക്കാട് എന്ന സ്ഥലനാമം തന്നെ ഇവിടെയൊരു കാട് നിലനിന്നിരുന്നതിന്റെ സൂചന കാണിയ്ക്കുന്നു. ഈ കാട്ടിൽ നിരവധി ആദിവാസികൾ താമസിച്ചിരുന്നു. അവരുടെ ആരാധനാമൂർത്തിയായിരുന്നു ഇവിടത്തെ ശാസ്താവ്. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, ഇവിടം അന്ന് ഭരിച്ചിരുന്ന വേണാട് രാജാവ് നായാട്ടിനായി ഈ പ്രദേശത്തേയ്ക്ക് വരികയുണ്ടായി. അപ്പോൾ വഴിയിൽ വച്ച് ഒരു പശുവിനെ കാണാനായി ഈ പ്രദേശത്തെത്തിയ അദ്ദേഹം, അതിനെ ഒരു കാട്ടുമൃഗമെന്ന് തെറ്റിദ്ധരിച്ച് അമ്പെയ്തുകൊന്നു. ഈ വിവരമറിഞ്ഞ് ദുഃഖിതനായ രാജാവ്, പ്രസ്തുത പശുവിന്റെ ഉടമകളായ ആദിവാസികളോട് മാപ്പപേക്ഷിയ്ക്കുകയും പ്രായശ്ചിത്തം ചോദിയ്ക്കുകയും ചെയ്തു. തങ്ങളുടെ ആരാധനാമൂർത്തിയായ ശാസ്താവിന് താന്ത്രികമായ എല്ലാ ആചാരവിധികളോടും കൂടി ഒരു ക്ഷേത്രം പണിയണമെന്നായിരുന്നു ആദിവാസികളുടെ ആവശ്യം. അതനുസരിച്ച് അന്നാട്ടിലെ പ്രശസ്ത തന്ത്രിവര്യന്മാരെയും ക്ഷേത്രനിർമ്മാതാക്കളെയും വിളിച്ചുവരുത്തിയ രാജാവ്, ക്ഷേത്രനിർമ്മാണത്തിന് തുടക്കം കുറിയ്ക്കുകയും നീലത്താമര ധരിച്ച്, പത്നിമാരോടുകൂടിയിരിയ്ക്കുന്ന സങ്കല്പത്തിൽ ശാസ്താവിനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് തൈക്കാട് ധർമ്മശാസ്താക്ഷേത്രം നിലവിൽ വന്നത്.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ക്ഷേത്രപരിസരം

തിരുത്തുക

തൈക്കാട് ദേശത്തിന്റെ ഒത്ത നടുക്ക്, എം.ജി. രാധാകൃഷ്ണൻ റോഡിന്റെ ഓരത്ത്, ഗവ. വിമൻസ് കോളേജിന് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. അവിടെനിന്നുമാത്രമേ ക്ഷേത്രത്തിലേയ്ക്ക് പ്രവേശനകവാടമുള്ളൂ. ക്ഷേത്രഭരണാധികാരികളായ തൈക്കാട് എൻ.എസ്.എസ്. കരയോഗത്തിന്റെ കെട്ടിടം, ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇവിടെ മന്നം അക്കാദമി ഓഫ് ആർട്ട്സ് & സയൻസ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ക്ഷേത്രം വക ഊട്ടുപുരയും കാണാവുന്നതാണ്. ക്ഷേത്രത്തിന്റെ മുൻ വശത്താണ് വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിരിയ്ക്കുന്നത്. റോഡിനോട് ചേർന്നാണ് ക്ഷേത്രം നിൽക്കുന്നത് എന്നതിനാൽ ഇവിടെ സ്ഥലപരിമിതി വളരെയധികമാണ്. ക്ഷേത്രത്തിൽ കിഴക്കുഭാഗത്തായി വലിയൊരു ഇരുനില ഗോപുരം പണിതിട്ടുണ്ട്. ഇതിന്റെ സമീപത്തായി ക്ഷേത്രത്തിന്റെ പേരും ധർമ്മശാസ്താവേ ശരണം എന്ന മന്ത്രവും എഴുതിയ ബോർഡ് കാണാം.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം ചെന്നെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. മൂന്നോളം ആനകളെ ഒരു സമയം എഴുന്നള്ളിയ്ക്കാവുന്ന ഈ ആനക്കൊട്ടിലിൽ വച്ചാണ് ചോറൂൺ, വിവാഹം, തുലാഭാരം, ഭജന തുടങ്ങിയ ചടങ്ങുകൾ നടക്കുന്നത്. ശബരിമല തീർത്ഥാടകർ മാലയിടാനും കെട്ടുനിറയ്ക്കാനും തിരഞ്ഞെടുക്കുന്നതും ഇവിടെത്തന്നെയാണ്. ഇവിടെ ക്ഷേത്രം വക വഴിപാട് കൗഇറും പുസ്തകക്കടയും കാണാവുന്നതാണ്. നീരാജനം, എള്ളുപായസം, നീലപ്പട്ട് ചാർത്തൽ, നീല ശംഖുപുഷ്പം കൊണ്ടുള്ള അർച്ചന തുടങ്ങിയവയാണ് ഇവിടെ ശാസ്താവിനുള്ള പ്രധാന വഴിപാടുകൾ. കൂടാതെ ശനിയാഴ്ചകളിൽ ശനീശ്വരപൂജയും വിശേഷമാണ്. ആനക്കൊട്ടിലിനപ്പുറമാണ് ഭഗവദ്വാഹനമായ കുതിരയെ ശിരസ്സിലേറ്റുന്ന കൊടിമരം സ്ഥിതിചെയ്യുന്നത്. 2008-ലാണ് ഇവിടെ കൊടിമരം പ്രതിഷ്ഠിച്ചത്. ഏകദേശം 40 അടി ഉയരം വരുന്ന ഈ കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര പണിതിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. വളരെ ഉയരം കുറഞ്ഞ ബലിക്കല്ലാണ് ഇവിടെയുള്ളത് എന്നതിനാൽ പുറമേ നിന്നുനോക്കിയാൽത്തന്നെ വിഗ്രഹം കാണാം.

ശിവനും വിഷ്ണുവും ഹനുമാനും
തിരുത്തുക

ഗോപുരത്തിന്റെ ഇരുവശത്തുമായി, പടിഞ്ഞാറോട്ട് ദർശനമായി ഈരണ്ട് ശ്രീകോവിലുകൾ കാണാവുന്നതാണ്. ഇവയിൽ തെക്കുഭാഗത്തെ ശ്രീകോവിലിൽ മഹാവിഷ്ണുവും വടക്കുഭാഗത്തെ ശ്രീകോവിലിൽ പരമശിവനുമാണ് പ്രതിഷ്ഠകൾ. പുത്രനായ ശാസ്താവിനെ നോക്കിയിരിയ്ക്കുന്ന ഭാവത്തിലാണ് ഇരുവരെയും പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. മഹാവിഷ്ണുവിന്റെ ശ്രീകോവിലിനാണ് വലുപ്പം കൂടുതൽ. ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, നിൽക്കുന്ന രൂപത്തിലാണ്. നാലുകൈകളിൽ, ശംഖ്-ചക്ര-ഗദാ-പദ്മങ്ങൾ ചാർത്തിയ ഭഗവദ്രൂപം അതിമനോഹരമാണ്. പാൽപ്പായസം, തുളസിമാല, ചന്ദനം ചാർത്തൽ, സഹസ്രനാമാർച്ചന തുടങ്ങിയവയാണ് മഹാവിഷ്ണുവിന്റെ പ്രധാന വഴിപാടുകൾ. ശിവന്റെ ശ്രീകോവിലിൽ, ഒരടി മാത്രം ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് പ്രതിഷ്ഠ. ഇതിൽ വെള്ളിയിൽ തീർത്ത തിരുമുഖം ചാർത്താറുണ്ട്. ഈ നടയിൽ രാവിലെ നിത്യേന ധാര നടത്താറുണ്ട്. അതുകൂടാതെ പിൻവിളക്ക്, കൂവളമാല, രുദ്രാഭിഷേകം തുടങ്ങി വേറെയും ധാരാളം വഴിപാടുകൾ ഇവിടെയുണ്ട്. ഇവരെക്കൂടാതെ, ശിവന്റെ ശ്രീകോവിലിന് തൊട്ടുതെക്കുമാറി മറ്റൊരു ചെറിയ ശ്രീകോവിലിൽ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠയും കാണാം. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം, ഭക്തഹനുമാന്റെ രൂപത്തിലാണ്. ഇരുകൈകളും കൂപ്പിനിൽക്കുന്ന ഹനുമാന് വടമാല, വെറ്റിലമാല, അവിൽ നിവേദ്യം, വെണ്ണ ചാർത്തൽ തുടങ്ങിയവ അതിവിശേഷമാണ്. കേരളത്തിൽ ഉപദേവനായി ഹനുമാനെ പ്രതിഷ്ഠിച്ചിട്ടുള്ള ഏക ശാസ്താക്ഷേത്രം, ഒരുപക്ഷേ ഇതായിരിയ്ക്കും.

സർപ്പക്കാവും സുബ്രഹ്മണ്യപ്രതിഷ്ഠയും
തിരുത്തുക

ഏകദേശം ഒരേക്കർ മാത്രം വിസ്തീർണ്ണമുള്ള ചെറിയൊരു ക്ഷേത്രമാണ് തൈക്കാട് ക്ഷേത്രം. എന്നാൽ, ഇതിന്റെ മതിലകം മുഴുവൻ അതിമനോഹരമായ കാഴ്ചകളാണ് ഒരുക്കിയിരിയ്ക്കുന്നത്. നിരവധി ചെടികളും മരങ്ങളും ഇവിടെ തഴച്ചുവളരുന്നുണ്ട്. ഈ ചെടികളിലുള്ള പൂക്കൾ തന്നെയാണ് ഇവിടെ പൂജയ്ക്കുപയോഗിയ്ക്കുന്നത്. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് അതിമനോഹരമായ ഒരു സർപ്പക്കാവ് പണിതിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ പരിധിയിൽ, ഇത്ര മനോഹരമായ ഒരു സർപ്പക്കാവ് കാണുന്നത് അദ്ഭുതകരമാണ്. നിരവധി മരങ്ങളും വള്ളിച്ചെടികളും കൊണ്ട് അലങ്കരിച്ചുവച്ച ഒരു പീഠത്തിൽ, നാഗരാജാവായ വാസുകി, പത്നിയായ നാഗയക്ഷിയ്ക്കും പുത്രിയായ നാഗചാമുണ്ഡിയ്ക്കും മറ്റുള്ള പരിവാരങ്ങൾക്കുമൊപ്പം നിൽക്കുന്ന സങ്കല്പമാണ് ഇവിടെയുള്ളത്. എല്ലാ മാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയും ഇവർക്കുണ്ടാകാറുണ്ട്. നാഗദൈവങ്ങൾക്കടുത്തുതന്നെയാണ് ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠ. സാധാരണപോലെ ഒരു ശിവലിംഗത്തിന്റെ രൂപത്തിലാണ് ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠ. നിത്യേനയുള്ള വിളക്കുവയ്പും പാൽപ്പായസവുമല്ലാതെ മറ്റ് വഴിപാടുകളൊന്നും ഇവിടെയില്ല.

വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം, ബാലസുബ്രഹ്മണ്യന്റെ രൂപത്തിലാണ്. ഇടതുകയ്യിൽ വേൽ ധരിച്ച്, വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്ന സുബ്രഹ്മണ്യന്റെ നടയിൽ ഷഷ്ടിവ്രതം അതിവിശേഷമാണ്. ഇവിടെ നടയ്ക്കുമുന്നിൽ ഒരു മയിലിന്റെ രൂപം കൊത്തിവച്ചിരിയ്ക്കുന്നതും കാണാം. ഇവയെല്ലാം ശ്രദ്ധേയമായ കാഴ്ചകളാണ്.

നവഗ്രഹപ്രതിഷ്ഠ
തിരുത്തുക

വടക്കുകിഴക്കേമൂലയിൽ ക്ഷേത്രം വക ഒരു സ്റ്റേജ് പണിതിട്ടുണ്ട്. ഇവിടെ വച്ചാണ് ക്ഷേത്രത്തിൽ കലാരിപാടികളും നാമജപവും പ്രഭാഷണങ്ങളും മറ്റും നടക്കാറുള്ളത്. ഇതിന് സമീപമായി നവഗ്രഹങ്ങളുടെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിൽ കാണാം. ഭാരതീയ ജ്യോതിഷത്തിലെ ഒമ്പത് ഗ്രഹങ്ങളായ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവരെ, വൃത്താകൃതിയിൽ തീർത്ത ഒറ്റക്കല്ലിൽ വിവിധ ദിക്കുകളിലേയ്ക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും വ്യാഴം മാത്രം വടക്കോട്ടും ദർശനമായി കുടികൊള്ളുന്നു. ഏകദേശം രണ്ടടി ഉയരം വരുന്ന ശിലാവിഗ്രഹങ്ങളാണ് ഇവിടെയുള്ളത്. ഗ്രഹദോഷശാന്തിയ്ക്കായി ഇവിടെ നിത്യേന നവഗ്രഹപൂജയും നവധാന്യസമർപ്പണവും വഴിപാടായി നടത്തുന്നു. ശാസ്താക്ഷേത്രമായതിനാൽ ഇവിടെ ശനിയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. ശനിയാഴ്ചകളിൽ നടത്തിവരുന്ന ശനീശ്വരപൂജ ഇവിടെ അതിവിശേഷമായി ആചരിച്ചുവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ഇവിടെ എത്തിച്ചേരുന്നത്.

ശ്രീകോവിൽ

തിരുത്തുക

സമചതുരാകൃതിയിൽ തീർത്ത, വളരെ ചെറിയൊരു ശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ സ്വർണ്ണം പൂശിയിരിയ്ക്കുന്നു. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാനിർമ്മിതമായ ശാസ്താവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇടതുകാൽ മടക്കി, വലതുകയ്യിൽ ഒരു നീലത്താമര ധരിച്ച്, ഇടതുകൈ ഇടതുകാലിനോടുചേർത്തുവച്ചിരിയ്ക്കുന്ന രൂപത്തിലാണ് ഇവിടെ ശാസ്താവിന്റെ പ്രതിഷ്ഠ. നീലത്താമര ഒരു ഔഷധമായി ഉപയോഗിയ്ക്കുന്നതിനാൽ ധന്വന്തരിമൂർത്തിയുടെ സങ്കല്പവും ഇവിടെയുണ്ട്. പത്നിമാരായ പൂർണ്ണ-പുഷ്കലാ ദേവിമാർ ഭഗവാനോടൊപ്പം നിത്യവാസം ചെയ്യുന്നു എന്നാണ് സങ്കല്പം. വിശ്വപ്രകൃതിയുടെ മൂലതേസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീധർമ്മശാസ്താവ്, പൂർണ്ണാപുഷ്കലാസമേതനായി, ധന്വന്തരിമൂർത്തിയുടെ ചൈതന്യത്തോടെ തൈക്കാട്ട് വാഴുന്നു.

ശ്രീകോവിലിന്റെ പുറംചുവരുകളിൽ ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നുമില്ല. എന്നാൽ, അവയുടെ കുറവ് നികത്താൻ പറ്റിയ അതിമനോഹരമായ രൂപങ്ങൾ ഇവിടെ കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. അയ്യപ്പചരിതമാണ് ഇവിടെ ആലേഖനം ചെയ്തിരിയ്ക്കുന്നത്. പാലാഴിമഥനം മുതൽ ശബരിമലയിൽ, പതിനെട്ടാം പടിയ്ക്കുമുകളിൽ ചിന്മുദ്രാങ്കിതനായി വാഴുന്ന അയ്യപ്പന്റെ രൂപം വരെ ഇവിടെ കാണാവുന്നതാണ്. ഇപ്പോൾ ഈ രൂപങ്ങളെല്ലാം സ്വർണ്ണം പൂശിയിരിയ്ക്കുന്നതിനാൽ നല്ല തിളക്കം ഇവയ്ക്കുണ്ടാകുന്നു. വടക്കുവശത്ത് അഭിഷേകതീർത്ഥം ഒഴുക്കിവിടാൻ ഓവ് പണിതിട്ടുണ്ട്. വളരെ ചെറിയൊരു ഓവാണ് ഇവിടെയുള്ളത്. ഇതിൽ നിന്നുള്ള ജലം, ചിലർ തീർത്ഥമായി കരുതുന്നു.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. സാമാന്യം ചെറിയ നാലമ്പലമാണിവിടെയുള്ളതെങ്കിലും അത്യാവശ്യം സൗകര്യങ്ങളെല്ലാമുണ്ട്. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. അഞ്ചുനിലകളാണ് ഇവിടെ വിളക്കുമാടത്തിന്. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വിളക്കുമാടങ്ങൾ കാണാം. ഇവയിൽ തെക്കുഭാഗത്തെ വാതിൽമാടം വിശേഷാൽ പൂജകൾക്കും ഹോമങ്ങൾക്കും ഉപയോഗിയ്ക്കുമ്പോൾ വടക്കുഭാഗത്തെ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കുമാണ് ഉപയോഗിയ്ക്കുന്നത്. പൂജാസമയമൊഴികെയുള്ളപ്പോൾ വടക്കേ വാതിൽമാടത്തിലാണ് ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, കൊമ്പ്, കുറുംകുഴൽ, ശംഖ്, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ കാണാൻ സാധിയ്ക്കുക. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും.

തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ഒരു മുറിയിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം, വലമ്പിരി ഗണപതിയുടേതാണ്. പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ മോദകം എന്നിവ ധരിച്ച ഭഗവാൻ, മുന്നിലെ വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്നു. ഗണപതിപ്രീതിയ്ക്കായി നിത്യേന രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമം നടത്താറുണ്ട്. കൂടാതെ അപ്പം, മോദകം, നാരങ്ങാമാല, കറുകമാല തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്. വടക്കുപടിഞ്ഞാറേമൂലയിൽ സമാനമായ മറ്റൊരു മുറിയിൽ കിഴക്കോട്ടുതന്നെ ദർശനമായി ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയും കാണാം. വാൽക്കണ്ണാടിയുടെ രൂപത്തിലുള്ള വളരെ ചെറിയൊരു വിഗ്രഹമാണ് ഇവിടെ ദേവിയ്ക്ക്. ഒരടി ഉയരമേ കാണൂ. ദേവീപ്രീതിയ്ക്കായി നിത്യേന വൈകീട്ട് ഇവിടെ ഭഗവതിസേവ നടത്താറുണ്ട്. കൂടാതെ നെയ്പ്പായസം, ലളിതാസഹസ്രനാമാർച്ചന, കുങ്കുമാർച്ചന തുടങ്ങിയവയും പ്രധാനം.

പ്രധാന ലേഖനം: ബലിക്കല്ല്

ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ എന്ന ക്രമത്തിൽ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗം), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗം), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗാദേവി (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ഘോഷാവതി) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ഇവയെല്ലാം ഇപ്പോൾ സ്വർണ്ണം പൂശിയിട്ടുണ്ട്. ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്ന് വിശ്വസിച്ചുവരുന്നു. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നിത്യപൂജകൾ

തിരുത്തുക

വിശേഷദിവസങ്ങൾ

തിരുത്തുക

കൊടിയേറ്റുത്സവം

തിരുത്തുക

പങ്കുനി ഉത്രം

തിരുത്തുക

മണ്ഡലകാലം

തിരുത്തുക