അടാട്ട്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അടാട്ട്. അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏതാണ്ട് 10 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. ഈ പ്രേദേശത്തിന്റെ ചുറ്റളവ് ഏതാണ്ട് 6.91 കി.മി ഉണ്ട്. പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലാണ് അടാട്ട്.

അടാട്ട്
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ/തൃശ്ശിവപേരൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി

ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാലയം, ശ്രീ ശാരദ സ്കൂൾ, കേന്ദ്രിയ വിദ്യാലയം, ഐ. ഇ. എസ് സ്കൂൾ ചിറ്റിലപ്പിള്ളി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് അടാട്ട് ഗ്രാമപഞ്ചായത്തിലാണ്.

പ്രധാനപ്പെട്ട ഉത്സവങ്ങൾ

തിരുത്തുക

ഐതിഹ്യം

തിരുത്തുക

അടാട്ട് എന്ന സ്ഥലനാമത്തെപ്പറ്റി വിചിത്രമായ ഒരു ഐതിഹ്യമുണ്ട്. ഇത് കുറൂർ മനയെന്ന ഭവനവുമായും അവിടത്തെ അമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഗുരുവായൂരപ്പന്റെ പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നോ ഒരു ബാലൻ എത്തി. പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ വില്വമംഗലത്തെ കാത്തിരിക്കെ, സഹായിക്കാൻ വന്ന ബാലൻ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ കുറൂരമ്മ ആ ഉണ്ണിയെ ഒരു കലത്തിന്നടിയിൽ അടച്ചിട്ടുവത്രെ. ഭഗവാൻ കൃഷ്ണന് വെച്ചിരുന്ന നൈവേദ്യമെടുത്ത് കഴിക്കാനൊരുമ്പെട്ട ബാലൻ, സാക്ഷാൽ കൃഷ്ണൻ തന്നെയെന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയായിരുന്നു. ഇങ്ങനെ കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അർത്ഥത്തിൽ ഈ സ്ഥലം അടാട്ട് എന്ന പേരിൽ പിന്നീട് പ്രശസ്തമാവുകയായിരുന്നു. ക്ഷേത്രനഗരമായ ഗുരുവായൂർ അടാട്ടിൽ നിന്ന് വളരെ അടുത്താണ്. ഏതാണ്ട് 20 കിലോമീറ്റർ ദൂരം മാത്രമേ ഇവിടെനിന്ന് ഗുരുവായൂർക്കുള്ളൂ.

ചരിത്ര താളുകളിൽ

തിരുത്തുക
  • മഹാത്മാ ഗാന്ധിജിയുടെ സന്ദർശനം
  • ശ്രീ രാമകൃഷ്ണ മിഷൻ
  • ശ്രീ ശാരദ മന്ദിരം
  • ഖാദി നിർമ്മാണം

പ്രാതിനിധ്യമുള്ള മേഖലകൾ

തിരുത്തുക

കാർഷികമേഖല

  • നെൽ കൃഷി - ജെയ്‌വ നെൽകൃഷി
  • കന്നുകാലി - ക്ഷീരോല്പാദനം
  • മത്സ്യ കൃഷി
  • ജെയ്‌വ പച്ചക്കറി കൃഷി
  • കേര / അടക്ക / വാഴ / കുരുമുളക് കൃഷി

ടൂറിസം

  • വിലങ്ങാൻ കുന്നു ഹിൽ ടൂറിസം
  • പുഴയ്ക്കൽ റിവർ ടൂറിസം

വ്യക്തിത്വങ്ങൾ

തിരുത്തുക
  • കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് മഹാത്മാഗാന്ധിയുടെ ആദർശങ്ങളെ പിന്തുടർന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹം 1896 ഫെബ്രുവരി 6-ന് തൃശ്ശൂരിലെ അടാട്ടിനടുത്ത് അമ്പലംകാവ് എന്ന പ്രദേശത്തു കുറൂർ മനയിൽ ജനിച്ചു. അദ്ദേഹത്തിന്റെ കുട്ടിക്കാലം അദ്ദേഹം ചിലവഴിച്ചത് കുറൂർ മനയിലും അടാട്ടിലും ആയിരുന്നു. വയലുകളാലും തോടുകളും കുളങ്ങളാലും ചുറ്റപ്പെട്ട ദ്വീപിനു സമാനമായ അടാട്ടിലെ ജീവിതം അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ അധികം സ്വാധീനം ചെലുത്തിയിരുന്നതായി പറയുന്നു. കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌ ഇല്ലപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം അതിരുകൾ പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിനായും ഹരിജനങ്ങളുടെ ഉന്നമനത്തിനായും പോരാടി. ഗാന്ധിജിയുടെ പാത പിന്തുടർന്ന് ഖാദി ഉത്പന്നങ്ങളുടെ പ്രചാരണവും നിർമ്മാണവും കേരളത്തിൽ നടത്തിയ ഇദ്ദേഹം മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിൽ പ്രധാനിയാണ്. സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമ്മാർജ്ജനവും കുറൂരിന്റെതെന്ന പോലെ തന്നെ മാതൃഭൂമിയുടെയും ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു.
  • മഹാകവി ടി.ആർ . നായർ
  • അനിൽ അക്കര എം എൽ എ.
  • പരമേശ്വരൻ മാസ്റ്റർ - മികച്ച അധ്യാപകനുള്ള രാഷ്‌ട്രപതി അവാർഡ് ജേതാവ് 2010
  • ബ്രഹ്മശ്രീ കാപ്പിൽ മഠം ശംഭു എമ്പ്രാന്തിരി : വേദ പണ്ഡിതൻ , പ്രശസ്ത പാചക വിദ്വാൻ
  • പി. വേണു - പ്രശസ്ത ചലച്ചിത്ര സംവിധായകൻ. പുറനാട്ടുകര പാട്ടത്തിൽ വേണുഗോപാലമേനോൻ എന്ന് മുഴുവൻ പേര്. 1967-ൽ പുറത്തിറങ്ങിയ 'ഉദ്യോഗസ്ഥ' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ വേണു 'ഉദ്യോഗസ്ഥ വേണു' എന്നും അറിയപ്പെട്ടിരുന്നു. ഇരുപതോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം ചെന്നൈയിലാണ് ചെലവഴിച്ചത്. 2011-ൽ അദ്ദേഹം അന്തരിച്ചു.
  • അശോകൻ പുറനാട്ടുകര: പ്രശസ്ത സംസ്കൃതപണ്ഡിതനായിരുന്ന അശോകൻ പുറനാട്ടുകര 1952-ൽ ജനിച്ചു. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സംസ്കൃതമാസികയായിരുന്ന 'ഭാരതമുദ്ര'യുടെ പത്രാധിപർ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ സംസ്കൃതാധ്യാപകനായിരുന്ന അദ്ദേഹം 2014-ൽ അന്തരിച്ചു.
"https://ml.wikipedia.org/w/index.php?title=അടാട്ട്&oldid=3941537" എന്ന താളിൽനിന്ന് ശേഖരിച്ചത്