ശ്രീ ഭൂതനാഥോപാഖ്യാനം 1929-ൽ ആദ്യമായി പ്രസിദ്ധീകരിച്ചു. ശബരിമല ധർമ്മശാസ്താവിനെ കുറിച്ച് ആദ്യമായി മഷി പുരണ്ട ഗ്രന്ഥമാണിത്.

ഹരിഹരസുതനായി അയ്യപ്പൻ അവതരിച്ചതും അവതാരോദ്ദേശ്യം പൂർത്തീകരിച്ചു അവസാനം ശബരിമലയിൽ പ്രതിഷ്ഠിക്കപ്പെട്ടതുമായുള്ള കഥ കല്ലറക്കൽ കൃഷ്ണൻ കർത്താവ് രചിച്ച ഈ കിളിപ്പാട്ടിൽ നിന്നാണ് മലയാളികൾ സർവരും ആദ്യമായി അറിഞ്ഞത്. [1] ഈ ഗ്രന്ഥത്തിലെ നിയമങ്ങളാണ് മലയാത്രയുടെ നിയമങ്ങളായി ഇന്നും അനുഷ്ഠിച്ചു പോരുന്നത്. [2]

1948നു ശേഷം ലഭ്യമല്ലാതിരുന്ന ഈ കൃതി കണ്ടെത്തി എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു . ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധർമശാസ്താവിനെപ്പറ്റിയുള്ള കഥകൾ ഈ ഗ്രന്ഥത്തിൽ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.[3]

ശ്രീരാമനെ കുറിച്ച് [1]രാമായണം കിളിപ്പാട്ടും[2], ശ്രീകൃഷ്ണനെ കുറിച്ച് ഭാഗവതം കിളിപ്പാട്ടും[3] തദ്ദേശ ഈശ്വരനായ അയ്യപ്പനെക്കുറിച്ചുള്ള ശ്രീഭൂതന്നാഥോപാഖ്യാനം കിളിപ്പാട്ടും മലയാളികളുടെ പ്രാമാണിക ഭക്തിഗ്രന്ഥങ്ങളിൽ പെടുന്നു. കർക്കടകത്തിലെ രാമായണ പാരായണം പോലെ വൃശ്ചിക മാസത്തിൽ ശ്രീഭൂതനാഥമാസത്തിൽ ഇത് നിത്യപാരായണം ചെയ്തു വരുന്നു.

അവലംബംതിരുത്തുക

  1. http://www.haindavakeralam.com/HKPage.aspx?PageID=12948&SKIN=Dഹൈന്ദവകേരളം
  2. http://www.haindavakeralam.com/HKPage.aspx?PageID=12948&SKIN=D
  3. വെബ് ദുനിയ, ശബരിമല :സമഭാവനയുടെ ഇരിപ്പിടം

4. ശ്രീ ഭൂതനാഥോപാഖ്യാനം - ഗദ്യാഖ്യാനം : ജന്മഭൂമി ദിനപത്രത്തിലെ കലിയുഗവരദൻ എന്ന ലേഖന പരമ്പരയിൽ നിന്നും http://www.janmabhumidaily.com/news248547

"https://ml.wikipedia.org/w/index.php?title=ശ്രീ_ഭൂതനാഥോപാഖ്യാനം&oldid=2394314" എന്ന താളിൽനിന്ന് ശേഖരിച്ചത്