ഭൂമിശാസ്ത്രത്തിലെ നാല് പ്രധാന ദിശകളിലൊന്നാണ് വടക്ക് (ഉത്തരദിശ)(North). വടക്ക് നോക്കിയന്ത്രത്തിന്റെ സൂചിമുന വടക്കോട്ട് തിരിഞ്ഞാണിരിക്കാറുള്ളത്. തെക്കിന് എതിരായിട്ടും കിഴക്ക്, പടിഞ്ഞാറ് എന്നിവക്ക് ലംബമായിട്ടുമാണ് വടക്ക് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗതമായി ഭൂപടങ്ങളിൽ മുകൾ ഭാഗം വടക്കായാണ് പരിഗണിക്കാറുള്ളത്. പ്രാചീനകാലം മുതൽ പല സംസ്കാരങ്ങളിലും വടക്കിനെ അടിസ്ഥാനദിശയായി കണക്കാക്കിയിരുന്നു.

വടക്കുനോക്കിയന്ത്രത്തിൽ വടക്ക് (ചുവപ്പിച്ച് കാണിച്ചിരിക്കുന്നു.)

യഥാർത്ഥ വടക്ക്

തിരുത്തുക

ഭൂമിയുടെ സ്വയംഭ്രമണത്തിന്റെ സാങ്കൽപ്പികമായ അക്ഷം (അച്ചുതണ്ട്) ഭൂതലത്തിലൂടെ കടന്നുപോകുന്ന രണ്ടു ബിന്ദുക്കളാണ് ഉത്തരധ്രുവവും ദക്ഷിണധ്രുവവും. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ഭ്രമണത്തിന്റെ ഫലമായുണ്ടാകുന്ന വിസ്തീർണ്ണപ്രവേഗം ഭൂതലത്തിൽ ഏറ്റവും കുറവ് അനുഭവപ്പെടുന്ന ബിന്ദുക്കളാണിവ.

ഒരാൾ നിൽക്കുന്ന സ്ഥാനത്തുനിന്നും ഭൂമിയുടെ ഉത്തരധ്രുവത്തിലേക്ക് ഭൂതലത്തിലൂടെ ചൂണ്ടുന്ന ദിശയാണ് യഥാർത്ഥ വടക്ക്. യഥാർത്ഥ വടക്ക് ഭൂമിശാസ്ത്രപരമായ വടക്കെന്നും (geodetic north) അറിയപ്പെടാറുണ്ട്.

ഉത്തരധ്രുവത്തിൽനിന്നും ദക്ഷിണധ്രുവത്തിൽനിന്നും സമദൂരത്തിലുള്ള ബിന്ദുക്കളെ യോജിപ്പിച്ചുകൊണ്ട് ഭൂതലത്തിലൂടെ കടന്നുപോവുന്ന സാങ്കൽപ്പികവൃത്തമാണ് ഭൂമദ്ധ്യരേഖ. ഇതിനു വടക്കുള്ള ഭൂമിയുടെ അർദ്ധഗോള ഉപരിതലത്തെ മാത്രമായോ അർദ്ധഗോളത്തിനെത്തന്നെയോ ഉത്തരാർദ്ധഗോളം എന്നും വിളിക്കുന്നു.

ഭൂതലത്തിലെ ഒരു ബിന്ദുവിൽനിന്നും ഉത്തരധ്രുവത്തിലേക്കുള്ള ഒരു ഞാൺ (നേർരേഖ) ആയിരിക്കണമെന്നില്ല യഥാർത്ഥ വടക്ക്.[അവലംബം ആവശ്യമാണ്] ഭൂതലത്തിലൂടെ, ഏറെക്കുറെ ഒരു ചാപത്തിന്റെ ആകൃതിയിലാണ് പ്രായോഗികാവശ്യങ്ങൾക്ക് നാം ഉപയോഗിക്കുന്ന വടക്കുദിശ. എന്നാൽ, മനുഷ്യന്റെ നിത്യജീവിതത്തിലെ ആവശ്യങ്ങൾക്ക് ഇതൊരു നേർരേഖയായിത്തന്നെ കരുതാം.

ജ്യോതിശാസ്ത്രത്തിലെ വടക്ക്

തിരുത്തുക

ഭൂമിയുടെ ധ്രുവങ്ങളെ യോജിപ്പിച്ചുകൊണ്ട് ഉത്തരധ്രുവത്തിന്റെ ദിശയിലേക്കു നീണ്ടുപോയി ഖഗോളപരിധിയിൽ സന്ധിക്കുന്ന സാങ്കൽപ്പികബിന്ദുവാണ് ഖഗോളത്തിന്റെ ഉത്തരധ്രുവം.

ഖഗോളഉത്തരധ്രുവത്തിൽനിന്നും ഏകദേശം ഒരു ഡിഗ്രിയിൽകുറഞ്ഞ അകലത്തിലാണ് ഇപ്പോൾ ധ്രുവനക്ഷത്രം സ്ഥിതിചെയ്യുന്നത്. എന്നാൽ പുരസ്സരണം, അക്ഷഭ്രംശം തുടങ്ങിയ വിവിധകാരണങ്ങൾകൊണ്ട് ഭൂമിക്ക് അതിന്റെ അച്ചുതണ്ടിൽ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളും നക്ഷത്രങ്ങളുടെ തന്നെ പരസ്പരമുള്ള ആപേക്ഷികചലനങ്ങളും മൂലം യഥാർത്ഥ വടക്കുദിശയുമായുള്ള ധ്രുവനക്ഷത്രത്തിന്റെ ഈ സാമീപ്യം അനേകായിരം വർഷങ്ങൾക്കുള്ളിൽ മാറിക്കൊണ്ടിരിക്കാം.

ഖഗോളവസ്തുക്കളുടെ ദിഗംശം(അസിമുത്ത്),താഴ്ച്ച(അവനമനം)(declination), ഉന്നതി(altitude) തുടങ്ങിയ അളവുകൾ കൃത്യമായി കണക്കാക്കുന്നതിൽ ഒരു അടിസ്ഥാനബിന്ദുവെന്ന നിലയിൽ ഖഗോള ഉത്തരധ്രുവത്തിന് അതിയായ പ്രാധാന്യമുണ്ട്.


കാന്തികതയും ദിക്പാതവും

തിരുത്തുക

സാധാരണ വടക്കുനോക്കിയന്ത്രത്തിലെ സൂചി ചൂണ്ടികാണിക്കുന്ന ദിശയാണ് കാന്തിക വടക്ക്.

യഥാർത്ഥ വടക്കും കാന്തിക വടക്കും തമ്മിലുള്ള കോണളവാണ് കാന്തിക ദിക്പാതം.

ഭൂമിയുടെ കേന്ദ്രമണ്ഡലത്തിൽ ഉരുകിത്തിളച്ച അവസ്ഥയിൽ സ്ഥിതിചെയ്യുന്ന കാന്തികലോഹങ്ങളുടെ പ്രഭാവം മൂലം ഭൂഗോളം ഭീമാകാരത്തിലുള്ള ഒരു കാന്തം പോലെ പ്രവർത്തിക്കുന്നു. ഏകദേശം തെക്കുവടക്കുദിശയിലാണ് ഈ കാന്തത്തിന്റെ ദിശ. അതായത് ഭൂമിയെന്ന കാന്തത്തിന്റെ [[കാന്തികബലരേഖ]കൾ കുത്തനെ ഭൂമിയിലേക്കു കടന്നുപോകുന്നത് കാന്തിക ഉത്തരധ്രുവത്തിലൂടെയാണ്. എന്നാൽ ഇതു കൃത്യമായും ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവത്തിനു നേരെയല്ല. അവിടെനിന്നും ഏകദേശം 10ഡിഗ്രിയോളം തെക്കുമാറി കാനഡയ്ക്കു സമീപമാണ് കാന്തിക ഉത്തരധ്രുവം. കാന്തികദിൿപാദവും ഒരു സ്ഥിരം സംഖ്യയല്ല. താഴെക്കാണുന്ന പട്ടികയിൽ സൂചിപ്പിക്കുന്നതുപോലെ, കാന്തികധ്രുവവും അതുവഴി കാന്തികദിൿപാദവും വർഷംതോറും മാറിക്കൊണ്ടിരിക്കും.

കാന്തികഉത്തരധ്രുവം[1] (2001) 81°18′N 110°48′W / 81.3°N 110.8°W / 81.3; -110.8 (2004 est) 82°18′N 113°24′W / 82.3°N 113.4°W / 82.3; -113.4 (2005 est) 82°42′N 114°24′W / 82.7°N 114.4°W / 82.7; -114.4
കാന്തികദക്ഷിണധ്രുവം (1998) 64°36′S 138°30′E / 64.6°S 138.5°E / -64.6; 138.5 (2004 est) 63°30′S 138°00′E / 63.5°S 138.0°E / -63.5; 138.0 (2007) 64°29′49″S 137°41′02″E / 64.497°S 137.684°E / -64.497; 137.684[2]

വടക്ക് അടിസ്ഥാന ദിശയെന്ന നിലയിൽ

തിരുത്തുക

ഭൂമിയിൽ നിൽക്കുന്ന ഒരു നിരീക്ഷകനെ സംബന്ധിച്ചിടത്തോളം, യഥാർത്ഥവുംകൃത്യവുമായ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്കു ദിശകൾ എങ്ങനെയാണു നിർണ്ണയിക്കാനാവുക? സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമായ ദിശകൾ വർഷത്തിലെ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. അതും കൂടാതെ, നിരീക്ഷകൻ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാംശം അനുസരിച്ചും ഈ ദിശ മാറാം.

എന്നാൽ ഇതുപോലെ ദിവസേന മാറാതെ സ്ഥിരമായി നിൽക്കുന്ന ഒന്നാണ് കുത്തനെ നിൽക്കുന്ന ഒരു വടിയുടേയോ മറ്റോ കൃത്യം നട്ടുച്ചനേരത്തെ നിഴൽ. (ഓരോ ദിവസവും ഇത്തരം നിഴലുകൾ അടയാളപ്പെടുത്തി ഒരു വർഷംകൊണ്ട് പൂർണ്ണമാവുന്ന ഒരു രേഖാചിത്രമാണ് സൂര്യകാലടി. ഒരു നിശ്ചിതസ്ഥലത്ത് എല്ലാദിവസവും നട്ടുച്ചയ്ക്ക് കൃത്യമായും വടക്കു ചൂണ്ടുന്ന ദിശയിലായിരിക്കും ഈ നിഴൽ. (ഓരോ ദിവസവും നിഴലിന്റെ നീളം ഏറ്റവും കുറഞ്ഞിരിക്കുന്ന മുഹൂർത്തം, അതായത് സൂര്യൻ നേരേ ഉച്ചിയിൽ വരുന്ന സമയമാണ് നട്ടുച്ച.) അതിനാൽ, കൃത്യമായ വടക്ക് ഈ നിഴലിൽനിന്നും കണ്ടുപിടിക്കാം. അതിൽനിന്നും കൃത്യം എതിർദിശയിൽ തെക്ക്, തെക്കുവടക്കിനു കൃത്യം ലംബമായി, ഉദിക്കുന്ന വശത്ത് കിഴക്കും അസ്തമിക്കുന്ന വശത്ത് പടിഞ്ഞാറും.[3][4][5]

(ദക്ഷിണാർദ്ധഗോളത്തിലുള്ളവർക്കും ഉത്തരായനസമയത്ത് പ്രായേണ ദക്ഷിണഭാഗത്തുള്ളവർക്കും മേൽപ്പറഞ്ഞ നിഴൽ കുറച്ചുദിവസങ്ങളെങ്കിലും വടക്കിനുപകരം തെക്കോട്ട് മാറിക്കണ്ടെന്നുവരാം. എങ്കിൽപ്പോലും അടിസ്ഥാനദിശയ്ക്കു മാറ്റം വരുന്നില്ല.)ഇതും കൂടി കാണുക

തിരുത്തുക
  1. "Geomagnetism, North Magnetic Pole". Geological Survey of Canada. Natural Resources Canada. Archived from the original on 2010-03-26. Retrieved 11 January 2009.
  2. "Poles and Directions". Australian Antarctic Division. 2011. Archived from the original on 2012-09-08. Retrieved October 2011. {{cite web}}: Check date values in: |accessdate= (help)
  3. http://www.phy6.org/stargaze/Ssky.htm#East,%20West,%20South%20and%20North
  4. http://archaeopoject.pbworks.com/w/file/fetch/46946175/misler%20ancient%20directions.pdf
  5. http://www.lehigh.edu/~dwp0/Assets/images/locatingnorth.pdf

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വടക്ക്&oldid=3808305" എന്ന താളിൽനിന്ന് ശേഖരിച്ചത്