എട്ടുവീട്ടിൽ പിള്ളമാർ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
വേണാട്ടിലെ പ്രമുഖമായ എട്ടു നായർ തറവാടുകളിലെ കാരണവന്മാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടിരുന്നത്. കാലങ്ങളായി രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നു അവർ. എട്ടുവീട്ടിൽ പിള്ളമാർ താഴെ പറയുന്നവർ ആയിരുന്നു [1].
- രാമനാമഠത്തിൽ പിള്ള
- മാർത്താണ്ഡമഠത്തിൽ പിള്ള
- കുളത്തൂർ പിള്ള
- കഴക്കൂട്ടത്തു പിള്ള
- ചെമ്പഴന്തി പിള്ള
- പള്ളിച്ചൽ പിള്ള
- കുടമൺ പിള്ള
- വെങ്ങാനൂർ പിള്ള
- എട്ടു വീട്ടിൽ പിള്ളമാരിൽ നാലുപേർ മാത്രമായിരുന്നു പിള്ളമാർ . നാല് കൂട്ടർ കുറുപ്പന്മാർ ആയിരുന്നു പനയറ ശങ്കരൻ കുറുപ്പ് ടി ദേശത്ത് കൊച്ചുമാതേവൻ പണ്ടാരത്തു കുറുപ്പ് ടിയിൽ തെക്കേവീട്ടിൽ ഈച്ചമ്പി കുറുപ്പ് ടിയിൽ വടക്കേവീട്ടിൽ ഈച്ചമ്പി കുറുപ്പ് എന്നിങ്ങനെ നാല് കുറു പ്പന്മാർ .അവർ കളരി കുറുപ്പന്മാർ ആയിരുന്നിരിക്കാം എന്ന് വെള്ളനാട് രാമചന്ദ്രൻ നാലുപേർ പിള്ളമാർ ആയിരുന്നു ചിറയിൻ കീഴ് മുണ്ടയ്ക്കൽ കാവചോട്ടി പിള്ള ടിയിൽ മകിഴഞ്ചേരി ഇരവിക്കുട്ടി പിള്ള ടിയിൽ തെക്കേവീട്ടിൽ ചെറുവള്ളി നമ്പുകാളി പിള്ള ടിയിൽ വലിയപിള്ള കുഞ്ചിരയമ്മൻ പിള്ള പിള്ളമാർ കരം പിരിവു കണക്കെഴുത്ത് തൊഴിൽ\കൂട്ടങ്ങളുടെ മേൽനോട്ടം എന്നിവ നോക്കിപോന്നു .ഈ പേരുകൾ ടി .കെ വേലുപിള്ളയുടെ ട്രാവൻകോർ സ്റേറ്റ് മാന്വലിൽനൂറ്റി മുപ്പതാം അനുബന്ധമായി നൽകിയിട്ടുണ്ട്
രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നതിനാൽ രാജഭരണത്തിൽ അവരുടെ കൈകടത്തൽ[അവലംബം ആവശ്യമാണ്] പതിവായിരുന്നു. തന്മൂലം[അവലംബം ആവശ്യമാണ്]മാർത്താണ്ഡവർമ്മ മഹാരാജാവ് ദേശദ്രോഹം ചുമത്തി ഇവിടെ തൂക്കി ലേറ്റി.
ഉത്ഭവംതിരുത്തുക
ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത് തിരുവാനന്തപുരത്തു സഭ ആയിരുന്നു. കൂപക്കരപ്പോറ്റി, വഞ്ചിയൂർ അത്തിയറപ്പോറ്റി, കൊല്ലൂർ അത്തിയറപ്പോറ്റി, മുട്ടവിളപ്പോറ്റി, കരുവാ പോറ്റി, നെയ്തശ്ശേരിപ്പോറ്റി എന്നിവരാണ് സഭാംഗങ്ങൾ. സഭ കൂടുമ്പോൾ ആധ്യക്ഷ്യം വഹിക്കുന്നത് പുഷ്‌പാഞ്‌ജലി സ്വാമിയാരാണ്. ശ്രീകാര്യത്തു പോറ്റിയാണ് സഭാഞ്ജിതൻ അഥവാ സഭയുടെ കാര്യദർശി. സഭയുമായി ബന്ധപ്പെട്ട എട്ടുപേരും വേണാട്ടരചനും ചേർന്നതാണ് എട്ടരയോഗം. സഭയെടുക്കുന്ന തീരുമാനങ്ങൾ അരചൻ അംഗീകരിച്ചാൽ മാത്രമേ അവ നടപ്പിലാകൂ.
ക്ഷേത്രത്തിന്റെ വമ്പിച്ച ഭൂസ്വത്തുക്കളിൽ നിന്ന് പാട്ടം പിരിക്കാൻ എട്ടരയോഗം ഏൽപിച്ച എട്ടു പ്രഭുക്കന്മാരാണ് എട്ടുവീട്ടിൽ പിള്ളമാർ.
പിള്ളമാരും കലാപങ്ങളുംതിരുത്തുക
മാർത്താണ്ഡവർമ്മയുടെ കാലത്തിവർ ഉണ്ടാക്കിയ കലാപങ്ങൾക്കാണ് ശരിയായ രേഖകൾ ഉള്ളത്. മാർത്താണ്ഡവർമ്മയുടെ അമ്മാവനായ രാമവർമ്മയുടെ മക്കൾ ആയ പപ്പു തമ്പി, രാമൻ തമ്പി തുടങ്ങിയവരും യോഗക്കാരായ അന്നത്തെ ദേവസ്വം ഭരണാധികാരികളായ യോഗക്കാരിൽ പ്രധാനികളായ മൂത്തേടത്തു പണ്ടാരം , ഏഴുംപാല പണ്ടാരം, ഏഴുംപിള്ള പണ്ടാരം എന്നീ ബ്രാഹ്മണന്മാരും ചേർന്നാണ് ഇവർ ഗൂഢാലോചനകൾ നടത്തിയിരുന്നത്. കൂടാതെ സഹായത്തിന് നിരവധി മാടമ്പിമാരും ഉണ്ടായിരുന്നു. രാമ വർമ്മയുടെ മക്കളായിരുന്ന പപ്പുത്തമ്പിയും(വലിയ തമ്പി) അനുജൻ രാമൻതമ്പിയും (കുഞ്ഞു തമ്പിയും) മാർത്താണ്ഡ വർമ്മയുടെ ബദ്ധ ശത്രുക്കളായിരുന്നു. അവർക്ക് മാർത്താണ്ഡ വർമ്മ രാജാവാകുന്നതിലായിരുന്നു എതിർപ്പ്. എന്നാൽ 1341 മുതൽക്കേ വേണാട്ടു രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ തമ്പിമാർ ഈ ഏർപ്പാട് പ്രകൃതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മർത്താണ്ഡവർമ്മയുടെ അവകാശത്തെ ചോദ്യത്തെ ചോദ്യം ചെയ്തു. നാഗർകോവിൽ തങ്ങളുടെ ആസ്ഥാനമാക്കി അവർ കലാപം ആരംഭിച്ചു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും (ജന്മിമാർ) അവരെ അകമഴിഞ്ഞു സഹായിച്ചു.
അവലംബംതിരുത്തുക
ടി.കെ വേലുപിള്ള, ട്രാവൻകോർ സ്റേറ്റ് മാന്വൽ
വെള്ളനാട് രാമചന്ദ്രൻ, എട്ടുവീട്ടിൽ പിള്ളമാരും വെട്ടടിക്കാവും കിളിപ്പാട്ട് മാസിക, 2018 മേയ്, പുറം37
- ↑ ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)