ആറ്റിങ്ങൽ കൊട്ടാരം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കരുതിപ്പോന്നു.[1] ആറ്റിങ്ങൽ കൊട്ടാരത്തിലെ മുതിർന്ന സ്തീയാണ് ആറ്റിങ്ങൽ റാണി അഥവാ ആറ്റിങ്ങൽ മൂത്ത തമ്പുരാൻ. മുഴുവൻ പേർ ഹേർ ഹൈനസ് ശ്രീ പത്മനാഭ സേവിനി വഞ്ചി ധർമ്മ ദ്യുമനി രാജരാജേശ്വരി റാണി -പേർ- എന്നാണ്. ആറ്റിങ്ങൽ കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ സന്തതി പരമ്പരകളായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ.[2] ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ തുടക്കം. അനിഴം തിരുനാൾ മാർത്താണ്ടവർമ്മയ്ക്കു മുൻപ് ആറ്റിങ്ങൽ റാണി വേണാട് രാജാവിനും അതീതയായിരുന്നതായി ചരിത്ര താളുകൾ സാക്ഷ്യം പറയുന്നുണ്ട്. അതുപോലെതന്നെ അവർ തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നുണ്ട്. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ടായിരുന്നു. ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു.[3]

ആറ്റിങ്ങൽ കൊട്ടാരം

തിരുത്തുക

കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമ്മയുടെ കാലത്താണ് ഈ കൊട്ടാരം നിർമ്മിച്ചത്. കോലത്തുനാട്ടിൽ നിന്ന് രണ്ട് തമ്പുരാട്ടിമാരെ ദത്തെടുത്ത് അവർക്കായി നൽകിയതായിരുന്നു ഈ കൊട്ടാരക്കെട്ടുകൾ.[4]

ആറ്റിങ്ങലിന്റെ ലയനം

തിരുത്തുക

ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു. ഇവർ മുൻപുള്ള രാജാക്കന്മാരോട്‌ ആലോചിക്കാതെയും അവരറിയാതെയും വിദേശീയരുമായി വ്യാപാരബന്ധങ്ങളിലും സന്ധികളിലും ഏർപ്പെട്ടിരുന്നു. ഇത്തരം രഹസ്യക്കരാറുകൾ രാജ്യത്തിന്റെ നിലനിൽപിന്‌ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ മാർത്താണ്ഡവർമ്മ തന്നിൽ നിക്ഷിപ്തമായ രാജാധികാരം ഉയോഗിച്ച്‌ ആറ്റിങ്ങലിന്റെ ഭരണസ്ഥാനം ഇല്ലാതാക്കുകയും വേണാടിന്റെ പൂർണ്ണ അധീനതയിൽ കൊണ്ടു വരികയും ചെയ്തു. ഇതിന് ശേഷം തിരുവിതാംകൂർ മഹാരാജാക്കന്മാരാണ് ക്ഷേത്രത്തിന്റെയും കാര്യങ്ങൾ തീരുമാനം എടുത്തിരുന്നത്.മാർത്താണ്ഡവർമ്മ - ആറ്റിങ്ങലിന്റെ ലയനം ഇതിൽ കൊടുത്തിരിക്കുന്ന കണക്കുകൾ ഒന്നും തന്നെ പരസ്പര ബന്ധമില്ലാത്തതും ആധികാരിക മായി അവലംബിക്കാൻ സന്ദേഹം ഉളവാക്കുന്നതും ആകുന്നു

ആറ്റിങ്ങൽ റാണിമാർ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-10-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-13. Retrieved 2013-10-12.
  3. ശിവശങ്കരൻ നായർ, എ ഹാൻഡ് ബുക്ക് ഓഫ് കേരളാ, വാല്യം-ഒന്ന്, തിരുവനന്തപുരം-2001, പേജ്-144
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-13. Retrieved 2013-10-12.
"https://ml.wikipedia.org/w/index.php?title=ആറ്റിങ്ങൽ_റാണി&oldid=4078482" എന്ന താളിൽനിന്ന് ശേഖരിച്ചത്