ചെമ്പകശ്ശേരി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചെമ്പകശ്ശേരി രാജ്യമായി അറിയപ്പെട്ടിരുന്നത് ഇന്നത്തെ അമ്പലപ്പുഴയാണ്.അമ്പലപ്പുഴ, പുറക്കാട്, കുട്ടനാട് എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു ചെമ്പകശ്ശേരി. ചെമ്പകശ്ശേരി ഭരിച്ചിരുന്നത് ദേവനാരായണന്മാർ എന്ന് അറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാരായിരുന്നു.വില്വമംഗലം സ്വമികൾ,കുഞ്ചൻ നമ്പ്യാർ എന്നിവർ അക്കാലത്ത് അമ്പലപ്പുഴയിൽ താമസിച്ചിരുന്നതായി ചരിത്രം പറയുന്നു . ദേവനാരായണന്മാരുടെ ഭരണകാലം ചെമ്പകശ്ശേരിയുടെ സുവർണ്ണകാലമായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കല, സംഗീതം, സാഹിത്യം, സംസ്ക്കാരം, മുതലായവയ്ക്ക് അവർ നൽകിയ സംഭാവനകൾ നിസ്തുല്യമാണ്.മാർത്താണ്ടവർമ പിന്നീട് ചെമ്പകശ്ശേരി തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്തു.