ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 27 വർഷത്തിലെ 361 (അധിവർഷത്തിൽ 362)-ാം ദിനമാണ്‌

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 537 - കോൺസ്റ്റാന്റിനോപ്പിളിൽ ഹഗിയ സോഫിയയുടെ നിർമ്മാണം പൂർത്തിയായി.
  • 1831 - ചാൾസ് ഡാർവിൻ എച്ച്. എം.എസ് ബീഗീളിൽ തന്റെ യാത്ര തുടങ്ങി. പരിണാമസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത് ഈ യാത്രയിലാണ്.
  • 1911 - ഇന്ത്യയുടെ ദേശീയഗാനമായ 'ജന ഗണ മന' ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കൽക്കട്ട സമ്മേളനത്തിൽ ആലപിക്കപ്പെട്ടു.
  • 1935 - ജൂനിയായിലെ ചരിത്രത്തിലെ ആദ്യത്തെ വനിതാ റാബിയായി റെജീന ജോനാസിനെ നിയമിച്ചു.
  • 1939 - 7.8 Mw എർസിൻചാൻ ഭൂകമ്പം കിഴക്കൻ തുർക്കിയിൽ കുലുക്കം മെർക്കുലി സ്കെയിലിൽ XI തീവ്രതയിൽ സംഭവിച്ചു. കുറഞ്ഞത് 32,700 പേർ കൊല്ലപ്പെട്ടു.
  • 1945 - ഇരുപത്തെട്ടു രാജ്യങ്ങൾ ചേർന്ന് ലോകബാങ്ക് സ്ഥാപിച്ചു.
  • 1968 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 8 പസിഫിക് ഓഷ്യൻ തകർച്ചയിൽ നിന്ന് രക്ഷപെട്ടു. ചന്ദ്രന്റെ ആദ്യത്തെ മാനുഷിക ഭ്രമണപഥവീക്ഷണം അവസാനിച്ചു.
  • 1978 - സ്പെയിൻ നാൽപ്പതു വർഷത്തെ ഏകാധിപത്യത്തിനു ശേഷം ജനാധിപത്യം സ്വീകരിച്ചു.
  • 2007 - മുൻ പാകിസ്താൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വെടിയേറ്റു മരിച്ചു. റാവൽ പിണ്ടിയിൽ പൊതുയോഗസ്ഥലത്തു വെച്ചായിരുന്നു അന്ത്യം.
  • 2008 - ഓപ്പറേഷൻ കാസ് ലീഡ്: ഇസ്രായേൽ ഗാസയിൽ 3 ആഴ്ച പ്രവർത്തനങ്ങൾ തുടങ്ങുന്നു.


ജന്മദിനങ്ങൾ

തിരുത്തുക
  • 1796 - പ്രശസ്ത കവി മിർസാ ഗാലിബിന്റെ ജന്മദിനം
  • 1922 - ടി.കെ. കൃഷ്ണൻ ഒന്നും, നാലും കേരളനിയമസഭകളിൽ കുന്ദംകുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു.
  • 1940 ഡേവിഡ് ഷെപ്പേർഡ് ഇംഗ്ലണ്ടിലെ ഡെവണിലെ ബിഡ്ഫോർഡിൽ ജനിച്ചു. 2009 ഒക്ടോബർ 27-ന് ശ്വാസകോശാർബുദത്തേത്തുടർന്ന് അന്തരിച്ചു.
  • 1822 - ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ
  • 1927 - നിത്യാനന്ദ് സ്വാമി - ഉത്തരാഘണ്ട് മുൻ മുഖ്യമന്ത്രി (മരണം 2012)
  • 1965 - ബോളിവുഡ് നടൻ സൽമാൻ ഖാൻ

ചരമവാർഷികങ്ങൾ

തിരുത്തുക
  • 1923 - പ്രശസ്ത വാസ്തു ശില്പി ഗുസ്താവ് ഈഫലിന്റെ ചരമദിനം.
  • 2003 - നാഗവള്ളി ആർ.എസ്. കുറുപ്പ് മലയാളം സാഹിത്യകാരനായിരുന്നു.
  • 2008 - ശിവ് മേവലാൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്നു ശിവ് മേവലാൽ.
  • 2007 - ബേനസീർ ഭൂട്ടോ റാവൽപിണ്ടി,പാകിസ്താൻ. പാകിസ്താനിലെ പന്ത്രണ്ടാമത്തെയും പതിനാറാമത്തെയും പ്രധാനമന്ത്രിയായിരുന്നു

മറ്റുപ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡിസംബർ_27&oldid=3267460" എന്ന താളിൽനിന്ന് ശേഖരിച്ചത്