ആലപ്പുഴ വിളക്കുമാടം
കേരളത്തിലെ നീണ്ട തീരപ്രദേശമുള്ള ജില്ലയായ ആലപ്പുഴയിലെ രണ്ട് വിളക്കുമാടങ്ങളിൽ ഒന്നാണ് ആലപ്പുഴ വിളക്കുമാടം. ഇത് ആലപ്പുഴ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. അന്ധകാരനഴിക്ക് സമീപത്താണ് ആലപ്പുഴയിലെ രണ്ടാമത്തെ വിളക്കുമാടമായ മനക്കോടം വിളക്കുമാടം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ വിളക്കുമാടം 1862-ലാണ് നിർമിച്ചത്. ഇത് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. എല്ലാ ദിവസവും 1500 മുതൽ 1630 വരെയാണ് സന്ദർശകരെ അനുവദിക്കുന്നത്. പ്രവേശനഫീസ് പത്ത് രൂപയാണ്.
ആലപ്പുഴ വിളക്കുമാടത്തിന്റെ പടിഞ്ഞാറുനിന്നുള്ള ദൃശ്യം | |
Location | ആലപ്പുഴ, കേരളം |
---|---|
Coordinates | 09°29.632′N 76°19.255′E / 9.493867°N 76.320917°E |
Year first lit | 1862 |
Construction | മേസണറി |
Tower shape | സിലിണ്ടർ ആകൃതി |
Height | 30 മീറ്റർ |
Range | 24.5 മൈൽ (39.5 കിലോമീറ്ററുകൾ) |
Characteristic | പതിനഞ്ചുസെക്കന്റിൽ രണ്ടുപ്രാവശ്യം വച്ച് വെള്ള പ്രകാശം തെളിയും |
ചരിത്രം
തിരുത്തുകതിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ആലപ്പുഴ. തിരുവിതാംകൂറിലെ പ്രധാന തുറമുഖങ്ങൾ വിഴിഞ്ഞം, കൊല്ലം, പുറക്കാട് എന്നിവയായിരുന്നു. പുറക്കാട് തുറമുഖം ക്ഷയിച്ചപ്പോൾ കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ തെരഞ്ഞെടുത്ത സ്ഥലമായിരുന്നുവത്രേ ആലപ്പുഴ തുറമുഖം. 1792-ലാണ് ഈ തുറമുഖം വിദേശവ്യാപാരികൾക്കായി തുറന്നുകൊടുത്തത്. 18-ആം നൂറ്റാണ്ടിൽ ഒരു വിളക്കുമരം ഇവിടെ പ്രവർത്തനമാരംഭിച്ചതായി കരുതപ്പെടുന്നു.
മാർത്താണ്ഡവർമ്മ രണ്ടാമൻ ഭരിച്ചിരുന്ന കാലത്തായിരുന്നു ഇപ്പോഴുള്ള വിളക്കുമാടം നിർമ്മിക്കാനുള്ള പ്രവൃത്തി തുടങ്ങിയത്. 1860 ഏപ്രിൽ 26-ന് കല്ലിടീൽ കർമ്മം ചെയ്തത് മിസ്സിസ് മൗ ക്രൗഫോർഡ് എന്ന സ്ത്രീയായിരുന്നുവത്രേ. 1861-ൽ ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്ത് നിർമ്മാണം പൂർത്തിയായി. വെളിച്ചെണ്ണയുപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ദീപം (മെസേഴ്സ് ചാൻസ് ബ്രദേഴ്സ് ഓഫ് ബിർമിംഘാം നിർമിച്ചത്) 1862 മാർച്ച് 28-ന് പ്രവർത്തിച്ചുതുടങ്ങി. 1952 വരെ ഈ സംവിധാനം പ്രവർത്തിച്ചിരുന്നുവത്രേ. പിന്നീട് ഗാസ് ഉപയോഗിച്ചുള്ള ഫ്ലാഷ് ചെയ്യുന്ന തരം ദീപം (എ.ജി.എ. നിർമിതം) നിലവിൽ വന്നു.
1960-ൽ വൈദ്യുതി ലഭ്യമായതിനെത്തുടർന്ന് മെസേഴ്സ് ബി.ബി.റ്റി. പാരീസ് നിർമിച്ച ഉപകരണം ഉപയോഗിച്ചുതുടങ്ങി. 1960 ആഗസ്റ്റ് 4-ന്. 1998 ഏപ്രിൽ 8-ന് ഡയറക്റ്റ് ഡ്രൈവ് സംവിധാനം ഉപയോഗിച്ചു തുടങ്ങി. 1998 ഡിസംബർ 30 മുതൽ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഒരു സംവിധാനവും ഡയറക്റ്റ് ഡ്രൈവ് സംവിധാനവും നിലവിൽ വന്നു. ഇൻകാൻഡസെന്റ് ദീപങ്ങൾ 1999 ഫെബ്രുവരി 28-ൽ മെറ്റൽ ഹാലൈഡ് ദീപങ്ങൾക്ക് വഴിമാറി.[1][2][3][4]
മുപ്പതടി ഉയരമുള്ള വിളക്കുമാടത്തിനുള്ളിൽ തേക്കിൻ തടിയിൽ നിർമിച്ച ഒരു കോവണിയുണ്ട്. ഈ വിളക്കുമാടം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. വെള്ളനിറത്തിലായിരുന്നു ആദ്യം ഈ വിളക്കുമരത്തിന്റെ പെയിന്റിംഗ്. 2000-ൽ ഇത് ചുവപ്പും വെള്ളയും വലയങ്ങളാക്കി മാറ്റപ്പെട്ടു.
സന്ദർശനം
തിരുത്തുക+91-477-2253459 എന്ന നമ്പറിൽ വിളക്കുമാടത്തിന്റെ നടത്തിപ്പുകാരുമായി ബന്ധപ്പെടാം.
2007-ൽ ഇവിടെ സന്ദർശകരെ അനുവദിക്കാൻ തുടങ്ങി. ഉച്ചയ്ക്കു ശേഷം 3മണി മുതൽ 5 മണി വരെ ഈ വിളക്കുമാടം സന്ദർശിക്കാവുന്നതാണ്. മുതിർന്നവർക്ക് ₹10, കുട്ടികൾക്ക് ₹3 എന്നിങ്ങനെയാണ് സന്ദർശനനിരക്ക്. വിദേശികളുടെ സന്ദർശനഫീസ് 25 രൂപയാണ്. ചിത്രങ്ങൾ എടുക്കാൻ ക്യാമറ കൊണ്ടുവന്നാൽ പ്രതേകം ഫീസ് ഈടാക്കുന്നതാണ്.[5]
ചിത്രശാല
തിരുത്തുക-
അലാഡിൻ വിളക്ക്, ലൈറ്റ്ഹൗസ് മ്യൂസിയം
-
സന്ദർശകർ ലൈറ്റ്ഹൗസിനു മുകളിൽ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2012-12-21.
- ↑ കേരളത്തിലെ വിളക്കുമാടങ്ങൾ
- ↑ "Lighthouse Digest Article". Lighthouse Digest. Archived from the original on 2008-02-27. Retrieved March 6, 2008.
- ↑ "Government of India Reference". Govt of India. Retrieved March 6, 2008. [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Alappuzha lighthouse to celebrate 150 Year". The Hindu. Chennai, India. 23 January 2012.