കിഴക്ക്
ഭൂമിശാസ്ത്രത്തിൽ നാല് പ്രധാന ദിശകളിലൊന്നാണ് കിഴക്ക് (പുരാതനമലയാളത്തിൽ 'ഉഞ്ഞാറ്'). ഭൂപടങ്ങളിൽ പരമ്പരാഗതമായി വലതുവശത്താണ് കിഴക്ക് ദിശ. കിഴക്ക് പടിഞ്ഞാറിന് എതിരായും തെക്ക്, വടക്ക് എന്നിവക്ക് ലംബമായും നിലകൊള്ളുന്നു.
നിരുക്തം
തിരുത്തുകതമിഴ്നാട്ടിൽ കിഴക്കെന്നും, മേക്കെന്നുമാണ് പൂർവപശ്ചിമദിക്കുകൾക്കു പറഞ്ഞു വരുന്നത്. കിഴക്ക്, മേക്ക് ഈ വാക്കുകൾ തമിഴ് ഭാഷയിൽ പെട്ടതാണ്, കിഴക്കെന്നുള്ളത്, കീഴ് എന്നുള്ളതിൽനിന്നും, മേക്ക് മേൽ എന്നുള്ളതിൽനിന്നും ഉണ്ടായവയാകുന്നു. പർവ്വതത്തിന് പൂർവദിശയിൽ സ്ഥിതിചെയ്യുന്ന പാണ്ടിദേശത്ത്, സമുദ്രം കിടക്കുന്നതും സൂര്യൻ ഉദിക്കുന്നതുമായ താഴ്ന്നഭാഗം അഥവാ കീഴ്ഭാഗം കിഴക്കും സൂര്യൻ അസ്തമിക്കുന്നതും പർവ്വതങ്ങളുള്ളതുമായ മേൽഭാഗം മേക്കുമാണ്. ഈ മുറയ്ക്കു മലയാളദേശത്തു പർവ്വതങ്ങളുടെ ഭാഗം മേൽഭാഗവും സമുദ്രം കിടക്കുന്ന താഴ്ന്ന ഭാഗം കീഴ്ഭാഗവുമാണ്. നാം ഇപ്പോൾ പറഞ്ഞുവരുന്ന കിഴക്ക് എന്നുള്ള ഭാഗം നമുക്കു മേക്കും മേക്കെന്നുള്ള ഭാഗം നമുക്കു കിഴക്കുമാണ്. എന്നാൽ നാം പറഞ്ഞും ധരിച്ചും വരുന്നതു മേക്കിനെ കിഴക്കെന്നും, കിഴക്കിനെ മേക്കെന്നും വിപരീതമാക്കിയാണ്. ഇതു തമിഴരോടു നമുക്കുള്ള അധിസംസർഗ്ഗം ഹേതുവായിട്ടു വന്നുപോയതായിരിക്കണം.[അവലംബം ആവശ്യമാണ്]
മലയാളദേശത്ത് പണ്ടുപണ്ടേ നടപ്പുള്ള പേരുകൾ ഉഞ്ഞാറ്, പടിഞ്ഞാറ് എന്നിങ്ങനെയാകുന്നു. ഉഞ്ഞാറ് = ഉയർ + ഞായർ; ഉയർ = ഉയരുന്ന സ്ഥലം; ഞായർ = സൂര്യൻ. അതായതു സൂര്യൻ ഉദിച്ചുയരുന്ന ദിക്കെന്നും; പടിഞ്ഞാറ് = ഞായർ പടിയുന്ന, സൂര്യൻ പടിയുന്ന, താഴുന്ന സ്ഥലം എന്നും; സൂര്യൻ അസ്തമിക്കുന്ന ഇടമെന്നു താല്പര്യം.
കിഴക്ക് എന്ന ദിക്ക്
തിരുത്തുകഭൂമി കറങ്ങുന്നത് പടിഞ്ഞാറു നിന്നും കിഴക്കോട്ടാണ്.
ശീതയുദ്ധസമയത്ത്, അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളെ പാശ്ചാത്യലോകം എന്നു വിളിച്ചതുപോലെ. വാഴ്സാ ഉടമ്പടി, ചൈന , മറ്റു കമ്യൂണിസ്റ്റ് രാജ്യങ്ങൾ എന്നിവ പൂർവ്വലോകം എന്നു വിളിക്കപ്പെട്ടിരുന്നു.