ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി
1810 മുതൽ 1815 വരെ തിരുവിതാംകൂർ രാജ്യത്തിന്റെ മഹാറാണിയായിരുന്നു മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി (Maharani Ayilyam Thirunal Gowri Lakshmi Bayi) (1791–1815). തിരുവിതാംകൂറിൽ നേരിട്ട് രാജ്യം ഭരിച്ച ഒരേ ഒരു മഹാറാണിയാണിവർ. മറ്റു റാണിമാർ മഹാരാജാവിനു പ്രായപൂർത്തി ആവാത്ത അവസരത്തിൽ പകരമായി റീജന്റായാണ് ഭരണം നടത്തിയിരുന്നത്.[3]. 1810-1813 കാലയളവിൽ മഹാറാണിയായി നേരിട്ടും, 1813-1815 ൽ തന്റെ മരണം വരെ പുത്രൻ സ്വാതിതിരുനാളിനുവേണ്ടി റീജന്റായും തിരുവിതാംകൂറിന്റെ ഭരണാധികാരിയായി ഗൗരി ലക്ഷ്മിഭായി. 1815 ൽ മഹാറാണിയുടെ മരണശേഷം ഗൗരി പാർവ്വതിഭായിയാണ് 1829 വരെ ഭരണം നടത്തിയിരുന്നത്. ആധുനിക തിരുവിതാംകൂറിലെ അതിപ്രധാനമായ പല പരിഷ്കാരങ്ങൾക്കും അടിത്തറയിട്ട ഒരു ഭരണകാലം (1810 - 1815) കാഴ്ച്ചവെച്ച ചരിത്ര പ്രാധാന്യമർഹിക്കുന്ന ഒരു ഭരണാധികാരിയായിരുന്നു റാണി ഗൗരി ലക്ഷ്മീഭായി.
ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി | |
---|---|
തിരുവിതാംകൂർ മഹാറാണി ആറ്റിങ്ങൽ റാണി | |
ഭരണകാലം | 1810 - 1815 |
മുൻഗാമി | അവിട്ടം തിരുനാൾ ബാലരാമവർമ്മ |
പിൻഗാമി | ഗൌരി പാർവ്വതി ബായി |
രാജകൊട്ടാരം | വേണാട് |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചീശ മംഗളം |
പിതാവ് | കിളിമാനൂർ കോയിത്തമ്പുരാൻ |
മാതാവ് | ഭരണി തിരുനാൾ റാണി പാർവ്വതി ബായി |
മതവിശ്വാസം | ഹിന്ദു |
ജനനം, ബാല്യം
തിരുത്തുകഗൗരി ലക്ഷ്മി ബായി ജനിച്ചത് 1791 ലാണ്. ആറ്റിങ്ങൽ റാണി ആയിരുന്ന ഭരണി തിരുനാൾ പാർവ്വതി ബായിയുടെ മകളായി 1791-ൽ ജനിച്ചു. ആയില്യം തിരുനാളിനെ കൂടാതെ ഒരു മകനും (അവിട്ടം തിരുനാൾ) ഒരു മകളും (ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി) ഭരണി തിരുനാൾ പാർവ്വതി ബായിക്കു ഉണ്ടായിരുന്നു. ഭരണി തിരുനാൾ അനുജത്തി ഉത്രം തിരുനാൾ ഉമയമ്മ ബായിയേയും തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് കോലത്തുനാട് രാജകുംടുബമായ ചേങ്ങകോവിലകത്തുനിന്നും 1788-ൽ കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് ദത്തെടുത്തതായിരുന്നു.
മഹാറാണി പദവിയിൽ
തിരുത്തുകഗൗരി ലക്ഷ്മി ബായി തിരുവിതാംകൂർ ചരിത്രത്തിലെ വളരെ ജനപ്രിയ ഭരണാധികാരി ആയിരുന്നു.[അവലംബം ആവശ്യമാണ്] തിരുവിതാംകൂറിൽ അക്കാലത്ത് വളരെയധികം പുരോഗതികളും, മാറ്റങ്ങളും ഗൗരി ലക്ഷ്മി ബായി നടപ്പിലാക്കിയിരുന്നു.
ആദ്യമായി കേരളത്തിൽ അടിമ വ്യാപാരം നിയമം മൂലം നിർത്തൽ ചെയ്തത് (1812)തിരുവിതാംകൂറിൽ ഗൗരി ലക്ഷ്മി ബായി ആണ്.
അവലംബം
തിരുത്തുക- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ http://sutmc.com/dynasty-room Archived 2013-12-07 at the Wayback Machine. തിരുവിതാംകൂറിലെ ഭരണാധികാരികൾ