ടി.ആർ. ശേഖർ
(ടി. ആർ. ശേഖർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളചലച്ചിത്രരംഗത്ത് ചിത്രസംയോജകൻ എന്ന നിലയിൽ പ്രശസ്തനാണ് ടി. ആർ. ശേഖർ[1]1937ൽ ആണ് ജനനം. 1969ൽ നദി എന്ന ചിത്രത്തിൽ ജി. വെങ്കിട്ടരാമന്റെ അസോസിയേറ്റ് ഏഡിറ്റർ ആയി രംഗത്തെത്തി. 1971ൽ ലോറാ നീ എവിടെ ആയിരുന്നു ആദ്യ ചിത്രം. [2][3]2011ൽ മൈ ഡിയർ കുട്ടിച്ചാത്തൻ വരെ അദ്ദേഹം ചിത്രസംയോജനം ചെയ്തിട്ടുണ്ട്.[4] 2018 മാർച്ച് 21നു അന്തരിച്ചു. സ്വദേശമായ തൃശ്ശിനാപ്പള്ളിയിലായിരുന്നു മരണം. 81 വയസ്സായിരുന്നു.[5] ഫാസിൽ, സിദ്ദീഖ് ലാൽ തുടങ്ങിയവരുടെ മിക്ക ചിത്രങ്ങളിലും ഒപ്പം പ്രവർത്തിച്ചു[6]. ആദ്യ 70 എം എം ചിത്രമായ പടയോട്ടം, ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയുടെ ഏഡിറ്റിങ് നിർവ്വഹിച്ചത് ആർ കെ ശേഖർ ആണ്[7].
ചലച്ചിത്രരംഗം
തിരുത്തുകഅസോസിയേറ്റ് എഡിറ്റർ
തിരുത്തുകക്ര.നം. | ചിത്രം | വർഷം | നിർമ്മാണം | സംവിധാനം |
---|---|---|---|---|
1 | നദി | 1969 | ഹരി പോത്തൻ | എ. വിൻസന്റ് |
2 | ത്രിവേണി | 1970 | സി.വി ശ്രീധർ | എ. വിൻസന്റ് |
3 | നിഴലാട്ടം | 1970 | ഹരി പോത്തൻ | എ. വിൻസന്റ് |
4 | ആഭിജാത്യം | 1971 | ആർ.എസ്. പ്രഭു | എ. വിൻസന്റ് |
5 | തീർത്ഥയാത്ര | 1972 | ആർ.എസ്. പ്രഭു | എ. വിൻസന്റ് |
6 | മനുഷ്യബന്ധങ്ങൾ | 1972 | കാർത്തിക ഫിലിംസ് | ക്രോസ്ബെൽറ്റ് മണി |
7 | ഗന്ധർവ്വക്ഷേത്രം | 1972 | കുഞ്ചാക്കോ | എ. വിൻസന്റ് |
8 | പോസ്റ്റ്മാനെ കാണാനില്ല | 1972 | കുഞ്ചാക്കോ | കുഞ്ചാക്കോ |
9 | തേനരുവി | 1973 | കുഞ്ചാക്കോ | കുഞ്ചാക്കോ |
10 | അച്ചാണി | 1973 | രവീന്ദ്രനാഥൻ നായർ | എ. വിൻസന്റ് |
അവലംബം
തിരുത്തുക- ↑ https://www.imdb.com/name/nm0782815/
- ↑ https://m3db.com/artists/21984
- ↑ https://www.malayalachalachithram.com/profiles.php?i=8965
- ↑ https://malayalasangeetham.info/displayProfile.php?category=editor&artist=TR%20Sekhar
- ↑ https://www.deshabhimani.com/cinema/editor-tr-shekhar-dead/713962
- ↑ https://www.manoramaonline.com/movies/movie-news/2018/03/22/legendary-editor-sekar-passed-away.html#
- ↑ https://www.malayalamnewsdaily.com/node/60516/entertainment/tr-shekhar-passes-away
- ↑ "ടി. ആർ ശേഖർ". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ജൂൺ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help)