അച്ചാണി
ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രനാഥൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് അച്ചാണി. പ്രതാപ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1973 ജൂലൈ 13നാണ് പ്രദർശനം തുടങ്ങിയത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി. ദേവരാജൻ ആണ്.[1] [2] [3] പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി
അച്ചാണി | |
---|---|
സംവിധാനം | എ. വിൻസന്റ് |
നിർമ്മാണം | കെ. രവീന്ദ്രനാഥൻ നായർ |
രചന | കാരക്കുടി നാരായണൻ |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ബഹദൂർ നന്ദിത ബോസ് കൊട്ടാരക്കര |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ശ്യാമള, അരുണാചലം |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാംശം
തിരുത്തുകകടം കയറി അച്ഛൻ മരിച്ചശേഷം അനുജൻ ഗോപിയേയും(വിൻസന്റ്) ഉമയേയും(സുജാത) വളർത്തുന്നതും പഠിപ്പിച്ചതും ചേട്ടൻ വാസു (പ്രേം നസീർ)ആണ്. ആരിൽ നിന്നൂം കടം, വായ്പ എന്നിവ വാങ്ങില്ലെന്നും വാക്കു പാലിക്കണമെന്നും അയാൾക്ക് നിർബന്ധമുണ്ട്. വാസുവിന്റെ കല്യാണത്തോടെ ആണ് പടം ആരംഭിക്കുന്നത്. ഭാര്യ സീത(നന്ദിത ബോസ്) അങ്ങനെ അവർക്ക് അമ്മയായി. ഇന്ന് ഗോപി ഒരു വർക്ക് ഷോപ്പിലും ഉമ ഒരു സ്കൂളിലും ജോലി ചെയ്യുന്നു. വാസു ഒരു തയ്യൽ കട നടത്തുകയാണ്. കിട്ടുന്ന വരുമാനം പിശുക്കി കണക്ക് വെച്ചവർ മുന്നോട്ട് പോകുന്നു. അതിനിടയിൽ രാഘവൻ മുതലാളിയുടെ(കൊട്ടാരക്കര) മകൻ ബാബു(സുധീർ) ഉമയെ വളക്കുന്നു. അവളെ ഡ്രൈവിങ് പഠിപ്പിച്ചും മറ്റും അയാൾ വശത്താക്കുന്നു. ഹോട്ടലുടമ കൈമളിന്റെ(അടൂർ ഭാസി) മകൻ അപ്പു(ബഹദൂർ) ഒരു ശുദ്ധനും വിഡ്ഡിയും ആണെങ്കിലും മലക്കറിക്കാരി കല്യാണി(ശ്രീലത നമ്പൂതിരി) അയാളെ വിവാഹം ചെയ്തു. ഒരിക്കൽ ഗോപി കൊണ്ടുവന്ന കാറ് ഉമ ഓടിച്ച് മുട്ടിക്കുന്നു. ഗോപിക്ക് ജോലി പോകുന്നു. ബാബുവിന്റെ നിർബന്ധത്തിനു മുതലാളി വാസുവിനോട് പെങ്ങളെ ചോദിച്ചു എന്നാൽ തന്റെ അഭിമാനത്തെ ചോദ്യം ചെയ്ത അയാളെ വാസു പിണക്കുന്നു. ഇതിനെ ഉമ ചോദ്യം ചെയ്തു. ഉമ ഇറങ്ങിപോയി. ബാബു തള്ളിപ്പറഞ്ഞെങ്കിലും രാഘവൻ മുതലാളി വാസുവിനോടുള്ള ദേഷ്യത്തിനു വിവാഹം കഴിപ്പിച്ചു. ഇതിനിടയിൽ വാസുവിന്റെ തയ്യൽ കടകത്തുന്നു. വലിയ നഷ്ടം വന്നു. ആരിൽ നിന്നും കടം വാങ്ങാത്ത വാസു ജോലി അന്വേഷിച്ച് നടക്കുന്നു. ബാങ്കർ മേനോന്റെ (ശങ്കരാടി)പുത്രൻ ഒരു ആയയെ വേണമെന്ന് കേട്ട് സീത ആ ജോലി സ്വീകരിക്കുന്നു. രാജു(മാസ്റ്റർ സത്യജിത്) കാരണം സീതയുടെ ഗർഭം അലസുന്നു. ബാങ്കർ മേനോൻ പരിഹാരമായി പതിനായിരം രൂപ നൽകുന്നു. എന്നാൽ വാസു വാങ്ങുന്നില്ല. അതിനിടയിൽ ഗോപി ഹൃദയാഘാതം മൂലം മരിച്ചിട്ടും ഉമ അങ്ങോട്ട് വന്നില്ല. ബാബുവിന്റെ ആർഭാടം കാരണം ഫാക്ടറി കടത്തിലാകുന്നു. ബാങ്കർ മേനോൻ അത് നടത്തിയെടുക്കുന്നു. തൊഴിലാളികൾ ഇളകുന്നു. ബാങ്കർ മേനോൻ എന്തെങ്കിലും ഈട് ചോദിക്കുന്നു. എന്നാൽ പാപ്പരായ മുതലാളിക്ക് ഒന്നുമില്ല. വാസു വാക്കുതന്നാൽ നടപടി നിർത്തിവെക്കാം എന്ന് മേനോൻ. എല്ലാവരും കൂടി വാസുവിന്റെ സമീപിക്കുന്നു. എന്നാൽ ആരിൽ നിന്നും കടമോ ആർക്കും ജാമ്യമോ നിൽക്കില്ലെന്ന് വാസു. നിങ്ങളുടെ പെങ്ങൾ തെണ്ടും എന്ന് ബാങ്കർ. പെങ്ങൾക്കും കുടുംബത്തിനും തന്റെ വീട്ടിൽ താമസിക്കാം. പക്ഷേ ജാമ്യം നിൽക്കില്ലെന്ന് വാസു. മേനോൻ വാസുവിനെ മാനേജർ ആക്കി ഫാക്ടറി തുറക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | വാസു |
2 | നന്ദിത ബോസ് | സീത |
3 | അടൂർ ഭാസി | കൈമൾ (ഹോട്ടലുടമ) |
4 | ശങ്കരാടി | ബാങ്കർ മേനോൻ |
5 | ബഹദൂർ | അപ്പു |
6 | കൊട്ടാരക്കര | രാഘവൻ മുതലാളി |
7 | മീന | മിസ്സസ്. രാഘവൻ |
8 | ഫിലോമിന | മറിയാമ്മ |
9 | സുധീർ | ബാബു |
10 | സുജാത | ഉമ |
11 | ശ്രീലത നമ്പൂതിരി | കല്യാണി |
12 | വിൻസന്റ് | ഗോപി |
13 | മാസ്റ്റർ സത്യജിത് | രാജു |
14 | ബേബി വിജയ | രാജമ്മ |
15 | മാസ്റ്റർ പ്രസാദ് | മാനേജർ |
16 | ജോൺ വർഗീസ് |
- വരികൾ:പി. ഭാസ്കരൻ
- ഈണം: ജി. ദേവരാജൻ
ക്ര. നം. | ഗാനം | രാഗം | ആലാപനം |
---|---|---|---|
1 | എന്റെ സ്വപ്നത്തിൻ | കല്യാണി | കെ.ജെ. യേശുദാസ് |
2 | മല്ലികാബാണൻ തന്റെ | ശുദ്ധധന്യാസി | ജയചന്ദ്രൻ. പി. മാധുരി |
3 | മുഴുത്തിങ്കൾ മണിവിളക്കണഞ്ഞൂ | പി. സുശീല | |
4 | നീല നീല സമുദ്ര | മോഹനം | പി. മാധുരി |
5 | സമയമാം നദി | പി. സുശീല |
അവലംബം
തിരുത്തുക- ↑ "അച്ചാണി (1973)". മലയാളചലച്ചിത്രം.കോം. Retrieved 2023-06-30.
- ↑ "അച്ചാണി (1973)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-30.
- ↑ "അച്ചാണി (1973)". സ്പൈസി ഒണിയൻ. Archived from the original on 2023-07-08. Retrieved 2023-06-30.
- ↑ "അച്ചാണി (1973)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ജൂൺ 2023.
- ↑ "അച്ചാണി (1973)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-30.
പുറംകണ്ണികൾ
തിരുത്തുക