വിസ്മയത്തുമ്പത്ത്
മലയാള ചലച്ചിത്രം
ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിസ്‌മയത്തുമ്പത്ത്.
വിസ്മയത്തുമ്പത്ത് | |
---|---|
സംവിധാനം | ഫാസിൽ |
നിർമ്മാണം | ഫാസിൽ |
രചന | ഫാസിൽ |
അഭിനേതാക്കൾ | മോഹൻലാൽ മുകേഷ് നെടുമുടി വേണു നയൻതാര |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ടി.ആർ. ശേഖർ കെ.ആർ. ഗൗരീശങ്കർ |
സ്റ്റുഡിയോ | അമ്മു ഇന്റർനാഷണൽ |
വിതരണം | അമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ് |
റിലീസിങ് തീയതി | 2004 ഏപ്രിൽ 9 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മണിച്ചിത്രത്താഴിന് ശേഷം ഫാസിൽ സംവിധാനം ചെയ്ത ഹോറർ ചിത്രമായ ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങനെയാണ് ഈ അവസ്ഥയിലെത്തിയതെന്ന്, തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ് എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഫാസിൽ തന്നെയാണ്.
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – ശ്രീകുമാർ
- മുകേഷ് – ഗോവിന്ദൻ കുട്ടി
- ഹരിശ്രീ അശോകൻ – ഗോപൻ
- നെടുമുടി വേണു – ഡോ. സണ്ണി ജോസഫ്
- കെ.ബി. ഗണേഷ് കുമാർ – പ്രൊഫസ്സർ
- കൊച്ചിൻ ഹനീഫ – നന്ദകുമാർ
- സലീം കുമാർ – ഗുഹൻ
- ടി.പി. മാധവൻ – രോഗി
- റിസബാവ
- നയൻതാര – റീത്ത
- സുകുമാരി – ഹോസ്റ്റൽ വാർഡൻ
- കവിയൂർ പൊന്നമ്മ – ശ്രീകുമാറിന്റെ അമ്മ
- കൽപ്പന – മായ
- ലക്ഷ്മി കൃഷ്ണമൂർത്തി
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- അഴകേ നീയെന്നെ അറിയാതിരുന്നാൽ – കെ.ജെ. യേശുദാസ്
- കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ – കെ.ജെ. യേശുദാസ്
- ഏതോ കളിയരങ്ങിൽ – ഗംഗ
- ഏതോ കളിയരങ്ങിൽ (extended) – ഗംഗ
- മിഴികൾക്കിന്നെന്തു തെളിച്ചം – വിജയ് യേശുദാസ്
- ഏതോ കളിയരങ്ങിൽ നായിക നീ – ഫഹദ്, ഗംഗ
- മിഴികൾക്കിന്നെന്തു വെളിച്ചം – വിജയ് യേശുദാസ്, സുജാത മോഹൻ
- ഏതോ കളിയരങ്ങിൽ നായിക നീ – അഫ്‌സൽ, ഗംഗ
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: ആനന്ദക്കുട്ടൻ
- ചിത്രസംയോജനം: ടി.ആർ. ശേഖർ, കെ.ആർ. ഗൌരീശങ്കർ
- കല: മണി സുചിത്ര
- ചമയം: പി.എൻ. മണി
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
- നൃത്തം: സുജാത, ഹരികുമാർ
- സംഘട്ടനം: ത്യാഗരാജൻ
- പരസ്യകല: ഗായത്രി
- ലാബ്: പ്രസാദ്
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വിസ്മയത്തുമ്പത്ത് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വിസ്മയത്തുമ്പത്ത് – മലയാളസംഗീതം.ഇൻഫോ