ഹരികൃഷ്ണൻസ്

മലയാള ചലച്ചിത്രം

ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചാവ്‌ല, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹരികൃഷ്ണൻസ്. ഇരട്ടക്ലൈമാസിന്റെ പേരിൽ ഈ ചിത്രം വിവാദമായിരുന്നു. പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്. മധു മുട്ടം സംഭാഷണം രചിച്ചിരിക്കുന്നു.

ഹരികൃഷ്ണൻസ്
വി.സി.ഡി. പുറംചട്ട
സംവിധാനം
നിർമ്മാണംസുചിത്ര മോഹൻലാൽ
കഥഫാസിൽ
തിരക്കഥ
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണം
ചിത്രസംയോജനംടി.ആർ. ശേഖർ
കെ.ആർ. ഗൗരീശങ്കർ
സ്റ്റുഡിയോപ്രണവം ആർട്ട്സ് ഇന്റർനാഷണൽ
വിതരണംപ്രണവം മൂവീസ്
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മിന്നൽ കൈവള ചാർത്തി – സുജാത മോഹൻ
  2. പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  3. സമയമിതപൂർവ്വ സായാഹ്നം – കെ.ജെ. യേശുദാസ്
  4. പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ – കെ.ജെ. യേശുദാസ്
  5. പൂജാബിംബം മിഴിതുറന്നു – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  6. സമയമിതപൂർവ്വ സായാഹ്നം – എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
  7. പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ – കെ.എസ്. ചിത്ര
  8. മിന്നൽ കൈവള (വയലിൻ) – ഔസേപ്പച്ചൻ

അണിയറ പ്രവർത്തകർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ഹരികൃഷ്ണൻസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ഹരികൃഷ്ണൻസ്&oldid=3832416" എന്ന താളിൽനിന്ന് ശേഖരിച്ചത്