പിണക്കാട്ട് ഡി അബ്രഹാം, പി.ഡി അബ്രഹാം എന്നീ പേരുകളിൽ അറിയപ്പെടുന്ന മലയാളത്തിലെ ഒരു ചലച്ചിത്ര നിർമ്മാതാവാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ .[1]. അദ്ദേഹത്തിന്റെ സ്വർഗ്ഗചിത്ര ഫിലിംസ് ചിത്രങ്ങളുടെ വിതരണവും ഏറ്റെടുക്കാറുണ്ട്. മണിച്ചിത്രത്താഴ് (ചലച്ചിത്രം), മണിവത്തൂരിലെ ആയിരം ശിവരാത്രികൾ തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ നിർമ്മിതികളാണ്.[2]. മണിചിത്രത്താഴ് ഒരുപാട് ഇൻഡ്യൻ ഭാഷകളിൽ പുനർനിർമ്മിച്ചു.ഈ ചിത്രം 1993 ലെ ഏറ്റവും വലിയ സാമ്പത്തികവിജയം നേടിയ ചിത്രം എന്നതിലുപരി ഐബിഎൻ ലൈവ് പോളിൽ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. [3]

ചലച്ചിത്രരംഗം

തിരുത്തുക

നിർമ്മാതാവ്

തിരുത്തുക
ക്ര.നം. ചിത്രം വർഷം സംവിധാനം
1 പൂവിനു പുതിയ പൂന്തെന്നൽ 1986 ഫാസിൽ
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ 1987 ഫാസിൽ
ഗോഡ്‌ ഫാദർ 1991 സിദ്ദിഖ് ലാൽ
എന്റെ സൂര്യപുത്രിക്ക്‌ 1992 ഫാസിൽ
വിയറ്റ്നാം കോളനി 1992 സിദ്ദിഖ് ലാൽ
മണിച്ചിത്രത്താഴ് 1993 ഫാസിൽ
അനിയത്തിപ്രാവ് 1997 ഫാസിൽ
വേഷം 2004 വി എം വിനു
അഴകിയ തമിഴ് മകൻ (തമിഴ്) 2007 ഭരതൻ

കൂടാതെ ഇൻ ഹരിഹർ നഗർ, ഉസ്താദ്, അയാൾ കഥയെഴുതുകയാണ്, കാബൂളിവാല, നരസിംഹം നേരറിയാൻ സി.ബി.ഐ. എന്നിവയുടെ വിതരണം നടത്തിയതും അപ്പച്ചൻ ആണ്

ബാഹ്യകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്വർഗ്ഗചിത്ര_അപ്പച്ചൻ&oldid=3782609" എന്ന താളിൽനിന്ന് ശേഖരിച്ചത്